വില്ലകളുടെ വിസ്മയങ്ങൾ

അനുനിമിഷം മാറിമറയുന്ന ട്രെൻഡുകളാണ് നിർമ്മാണ മേഖലയിൽ വളർച്ചയ്ക്ക് കുതിപ്പ് കൂട്ടുന്നത്. വീട് എന്ന ചുരുങ്ങിയ ഇടത്തിൽ നിന്ന് വില്ല എന്ന ആശയത്തിലേക്ക് മനുഷ്യന്റെ പറിച്ചുനടൽ തന്നെ ഏറ്റവും വലിയ ട്രെൻഡാണ്. അതുപോലെ തന്നെയാണ് അവയുടെ എക്സ്റ്റീരിയർ ഇന്റീരിയർ ഡിസൈനുകളിൽ വന്നിരിക്കുന്ന മാറ്റങ്ങളും. താമസിക്കാൻ തയ്യാർ എന്ന രീതിയിൽ ഒരുക്കുന്ന വില്ലകളിൽ അത് വാങ്ങുന്നവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഉൾപ്പെടുത്തുവാൻ ഈ മേഖലയിലെ നിർമ്മാതാക്കൾ മികച്ചസേവനമാണ് ചെയ്യുന്നത്. ഉടമയുടെ ആഗ്രഹം അനുസരിച്ച് ഒരു സ്വപ്നക്കൂട് ഒരുക്കി നൽകുക തീർത്തും ശ്രമകരമാണ്.
സാധാരണ ഒറ്റപ്പെട്ടവീടുകളുടെ വ്യത്യസ്തമായ പുറംകാഴ്ചകൾ ഏകീകൃത സമത്വം ആയി കൊണ്ടുവരേണ്ടതും വില്ലകൾക്ക് പ്രത്യേകത നൽകുന്നു. പണ്ടുകാലത്ത് ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഇന്നത്തെ വില്ലകളെ ഓർമ്മിക്കുംവിധം വരിവരിയായി വീടുകൾ പണിതിരുന്നു. ഇന്ന്അവശേഷിക്കുന്ന പല ഗ്രാമ തെരുവുകളും പട്ടണ തെരുവുകളും അതിന് ഉദാഹരണമാണ്. ഡിസൈനിംഗിന്റെയും നിർമ്മാണരീതിയിലേയും സ്വാതന്ത്ര്യം ഉപയോഗപ്പെടുത്തി അത്യാധുനിക നിർമ്മാണ സാമഗ്രികളും ഇന്ന് വില്ലകൾ സൃഷ്ടിക്കാനായി നിർമ്മാതാക്കൾ പ്രയോജനപ്പെടുത്തുന്നു. ഇതിലൂടെയെല്ലാം ആർജ്ജിക്കുന്ന ലാഭത്തിന്റെ നല്ലൊരു പങ്കും മത്സരത്തിന്റെ ഈ ലോകത്ത് ഉപഭോക്താവിലേക്കാണ് എത്തുന്നത് എന്നതും ഒരു യാഥാർത്ഥ്യമാണ്. വിലകുറവുള്ള നിർമ്മാണ സാമഗ്രികളെക്കുറിച്ച് അറിവ് ഉണ്ടെങ്കിലും അതൊക്കെ അന്വേഷിച്ച് നടന്ന് വാങ്ങിക്കൊണ്ടുവന്ന് വീടുവയ്ക്കുവാൻ സാഹചര്യമില്ലാത്തവർ ഏറെയാണ്. അവിടെയാണ് ഗുണമേന്മയുള്ള നിർമ്മാണ സാധനങ്ങൾ ഉപയോഗിച്ച് വില്ലകൾ പണിയുന്ന ബിൽഡേഴ്‌സിന്റെ സേവനവും ആവശ്യകതയും നാം തിരിച്ചറിയേണ്ടത്.
വില്ലകളിലെ വാസ്തുശാസ്ത്രംഒരു വില്ല വാങ്ങാനായി തീരുമാനിക്കുന്നതിന് മുമ്പ് വാസ്തുശാസ്ത്രപരമായി അറിഞ്ഞിരിക്കേണ്ടത് എന്താണ് എന്ന് നോക്കാം.
