Sunday, 4 October 2015

പൂജാമുറിയുടെ പ്രാധാന്യം

എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക.
തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം. സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌.

ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

വീട്ടിലൊരു പൂജാമുറി ആവശ്യമാണോന്ന്‌ ചോദിച്ചാല്‍ അല്ലേയല്ല. എന്നാല്‍ അതുള്ളത്‌ നല്ലതല്ലേ എന്നായാല്‍ വളരെ നല്ലത്‌ എന്ന്‌ പറയും.

പണ്ടൊക്കെ ക്ഷേത്രങ്ങളുടെ കുറവുകൊണ്ടും വീടുമായുള്ള ദൂരംകൊണ്ടും വാഹന അസൗകര്യം കൊണ്ടുമായിരുന്നു വീട്ടിലെ പൂജാമുറിയെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്‌. എന്നാല്‍ ഇതിന്‌ ചില സ്‌ഥാനങ്ങളും ചിട്ടവട്ടങ്ങളും ഒക്കെ പാലിച്ചെങ്കില്‍ മാത്രമേ അതുകൊണ്ടുള്ള ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ.

വാസ്‌തുശാസ്‌ത്രപരമായി ചിന്തിച്ചാല്‍ പൂജാമുറിക്ക്‌ വീടിന്റെ അഗ്നികോണും (തെക്കുകിഴക്ക്‌) വായുകോണും (വടക്കുപടിഞ്ഞാറ്‌) ഒഴിവാക്കിയാല്‍ മറ്റെവിടെയും സ്‌ഥാനമുണ്ട്‌.

ഇതില്‍ ഒന്നാമത്‌ വീടിന്റെ നടുക്കായ ബ്രഹ്‌മസ്‌ഥാനമാണ്‌. പിന്നെ ഈശാനകോണിലും (വടക്കുകിഴക്ക്‌) അതുകഴിഞ്ഞ്‌ കന്നിമൂലയിലും (തെക്കുപടിഞ്ഞാറ്‌) പിന്നെ കിഴക്കോ, പടിഞ്ഞാറോ ഒക്കെ ആവാം.

പൂജാമുറിയുടെ ദര്‍ശനം സാധാരണ കിഴക്കോ പടിഞ്ഞാറോ ആണ്‌ വേണ്ടത്‌. നേരെ കക്കൂസ്‌, സെപ്‌റ്റിക്‌ ടാങ്ക്‌, ദമ്പതിമാരുടെ കിടപ്പുമുറി എന്നിവ ഒഴിവാക്കണം. അതുപോലെ സ്‌റ്റെയര്‍കെയ്‌സിനടിയിലും പൂജാമുറി ഒഴിവാക്കണം.

സാധാരണ കട്ടിളയേക്കാള്‍ വാസ്‌തുശാസ്‌ത്രത്തിലെ അളവ്‌ നോക്കി പൊക്കം കുറഞ്ഞ കട്ടിളയാണ്‌ നല്ലത്‌. തടിയുടെ ചുവട്‌ കീഴോട്ടും പടിയുടെ ചുവട്‌ തെക്കോട്ടോ, പടിഞ്ഞാറോട്ടോ പാടുള്ളൂ. പൂജാമുറിയുടെ ഉളളളവ്‌ പടിഞ്ഞാറ്‌ ദര്‍ശനമെങ്കില്‍ ധ്വജയോനിയും കിഴക്ക്‌ ദര്‍ശനമായാല്‍ മറ്റ്‌ മൂന്ന്‌ യോനികളുമാകാം.

മണികള്‍ പിടിപ്പിച്ച രണ്ടുപാളി കതകാണ്‌ നല്ലത്‌. പ്രധാന ദേവനെ മാത്രം പീഠത്തില്‍ പട്ടുവിരിച്ച്‌ വയ്‌ക്കണം. ഒരു ഫോട്ടോയും പരസ്‌പരം മുട്ടിയിരിക്കാന്‍ പാടില്ല.

മരിച്ചവരുടെയും ആള്‍ദൈവങ്ങളുടെയും മണ്‍മറഞ്ഞ മഹാന്മാരുടെയും ഫോട്ടോകള്‍ പൂജാമുറിയില്‍ ഒഴിവാക്കുകയാണ്‌ നല്ലത്‌; കാരണം തഥാസ്‌തു എന്നു പറഞ്ഞാല്‍ അതുപോലെ സംഭവിപ്പിക്കുന്നവനാണ്‌ ദൈവം.
മനുഷ്യനായി പിറന്നവര്‍ക്കൊന്നും ആ കഴിവില്ല. എത്ര വലിയ ആചാര്യനാണെങ്കിലും ദൈവഫോട്ടോയ്‌ക്ക് സമമായി വയ്‌ക്കുന്നതില്‍ അല്‌പം അനൗചിത്യമുണ്ട്‌.

അതുപോലെ ചില ഫോട്ടോകള്‍ ഒഴിവാക്കണമെന്ന വിശ്വാസവുമുണ്ട്‌. ഭദ്രകാളി, തലമുട്ടയടിച്ച മുരുകന്‍, പുലി വാഹനനായ അയ്യപ്പന്‍, ഓടക്കുഴലൂതുന്ന കൃഷ്‌ണന്‍, നെഞ്ചുപിളര്‍ന്നുനില്‍ക്കുന്ന ഹനുമാന്‍... എന്താണ്‌ ഇതിലെ യുക്‌തിയെന്നറിയില്ല.

എങ്കിലും സാമാന്യമായി പറഞ്ഞാല്‍ അഭയമുദ്രയുള്ള (അനുഗ്രഹം) ഏതൊരു ഫോട്ടോയും പൂജാമുറിയില്‍ വയ്‌ക്കാം. ഉള്ളു പൊള്ളയായ പ്ലാസ്‌റ്റര്‍ ഓഫ്‌ പാരീസില്‍ നിര്‍മ്മിച്ച വിഗ്രഹം വിളക്കു കത്തിക്കുന്നിടത്ത്‌ വയ്‌ക്കണമെങ്കില്‍ അതില്‍ നെല്ല്‌ നിറയ്‌ക്കണം.

യന്ത്രങ്ങള്‍ വയ്‌ക്കുന്നതില്‍ പ്രത്യേകം ശ്രദ്ധവേണം. അതില്‍ പുള്ളിക്കുത്തുകള്‍ വരാന്‍ പാടില്ല. കാലാകാലങ്ങളിലുള്ള പൂജയും കാലാവധിയും മനസ്സിലാക്കണം.

കീറിയതും ചില്ലുപൊട്ടിയതുമായ ഫോട്ടോകള്‍ തീരെ പാടില്ല. രണ്ടിഞ്ചില്‍ കൂടുതല്‍ പൊക്കമുള്ള വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ പാടില്ലെന്ന്‌ പറയുന്നു. ബിംബം വലുതായാല്‍ ദേവാലയമായിപ്പോകുമത്രേ. ഇതില്‍ അല്‌പം വിയോജിപ്പുണ്ട്‌.

ചെറിയ വിഗ്രഹത്തില്‍ ദൈവചൈതന്യം ഉണ്ടാവില്ലെന്നാണോ അര്‍ത്ഥമാക്കേണ്ടത്‌? അങ്ങനെയെങ്കില്‍ ആ വിഗ്രഹത്തെവച്ച്‌ പ്രാര്‍ത്ഥിച്ചിട്ടോ, പൂജിച്ചിട്ടോ എന്താണ്‌ കാര്യം?

നമ്മുടെ സങ്കട നിവര്‍ത്തിക്കാണ്‌ പൂജാമുറിയില്‍ വിളക്കുകൊളുത്തി പ്രാര്‍ത്ഥിക്കുന്നത്‌. അതിന്‌ ഫലമുണ്ടാവണം.
വിഗ്രഹം അല്‌പം വലുതായാലേ മനസ്സിന്‌ തൃപ്‌തി കിട്ടുംവിധം ഒരു മാല കെട്ടിയിടാനും കണ്‍ കുളിര്‍ക്കെ കാണാനും പറ്റൂ.

തൂക്കുവിളക്ക്‌ പാടില്ല, കര്‍പ്പൂരം ഉഴിയരുത്‌, മണി അടിക്കരുത്‌, മാല കെട്ടിയിടരുത്‌... എന്നൊക്കെയുള്ള അനാവശ്യ നൂലാമാലകള്‍ കൊണ്ടാണ്‌ ഹൈന്ദവന്‌ പ്രാര്‍ത്ഥനപോലും നഷ്‌ടമായത്‌.

കൃത്യമായി അമ്പലത്തില്‍ പോകുന്നതോ സന്ധ്യാസമയത്ത്‌ പ്രാര്‍ത്ഥിക്കുന്നതോ ആയ എത്ര ഹിന്ദുഭവനങ്ങള്‍ ഇന്നുണ്ട്‌? അതുകൊണ്ടാണല്ലോ ജീവിതത്തില്‍ നിന്നും ഇവര്‍ താഴോട്ട്‌ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌.

ദിവസവും വിളക്കുവച്ച്‌ പ്രാര്‍ത്ഥിക്കുന്നതും മാലകെട്ടിയിടുന്നതും കര്‍പ്പൂരം ഉഴിയുന്നതുമൊക്കെ നല്ലതുതന്നെ. അത്‌ മുടങ്ങിപ്പോയാല്‍ ദൈവകോപം ഉണ്ടാകുമെന്നത്‌ ശുദ്ധ അസംബദ്ധമാണ്‌.

നിത്യവും പാല്‌ കുടിക്കുന്നൊരാള്‍ക്ക്‌ കുറച്ചു ദിവസം അത്‌ മുടങ്ങിപ്പോയാല്‍ ഒരുപക്ഷേ, അല്‌പം ക്ഷീണമുണ്ടാകുമെന്നല്ലാതെ അയാള്‍ ചത്തൊന്നും പോകില്ല.

ഒന്നും മനഃപൂര്‍വ്വമല്ലല്ലോ ഇനി അങ്ങനെ ആണെങ്കില്‍ത്തന്നെയും ഒന്നും സംഭവിക്കില്ല. നമ്മടെ ആയുസ്സിനെ അറിയുന്ന ശക്‌തിയെ ആണ്‌ നമ്മള്‍ ആരാധിക്കുന്നത്‌. അതുകൊണ്ടാണ്‌ ആ ശക്‌തിയെ ദൈവമെന്ന്‌ വിളിക്കുന്നത്‌.

എപ്പോഴും നെഗറ്റീവ്‌ എനര്‍ജി ഉണ്ടാകുന്നിടമാണ്‌ അടുക്കളയും ടോയ്‌ലെറ്റും. പൂജാമുറി പോസിറ്റീവ്‌ ഉല്‌പ്പാദിപ്പിക്കുന്ന ഇടവും. എന്നാല്‍ അല്‌പം ശ്രദ്ധവച്ചില്ലെങ്കില്‍ പൂജാമുറിയിലും നെഗറ്റീവ്‌ ഉണ്ടാകും. കഴിവതും ദീര്‍ഘചതുരത്തേക്കാള്‍ സമചതുരമായി പൂജാമുറി നിര്‍മ്മിക്കുക. തറയില്‍ നല്ല മണ്ണുതന്നെ നിറയ്‌ക്കണം.

സമയം കിട്ടുമെങ്കില്‍ ആ മണ്ണില്‍ നവധാന്യങ്ങള്‍ ഇട്ടു മുളപ്പിക്കുന്നത്‌ നല്ലത്‌. ഭൂമിസംബന്ധമായ നെഗറ്റീവ്‌ കളഞ്ഞ്‌ പോസിറ്റീവ്‌ എനര്‍ജി ഉണ്ടാവാന്‍- 6 ഇഞ്ച്‌ വ്യാസത്തില്‍ ചെമ്പുകൊണ്ട്‌ റിംഗ്‌ ഉണ്ടാക്കി അതിന്‌ നടുക്ക്‌ പിരമിഡ്‌ വച്ച്‌ പൂജാമുറിയുടെ നടുക്ക്‌ തറയ്‌ക്കടിയില്‍ സ്‌ഥാപിക്കുക.

അമിതീസ്‌റ്റ്, ടൊര്‍മ്മലിന്‍ സ്‌റ്റോ ണ്‍ പൂജാമുറിയില്‍ വയ്‌ക്കുന്നത്‌ നല്ലത്‌. പ്രധാനമായും ആരാധിക്കുന്ന വിഗ്രഹത്തെ നമ്മള്‍ പൈസ കൊടുത്ത്‌ വാങ്ങണം. ഗിഫ്‌റ്റ് പ്രതിമ വേണ്ട.

ക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരുന്ന പ്രസാദത്തിലെ പൂക്കള്‍ ഒരു ദിവസത്തില്‍ കൂടുതല്‍ പൂജാമുറിയില്‍ വയ്‌ക്കരുത്‌.
എന്നും വിളക്കു തെളിക്കാനാകാത്തവര്‍ക്ക്‌ ദേവന്റെ പ്രധാന ദിവസങ്ങളിലെങ്കിലും ഓണം, വിഷു, നവരാത്രി, ശിവരാത്രിവാവ്‌, മാസപ്പിറവി, വിളക്ക്‌ തെളിയുന്നത്‌ മുടക്കാതിരിക്കുക.

പ്രധാനമായും ശ്രദ്ധിക്കേണ്ടത്‌ പൂജാമുറിയിലെ വൃത്തിതന്നെയാണ്‌.

ഒരുകാര്യം ഉറപ്പിച്ചു പറയാം. ദിവസവും പത്തോ, ഇരുപതോ മിനിറ്റ്‌ ഏകാഗ്രതയോടെ ദൈവത്തിന്‌ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്ക്‌ സാധാരണ ദോഷാനുഭവങ്ങള്‍ ഉണ്ടാവുകയില്ല. തന്നെയുമല്ല; നമ്മളാഗ്രഹിക്കുന്ന ഏതൊരു കാര്യവും ദൈവം സാധിച്ചു തരികയും ചെയ്യും.

