ചോദ്യം: വീടിന്റെ മെയിൻ ഡോറിൽ ദൈവങ്ങളുടെ ചിത്രപ്പണികൾ കൊത്തിവയ്ക്കുന്നത് ദോഷമുണ്ടോ? ദൈവങ്ങളുടെ ചിത്രങ്ങൾ കൊത്താൻ പാടില്ല എന്ന് ചിലർ പറയുന്നതിൽ വാസ്തവമുണ്ടോ?
ഉത്തരം : വീടിന്റെ പ്രധാന വാതിലിന്റെ (കട്ടിളയുടെ മുകളിലായി) ദൈവങ്ങളുടെ രൂപങ്ങൾ കൊത്തുപണി ചെയ്തുവയ്ക്കുന്നത് ശാസ്ത്രവിധിപ്രകാരം തെറ്റില്ല. എന്നാൽ അതിന് വാസ്തുവിധിപ്രകാരം പ്രത്യേകം നിബന്ധനയുണ്ട്.
''ദ്വാരോർദ്ധ്വ പട്ടൂർദ്ധമഥോ ഗണേശ
പത്മാലയായാഭവ മൂർത്തിഭേദാൻ
യഥേഷ്ട മാപദ്യ വിചിത്രപത്രി
പ്രഭേദയുക്താം ഫലകാം വിദദ്ധ്യാൽ''
എന്ന ശ്‌ളോകപ്രകാരം വാതിലിന്റെ മേൽപടിയുടെ മുകളിൽ ഗണപതി, ലക്ഷ്മീദേവി, ശ്രീകൃഷ്ണൻ മുതലായ പ്രതിമകളെ ഇഷ്ടംപോലെ ഉണ്ടാക്കീട്ടും ചില പക്ഷിവിശേഷങ്ങളുടെ ചിത്രങ്ങളോടുകൂടിയും മംഗളപ്പലക (കൂരുംബപലക) വയ്ക്കാവുന്നതാണ്. കൂടാതെ ഗജലക്ഷ്മി, കുംഭലത മുതലായ പണിതരങ്ങളും ചെയ്തുവരാരുണ്ട്.അതുപോലെതന്നെ
'ഊർദ്ധ്വാധരണ ഭ്രമണ കാർഗ്ഗളബന്ധിപാലാ
പ്രക്ഷേപണീയ വലയാന്യപിപത്രകാണി
തിർയ്യഞ്ചുദഞ്ചിപുളകാർത്തവകുട് മളാനി
സശ്രീ മുഖേന്ദു ശകലാനി കവാടയോസ്യൂ'
എന്ന ശ്‌ളോകപ്രകാരം പാളികളിൽ പുഷ്പങ്ങളുടെ ചിത്രപ്പണികളുംലക്ഷ്മീദേവിയുടെ മുഖവും ചന്ദ്രക്കലയും കതകുകളിൽ കൊത്തുപണി ചെയ്യാമെന്നാണ് ശാസ്ത്രം പറയുന്നത്.

No comments:
Post a Comment