Thursday, 8 September 2016

അലമാരകളും ഷെല്‍ഫുകളും വാസ്തു ശാസ്ത്രം അനുസരിച്ച്

അലമാരകളും ഷെല്‍ഫുകളും വാസ്തു ശാസ്ത്രം അനുസരിച്ച്


വാസ്തു ശാസ്ത്ര വിദഗധര്‍ പറയുന്നത് അലമാരകള്‍ക്കും മുറികള്‍ക്കുള്ളില്‍ സാധനങ്ങള്‍ വയ്ക്കാനായി കെട്ടുന്ന കോണ്‍ക്രീറ്റ് തട്ടുകള്‍ക്കുമെല്ലാം പ്രത്യേക സ്ഥാനമുണ്ടെന്നാണ്.

ഇഷ്ടാനുസരണം വീടിനുള്ളില്‍ അലമാരകളും ഷെല്‍ഫുകളും സ്ഥാപിച്ചാല്‍ അത് കുടുംബത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്നും കുടുംബഭാരം വര്‍ദ്ധിപ്പിക്കും എന്നുമാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്. വീടിനുള്ളില്‍ സാധനങ്ങള്‍ ചിട്ടയായി ക്രമീകരിക്കുന്നതിന് നിദ്ദേശം പാലിക്കുന്നത് സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു,

മുറികളുടെ വടക്ക് കിഴക്ക് ഭിത്തിയില്‍ തട്ടുകളോ ഷെല്‍ഫുകളോ നിര്‍മ്മിക്കരുത്. അലമാരകളും ഷെല്‍ഫുകളും തട്ടുകളും മറ്റും തെക്കു പടിഞ്ഞാറ് മൂലകളില്‍ വരുന്നതാണ് ഉത്തമം. വേണമെങ്കില്‍ അവ കിഴക്ക് ദിക്കിലും തെക്ക് ദിക്കിലും നിര്‍മ്മിക്കാമെന്ന് മാത്രം.

വീടിന്റെ വടക്ക് കിഴക്ക് ദിക്കില്‍ അലമാരകള്‍ നിര്‍മ്മിക്കുന്നതിലൂടെ ആ ഭാഗത്ത് ഭാരം വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടാവുമെന്നും അതുവഴി വീടിന്റെ ഐശ്വര്യം നശിക്കുമെന്നുമാണ് വാസ്തു വിദഗ്ധരുടെ അഭിപ്രായം.

No comments:

Post a Comment