എന്നാല്‍ ചില കാര്യങ്ങള്‍ നമ്മള്‍ എത്ര പ്രാര്‍ത്ഥിച്ചാലും നടക്കാതെ വരും. അനര്‍ഹമായതോ പിന്നീട്‌ ദുരനുഭങ്ങള്‍ വരുന്നതോ ആയ നമ്മുടെ ഇഷ്‌ടത്തെ ദൈവം ഒരിക്കലും നടത്തിത്തരില്ല; അതുകൊണ്ടാണ്‌ അങ്ങനെ സംഭവിക്കുന്നത്‌.

കട്ടികള്‍ക്ക്‌ പടക്കം വാങ്ങുമ്പോള്‍ മത്താപ്പൂവും, കമ്പിത്തിരിയും നമ്മള്‍ എത്ര വേണമെങ്കിലും വാങ്ങിക്കൊടുക്കും. എന്നാല്‍, ഗുണ്ടിനുവേണ്ടി എത്ര കരഞ്ഞാലും വാങ്ങിക്കെ ാടുക്കില്ലല്ലോ. ഒന്നോര്‍ക്കുക;

നമ്മുടെ പല പ്രാര്‍ത്ഥനകളും ഫലിക്കാതെ പോകുന്നതിന്റെ കാരണം പ്രധാനമായും ഏകാഗ്രത ഇല്ലായ്‌മയാണ്‌.
പിന്നെയുള്ളത്‌ നടക്കുമോയെന്നുള്ള സംശയവും. നമ്മുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും സൂക്ഷ്‌മമായി ചിന്തിച്ചാല്‍ നമ്മടെ ഏകാഗ്രതയിലേക്ക്‌ നയിക്കുന്നതായി കാണാം. അങ്ങനെയുള്ള ചിന്തയിലുല്‍പ്പാദിപ്പിക്കുന്ന ബയോകെമിക്കല്‍ എനര്‍ജി മാത്രം മതി നമ്മുടെ കാര്യം നടന്നു കിട്ടാന്‍. പിന്നെ ഉപാസനാമൂര്‍ത്തി കൂടി വരുമെങ്കില്‍ എല്ലാം ശുഭമാകും.

Friday, 25 September 2015

വീടിന് ഏതൊക്കെ നിറങ്ങള്‍?

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ നിറങ്ങള്‍ നല്‍കുക എന്നതും. വര്‍ണങ്ങള്‍ക്ക് മനസ്സിനോട് സംവദിക്കാനുള്ള പ്രത്യേക കഴിവുണ്ട്. സാന്ത്വനിപ്പിക്കാനും ഉത്സാഹം നല്‍കാനും വര്‍ണങ്ങള്‍ക്ക് കഴിയും.

തെറ്റായ വര്‍ണങ്ങള്‍ക്ക് തെറ്റായ വികാരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞേക്കാം. അതായത്, നിറങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കാര്യമായ സമീപനം ഉണ്ടാവണം അല്ലെങ്കില്‍ ഒരു പക്ഷേ നിങ്ങളുടെ ചുവരുകള്‍ ഉത്സാഹത്തിനു പകരം നിരുത്സാഹം പ്രസരിപ്പിച്ചേക്കാം !

നിറങ്ങളെ ഊഷ്മളത കൂടിയ നിറങ്ങള്‍ എന്നും ഊഷ്മളത കുറഞ്ഞ നിറങ്ങള്‍ എന്നും രണ്ടായി തരം തിരിക്കാം. ചുവപ്പ്, മഞ്ഞ, ഓറഞ്ച് തുടങ്ങിയവയെ ഊഷ്മളത കൂടിയ ഗണത്തില്‍ പെടുത്താം. പച്ച, നീല തുടങ്ങിയവ ഊഷമളത കുറഞ്ഞ, ശാന്തി നല്‍കുന്ന നിറങ്ങളായും കണക്കാക്കുന്നു.

വിശാലമായ മുറികള്‍ക്ക് ഊഷ്മള നിറങ്ങള്‍ നല്‍കിയാല്‍ വിസ്താരം കുറഞ്ഞതായി തോന്നാം. അതേപോലെ, ഉയരം കൂടിയ സീലിങ്ങുകള്‍ക്ക് ഇത്തരം നിറം നല്‍കിയാല്‍ ഉയരം കുറഞ്ഞ പ്രതീതി സൃഷ്ടിക്കാനും സാധിക്കും. 

ഓരോ മുറിയുടെയും പ്രത്യേകതയ്ക്ക് അനുസൃതമായിരിക്കണം അതിന്‍റെ നിറവും. കിടപ്പ് മുറിയില്‍ ഇഷ്ടമുള്ള നിറം ഉപയോഗിക്കാം. എന്നാല്‍, വിശ്രമത്തിന് അനുകൂലമായ നിറഭേദം അതില്‍ ഉണ്ടായിരിക്കണം. ഭക്ഷണമുറിയില്‍ വിശപ്പിനെ ഉദ്ദീപിപ്പിക്കുന്ന നിറമാണ് വേണ്ടത്. ഭക്ഷണ മുറിയില്‍ ചുവപ്പ് നിറം അനുയോജ്യമായിരിക്കും. ഭക്ഷണ മുറിയില്‍ മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ ഉപയോഗിക്കുന്നത് നന്നല്ല.

അടുക്കളയില്‍ കടും വര്‍ണങ്ങള്‍ ഉപയോഗിക്കാം. കുളിമുറിയിലാവട്ടെ പച്ച, നീല, വയലറ്റ് എന്നീ നിറങ്ങളില്‍ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്.

നിറങ്ങളുടെ പ്രത്യേകതകള്‍

ചുവപ്പ് നിറം തലച്ചോറിനെയും നാഡീസ്പന്ദനത്തെയും ഉത്സാഹഭരിതമാക്കുകയും വിശപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു. പച്ച നിറം ആശ്വാസത്തിന്‍റെ വര്‍ണമാണ്. നീല വിശ്രമത്തെയും വയലറ്റ് മാന്യതയെയും പ്രതിനിധീകരിക്കുന്നു. ചുവപ്പ്, റോസ്, ഓറഞ്ച് എന്നീ നിറങ്ങള്‍ ഭക്ഷണത്തോട് പ്രതിപത്തി ഉണ്ടാക്കും. അതേസമയം, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങള്‍ എതിര്‍ ഫലമാണ് നല്‍കുക. മഞ്ഞ നിറം സന്തോഷത്തിന്റെ നിറമായാണ് കണക്കാക്കുന്നത്. നിറങ്ങളുടെ ഈ പ്രത്യേകതകള്‍ മനസ്സില്‍ വച്ച് വേണം വീടിന് നിറം നല്‍കേണ്ടത് എന്ന് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നു.

Thursday, 24 September 2015

ഗൃഹദോഷമകറ്റാന്‍ പഞ്ചശിരസ്സ്

ദോഷങ്ങളെയെല്ലാം അകറ്റി ഗൃഹത്തില്‍ സമാധാനവും ഐശ്വര്യവും കളിയാടാനായി നടത്തുന്ന പൂജാകര്‍മ്മങ്ങളാണ് വാസ്തുബലിയും പഞ്ചശിരസ്സ് സ്ഥാപനവും. വീട്ടില്‍ താമസം തുടങ്ങുന്നതിന് മുമ്പ് പ്രധാന ആശാരിയാണ് സ്ഥലദോഷ ശാന്തിക്കായി വാസ്തുബലി നടത്തുക.

Wednesday, 23 September 2015

ശിലാസ്ഥാപന സമയം

ശിലാസ്ഥാപന സമയം 
ഗൃഹ നിര്മ്മാ ണം തുടങ്ങുന്നതിന് പ്രത്യേക സമയം നോക്കേണ്ടതുണ്ടോ എന്ന് മിക്കവരും സംശയം പ്രകടിപ്പിക്കാറുണ്ട്. ശിലാസ്ഥാപനം അഥവാ കല്ലീടീല്‍, ഗൃഹാരംഭം, ഗൃഹപ്രവേശം തുടങ്ങിയവയ്ക്ക് ശുഭകരമായ സമയം നോക്ക്ണേടതുണ്ട് എന്നു തന്നെയാണ് വാസ്തു വിദഗ്ധര്‍ ഉപദേശിക്കുന്നത്. ശിലാസ്ഥാപനത്തിന് ശുഭകരവും അശുഭകരവും ആയ സമയത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

ശിലാസ്ഥാപനത്തിന്, ഇടവം, ചിങ്ങം, വൃശ്ചികം, കുംഭം എന്നീ സ്ഥിര രാശികള്‍ വളരെ ശുഭമാണ്. മിഥുനം, കന്നി, ധനു, മീനം എന്നീ രാശികള്‍ മധ്യമവും മേടം, തുലാം, കര്ക്കിനടകം, മകരം എന്നീ ചരരാശികള്‍ അശുഭവുമാണ്.

തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി എന്നീ ദിവസങ്ങള്‍ ശിലാസ്ഥാപനത്തിന് ഉത്തമവും ശനി മധ്യമവും ഞായര്‍, തിങ്കള്‍ എന്നീ ദിവസങ്ങള്‍ അധമവും ആണ്. അഷ്ടമി, നവമി, ചതുര്ദ്ദ ശി, സപ്തമി, പ്രതിപദം,ചതുര്ത്ഥി എന്നീ പക്കങ്ങളില്‍ ശിലാസ്ഥാപനം നടത്തുന്നതിനും പലവിധ ദോഷങ്ങളുണ്ട്.

വ്യാഴം കര്ക്കി ടകത്തില്‍ വരികയും പൂയം, ഉത്രം, മകയിരം, തിരുവോണം, ആയില്യം, പൂരാടം എന്നീ നാളുകളില്‍ ഒന്നും വ്യാഴാഴ്ചയും ചേര്ന്ന് വരുന്ന മുഹൂര്ത്തം ശിലാസ്ഥാപനത്തിന് അത്യുത്തമമാണ്. അതേപോലെ, മീനത്തില്‍ ശുക്രനും കര്ക്കി ടകത്തില്‍ വ്യാഴവും പതിനൊന്നില്‍ ശനിയും നില്ക്കുതന്ന സമയത്ത് ശിലാസ്ഥാപനം നടത്തിയാല്‍ ആ ഗൃഹം വര്ഷതങ്ങളോളം ഐശ്വര്യ സമൃദ്ധി നല്കുടമെന്നാണ് ജ്യോതിഷ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വാസ്തു പുരുഷന്‍ നിദ്രാവസ്ഥയില്‍ ആയിരിക്കുന്ന കന്നി, മിഥുനം, ധനു, മീനം കോണ്‍ മാസങ്ങളില്‍ കല്ലിടീല്‍ നടത്തിയാല്‍ ആ ഗൃഹം മൃതാവസ്ഥയില്‍ ഉള്ളതായിരിക്കുമെന്നാണ് വിശ്വാസം. ഇവിടെ, കന്നി രോഗത്തെയും മിഥുനം മരണത്തെയും ധനു, മീനം എന്നീ മാസങ്ങള്‍ നാശത്തെയും പ്രതിനിധാനം ചെയ്യുന്നു.

Friday, 18 September 2015

സമ്പത്തിനെ ആകര്‍ഷിക്കൂ

സമ്പന്നരായാല്‍ മാത്രം വിഷമതകള്‍ എന്നേക്കുമായി അവസാനിച്ചു എന്ന് കരുതാനാവില്ല. സമ്പത്തിനെ നില നിര്‍ത്തുന്നതും പ്രാധാന്യമുള്ള കാര്യം തന്നെയാണ്. വാസ്തു ശാസ്ത്രത്തില്‍ ഇതിനായി ചില നിര്‍ദ്ദേശങ്ങള്‍ കാണാന്‍ സാധിക്കും.

നിങ്ങളുടെ വീട്ടില്‍ ധനം എവിടെ സൂക്ഷിക്കണം എന്ന് വാസ്തു ശാസ്ത്രം പറയുന്നുണ്ട്. ചില്ലറ നാണയങ്ങളും നോട്ടുകളും വലിച്ചു വാരി ഇടുന്ന പ്രവണത നന്നല്ല. അലമാരകളിലോ പണപ്പെട്ടിയിലോ സൂക്ഷിക്കപ്പെടേണ്ടതാണ് ധനം. അലമാരയായാലും പണപ്പെട്ടിയായാലും മുറിയുടെ തെക്ക് ഭാഗത്ത് വയ്ക്കുന്നതാണ് ഉത്തമം. അങ്ങനെ ചെയ്യുന്നതിലൂടെ പണപ്പെട്ടി അല്ലെങ്കില്‍ അലമാര വടക്ക് ദിശയിലേക്ക്, കുബേര ദിശയിലേക്ക്, തുറക്കാന്‍ സാധിക്കും.

വീടിന്‍റെ പ്രധാന വാതില്‍ ആകര്‍ഷകമാക്കി വയ്ക്കുന്നതും ധനവരവിനെ പ്രോത്സാഹിപ്പിക്കുമെന്നാണ് വിശ്വാസം. പ്രധാന വാതിലിന് പ്രത്യേക നിറങ്ങള്‍ നല്‍കി ആകര്‍ഷകമാക്കേണ്ടതുണ്ട്. പെട്ടെന്നൊരു ദിവസം മുതല്‍ ധനത്തിന്‍റെ ഒഴുക്ക് കുറഞ്ഞു തുടങ്ങിയാല്‍ വിഷമിക്കേണ്ടതില്ല. രാത്രി നേരങ്ങളില്‍ ഒരു വിളക്ക് എങ്കിലും പ്രകാശിക്കാന്‍ അനുവദിക്കുക. കാര്യങ്ങള്‍ തീര്‍ച്ചയായും മെച്ചപ്പെടും.

ഫെംഗ്ഷൂയി എന്ന ചൈനീസ് ശാസ്ത്രത്തിനെ പോലെതന്നെ വാസ്തുവും ജല സാന്നിധ്യത്തെ പ്രോത്സാഹിപ്പിക്കുന്നു. അക്വേറിയം ധന വരവിനെ അനുകൂലിക്കുമെന്നാണ് വിധഗ്ധര്‍ പറയുന്നത്. മത്സ്യങ്ങള്‍ ശുദ്ധജലത്തില്‍ നീന്തിത്തുടിക്കുന്നത് വീടിനുള്ളിലെ ഊര്‍ജ്ജനിലയില്‍ അനുകൂലമാറ്റമുണ്ടാക്കും. ഇത് സമ്പത്തിന്‍റെ മാന്ദ്യത ഇല്ലാതാക്കുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.