1) ആദ്യമായി വില്ലയുടെ ഭൂമിശാസ്ത്രപരമായി ഒറിജിനൽ ചരിവ് എങ്ങനെയാണ് എന്നതാണ് ഏറെ പ്രാധാന്യം. അത് പടിഞ്ഞാറുനിന്ന് കിഴക്കോട്ടോ തെക്കുനിന്ന് വടക്കോട്ടോ ആണോ എന്ന് ആദ്യം പരിശോധിക്കണം. ചരിവില്ലാതെ നിരന്ന സ്ഥലത്തായാലും ജലത്തിന്റെ മഴവെള്ളം ഒഴുകി പോകുന്നത് മേൽപറഞ്ഞ രീതിയിൽ ആയിരക്കണം.
2) വീടിന്റെ ദർശനം അല്ലെങ്കിൽ വില്ലകളുടെ മുൻവശം ദിക്കുകൾക്ക് അനുസരണമാണോ എന്ന് ഉറപ്പുവരുത്തണം. ഇതിന് ഏറ്റവും ഉചിതമായ മാർഗം വില്ലാ പ്രോജക്ടുകൾ ഡിസൈൻ ചെയ്യുമ്പോൾ തന്നെ റോഡുകൾ ഒരു മാഗ്‌നറ്റിക് കോമ്പസ് വച്ച് ദിശകൃത്യപ്പെടുത്തി കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്കായി റോഡ് ഇടുകയാണെങ്കിൽ എല്ലാ വീടുകളുടെയും ദിശ ശരിയായി വരും. കിഴക്ക് പടിഞ്ഞാറായി റോഡ് ഇടുമ്പോൾ വീടുകൾ തെക്ക് ദർശനമായും വടക്ക് ദർശനമായും പണിയാൻ സാധിക്കും.
3) അടുക്കളയുടെ സ്ഥാനം വാസ്തുശാസ്ത്രപ്രകാരം വടക്ക് കിഴക്കോ തെക്ക് കിഴക്കോ വടക്ക് പടിഞ്ഞാറോ ആണെന്ന് നോക്കണം.
4) ഓരോ വില്ലയും ഒരേ പോലെയാണെങ്കിൽ മുറികളുടെ സ്ഥാനം കാർ പോർച്ച് മുതലായ മേൽപറഞ്ഞ വാസ്തുവിധി അനുസരിച്ചാണോ എന്ന് നോക്കണം.
5) സെ്ര്രപിക് ടാങ്ക്,കിണർ ഇവയുടെ സ്ഥാനവും അകലവും പരിശോധിക്കണം.
6) മുറികളുടെ ചുറ്റളവ്, വീടിന്റെ ചുറ്റളവ്, വീടിന്റെ മധ്യസൂത്രം ഇവയൊക്കെ പൂർണമായും പാലിച്ച് വില്ലാ പ്രോജക്ട് ചെയ്യുക അപൂർവമാണ്. അത് പാലിച്ച് ചെയ്യുന്നതാണോ എന്ന് പരിശോധിക്കുക. ഇങ്ങനെ അത്യാവശ്യം വേണ്ട വാസ്തുശാസ്ത്ര വിധികൂടി അനുസരിച്ചുള്ള വില്ലാ പ്രോജക്ട് ആയിരിക്കും ഏറ്റവും ഉചിതമായിട്ടുള്ളത്.
ഇതുകൂടാതെ നിർമ്മാണശൈലിയും പ്രധാനമാണ്. ഇന്ന് നിർമ്മാണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമഗ്രകൾ മാത്രമല്ല ടെക്‌നോളജിയം ദിനംപ്രതിയെന്നോണം അപ്ടുഡേറ്റാവുന്നു.
ശൈലിയിലുള്ള മാറ്റംവില്ലാ പ്രോജക്ടിൽ റൂഫിംഗിലുള്ള മാറ്റം വളരെ വലുതാണ്. കഴിഞ്ഞ പത്തുവർഷത്തെ നിർമ്മാണരീതി പരിശോധിച്ചാൽചരിച്ച് വാർത്ത് കേരളാശൈലിയിലുള്ള വീടുകളാണ് അധികവും. ചരിച്ച് വാർത്തതിന് ശേഷം അതിന് മുകളിൽ ഓടുപാകുകയോ നിരപ്പായി വാർത്തതിനുശേഷം ഇരുമ്പുകൊണ്ട് truss വർക്ക് ചെയ്ത് അതിന് മുകളിൽ ഓടിടുന്ന രീതിയും ഉണ്ട്. ഇതു രണ്ടായാലും വീട്ടിൽ ചൂട് കുറയുകയും ചോർച്ച ഒഴിവാകുകയും ചെയ്യും. (ചരിച്ച് വാർക്കുമ്പോൾ ശരിയായ രീതിയിൽ ശ്രദ്ധിച്ചില്ലെങ്കിൽ ചോർച്ച ഉണ്ടാകും അത് ഒഴിവാക്കണം) കാലാവസ്ഥയുടെ പ്രശ്‌നങ്ങളിൽ നിന്നും മേൽക്കൂരയെ രക്ഷിക്കാനായി ഷീറ്റ് (ഓടിന് പകരം) ഉപയോഗിക്കുന്നതും പതിവായി കാണുന്നു. പരമ്പരാഗത ശൈലിക്ക് പുറമേഇപ്പോൾ കോളോണിയൽ, വിക്ടോറിയൽ, കണ്ടംപററി ശൈലികൾ ഇന്ന് കേരളത്തിൽ വീടു നിർമ്മാണത്തിലും വില്ലാ പ്രോജക്ടുകളിലും ആധിപത്യം ഉറപ്പിച്ചുകിഞ്ഞു. എലിവേഷനിലെ ഈ മാറ്റം ഇന്റീരിയറിലേക്കും സ്വാധീനിച്ചു കഴിഞ്ഞു.
