പൂജാമുറി വടക്ക് കിഴക്ക് ഭാഗത്തോ, കിഴക്ക് ഭാഗത്തോ, ബ്രഹ്മ സ്ഥാനത്തോ, വടക്ക് കിഴക്കിന്റെ കിഴക്കോ ആകാം. അതുകൊണ്ട് ധനവും മനസ്സമാധാനവും ലഭിക്കും. ദേവന്‍ പടിഞ്ഞാറ് നോക്കിയിരിക്കണം. കിഴക്കോട്ട് നോക്കി വേണം നമ്മള്‍ തൊഴാന്‍ . ദേവന്റെ വടക്ക് ദര്‍ശനവും നല്ലതാണ്. മറ്റു സ്ഥലങ്ങളിലെ പൂജാ മുറി നമുക്ക് അസ്വസ്ഥത നല്‍കും. മരിച്ചു പോയവരുടെ പടം പൂജാമുറിയില്‍ വയ്ക്കരുത്. പൂജാ സാധങ്ങള്‍ അല്ലാതെ മറ്റൊന്നും അവിടെ വയ്ക്കരുത്. വിഗ്രഹങ്ങളെ മുഖാമുഖം വക്കരുത്. പൂജാമുറിയില്‍ വിഗ്രഹങ്ങള്‍ വച്ച് പൂജിക്കരുത്. വീട്ടില്‍ രണ്ടു ശിവ ലിംഗങ്ങള്‍ , മൂന്നു ഗണപതി, രണ്ടു ശങ്കുകള്‍ ,മൂന്നു ദേവി പ്രതിമകള്‍ ,രണ്ടു സാളഗ്രാമങ്ങള്‍ എന്നിവ ഒരുമിച്ചു പൂജിക്കരുത്.
ചുരുക്കത്തില്‍ ഗുണപരമായ ഒരു വീട് വെക്കണം എങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഈശ്വരാനുഗ്രഹം കൊണ്ട് മാത്രമേ വാസ്തു അനുസരിച്ചുള്ള ഒരു വീട് നമുക്ക് ലഭിക്കു. അതുകൊണ്ട് ഈശ്വരനോട് പ്രാര്‍ത്ഥിക്കുക . വീട് പണിയും മുന്‍പ് ജാതകം ഒന്ന് പരിശോധിക്കണം. അനുകൂല സമയം എങ്കില്‍ മാത്രമേ വീട് പണിക്കു തുടക്കം ഇടാവൂ. അതും നല്ല മുഹൂര്‍ത്തത്തില്‍ മാത്രം ചെയ്യണം. വര്‍ഷങ്ങളായി പണി തീരാത്ത വീടുകള്‍ നമ്മള്‍ കാണുന്നത് ആണല്ലോ.
ധര്‍മദേവതയെ പ്രാര്‍ത്ഥിക്കുന്നത് എല്ലാ കാര്യത്തിനും നല്ലതാണ്. ഒരു നല്ല വീട് ഉണ്ടാവാന്‍ ധര്‍മദേവതകള്‍ എല്ലാവരെയും അനുഗ്രഹിക്കട്ടെ.
No comments:
Post a Comment