ഇതിനൊക്കെ പുറമെ, പണപ്പെട്ടിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. വീട്ടിലെ കണ്ണാടി ജനാലകള്‍ അഴുക്ക് പുരണ്ടിരിക്കാന്‍ അനുവദിക്കരുത്. തിളങ്ങുന്ന ജനാലകളും കണ്ണാടികളും സമ്പത്തിനെ സ്വാഗതം ചെയ്യുമെന്നാണ് വിശ്വാസം.

വീടിന്‍റെയും മുറികളുടെയും പിന്നില്‍ ഇടത്തേ അറ്റത്തുള്ള മൂലയില്‍ ധനം സൂക്ഷിക്കാവുന്ന ഇടമാണ്. ഇവിടെ ഒരിക്കലും ഉപയോഗ ശൂന്യമായ സാധനങ്ങള്‍ ഇടുകയോ വൃത്തിഹീനമായി സൂക്ഷിക്കുകയോ അരുത്. ഈ മൂലയില്‍, ഒരു പാത്രത്തില്‍ നാണയങ്ങള്‍ സൂക്ഷിക്കുന്നത് ഉത്തമമെന്ന് കരുതുന്നു.

വൃക്ഷങ്ങള്‍ ധനനാശമുണ്ടാക്കുമോ?

വാസ്തുവിന് നിര്‍മ്മിതിയുമായി മാത്രമാണോ ബന്ധമുള്ളത്? വാസ്തുവും വീടിന്‍റെ ചുറ്റുപാടുകളുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നിങ്ങനെ വാസ്തുവിനെ അറിയാന്‍ ശ്രമിക്കുന്നവര്‍ക്ക് സംശയങ്ങള്‍ ഉണ്ടായേക്കാം. വാസ്തുവിന് വീടിന്‍റെ ചുറ്റുപാടുകളുമായും ബന്ധമുണ്ട്. ഉദാഹരണത്തിന്, വാസ്തുവും വൃക്ഷങ്ങളും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് നോക്കൂ:

പുരാതന നിര്‍മ്മാണ ശാസ്ത്രമായ വാസ്തുവില്‍ വൃക്ഷലതാദികള്‍ക്കും ചില സ്ഥാനങ്ങള്‍ കല്‍പ്പിച്ച് നല്‍കിയിട്ടുണ്ട്. പ്രകൃതിയും നിര്‍മ്മിതിയും തമ്മിലുള്ള യഥാര്‍ത്ഥ സന്തുലനത്തെ നില നിര്‍ത്താന്‍ വാസ്തുവിനുള്ളിലെ വൃക്ഷങ്ങള്‍ക്കും പങ്കുണ്ട് എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

പ്ലാവ് പോലെ ഉള്ളില്‍ കാതലുള്ള വൃക്ഷങ്ങള്‍, തെങ്ങ് പോലെ പുറമെ കാതലുള്ള ബഹിസാര വൃക്ഷങ്ങള്‍, തേക്ക് പോലെ അകത്തും പുറത്തും കാതലുള്ള സര്‍വസാര വൃക്ഷങ്ങള്‍, പാല പോലെയുള്ള കാതല്‍ ഇല്ലാത്ത നിസാര വൃക്ഷങ്ങള്‍ എന്നിങ്ങനെയാണ് വൃക്ഷങ്ങളെ തരം തിരിച്ചിരിക്കുന്നത്.

അന്തസാര കാതലുള്ള വൃക്ഷങ്ങള്‍ വാസ്തു മധ്യത്തിലാവണം. സര്‍വസാര വൃക്ഷങ്ങളുടെ സ്ഥാനം അതിനു പുറമെയും ബഹിസാര വൃക്ഷങ്ങള്‍ സര്‍വസാര വൃക്ഷങ്ങള്‍ക്ക് പുറമെയും ആയിരിക്കണം. നിസാര വൃക്ഷങ്ങളുടെ സ്ഥാനം ഇതിനൊക്കെയും പുറമെ ആയിരിക്കും.

നിസാര വൃക്ഷങ്ങള്‍ ഗൃഹത്തിനോട് അടുത്ത് നിന്നാല്‍ ഗൃഹനാശം, ധനനാശം എന്നിവ ഫലമാണ്. അതേസമയം, വീടിന് വടക്ക് വശത്ത് മാവും തെക്ക് വശത്ത് കവുങ്ങും പടിഞ്ഞാറ് വശത്ത് തെങ്ങും കിഴക്ക് വശത്ത് പ്ലാവും ഉണ്ടാവുന്നത് അത്യുത്തമമായി കരുതുന്നു.

സ്ഥാനം തെറ്റിയുള്ള വൃക്ഷങ്ങള്‍ ദോഷ ഫലത്തെ ഉണ്ടാക്കിയേക്കാം. അത്തരത്തില്‍ ഉള്ള വൃക്ഷങ്ങള്‍ വെട്ടിക്കളഞ്ഞ് ശരിയായ സ്ഥാനത്ത് ശരിയായ വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നത് വാസ്തു ജീവനത്തെ സഹായിക്കും.

Thursday, 17 September 2015

മരം മുറിക്കലും ജ്യോതിഷവും

വീടുകളും ദേവാലയങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനു വേണ്ടി മരങ്ങള്‍ മുറിക്കുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. എല്ലാ നാളുകളും ദിവസങ്ങളും മരം മുറിക്കുന്നതിന് ഉത്തമമല്ല എന്നാണ് ആചാര്യമതം.

പാടകാരി നാളുകളായ അശ്വതി, ഭരണി, ചോതി, വിശാഖം, അനിഴം, കേട്ട, മൂലം, തിരുവോണം, ചതയം എന്നിവ മരം മുറിക്കുന്നതിന് വര്‍ജ്ജിക്കേണ്ടതാണ്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ശനിയാഴ്ചയും വര്‍ജ്ജ്യമാണ്. ഞായറാഴ്ചയും വെള്ളിയാഴ്ചയും മധ്യമമാവുന്നു. ബുധനാഴ്ചയും വ്യാഴാഴ്ചയും ആണ് മരം മുറിക്കുന്നതിന് ഉത്തമം.

എന്നാല്‍, ഞായറാഴ്ചയും വര്‍ജ്ജ്യമായി കാണുന്ന രീതിയുമുണ്ട്. 

ദേവാലയത്തിനോ ഗൃഹത്തിനോ വേണ്ടിയാണ് മരം മുറിക്കുന്നത് എങ്കില്‍ ഗൃഹാരംഭത്തിനു പറഞ്ഞ വേധം മുതലായ ദോഷങ്ങളെ കൂടി വര്‍ജ്ജിക്കേണ്ടതുണ്ട്. വീടിനു വേണ്ടി കല്ലുവെട്ടുന്നതിനും മരം മുറിക്കുന്ന മുഹൂര്‍ത്തങ്ങളാണ് സ്വീകരിക്കേണ്ടത്.

രോഹിണി നക്ഷത്രത്തില്‍ ഗൃഹത്തിനു വേണ്ടി മരം മുറിക്കുന്നതിനും ചന്ദ്രോദയ രാശിയില്‍ സ്തംഭം സ്ഥാപിക്കുന്നതിനും കേന്ദ്രത്തില്‍ വ്യാഴവും ലഗ്നത്തില്‍ ബലവാനായ ശുക്രനും നില്‍ക്കുമ്പോള്‍ തൃണാദികള്‍കൊണ്ട് പുരമേയുന്നതും ശ്രേയസ്കരമാണെന്നാണ് ആചാര്യമതം.

Sunday, 13 September 2015

വാസ്തുവും ഗര്‍ഭിണിയും

വാസ്തുവും ഗര്‍ഭിണിയും
സാധാരണയായി ഗര്‍ഭിണിയാകുന്നതിനുമുമ്പ് തന്നെ അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുമല്ലോ. ഇപ്പോഴത്തെ രീതി ആദ്യത്തെ ഏഴോ എട്ടോ മാസം വരെ ഡോക്ടറുടെ ചെക്കപ്പ് എല്ലാ രണ്ടാഴ്ച കൂടുമ്പോഴും പിന്നീട് ആഴ്ച തോറും അല്ലെങ്കില്‍ പ്രസവം വരെ ആശുപത്രിയില്‍ തന്നെ കിടക്കുക എന്നതാണല്ലോ. ഡോക്ടറെ ഓരോ പ്രാവശ്യവും കാണുമ്പോഴും രക്ത സമ്മര്‍ദ്ദം ശരിയാണോ, ഷുഗറൊ, പ്രോട്ടീനോ കുറവുണ്ടോയെന്നറിയാന്‍ മൂത്രം പരിശോധിക്കുക, ഭാരം നോക്കുക, കാലിലോ മുഖത്തോ നീരുണ്ടോയെന്നു നോക്കുക തുടങ്ങിയവയെല്ലാം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ആവശ്യമാണല്ലോ.
ആരോഗ്യ പരിപാലനത്തിന് പ്രകൃതിക്കും വലിയ പങ്കുണ്ട്. പ്രത്യേകിച്ചും ഗര്‍ഭിണികള്‍ക്ക്, കാരണം പ്രസവത്തിനു മുമ്പ് തന്നെ തുടങ്ങുന്ന തയ്യാറെടുപ്പുകള്‍ കൂടി കണക്കാക്കുമ്പോള്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രയത്‌നം ഇതിന്റെ പിന്നില്‍ കാണും. അതിന് പ്രകൃതിക്ക് അഥവാ വാസ്തുശാസ്ത്രത്തിന് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് പരിശോധിക്കാം. സര്‍വ്വ ജീവജാലങ്ങള്‍ക്കും ആഹാരവും പാര്‍പ്പിടവും തുടങ്ങി സര്‍വ്വതും നല്‍കുന്ന ഭൂമിയെ ഭാരതീയര്‍ ഭൂമി മാതാവായാണ് കാണുന്നത്. ആ ഭൂമിമാതാവും പ്രകൃതിയും ഗൃഹവും അതില്‍ വസിക്കുന്ന വ്യക്തികള്‍ക്കും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. ഈ പരസ്പരമുള്ള ബന്ധം അഥവാ പൊരുത്തം നന്നായിരുന്നാലേ അവിടെ ഐശ്വര്യം, അഭിവൃദ്ധി, ആരോഗ്യം എന്നിവ കടന്നു വരികയുള്ളൂ.
ആദ്യം താമസിക്കുന്ന വീടിന്റെ കിഴക്ക് തെക്ക് ഭാഗം പരിശോധിക്കാം. അവിടം അഗ്നിമൂലയാണ്. തീയ്യ്, ചൂട് തുടങ്ങിയവ ഉത്ഭവിക്കുന്ന ഭാഗം. ഗര്‍ഭിണികള്‍ക്ക് ആദ്യത്തെ മൂന്നു മാസം വളരെ പ്രധാനപ്പെട്ട സമയമാണ്. ഈ സമയത്താണ് കുഞ്ഞിന് രൂപം അഥവാ അവയവങ്ങള്‍ ഉണ്ടാകുന്നത്. ശരീരത്തിന്റെ താപം വര്‍ദ്ദിക്കാതെ ശ്രദ്ധിക്കേണ്ട സമയമാണ് ഇത്. ചൂട് അടിക്കാനേ പാടില്ലായെന്നത് മെഡിക്കല്‍ തിയറിയാണ്. അതിനാല്‍ തെക്ക് കിഴക്ക് മുറിയില്‍ പെരുമാറുകയോ, കിടക്കുകയോ ചെയ്യരുതെന്നാണ് ശാസ്ത്രം. കൂടാതെ ഇവര്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചൂട്, കറണ്ട് എന്നിവയുടെ അടുത്ത് പെരുമാറരുത് എന്നതാണ്. അതിന് ടെലിവിഷന്‍, കംപ്യൂട്ടര്‍, മറ്റു ഇലക്ട്രോമാഗ്നറ്റ് ബന്ധമുള്ള വസ്തുക്കള്‍ തുടങ്ങിയവയുമായി വളരെ അടുത്ത് പെരുമാറാതിരിക്കുക. കംപ്യൂട്ടറില്‍ നിന്നും ചെറിയ ഫ്രീക്കന്‍സിയിലുള്ള മാഗ്നറ്റിക് കിരണങ്ങള്‍ പ്രസരിക്കുന്നുണ്ട്. നിരന്തരമായി ഈ സമയത്ത് കംപ്യൂട്ടറുമായി ബന്ധപ്പെടുകയാണെങ്കില്‍ ഗര്‍ഭം അലസിപ്പോകാന്‍ സാധ്യതയുണ്ട് എന്ന് ഒരു പഠനം തെളിയിച്ചതായി പറയപ്പെടുന്നുണ്ട്. വീടിന്റെ മാത്രമല്ല, സ്വന്തം മുറിയില്‍ പോലും തെക്കു കിഴക്കു മൂലയില്‍ അധികം പെരുമാറാതിരിക്കാന്‍ ശ്രദ്ധിക്കണം.
കിഴക്ക് പൊതുവേ ചൂടും കൂടുതലായിരിക്കും. അതിനാല്‍ തന്നെ ഉറങ്ങുമ്പോള്‍ കിഴക്കോട്ടു തല വക്കാനും പാടില്ല. തെക്കു ഭാഗത്ത് തല വച്ച് ഉറങ്ങുന്നതാണ് ഉത്തമം. ഇവര്‍ക്ക് കിടക്കാന്‍ വളരെ നല്ല സ്ഥലം വടക്കു കിഴക്ക് ഭാഗത്തുള്ള മുറിയാണ്. അവിടം അറിയപ്പെടുന്നത് ഈശാനമൂല അഥവാ ദൈവീകമൂലയെന്നാണ്. പ്രസവം എന്നത് ഒരു പുണ്യപ്രവര്‍ത്തിയാണ്. ഈശ്വരാനുഗ്രവും അവിടെയുണ്ടാകും.
കിഴക്കുദിക്കില്‍ സൂര്യന്റെ രശ്മികള്‍ക്ക് ഏഴും രണ്ടും കൂടിച്ചേര്‍ന്ന് ഒന്‍പത് നിറങ്ങളുണ്ടെന്നാണ്. അവ ഓരോ ദിക്കിലുമുള്ള ഒന്‍പത് ഭാഗങ്ങളിലായി വ്യാപിച്ചു പതിക്കും വടക്കു കിഴക്ക് ഭാഗത്ത് കിഴക്കുമൂലയില്‍ നിന്നും അള്‍ട്രാ വയലറ്റ്, വയലറ്റ്, ഇന്‍ഡിഗോ, നീല, പച്ച, മഞ്ഞ, ഓറഞ്ച് , ചുവപ്പ്, ഇന്‍ഫ്രാറെഡ് എന്നീ ക്രമത്തിലായിരിക്കും, തെക്കു കിഴക്കുമൂലയില്‍ വരെ പതിക്കുക. ചൂടു കുറഞ്ഞ അള്‍ട്രാ വയലറ്റ് രശ്മികള്‍ വടക്കു കിഴക്ക് മുറിയില്‍ ലഭിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ആശ്വാസം പകരും. നീല നിറത്തിന് പൊതുവേ ചൂടു കുറവായതിനാല്‍ രാത്രിയില്‍ സീറോ വോള്‍ട്ടിന്റെ നേര്‍ത്ത നീല ബള്‍ബ് കത്തിക്കുന്നത് നന്നായിരിക്കും. ചൂടു കുറഞ്ഞ മറ്റു രണ്ടു നിറങ്ങളാണ് ഇന്‍ഡിഗോയും, വയലറ്റും. ഈ നിറങ്ങളിലുള്ള ഡോര്‍ , ജനല്‍ കര്‍ട്ടനുകള്‍ , തുണികള്‍ എന്നിവ മുറിക്കകത്തു അലങ്കരിക്കുന്നതും, സീറോ ബള്‍ബില്‍ ഈ നിറങ്ങളുള്ള പേപ്പര്‍ ചുറ്റി കത്തിച്ചിടുകയോ ചെയ്യുന്നതും വേദന കുറക്കാനും, സുഖ ഉറക്കത്തിനും സഹായിക്കും. വയലറ്റ് ഒരു പരിശുദ്ധമായ നിറമാണ്. വയലറ്റ് ശരീരത്തിന് ആവശ്യമായ പൊട്ടാസിയം, സോഡിയം തുടങ്ങിയവയുടെ നിയന്ത്രണത്തിനും എല്ലുകളുടെ പുഷ്ഠിക്കും നല്ലതാണ്.
ഗര്‍ഭകാലത്ത് ഏറ്റവും അനുയോജ്യമായ ഭാഗം വടക്കു കിഴക്കാണ്. കൂടാതെ നിറങ്ങളായ അള്‍ട്രാ വയലറ്റ്, നീല, വയലറ്റ്, ഇന്‍ഡിഗോ എന്നിവയെ ശരിക്കും പ്രയോജനപ്പെടുത്തുക.