കൊളോണിയൽ ശൈലി : ചരിഞ്ഞ കൂരകൾക്കാണല്ലോ വില്ലകൾക്ക് സ്വീകാര്യത കൂടുതൽ. കണ്ടംപററി ശൈലിയിൽ നിന്ന് കൊളോണിയൽ രീതിയിലുള്ള പ്രധാന വ്യത്യാസവും ഇതുതന്നെയാണ്. റൂഫ്‌ടൈലുകൾ കൊണ്ട് മേഞ്ഞതും ചിമ്മിനി ഉയർന്ന് നിൽക്കുന്ന പഴയ കൊളോണിയൽ രീതിയെ ഓർമ്മിക്കുന്ന എലിവേഷനും ഇളം നിറങ്ങളിലുമാണ് ഇത്തരം വീടുകൾ കൂടുതലും കാണുന്നത്.
കണ്ടംപററി ശൈലിനേർരേഖയിലുള്ള വീടുകളാണ്കണ്ടംപററി ശൈലിയിലുള്ള വീടുകൾ. ചതുരമോ ദീർഘചതുരമോ ആയ ക്യൂബ് ആകൃതിയായിരിക്കും ഇവയുടെ എലിവേഷൻ. ചിലപ്പോൾക്രമമില്ലാത്ത ആകൃതിയിലും ഈ വീടുകൾ കാണപ്പെടുന്നു. ഫ്‌ളാറ്റ് റൂഫും സൺഷെയ്ഡും ഇല്ലാത്തതിനാലും ജനലുകളും വാതിലുകളും അകത്തേക്ക് ആയിട്ടാണ് ഇതിന്റെ രൂപകൽപ്പനയും നിർമ്മാണവും. കേരളീയ ശൈലിയിലുള്ള വീടുകൾ, വില്ലകൾ സുന്ദരമായ അനുഭവമാണെങ്കിൽ കണ്ടംപററി ഒരു മോഡേൺ ആർട്ടിന് സമാനമാണ്. ലീവിംഗ് റൂം, ഡയനിംഗ്, കിച്ചൺ ഇവ ഓപ്പൺ അവസ്ഥയിലും ബെഡ്രൂം തികച്ചും സ്വകാര്യത പൂർണമായും നോക്കിയും ആണ് അതിന്റെ നിർമ്മിതി. ഇളം നിറങ്ങൾക്കൊപ്പം കടുംനിറങ്ങളും ഈ വീടുകളിലെ ചുവരുകളെ വ്യത്യസ്തമാക്കുന്നുണ്ട്. ഒരു കാര്യം ഓർമ്മയിലിരിക്കട്ടെ നല്ലൊരു കലാബോധമുള്ള ആർട്ടിസ്റ്റ് മോഡൺ ആർട്ട് ചെയ്തതു കണ്ട് അതില്ലാത്ത ഒരാൾഅത്തരം പെയിന്റിംഗ് ചെയ്താലുള്ള അവസ്ഥ എന്തായിരിക്കും അതുപോലെയാണ് കണ്ടംപററി ശൈലി അനുകരിക്കുമ്പോൾ പരിചയസമ്പത്തും ഭാവനാ സങ്കല്പം ഇല്ലാത്ത ഡിസൈനേഴ്‌സും ആർക്കിടെക്ടിനും പറ്റുന്ന അബദ്ധവും. ഇതുതന്നെയാണ് മുമ്പും നമ്മുടെ ഗൃഹനിർമ്മാണ ശൈലിയിൽ ഉണ്ടായിട്ടുള്ള കാതലായ പരാജയവും.

No comments:
Post a Comment