വാസ്തുവിലെ ആചാര്യൻ

വാസ്തുവിലെ ആചാര്യൻ
മുൻപ് സൂചിപ്പിച്ചതുപോലെ ,ഭാരതീയ ശാസ്ത്രങ്ങൾ എല്ലാം തന്നെ, ദർശനാധിഷ്ടിതം ആണ്. ജ്യോതിഷവും, വാസ്തുവും എല്ലാം അങ്ങനെ തന്നെ. മനുഷ്യൻ ഉൾപ്പെടെയുള്ള എല്ലാ ജീവ ജാലങ്ങൾക്കും, വാസ ഗൃഹം അത്യാവശ്യം ആണ്. അതുണ്ടാക്കുവാൻ അവർ പ്രയത്നിക്കുകയും ചെയ്യുന്നു.
പ്രകൃതിയും, പ്രകൃതി തത്ത്വങ്ങളും ആയി സമരസപ്പെട്ടു വരുന്നതാവണം ഗൃഹങ്ങൾ. അങ്ങനെ ഉള്ളവയിൽ താമസിക്കുന്നവർക്ക്, നല്ല അനുഭവങ്ങൾ ലഭിക്കുന്നു.
അത്തരത്തിൽ ഒരു ഗൃഹം രൂപ കല്പന ചെയ്യണമെങ്കിൽ പ്രസ്തുത വിഷയത്തിൽ, അറിവും, പ്രവർത്തി പരിചയവും അത്യാവശ്യം ആണ്. എനിക്ക് ഈ വിഷയത്തിൽ പ്രവർത്തി പരിചയം ഇല്ല. ആ അജ്ഞത ഉൾക്കൊണ്ട്‌ തന്നെ ആണ് ഈ ലേഖനവും
വിശ്വകർമ്മാവിന്റെ മക്കൾ അഞ്ച്പേർ. അവർ
1 . മനു ----------ഇരുമ്പ് പണി ചെയ്യുന്ന ആൾ
2 . മയ ---------- മരപ്പണി ചെയ്യുന്ന ആൾ
3 . ത്വഷ്ട ---------ഓട്ടു പാത്രങ്ങൾ ചെയ്യുന്ന ആൾ
4 . ശില്പി -------- വിഗ്രഹങ്ങൾ ചെയ്യുന്ന ആൾ
5 . വിശ്വജ്ഞ ..... ആഭരണങ്ങൾ ചെയ്യുന്ന ആൾ
ഇവർ അഞ്ചുപേരും ചെയ്യുന്നത് കുല തൊഴിൽ ആണ്. അവർക്ക് അതിൽ വാസനയും ഉണ്ടാവും. [ കുഴപ്പക്കാർ ഇല്ല എന്നല്ല അര്ഥം ]
ഭോഗോ മോക്ഷായതെ സാക്ഷാത് സുകൃതായാതെ, മോക്ഷായതെ ച സംസാര; കുലധർമം കുലേശ്വരി '
എന്ന വാക്യം കുല ധർമത്തെ യും അതിൻറെ പ്രാധാന്യവും കാണിക്കുന്നു. കാലം മാറിയപ്പോൾ, എല്ലാ വിഭാഗത്തിലും ഉള്ള ആളുകൾ, എല്ലാ വിഭാഗത്തിലും ഉള്ള തൊഴിലുകൾ ചെയ്യുന്നുണ്ട്. അതിൽ തെറ്റ് പറയാനും ഇല്ല. നല്ലത് തന്നെ. എന്നാൽ വാസ്തു പോലുള്ള വിഷയങ്ങൾ, കൈകാര്യം ചെയ്യ്മ്പോൾ അതിൽ പാകപ്പിഴ വന്നുകൂടാൻ പാടില്ല.
ഒരു ചൊല്ലുണ്ട്, 'കർമ്മാളൻ കണ്ടത് കണ്ണല്ല എങ്കിൽ ച്ചുംമാടും കെട്ടി ചുമക്കണം'
വാസ്തു രൂപകൽപ്പന ചെയ്യുന്നതിൽ നാല് പേരുണ്ട് പങ്കാളികൾ. സ്ഥപതി, സൂത്രഗ്രാഹി, തക്ഷക, വർധകി.
സ്ഥപതി ശാസ്ത്രം പറയുന്നു ' സർവശാസ്ത്ര ക്രിയാപടു, സർവ ഭാവ ഹിത മാനസ ...................
സ്ഥപതി പരമാവധി ശാസ്ത്രങ്ങൾ അറിയുന്നവനും, അവ യുക്തി പൂർവം ചിന്തിച്ചു, പ്രാവർത്തികം ആക്കാൻ കഴിവുള്ള ആളും ആവണം, മാത്രവുമല്ല ''ധാർമ്മിഗൊ വിഗത മൽസാരധികൊ ''ആവശ്യം ഇല്ലാത്ത മത്സര സ്വഭാവിയോ, ആവശ്യം ഇല്ലാത്ത സ്ഥലത്ത് വിഷയം അവതരിപ്പിക്കാൻ ശ്രമിക്കുന്ന ആളോ ആവരുത്.'
ഇന്നത്തെ ചാനലുകളിൽ ഇതിനു അപവാദങ്ങൾ കാണാം, അതിനെ കലികാല വൈഭവം എന്നെ പറയുവാൻ ഉള്ളു.
മനുഷ്യൻ ഇഹ ജന്മത്തിൽ ആർജിക്കേണ്ട ഒരു ഗുണം ആണ് ''സപ്ത വിഷമങ്ങളിൽ നിന്നുള്ള മോചനം'' സപ്തവിഷമങ്ങൾ എന്നാൽ -----------ദ്യുതം ച മദ്യം പിശുനം ച വേശ്യ സ്തേയം മൃഗവ്യം പരദാരസേവ, ഏതാനി സപ്ത വ്യസനാനി എന്നാണ് പ്രമാണം [ ദ്യുത് =ചൂത് ]
സ്ഥപതിയെ പോലെ തന്നെ കഴിവുകൾ ഉള്ള ആളുകൾ ആവണം മറ്റു മൂന്നുപേരും.
ഈശ്വരാനുഗ്രഹം ഉള്ളവര്ക്ക് മാത്രമേ ഇത്തരം സൽഗുണങ്ങൾ ഉള്ള ഉത്തമനായ ഒരു സ്ഥപതിയെ ലഭിക്കു. അതിനായ് ഈശ്വരനോട് പ്രാർഥിച്ചു വേണം ഒരു ഗൃഹം നിർമ്മാണം തുടങ്ങുവാൻ.

നിങ്ങളുടെ ഭുമി ദോഷമുളളതാണോ ?

നിങ്ങളുടെ ഭുമി ദോഷമുളളതാണോ ?
ഏത് ശാസ്ത്രമായാലും, അതിന് ജനപ്രീതിയും, അംഗീകാരവും, വര്‍ദ്ധിക്കുമ്പോള്‍ ആ വിജ്ഞാന ശാഖയില്‍ ഗ്രന്ഥങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ വായനക്കാരന്റെ ജിജ്ഞാസയെ ശമിപ്പിക്കുവാ൯ തരത്തിലുള്ള ഗ്രന്ഥമാകാണമെങ്കില്‍ ഗ്രന്ഥകാരന് ആ വിഷയത്തിലുള്ള അവഗാഹവും, രചനാ സാമര്‍ത്ഥ്യവും, അത്യന്താപേക്ഷിതമാണ്.
വാസ്തു ശാസ്ത്രം മനുഷ്യന്റെ വാസഗൃഹങ്ങളെ പറ്റിയുള്ള തത്ത്വങ്ങളെ പ്രതിപാദിക്കുന്ന ശാസ്ത്രമാണ്. താമസിക്കാ൯ ഉതുകുന്നത് എന്നര്‍ത്ഥമുള്ള 'വസ് നിവാസേ' എന്ന സംസ്കൃത ധാതുവില്‍ നിന്നാന്നു വാസ്തു ശബ്ദത്തിന്റെ ആഗമനം.
ഇന്ന്‍ ഈ ശാസ്ത്ര ശാഖാ ജനസമൂഹത്തില്‍ പ്രചുര പ്രചാരം നേടിയിരിക്കുന്നു. ജാതിമത ഭേദമില്ലാതെ ജനങ്ങള്‍ ഈ ശാസ്ത്രത്തെ നെഞ്ചോട്‌ ചേര്‍ത്തിരിക്കുന്നത്‌ തികച്ചും ആശ്വാസമായ ഒന്നാണ്. കാരണം ശരിയായ ഉപയോഗമില്ലാതെയും കച്ചവട ലക്ഷ്യത്തോടും വ൯പരസ്യങ്ങളോടും കൂടി ഇത്തരം ശാസ്ത്രശാഖകളെ സമീപിക്കുന്നതിലൂടെ ഇവയുടെ ആത്യന്തികമായ മൂല്യച്ചുതിയില്‍ അകപ്പെട്ടിരിക്കുകയാണ്.
ഇവിടെ, നാം താമസിക്കുന്ന വസ്തു ദോഷകരമാണോ, അല്ലയോ, എന്ന് സ്വയം മനസിലാക്കുവാനുള്ള ഒരു പരീക്ഷണ മാര്‍ഗ്ഗമാണ് വിവരിക്കുന്നത്.
ആദ്യമേ പറയട്ടെ ഇവിടെ വിശ്വാസത്തിനാണ് പ്രാധാന്യം. വിശ്വാസ വിശുദ്ധിയിലൂടെ മാത്രം ഗ്രഹിക്കാ൯ കഴിയുന്ന ഒന്നാണല്ലോ ഈശ്വര സാമീപ്യം.
ഈ പരീക്ഷണത്തിനായി നമുക്ക് ദിക്കുകള്‍ക്ക് അവയുടെ പ്രാധാന്യം അനുസരിച്ച് ഓരോ മാര്‍ക്കുകളും അഭിപ്രായങ്ങളും കൊടുക്കാം
കിഴക്ക് : 4 മാ൪ക്ക് : അത്യുത്തമം ( അഭിപ്രായം)
വടക്ക് : 3 മാ൪ക്ക് : ഉത്തമം ( അഭിപ്രായം)
പടിഞ്ഞാറ് : 2 മാ൪ക്ക് : മാധ്യമം ( അഭിപ്രായം)
തെക്ക് : 1 മാ൪ക്ക് : അധമം ( അഭിപ്രായം)
ഇനി ഗൃഹനാഥ൯ / ഗൃഹനാഥയുടെയോ നക്ഷത്രം വരുന്ന ഒരു ശുഭ ദിവസത്തില്‍ ( ശനി, ചൊവ്വ, ഞായ്യര്‍ ദിവസങ്ങള്‍ ആവരുത് ) അല്ലെങ്കില്‍ തിങ്കള്‍, വ്യാഴം, വെള്ളി എന്നി ദിവസങ്ങളില്‍ ഒരു ദിവസം ( മുകളില്‍ പറഞ്ഞ പ്രകാരം നക്ഷത്ര പ്രാധാന്യം നോക്കാതെ ചെയ്യുന്നു എങ്കില്‍ )
രാവിലെ എഴുന്നേറ്റു കുളിച്ച് സ്വന്തമായി ക്ഷേത്രം ഉണ്ടങ്കില്‍ ( കുടുംബ ക്ഷേത്രം ) അവിടെയോ, അല്ലെങ്കില്‍ വീടിനടുത്തുള്ള ക്ഷേത്രത്തിലോ പോയി ദേവദര്‍ശനം നടത്തി, തിരികെ വന്ന്‍ ഒരു നിലവിളക്കില്‍ ,1/4 ഭാഗം, വിളക്കെണ്ണ യോ, നെയ്യോ ഒഴിച്ച്, 4 തിരികള്‍, ദിക്കനുസരിച്ച്, കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് എന്നി ക്രമത്തില്‍ പ്രദക്ഷിണമായി , ദൈവ വിചാരത്തോടെ തെളിയിക്കുക.
ഈ കര്‍മ്മം, പൂജ മുറിയില്‍ ആയാല്‍ ഉത്തമം അല്ലാത്ത പക്ഷം, തിരഞ്ഞെടുക്കുന്ന മുറി ശുദ്ധമാക്കി വേണം ചടങ്ങ് ചെയ്യുവാ൯. ശ്രദ്ധിക്കേണ്ട കാര്യം നിലവിളക്ക് വെറും നിലത്ത്‌ വയ്ക്കാതെ, ഒരു തൂശനിലയില്‍ വേണം വെയ്ക്കാന്‍.
അതിന്നു മുന്‍പായി, ശുദ്ധമാക്കിയ തറയില്‍, പരീക്ഷിക്കേണ്ട ഭുമിയില്‍ നിന്നും, അല്പം മണല്‍ കൊണ്ടു വന്നു, താഴെ നിരത്തണം അതിന്നു മുകളില്‍ വേണം ഇലയിട്ടു വിളക്ക് വെയ്ക്കാന്‍.
പ്രദിക്ഷിണമായി വിളക്ക് തെളിയിച്ച ശേഷം ഗ്രഹനാഥ൯, അവിടെ ഇരുന്ന്‍ നാമം ജപിക്കുക ( ഈ ഇരുപ്പ്‌ ഒരുപാട് നേരം ആവാതിരിക്കുവാന്‍ വിളക്കില്‍ കുറച്ച് മാത്രം എണ്ണയേ ഒഴിക്കാവു എന്ന്‌ നേരത്തെ പറഞ്ഞത്).
ഏത്‌ തിരിയണോ, അവസാനം വരെ തെളിഞ്ഞു നില്‍ക്കുന്നത്‌ എന്നതനുസരിച്ചായിരിക്കും നിങ്ങുളുടെ ഭൂമിയുടെ ഗുണം.
അതായത്, അവസാനം വരെ തെളിഞ്ഞു നില്‍ക്കുന്നത്‌ കിഴക്കേ തിരിയായാല്‍ നിങ്ങളുടെ ഭൂമി അത്യുത്തമവും ആണെന്നും, വടക്ക് ആണെങ്കില്‍ ഉത്തമം, പടിഞ്ഞാറ് എങ്കില്‍ മധ്യമം എന്നും തെക്ക്‌ വശത്തെ തിരിയാണ് തെളിഞ്ഞു നില്‍ക്കുന്നതെങ്കില്‍, ഭൂമിദോഷം വളരെ ഗുരുതരമാണ് എന്ന്‍ മനസ്സിലാക്കി അതിന്‍ വേണ്ടുന്ന പ്രതിക്രിയകള്‍- ഉത്തമമായിചെയ്ത് ഈശ്വര കാരുണ്യത്തോടെ മുന്‍പോട്ടുള്ള ജിവിതം നയിക്കുക.

വാസ്തുശാസ്ത്രപ്രകാരം പടിപ്പുര എന്ന് ഉദ്ദേശിക്കുന്നത് പടിപ്പുര വാതിലാണോ അതോ വാഹനങ്ങൾ കയറിയിറങ്ങാൻ ഉപയോഗിക്കുന്ന ഗേറ്റാണോ?

ചോദ്യം: വാസ്തുശാസ്ത്രപ്രകാരം പടിപ്പുര എന്ന് ഉദ്ദേശിക്കുന്നത് പടിപ്പുര വാതിലാണോ അതോ വാഹനങ്ങൾ കയറിയിറങ്ങാൻ ഉപയോഗിക്കുന്ന ഗേറ്റാണോ?
പടിപ്പുര എന്നാൽ നമ്മുടെ ഗൃഹത്തിനകത്തേക്ക് അല്ലെങ്കിൽ നമ്മുടെ ഭൂമിയിലേക്ക് കടക്കുന്ന ദ്വാരം എന്നേ അർത്ഥമുള്ളൂ. അത് വാഹനം കടക്കാനുള്ളതായാലും ആളുകൾക്ക് കയറിവരാനുള്ളതായാലും ഒന്നുതന്നെ. അതുപോലെ മതിലിൽ ഗേറ്റിടുമ്പോൾ ഒരു പ്രത്യേക കാര്യം ശ്രദ്ധിക്കണം. ഒരിക്കലും ഗേറ്റ് വീടിന്റെ മൂല ചേർന്ന് വരരുത്.

വീഥികൾ എന്നാൽ എന്താണ്? പിശാചവീഥി എന്ന് ഒന്നുണ്ടോ?

ചോദ്യം: വീഥികൾ എന്നാൽ എന്താണ്? പിശാചവീഥി എന്ന് ഒന്നുണ്ടോ?
ഗൃഹനിർമ്മാണത്തിന്‌സ്വീകരിക്കുന്ന സ്ഥലം ഏത് ആകൃതിയിലായിരുന്നാലും അതിനെ വാസ്തു നിയമമനുസരിച്ച് ചതുരമോ ദീർഘചതുരമോ ആക്കണം. എന്നാൽ സമചതുരത്തിൽ നിന്നാണ് വീഥി വിസ്താരം കല്പിക്കേണ്ടത്. സമചതുരമായി കിട്ടിയ പറമ്പിനെ 8 കള്ളികളായോ, 9 കള്ളികളായോ 10 ആയോ ഭാഗിച്ചിട്ട് അതിൽ ഏറ്റവും പുറമേ വരുന്ന ഒരു കള്ളിയിൽ വരുന്ന സ്ഥത്തിനെയാണ് പിശാചവീഥി എന്ന് സങ്കല്പിക്കുന്നത്. വാസ്തുനിയമം അനുസരിച്ച് ഈ സ്ഥലത്ത് ഒരു നിർമ്മാണവും പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്. നേരത്തേ പറഞ്ഞതുപോലെ 9 കള്ളികളോ 10 കള്ളികളോ ആക്കുമ്പോൾ കിട്ടുന്ന രേഖയെ നാടികൾ എന്നാണ് പറയുന്നത്. കള്ളികളെ കോഷ്ടങ്ങൾ എന്നും പറയും. ഇനി തെക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു നേർരേഖ വരച്ച് ഇരു മൂലകളും ബന്ധിപ്പിച്ച് അതിനുശേഷം ഓരോ മൂലകളിൽ നിന്ന് മൂന്നു കോളങ്ങൾ വിട്ട് എതിർദിശകളിലേക്ക് നേർരേഖ വരയ്ക്കണം. ഇതിനെ രജുക്കൾ എന്നു പറയും. ഇത്തരത്തിൽ വരയ്ക്കുന്ന രജുക്കളും നാഡികളും കൂട്ടിമുട്ടുന്ന പോയിന്റിനെയാണ് മർമ്മം എന്നു പറയുന്നത്. ഈ സ്ഥാനത്ത് നിർമ്മാണത്തിൽ ഭിത്തി, തൂണ് ഇവ തന്നെ നോക്കണം. മർമ്മങ്ങൾ അഞ്ചുവിധമാണ്. എട്ടു രേഖകൾ ബന്ധപ്പെടുന്നതാണ് മഹാമർമ്മം. ഇത് നാലെണ്ണമാണ്. ഇത് ഒഴിവാക്കാനാണ് ഗമനം വയ്ക്കുന്നത്.

വീടിന്റെ നിർമ്മാണത്തിൽ തൊഴുത്തിന് എവിടെയാണ് സ്ഥാനം?

വീടിന്റെ നിർമ്മാണത്തിൽ തൊഴുത്തിന് എവിടെയാണ് സ്ഥാനം?
ഗൃഹനിർമ്മാണത്തിൽ ശാസ്ത്രപ്രകാരം തൊഴുത്തിന് സ്ഥാനംപറയുന്നത് കിഴക്ക് വശവും പടിഞ്ഞാറുമാണ്. കൃത്യമായി പറഞ്ഞാൽ ദേവസ്ഥാനങ്ങൾ കല്പിച്ച് അതിൽ വിതഥൻ, പൂഷാവ്, പർജ്ജത്യൻ, ജയന്തൻ, ഇന്ദ്രൻ, വരുണൻ, പുഷ്പന്തൻ, ദ്വാരപാലകൻ, ദൃംഗൻ, ശോഷൻ എന്നീ പത്ത് ദേവസ്ഥാനങ്ങളാണ് തൊഴുത്തിന് ഉത്തമം. തൊഴുത്തിൽ വസ്തുവിന്റെ ശൂലങ്ങൾ വരാതെ നോക്കണം. കണക്ക് സ്വീകരിക്കുമ്പോൾ വൃഷഭയോനി സ്വീകരിക്കണം. സിംഹയോനി പാടില്ല. എന്നാൽ പോത്ത്, എരുമ എന്നിവയ്ക്ക് തെക്ക് വശത്ത് സ്ഥാനം കല്പിക്കാം.

വീടിന്റെ വരാന്തയിലും അങ്കണത്തിലും തൂണുകൾ പണിയുന്നതിന് വല്ല കണക്കും ഉണ്ടോ? ഇത് കരിങ്കല്ലിൽ ചെയ്യുന്നതിൽ തെറ്റുണ്ടോ?

ചോദ്യം: വീടിന്റെ വരാന്തയിലും അങ്കണത്തിലും തൂണുകൾ പണിയുന്നതിന് വല്ല കണക്കും ഉണ്ടോ? ഇത് കരിങ്കല്ലിൽ ചെയ്യുന്നതിൽ തെറ്റുണ്ടോ?
ഗൃഹനിർമ്മാണത്തിനു ക്ഷേത്രനിർമ്മാണത്തിനും തൂണുകൾ കൊടുക്കുമ്പോൾ ഒറ്റ സംഖ്യവരാൻ പാടില്ല. അതായത് ഒന്നുകിൽ രണ്ട് നാല്, ആറ്, എട്ട് എന്നിങ്ങനെ ആണ് വേണ്ടത്. തൂണുകൾ, ബലത്തിനെ അനുസരിച്ച് കരിങ്കല്ലിൽ ചെയ്യുന്നതിൽ തെറ്റില്ല. തടിയിലും കോൺക്രീറ്റിലും ഇഷ്ടികയിലും പണിയാവുന്നതാണ്.

ഒരു പുരയിടത്തിൽ നിലനിൽക്കുന്ന വീടുപൊളിച്ച് പുതിയവീട് വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ? അങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

ചോദ്യം: ഒരു പുരയിടത്തിൽ നിലനിൽക്കുന്ന വീടുപൊളിച്ച് പുതിയവീട് വയ്ക്കുന്നതിൽ കുഴപ്പമുണ്ടോ? അങ്ങനെ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?
ഉത്തരം: ഒരു വീട് ഇരുന്ന സ്ഥലത്ത് പൊളിച്ച്പുതിയ വീട് പണിയുന്നതിൽ കുഴപ്പമൊന്നുമില്ല. എന്നാൽ പഴയവീട് നിന്നിരുന്ന സ്ഥലത്തിന് അതിര് വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ അതും കൂടി പരിഗണിച്ച് വേണം പുതിയത് പണിയേണ്ടത്. ഉദാഹരണമായി കിഴക്ക് ദർശനം ഉണ്ടായിരുന്ന വീട് പൊളിച്ച് വടക്കോ തെക്കോ ദർശനം ആയി പണിയുമ്പോൾ (നിലവിലുള്ള വഴിയോ റോഡോ പരിഗണിക്കുമ്പോൾ) ചുറ്റും വിടുന്ന സ്ഥലത്തിന് ദർശനം അനുസരിച്ച് ഓരോ വശത്തും അളവിൽ മാറ്റം വരുത്തണം. അതുപോലെ വീടിന്റെ വലിപ്പം പഴയതിനേക്കാൾ ചെറുതോ വലുതോ ആയാൽ അതിന് അനുസരിച്ച് മേൽപ്പറഞ്ഞ അളവുകൾ മാറ്റം വരുത്തണം.

തച്ചുശാസ്ത്രം, ശില്പശാസ്ത്രം, വാസ്തുശാസ്ത്രം എന്നിങ്ങനെ പല പേരുകൾ പറഞ്ഞ് കേൾക്കുന്നുണ്ട് ഇതിൽ. എന്തെങ്കിലും വെവേറെ ശാസ്ത്രമായി ആണോ അറിയപ്പെടുന്നത്? അവ ഒന്ന് വിശദീകരിക്കാമോ?

ചോദ്യം : തച്ചുശാസ്ത്രം, ശില്പശാസ്ത്രം, വാസ്തുശാസ്ത്രം എന്നിങ്ങനെ പല പേരുകൾ പറഞ്ഞ് കേൾക്കുന്നുണ്ട് ഇതിൽ. എന്തെങ്കിലും വെവേറെ ശാസ്ത്രമായി ആണോ അറിയപ്പെടുന്നത്? അവ ഒന്ന് വിശദീകരിക്കാമോ?
അടിസ്ഥാനമായി പറഞ്ഞാൽ ഇവയെല്ലാം നിർമ്മാണ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്കാണേണ്ടത്. ഇതിൽ ആദ്യത്തെ തച്ചുശാസ്ത്രത്തിൽ ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, മനുഷ്യാലയങ്ങൾ എന്നിവയുടെ നിർമ്മാണത്തെയാണ് പ്രതിപാദിക്കുന്നത്. പുരാതനകാലം മുതൽ കേരളത്തിൽ മേൽപ്പറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാംതന്നെ ഭൂരിഭാഗവും കൈകാര്യം ചെയ്തിരുന്നത് തച്ചുശാസ്ത്രപ്രകാരം ആയിരുന്നു. ഇതിനെ നാലായി വിഭജിക്കുകയും അതിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നിങ്ങനെ വിഭജിച്ച് ആണ് ചെയ്തിരുന്നത്. ഇതിൽ സ്ഥപതിയുടെ സ്ഥാനത്ത് ഇന്ന് എൻജിനീയർ, ആർക്കിടെക്ട് എന്നിവരും സൂത്രഗ്രാഹിയുടെ സ്ഥാനത്ത് സൂപ്പർവൈസർമാരും, തക്ഷകരന്റെ സ്ഥാനത്ത് തച്ചൻ അല്ലെങ്കിൽ ആശാരി)യും വർദ്ധകിയുടെ സ്ഥാനത്ത് മേസ്തിരി, കോൺട്രാക്ടർ എന്നിവരും കടന്നുവരികയുണ്ടായി. ഇതിൽ തക്ഷകൻ (തച്ചൻ) ആണ് പഴയകാലത്ത് കൂടുതൽ പണികളുമായി കൂടുതൽസ്വാധീനം ചെലുത്തിയിരുന്നത്. അതുകൊണ്ട് തച്ചന് പ്രാധാന്യം കൂടുതൽ വരുകയും അത് നിയന്ത്രിച്ചിരുന്നത് തച്ചൻ ആയതിനാൽ ഈശാസ്ത്രത്തെ തച്ചുശാസ്ത്രം എന്നും അറിയപ്പെടുകയാണ് ഉണ്ടായത്.
എന്നാൽ ശില്പശാസ്ത്രം, ആകാരഭംഗിയുള്ള നിർമ്മാണങ്ങൾ, ശില്പങ്ങൾ, കൊത്തുപണികൾ (കല്ലിലും തടിയിലും) ഇവയെപ്പറ്റി പ്രതിപാദിക്കുന്നതാണ്.
വാസ്തുശാസ്ത്രം വസിക്കാൻ ഉള്ള ഭൂമിയുടെ ഗുണദോഷങ്ങൾ, ഭവനങ്ങൾ, കിണർ, കുളം, ചുറ്റുമതിൽ, പടിപ്പുരകൾ, കാലിത്തൊഴുത്ത്, ദേവാലയങ്ങൾ എന്നിവയുടെ സ്ഥാനനിർണയവും നിർമ്മാണത്തേയുംപറ്റി പ്രതിപാദിക്കുന്നു. ഇവയ്ക്ക് എല്ലാംതന്നെ വെവേറെ ഗ്രന്ഥങ്ങളും നിലവിൽ ഉണ്ട്.

വീടിന്റെ മെയിൻ ഡോറിൽ ദൈവങ്ങളുടെ ചിത്രപ്പണികൾ കൊത്തിവയ്ക്കുന്നത് ദോഷമുണ്ടോ? ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്താൻ പാടില്ല എന്ന് ചിലർ പറയുന്നതിൽ വാസ്തവമുണ്ടോ?

ചോദ്യം: വീടിന്റെ മെയിൻ ഡോറിൽ ദൈവങ്ങളുടെ ചിത്രപ്പണികൾ കൊത്തിവയ്ക്കുന്നത് ദോഷമുണ്ടോ? ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്താൻ പാടില്ല എന്ന് ചിലർ പറയുന്നതിൽ വാസ്തവമുണ്ടോ?
ഉത്തരം : വീടിന്റെ പ്രധാന വാതിലിന്റെ (കട്ടിളയുടെ മുകളിലായി) ദൈവങ്ങളുടെ രൂപങ്ങൾ കൊത്തുപണി ചെയ്തുവയ്ക്കുന്നത് ശാസ്ത്രവിധിപ്രകാരം തെറ്റില്ല. എന്നാൽ അതിന് വാസ്തുവിധിപ്രകാരം പ്രത്യേകം നിബന്ധനയുണ്ട്.
''ദ്വാരോർദ്ധ്വ പട്ടൂർദ്ധമഥോ ഗണേശ
പത്മാലയായാഭവ മൂർത്തിഭേദാൻ
യഥേഷ്ട മാപദ്യ വിചിത്രപത്രി
പ്രഭേദയുക്താം ഫലകാം വിദദ്ധ്യാൽ''
എന്ന ശ്‌ളോകപ്രകാരം വാതിലിന്റെ മേൽപടിയുടെ മുകളിൽ ഗണപതി, ലക്ഷ്മീദേവി, ശ്രീകൃഷ്ണൻ മുതലായ പ്രതിമകളെ ഇഷ്ടംപോലെ ഉണ്ടാക്കീട്ടും ചില പക്ഷിവിശേഷങ്ങളുടെ ചിത്രങ്ങളോടുകൂടിയും മംഗളപ്പലക (കൂരുംബപലക) വയ്ക്കാവുന്നതാണ്. കൂടാതെ ഗജലക്ഷ്മി, കുംഭലത മുതലായ പണിതരങ്ങളും ചെയ്തുവരാരുണ്ട്.അതുപോലെതന്നെ
'ഊർദ്ധ്വാധരണ ഭ്രമണ കാർഗ്ഗളബന്ധിപാലാ
പ്രക്ഷേപണീയ വലയാന്യപിപത്രകാണി
തിർയ്യഞ്ചുദഞ്ചിപുളകാർത്തവകുട് മളാനി
സശ്രീ മുഖേന്ദു ശകലാനി കവാടയോസ്യൂ'
എന്ന ശ്‌ളോകപ്രകാരം പാളികളിൽ പുഷ്പങ്ങളുടെ ചിത്രപ്പണികളുംലക്ഷ്മീദേവിയുടെ മുഖവും ചന്ദ്രക്കലയും കതകുകളിൽ കൊത്തുപണി ചെയ്യാമെന്നാണ് ശാസ്ത്രം പറയുന്നത്.

പ്രധാനവാതിൽ പണിയുമ്പോൾ ശാസ്ത്രവിധിപ്രകാരം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

ചോദ്യം: പ്രധാനവാതിൽ പണിയുമ്പോൾ ശാസ്ത്രവിധിപ്രകാരം എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
ഒരു വീട് പണിയുമ്പോൾ അതിൽ ദർശനം അനുസരിച്ച് നിശ്ചയിക്കുന്ന വാതിൽ ആണ് പ്രധാനവാതിൽ ആയികണക്കാക്കുന്നത്. പിന്നെ മറ്റു വാതിലുകളെ അപേക്ഷിച്ച് വലിപ്പത്തിലും പണിത്തരത്തിലും വ്യത്യാസപ്പെടുത്തി ഭംഗിയായി ഈ വാതിൽ പണിയാം.
ശാസ്ത്രവിധിപ്രകാരം പ്രധാനവാതിൽ പണിയുന്നതിന്
ഏകജാതി തരുഭിപ്രകല്പിതം
ദ്വാരപാദഫലകാദികംശുഭം
അന്യഥായദിവധുകുശീലതാ
സംഭവഭീതി വദതികേചന
എന്ന ശ്ലോകപ്രകാരം ഒരു ജാതി മരം കൊണ്ട് തന്നെ കട്ടിളക്കാൽ, പടികൾ,കതക് മുതലായവ ചെയ്യണമെന്നും അല്ലാതെ പലജാതിമരം കൊണ്ട് ചെയ്യുകയാണെങ്കിൽ അവിടെയുള്ള സ്ത്രീകൾ ദുസ്വഭാവികളായിതീരുമെന്നാണ് പറയുന്നത്. എന്നാൽ ഇതിന് ഒരു ശാസ്ത്രീയഅടിത്തറ ഇല്ലാതില്ല. ഈ ശാസ്ത്രഗ്രന്ഥങ്ങളിൽ പറയുന്ന മിക്കകാര്യങ്ങളും ഗൃഹപണിയുടെ നന്മയ്ക്ക് വേണ്ടിയായി കരുതിയാൽ പലജാതിമരം ഉപയോഗിച്ച് ഉദാഹരണം കട്ടിളപടി ഒരിനംമരം, വാതിൽ മറ്റൊരിനം മരംആണെങ്കിൽ ഈ രണ്ട് മരത്തിന്റേയും ചുരുങ്ങൾ ഒന്നുപോലെ ആയിരിക്കില്ല. അപ്പോൾ അത്തരം വാതിലുകൾ കാലാന്തരത്തിൽ വികസിക്കുകയും അത് വാതിലിന്റെ നിലനില്പിന് ദോഷമായി വരികയും ചെയ്യും. കൂടാതെ ഒരിനം മരംതന്നെ വെവ്വേറെ മരത്തിൽ നിന്നാണ് എങ്കിലും മരത്തിന്റെ പ്രായത്തിന് അനുസരിച്ച് മേല്പറഞ്ഞ തകരാർ ഉണ്ടാവാൻ സാധ്യതയുണ്ട്. അതുകൊണ്ട് ഒരു മരത്തിൽതന്നെയുള്ള മരം കൊണ്ട് വാതിൽ പണിയണം എന്ന് ശാസ്ത്രവിധി പറയുന്നത്.

Friday, 11 September 2015

Vastu Shastra

Vastu Shastra

Main word of vasu the vastu had come to be the place of the adjustment of soler and liner cycles. Vastu is primarily the site of the building. As a rule its shape is square which is the fundamental from of Hindu architecture its full name is vastu purusha mandala Vastu purusha and mandala are equally important and significant. The identity of vastu with purusha is symbolic of metaphysical important of the vastu is a part of Vedic culture vastu started in India very earlier period atharved. It is combination of our body, planet’s and five elements called (panch bhut ) have menially five elements
  1. Earth (Prithvi)
  2. Water (Jal)
  3. Air (vayu)
  4. Fire (Agni)
  5. Sky (Akash)

Concept of astanga vastusashtra

  • Host (yajamana) - here various methods of decision making and actual construction are described , which are primarily based on five fundamental characteristics’ of the host.
  • Determination of svranka yajamana
Determination of svaranka the direction in which homed is built.
Silpi – These people are of different categories and altimeter responsible as a team for the successful construction of the house.
Land (bhumi) – Right from the theory of land formation up to the selection of proper land for construction.
Rituals(vastopati) – This aspect of vedic shashtra supplies details on all types of required rituals like various sacrifices, homa, yaga, santi, chan, etc. which are performed by yajmana to receive prosperity, protection and happiness from the divinity of homa.
Design-padvidyas – This aspect determines of the overall layout of the stricter, preferred orientation and allocations of floor areas and space to the every element of the stricter.
Vastu – Here we find the best possible material for particular application. It is nothing but the collection of classical India view on material technology and management.
Art (sthapatya) – This deals with the fundamental philosophical approach in designing and fabrication of structure and their joint etc.
Decoration (alankaran) – This anga of vastu suggests methods of keeping home pleasant by way of renovation proper and exteriors and most important is the daily maintenance.
Selection of village /town /city
  • Determination of grama namaksara sankhya this means the total number of consonants in the name of the village/ town /city under consideration.
  • Determination of yajamana(host) namaksar sankhya this means the total number of consonants in the name of the yajamanan.
  • Name
  • Horoscope
  • Cast
  • Profation
Selection of site – (Bhumipariksa) this is very important element of vedic vastu according to Vedic science
It is quite interesting to know about the theory of the land formation, propounded by vedic shatra treaties to support the criterion of land selection. This theory forms the basic framework of recommendation on the selection criteria of the plot and orientation procedures.
Purna
Supadma
Bhadra
Dhumra
One must avoid dhumra type land for residence.
Dimension of plot
Examination of soil in plot
Colour
Smell
Taste
Sound
Temperature
Main Entrance
Nomination of home
Internal structure of home
A chart of unique house according to vastu shashtra
vastu-chart
Water tank – 
Kitchen -
Bed room -
Fire spot – 
Dining room – 
Place of worship - five principal gods formed the nucleus of image worship in India this is called panchayatana.
  1. Ganesh
  2. Surya
  3. Vishnu (his different avatars)
  4. Shiva (his modified forms)
  5. Durga (various shakti forms)
Gods and goddesses become fit to be worshiped only when they are set up with correct proportion.
Perforation obstruction (vedha) – The purpose of Vedha is the avoidance of obstruction to light and air and this lead to a very highly developed technique of the orientation of the buildings in ancient India.
These obstructions are known under the technical name of Vedha. The Vedha may belong to any member of vast structural parts of a house or building with the neighborhoods. According to vastu shashrta there are as many seven kinds of Vedha
  1. Tata Vedha
  2. Kona Vedha
  3. Talu Vedha
  4. Kapala Vedha
  5. Stambha Vedha
  6. Tula Vedha
  7. Dvara Vedha
Obstruction of the doors – in case the vedha happens in the construction of a door it was believed to bring a calamity to the master of house either to himself or to his son or to his wife or to his wealth and property. Some of this obstruction are a rood, a tree, a corner, a wall, a pillar, a water channel, a temple and so on.
House decoration – wood was the earliest employed not only in the architectural construction but in the fashioning of the sculptural objects like images of gods and goddesses also Varahmihira is written in relation to the employment of wood in the art of image making.
List of Useful woods for house use -
Shri parni
Kutky
Sagon
Sarja
Spa
Lotha
Shala
Ashoka
Mahuva
Kadamba
Devdaru
Harmful Timber woods -
Pakad
Gular
Aam
Neem
Sehuda
Bahera
Pipal
Kaith
Agasth
Sahigan
Tintadi (Emily)
Office/shop -
Hotels / Restaurant -
Education /institution -
Multiplexes/malls -
Hospital/Clinic -
Beauty parlor /salon -
Ceremony of house/shop/institution -

കിടക്കുന്നതും കിടപ്പുമുറിക്കൊപ്പം പ്രധാനം

നിദ്രാവിഹീന രാത്രികള്‍ നിങ്ങളെ മടുപ്പിക്കുന്നോ? തെറ്റിയ ജീവിതതാളവും സമാധാനവും തിരിച്ചുവരുന്നതിന് ഒരു പക്ഷേ സ്വന്തം കിടപ്പുമുറിയിലേക്ക് ഒന്ന് ചുഴിഞ്ഞു നോക്കിയാല്‍ മതിയാവും! കിടപ്പുമുറി നിര്‍മ്മിക്കുന്നതിനെ കുറിച്ച് വാസ്തു ശാസ്ത്രപരമായി പറയുന്ന കാര്യങ്ങള്‍ മാത്രമല്ല കിടപ്പിന്റെ രീതിയെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങളും മനസ്സിലാക്കേണ്ടതുണ്ട്.

ഉറങ്ങുമ്പോള്‍ പാദങ്ങള്‍ കിഴക്ക് ദിശയ്ക്ക് അഭിമുഖമാണെങ്കില്‍ അഭിവൃദ്ധിയും സല്‍ക്കീര്‍ത്തിയും ഉണ്ടാവും. പാദങ്ങള്‍ പടിഞ്ഞാറ് ദിശയിലേക്കാണെങ്കില്‍ ആദ്ധ്യാത്മികമായുള്ള ഉന്നതിയും മനോശാന്തിയും ഫലം. പാദങ്ങള്‍ വടക്ക് ദിക്കിലേക്ക് അഭിമുഖമാണെങ്കില്‍ ഐശ്വര്യ സമൃദ്ധിയുണ്ടാവുന്ന തരത്തിലുള്ള ഫലങ്ങള്‍ നല്‍കുമെന്നും വിദഗ്ധര്‍ ഉപദേശിക്കുന്നു.

അതേസമയം, വടക്ക് ദിക്കിലേക്ക് തലവച്ച് കിടക്കുന്നത് ഒരിക്കലും അനുവദിക്കാനാവില്ല എന്നും വിദഗ്ധര്‍ പറയുന്നു.

അവിവാഹിതരുടെ കിടപ്പുമുറി വീടിന്റെ തെക്കു കിഴക്ക് ഭാഗത്ത് നിര്‍മ്മിക്കാം. അതിഥികള്‍ക്കും ഈ ദിക്കിലുള്ള മുറികള്‍ നല്‍കാം. വിവാഹിതരായവര്‍ക്ക് തെക്ക് ഭാഗത്തും ഗൃഹനാഥനും പ്രായമായവര്‍ക്കും തെക്ക് പടിഞ്ഞാറും കിടപ്പുമുറി നിര്‍മ്മിക്കാം. ഇരുനില വീടാണെങ്കില്‍ മുകള്‍ നിലയിലായിരിക്കണം ഗൃഹനാഥന്റെ ശയനമുറി.

കിടപ്പുമുറിയില്‍ ആവശ്യത്തിനുള്ള വായു സഞ്ചാരം ഉറപ്പാക്കണം. വാതിലുകളും ജനലുകളും കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗത്താകാം. ഡ്രസിംഗ് ടേബിള്‍ വടക്ക് ഭാഗത്ത് വയ്ക്കാം. എന്നാല്‍, തെക്ക് പടിഞ്ഞാറ് മൂല ഒരിക്കലും ഒഴിഞ്ഞു കിടക്കരുത്. അവിടെ വലിയ അലമാര പോലെയുള്ള ഭാരമുള്ള ഗൃഹോപകരണങ്ങള്‍ വയ്ക്കാവുന്നതാണ്.

വീടിന്‌ സ്ഥലം കണ്ടെത്തുമ്പോള്‍

സ്ഥലം വാങ്ങുമ്പോള്‍ :

മനസ്സിലെ വീടിന്‌ അ൹യോജ്യമായ സ്ഥലമാണോ വാങ്ങാ൹ദ്ദേശിക്കുന്നതെന്ന്‌ ആദ്യം തന്നെ ശ്രദ്ധിക്കുക. 
നഗരവികസന സമിതിയുടെ നിയമമ൹സരിച്ച്‌ വീടുവയ്ക്കുന്നതിന്‌ സ്ഥലം പര്യാപ്‌തമാണോ എന്ന്‌ പരിശോധിക്കുക.

മഴക്കാലത്ത്‌ വെള്ളം കെട്ടുന്ന സ്ഥലമാണോ എന്ന്‌ അന്വേഷിച്ചറിയുക. കുടിവെള്ളം കിട്ടുന്ന സ്ഥലമാണോ എന്നും ഉറപ്പിക്കണം. അല്ലെങ്കില്‍ കുടിവെള്ളത്തി൹ പരക്കം പായേണ്ടിവരും.

ദീര്‍ഘചതുരാകൃതിയോ അല്ലെങ്കില്‍ സമചതുരാകൃതിയിലുള്ളതോ ആയ വസ്തുവാണ്‌ വീടു നിര്‍മ്മിക്കാന്‍ ഉത്തമം. ഈ സ്ഥലം അപ്രകാരമുള്ളതാണെന്ന്‌ ഉറപ്പുവരുത്തുക.

വാസ്തുശാസ്ത്രമ൹സരിച്ച്‌ കിഴക്കോട്ട്‌ ദര്‍ശനമുള്ള വസ്തുവാണ്‌ ഏറെ ഉത്തമം. വടക്കു കിഴക്കായി ഭൂമി ചരിഞ്ഞു കിടക്കുന്നതും നല്ലതാണ്‌.

ഒഴിവാക്കേണ്ട വസ്തുക്കള്‍ :

* വലിയ രണ്ട്‌ വസ്തുക്കള്‍ക്കിടയ്ക്കുള്ള ചെറിയ വസ്തു.

* വളരെ ഉയര്‍ന്ന കെട്ടിടങ്ങള്‍ക്കിടയ്ക്കുള്ള വസ്തു.

* കരിങ്കല്ലും ചെങ്കല്ലും നിറഞ്ഞ വസ്തു.

* കൂടുതല്‍ ചരിവുള്ള കിഴുക്കാംതൂക്കായ വസ്തു.

* അടുത്തകാലം വരെ ശവപ്പറമ്പായി ഉപയോഗിച്ചിരുന്ന സ്ഥലം.

* മലിന ജല ചാലുകള്‍ക്ക്‌ അടുത്തുള്ള ഭൂമി.

* ചന്തയ്ക്ക്‌ അടുത്തുള്ള ഭൂമി

* ഒറ്റപ്പെട്ട സ്ഥലങ്ങള്‍.

* ആരാധനാലയങ്ങള്‍, വിദ്യാലയങ്ങള്‍, ഫാക്‌ടറികള്‍ എന്നിവയ്ക്ക്‌ അടുത്തുള്ളവ.

വാസ്തുശാസ്ത്രം: വീട്‌ നിര്‍മ്മിക്കേണ്ടത്‌ എവിടെ

നമുക്ക്‌ ഭൂമിയുണ്ട്‌ ; വീട്‌ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നു.പക്ഷെ ആ വസ്തുവില്‍/ പുരയിടത്തില്‍ എവിടെ വീട്‌/ പുര പണിയണം?

വാസ്തുശാസൃതം അതിന്‌ ഉത്തരം നല്‍കുന്നുണ്ട്‌. ചെറിയ പറമ്പാണെങ്കില്‍ - രണ്ടോ മൂന്നോ സെന്റ്‌ -അതിലങ്ങോട്ട്‌ വീട്‌ വെക്കുകയേ നിവൃത്തിയുള്ളൂ. വാസ്തു പരിഗണനകള്‍ കണിശമായി പലിക്കാനാവില്ലല്ലോ.

വലിയപറമ്പുകളില്‍ കണക്കാക്കേണ്ടതായ ബ്രഹ്മസൂത്രം, യമസൂത്രം, കര്‍ണ്ണസൂത്രം എന്നിവ അല്‍പക്ഷേത്രവിധി പ്രകാരം ചെറിയപറമ്പുകളില്‍ കണക്കാക്കേണ്ടതില്ല.

ചെറിയ സ്ഥലമാണെങ്കില്‍ വീടിന്റെ നടുഭാഗം, തെക്ക്‌-പടിഞ്ഞാറു ഭാഗത്തോട്‌ ചേര്‍ന്നോ, വടക്ക്‌-കിഴക്ക്‌ ഭാഗത്തോട്‌ ചേന്നോ ആവണം. . പറമ്പിന്റെ മധ്യത്തില്‍ മദ്ധ്യത്തില്‍ ഗൃഹമദ്ധ്യം വരാന്‍ പാടില്ല എന്നാണ്‌ ആചാര്യ മതം.

സമാന്യം വലിയ പറമ്പാണെങ്കില്‍കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചേ പറ്റൂ

വീട്‌ ഉണ്ടാക്കേണ്ട ഭൂമിയെ വടക്കു തെക്കായും , കിഴക്കുപടിഞ്ഞാറായും വശങ്ങളില്‍ നിന്ന്‌ നേര്‍ രേഖവരച്ച്‌ നാലു ഭാഗമായി വിഭജിക്കുക. ഇവയില്‍ വടക്ക്‌-കിഴക്ക്‌ ഭാഗത്തിലോ, തെക്ക്‌-പടിഞ്ഞാറ്‌ ഭാഗത്തിലോ ആണ്‌ വീട്‌ പണിയേണ്ടത്‌ എന്ന്‌ വാസ്തു ശാസ്ത്രം അ൹ശാസിക്കുന്നു.

അതില്‍ തന്നെ തിരഞ്ഞെടുത്ത ഭൂമിയുടെ മദ്ധ്യത്തോടുചേര്‍ന്നുവേണം വീട്‌ വെക്കാന്‍. എന്നാല്‍ കൃത്യമായി നടുക്ക്‌ ആവാ൹ം പാടില്ല. അതിര്‍ത്തിയോടുചേര്‍ത്തു വീട്‌ വെക്കരുത്‌. ഗൃഹമദ്ധ്യസൂത്രം തടസ്സപ്പെടുന്ന രീതിയില്‍ ഭിത്തി, തൂണ്‌, ടോയ്‌ലറ്റ്‌ തുടങ്ങിയവ വരുന്നത്‌ ശുഭകരമല്ല

കൂടുതല്‍ ഭൂമിയുള്ള സ്ഥലങ്ങളില്‍ വീടുവെക്കുമ്പോള്‍ ആ സ്ഥലത്ത്‌ ഉള്‍ക്കൊള്ളിക്കാവുന്ന സമചതുരമായി വാസ്തുവിനെ കണക്കാക്കണം. കിഴക്ക്‌ വശത്തെ മദ്ധ്യത്തില്‍ നിന്നും പടിഞ്ഞാറ്‌ വശത്തെ മദ്ധ്യം വരെബ്രഹ്മസൂത്രവും തെക്കുവടക്കുദിശയില്‍ വാസ്തുമദ്ധ്യത്തില്‍ യമസൂത്രവും കണക്കാക്കുന്നു.അപ്പോള്‍ ഭൂമി വീണ്ടും നാലു ചെറിയ സമചതുരാമാവുന്നു 

അതില്‍ ഒന്നില്‍, വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. ഈ രീതിയില്‍ വീടുള്‍ ഉണ്ടാകുമ്പോള്‍, തെക്കുപടിഞ്ഞാറേ മൂലയില്‍ നിന്ന്‌ വടക്കുകിഴക്കേ മൂല വരെയുള്ള കര്‍ണസൂത്രവും തട്ടാതെ നോക്കണം.

ഈ വിധത്തില്‍ രേഖ നാല്‌ ആക്കി തിരിച്ച്‌ അതില്‍ വടക്കു-കിഴക്കേ ഖണ്ഡത്തിലോ, തെക്ക്‌-പടിഞ്ഞാറെ ഖണ്ഡത്തിലോ ബ്രഹ്മ, യമസൂത്രങ്ങളില്‍ തട്ടാത്ത വിധത്തില്‍ ഗൃഹസ്ഥാനം നിശ്ചയിക്കേണ്ടതാണ്‌. 

എന്നാല്‍ ചെറിയ പറമ്പുകളില്‍ 'അല്‍പക്ഷേത്രവിധി' പ്രകാരം ആകെ ഭൂമിയില്‍ ഒതുങ്ങുന്ന ഒരു ദീര്‍ഘചതുരമോ, സമചതുരമോ കണക്കാക്കി വീടുണ്ടാക്കാം, വാസ്തുമദ്ധ്യത്തില്‍ നിന്ന്‌ ഗൃഹമദ്ധ്യം വടക്കുകിഴക്കോട്ടോ, തെക്കുപടിഞ്ഞാട്ടോ നീക്കി നിര്‍ത്തുന്നതാണ്‌ നല്ലത്‌.പിശാചവീഥിയും ഒഴിവാക്കണം.

വാസ്തുവിദ്യയുടെ രഹസ്യങ്ങളിലേക്ക്‌

വീടിനായി സ്ഥാനം കണ്ടെത്തുമ്പോള്‍ കാരണവന്മാര്‍ സ്ഥലം കുഴിച്ചുനോക്കാനാവശ്യപ്പെടാറുണ്ട്‌. കുഴിക്കുന്നിടത്ത്‌ എല്ലിന്‍കഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ പ്രേതബാധയുള്ള സ്ഥലമായതിനാല്‍ വീട്‌ പണിയാന്‍ വേറെ സ്ഥലം നോക്കുന്നതാണ്‌ നല്ലതെന്ന്‌ അവര്‍ ഉപദേശിക്കാറുണ്ട്‌.

എല്ലിന്‍കഷണങ്ങളില്‍ ഫോസ്ഫറസ്സെന്ന ധാതു അടങ്ങിയിട്ടുണ്ടെന്നും ഫോസ്ഫറസ്സിന്റെ നിരന്തരസ്സാമീപ്യം മനുഷ്യനില്‍ മാനസികവിഭ്രാന്തിയുണ്ടാക്കുമെന്നും ആധുനികശാസ്ത്രം ഉപദേശിച്ചാല്‍ നമ്മള്‍ അപ്പാടെ വിഴുങ്ങാറാണ്‌ പതിവ്‌. എന്നാല്‍ കാരണവരുടെ ഉപദേശമാവട്ടെ അന്ധവിശ്വാസമെന്ന്‌ നമ്മള്‍ തള്ളുകയും ചെയ്യും. 

ഒറ്റനോട്ടത്തില്‍ അന്ധവിശ്വാസമെന്ന്‌ തോന്നാവുന്ന ഇങ്ങിനെയുള്ള നിരീക്ഷണങ്ങള്‍ക്ക്‌ പിന്നില്‍ പാരമ്പര്യത്തിന്റെ അനുഭവ സമ്പത്താണുള്ളത്. വെയിലിനോടും മഴയോടും മഞ്ഞിനോടും കാറ്റിനോടും മണ്ണിനോടും മല്ലടിച്ച്‌ മന്യുഷ്യന്‍ നേടിയ അനുഭവ സമ്പത്താണ് വാസ്തുവിദ്യാശാസ്ത്രം. കടുകിട തെറ്റാത്ത നിരീക്ഷണങ്ങളാണവ. 

ശാസ്ത്രത്തിന്‌ വേണ്ടത്ര വളര്‍ച്ചയില്ലാതിരുന്ന പുരാതനകാലത്ത്‌ മനുഷ്യന് മനസ്സിലാവാന്‍ മനസ്സിലാവുന്ന ഭാഷയില്‍ സംസാരിക്കുകയായിരുന്നു വാസ്തുശാസ്ത്രം. ഇന്ന്‌ ശാസ്ത്രം വേണ്ടത്ര വളര്‍ന്നിരിക്കുന്നു. വാസ്തുശാസ്ത്രം പറയുന്നതിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ ഇന്ന്‌ ശാസ്ത്രത്തിനാവും. വാസ്തുവിദ്യയുടെ ഉള്ളറകളിലേക്ക്‌ ശാസ്ത്രീയമായ ഒരന്വേഷണമാണ്‌ ഈ ലേഖന പരമ്പര.

വാട്ടര്‍ ടാങ്ക്‌ വടക്ക്‌ പടിഞ്ഞാറ്‌ പാടില്ല

നമുക്കിന്ന്‌ അനേകം വാസ്തുവിദ്യാ ആചാര്യന്മാരുണ്ട്‌. ആറന്മുളയില്‍ ഒരു വാസ്തുവിദ്യാഗുരുകുലം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്‌. എന്നിട്ടും പലപ്പോഴും വാസ്തുവിദ്യ അന്ധവിശ്വാസമാണെന്നും അബദ്ധജ-ടിലമാണെന്നും പലരും വിശ്വസിക്കുന്നു. ഇതിനൊരു കാരണം വിശദീകരണത്തിന്റെ അഭാവമാണ്‌. 

നഗരസംസ്കാരം നിലവില്‍വന്നതോടെ പാര്‍പ്പിടസൗകര്യം വളരെ ചെറുതായി. സാധാരണക്കാരന്റെ പാര്‍പ്പിടസൗകര്യം രണ്ടുസെന്റില്‍ വീടും കിണറും എന്ന്‌ നിര്‍വചിക്കാവുന്ന നിലയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. കോര്‍പ്പറേഷന്‍ വെള്ളം സുലഭമായി ലഭിക്കുന്ന നഗരങ്ങളില്‍ കിണറ്‌ ഒരു അപൂര്‍വസംഭവമാണ്‌. വാട്ടര്‍ ടാങ്ക്‌ തന്നെയാണ്‌ അവിടെ ശരണം. 

നഗരത്തില്‍ താമസിക്കുന്ന സുഹൃത്ത്‌ പരാതിയുമായി വന്നത്‌ ഓര്‍മ്മ വരുന്നു. വളരെ പരിശ്രമിച്ചാണ്‌ നഗരത്തില്‍ ഇയാള്‍ ഒരു ഇടം വാങ്ങിയത്‌. എഞ്ചിനീയര്‍ വരച്ച പ്ലാനനുസരിച്ച് വീടിന്റെ വടക്കു-പടിഞ്ഞാറ്‌ ഭാഗത്തായാണ്‌ വാട്ടര്‍ ടാങ്കിന്റെ ഇടം. എന്നാല്‍ വീടിന്‌ കുറ്റിയടിക്കാന്‍ വന്ന അച്ചനാവട്ടെ ടാങ്ക്‌ കിഴക്ക്‌ ഭാഗത്തേക്ക്‌ കൊണ്ടുവരാന്‍ ശഠിക്കുകയാണെത്രെ. അവിടെയാവട്ടെ സ്ഥലമൊട്ടില്ലതാനും.

അല്‍പ്പസ്വല്‍പ്പം മാത്രം വാസ്തുവിദ്യയറിയുന്ന അച്ചന്‍ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നാണ്‌ സുഹൃത്തിന്റെ പരാതി. എന്നാല്‍ സൂര്യന്റെ പ്രഭാതരശ്‌മികള്‍ ടാങ്കിലേക്ക്‌ പതിക്കണമെന്ന വാസ്തുനിര്‍ദ്ദേശമാണ്‌ അച്ചന്‍ നല്‍കിയത്‌. സൂര്യന്റെ പ്രഭാതരശ്‌മികള്‍ക്ക്‌ അണുനാശകശക്തിയുണ്ടെന്ന നിരീക്ഷണമാണ്‌ ഇതിന്‌ അടിസ്ഥാനം. ശാസ്ത്രീയമായി തന്റെ നിര്‍ദ്ദേശം വിശദീകരിക്കാന്‍ തയ്യാറാവാഞ്ഞതാണ്‌ സുഹൃത്ത്‌ തെറ്റിദ്ധരിക്കാനിടയാക്കിയത്‌

Thursday, 10 September 2015

വീട്ടില്‍, നല്ലതും ചീത്തയും

വീട്ടിനുള്ളിലെ ക്രമീകരണങ്ങളെ കുറിച്ചും വീട്ടില്‍ സൂക്ഷിക്കാവുന്ന സാധനങ്ങളെ കുറിച്ചും അല്ലാത്തവയെ കുറിച്ചും വാസ്തു ശാസ്ത്രം എന്താണ് പറയുന്നത് എന്ന് നോക്കാം.

വലിയ വീട്ടുപകരണങ്ങള്‍ മുറിയുടെ തെക്ക് പടിഞ്ഞാറ് ദിശയിലായിരിക്കണം. എന്നാല്‍, ഭാരം കുറഞ്ഞ ചെറിയ വീട്ടുപകരണങ്ങള്‍ ഏതു സ്ഥലത്തു വേണമെങ്കിലും ഇടാവുന്നതാണ്.

ഓം, സ്വസ്തിക, രംഗോലി തുടങ്ങിയ ചിഹ്നങ്ങള്‍ പ്രവേശന കവാടത്തില്‍ വേണം. ഇത് ദുഷ്ട ശക്തികളുടെ പ്രവേശനത്തെ തടയുമെന്നാണ് വിശ്വാസം. പൂര്‍വികരുടെ ചിത്രങ്ങള്‍ മിക്ക വീടുകളിലും ഉണ്ടായിരിക്കും. ഇവ തെക്ക് പടിഞ്ഞാറ് വേണം വയ്ക്കേണ്ടത്.

ഘടികാരം തൂക്കുന്നതിനും പ്രത്യേക ദിശയെ കുറിച്ച് നിഷ്ക്കര്‍ഷിക്കുന്നുണ്ട്. സമയമാപിനികള്‍ കിഴക്ക്, വടക്ക് അല്ലെങ്കില്‍ കിഴക്ക് ഭിത്തിയില്‍ വേണം തൂക്കേണ്ടത്.

പന്നി, പാമ്പ്, കാക്ക, മൂങ്ങ, കഴുകന്‍, പരുന്ത്, പ്രാവ് എന്നിവയുടെ ചിത്രങ്ങളും രൂപങ്ങളും വീടിനുള്ളില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ചെന്നായ, കടുവ, സിംഹം, കുറുനരി തുടങ്ങിയ വന്യമൃഗങ്ങളുടെ പ്രതിരൂപങ്ങളും വര്‍ജ്ജ്യമാണ്.

യുദ്ധ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്, അത് പുരാണങ്ങളിലെ ആയാല്‍ പോലും, വീട്ടില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുയോജ്യമല്ല. വാള്‍പ്പയറ്റ്, കരയുന്ന രംഗങ്ങള്‍, രാക്ഷസീയ രംഗങ്ങള്‍ എന്നിവയും പ്രദര്‍ശന യോഗ്യമല്ല.

ജലസ്രോതസ്സിന്‍റെ സ്ഥാനം

വളരെ കുറച്ച് സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ അധികവും. ഇങ്ങനെയുള്ള സാഹചര്യത്തില്‍, വീടിന്‍റെ നിര്‍മ്മിതിയുടെ സൂക്ഷ്മ വശങ്ങള്‍ മാത്രമല്ല ജല സ്രോതസ്സിനെ കുറിച്ചും നമുക്ക് ബോധ്യമുണ്ടായിരിക്കണം എന്ന് വാസ്തു വിദഗ്ധര്‍ ഓര്‍മ്മപ്പെടുത്തുന്നു.

വളരെ കുറഞ്ഞ സ്ഥലമേ ഉള്ളൂ, അതിനാല്‍ പ്രധാന ജല സ്രോതസ്സായ കിണറിന് വാസ്തു നോക്കേണ്ട എന്ന് കരുതുന്നത് ഭാവിയില്‍ പ്രശ്നമായേക്കാം. ശരിയായ സ്ഥാനത്ത് കിണര്‍ കുഴിക്കുന്നത് ജലദൌര്‍ലഭ്യത്തില്‍ നിന്നു രക്ഷ നല്‍കുന്നു.

വടക്ക് കിഴക്ക് ഭാഗത്താണ് ജല സ്രോതസ്സ് വരേണ്ടത്. വടക്ക്, കിഴക്ക് ഭാഗങ്ങളില്‍ കിണര്‍ വരുന്നതും അഭികാമ്യമാണ്. ഒരിക്കലും വടക്ക് പടിഞ്ഞാറോ തെക്ക് പടിഞ്ഞാറോ കിണര്‍ വരരുത്. സര്‍ക്കാരില്‍ നിന്നുള്ള പൈപ്പ് ആയാലും അനുകൂല സ്ഥാനങ്ങളിലൂടെ വേണം പുരയിടത്തിലേക്ക് പ്രവേശിക്കേണ്ടത്.

കിണര്‍ ശരിയായ സ്ഥാനത്ത് ആണോ എന്ന് ഒരു ലഘു പരീക്ഷണത്തിലൂ‍ടെ മനസ്സിലാക്കാന്‍ സാധിക്കും. തെക്ക് പടിഞ്ഞാറ് മൂലയില്‍ നിന്ന് കിഴക്ക് പടിഞ്ഞാറ് മൂലയിലേക്ക് ഒരു രേഖ വരയ്ക്കുക. കിണര്‍ ഒരിക്കലും രേഖയിലാവരുത്, രേഖയുടെ ഏതെങ്കിലും വശത്തായിരിക്കണം.

തെക്ക് പടിഞ്ഞാറ് മൂലയില്‍ കിണര്‍ വന്നാല്‍ താമസക്കാര്‍ക്ക് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ട് വന്നേക്കാം. ഇത്തരമൊരു അവസ്ഥയില്‍ കിണറിനെ വീടിന്‍റെ വാസ്തുവില്‍ നിന്ന് പുറം തള്ളിയാല്‍ മതി. അതായത്, അതിരു തിരിച്ച് കിണര്‍ അടുത്ത പറമ്പിലാക്കി മാറ്റുക. നടുമുറ്റത്ത് കിണറോ നീന്തല്‍ക്കുളമോ നിര്‍മ്മിക്കുന്നത് വാസ്തു ശാസ്ത്രപരമായി അനുവദനീയമല്ല.

ധനസ്ഥിതി മെച്ചമാക്കും വാസ്തു

വീട്, ഓഫീസ് തുടങ്ങിയവ വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കും. വാസ്തു ശാസ്ത്രം പരിഗണിക്കാതെയാണ് നിര്‍മ്മിതി നടത്തിയിരിക്കുന്നതെങ്കില്‍ മറ്റ് പല വിപരീത ഫലങ്ങള്‍ക്കൊപ്പം ദാരിദ്ര്യ ദു:ഖവും അനുഭവിക്കേണ്ടി വരുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.

വടക്കു ഭാഗമാണ് ധനത്തിന്‍റെ അധിപനായ കുബേരന്‍റെ ദിക്ക്. ഏതെങ്കിലും വീടിന്‍റെയോ ഓഫീസിന്‍റെയോ വടക്ക് ഭാഗം അടച്ച് മൂടിയ നിലയിലാണെങ്കില്‍ അവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിത്യസംഭവമായേക്കാം. ഈ അവസരത്തില്‍, വാസ്തു വിദഗ്ധരുടെ നിര്‍ദ്ദേശാനുസരണം ഇവിടെ വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാവും.

തെക്ക് വശത്ത് കുഴികളോ കുഴല്‍ കിണറോ ഉണ്ടങ്കിലും അത് സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. തെക്ക് ഭാഗത്ത് ഭൌമാന്തര്‍ ഭാഗത്ത് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതും ആശാസ്യമല്ല.

വീട്ടിലോ ഓഫീസിലോ വടക്ക് ദര്‍ശനമായി കണ്ണാടികള്‍ വയ്ക്കുന്നതും സമ്പത്തിനെ വികര്‍ഷിക്കും. അതായത്, വടക്ക് ഭാഗത്തു നിന്നുള്ള ആരോഗ്യകരമായ ഊര്‍ജ്ജത്തെ കണ്ണാടി വെളിയിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. അതിനാല്‍, വീടുകളിലായാലും ഓഫീസുകളിലായാലും കണ്ണാടികള്‍ സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ ആഭരണങ്ങളും പണവും സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായി വേണം വയ്ക്കാന്‍. വാതിലിന് അഭിമുഖമായി നിന്ന് നോക്കുന്ന സ്ഥിതിയില്‍‍, മുറികളുടെ പിന്നില്‍ ഇടത്തെ മൂലയെ സമ്പത്തിന്‍റെ സ്ഥലമായാണ് കണക്കാക്കുന്നത്. ഇവിടം വൃത്തിയുള്ളതായി സൂക്ഷിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്ന് വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.