Sunday, 6 September 2015

വീടിന്റെയും മുറികളുടെയും ദീർഘ വിസ്താരം സ്വീകരിക്കുമ്പോൾ വാസ്തു ശാസ്ത്ര വിധി എന്തൊക്കെയാണ്?

വീടിന്റെയും മുറികളുടെയും  ദീർഘ വിസ്താരം സ്വീകരിക്കുമ്പോൾ വാസ്തു ശാസ്ത്ര വിധി എന്തൊക്കെയാണ്?
ഗൃഹങ്ങളുടെയായാലും മുറികളുടെ ആയാലും ദീർഘ വിസ്താരങ്ങൾ നിശ്ചയിക്കുമ്പോൾ ശാസ്ത്രപ്രകാരം നിയമങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. ഗൃഹവാസ്തുവിൽ ശാലകൾക്ക്‌സാമാന്യമായി സ്വീകരിക്കുന്നത് ദീർഘ ചതുരാകൃതികളാണ്. നാലുതരം അനുപാത വ്യവസ്ഥകളെപ്പറ്റി വാസ്തുശാസ്ത്രത്തിൽ പ്രതിപാദിക്കുന്നു. അതായത് നാല് യൂണിറ്റ് നീളവും അത്രതന്നെ വിസ്താരവും ആണെങ്കിൽ സമചതുരം അഥവാ സമതതം എന്നു പറയുന്നു. എന്നാൽ നാല് വിസ്താരവും നാലിൽ ഒന്ന് കൂടുതലാകുന്നതുവരെ (ദീർഘം അഞ്ചിന് താഴെ)യായാൽ സമതതം എന്നു തന്നെ വിളിക്കാം. എന്നാൽ അഞ്ച് ആയാൽ അത് നാലിലൊന്ന് കൂടുന്നു. ഇതിനെ പാദാദികം എന്നാണ് അറിയുന്നത്. എന്നാൽ നാലിൽ രണ്ട് ഭാഗം കൂടിയാൽ അതായത് വിസ്താരം 4 ഉം ദീർഘം 6 ഉം ആയാൽ അതിനെ അർദ്ധാധികം എന്നാണ് പറയുന്നത്. വിസ്താരം 4 ഉം ദീർഘം 7 മുതൽ 8 വരെ ആകയാൽ അതിനെ പാദൂതം എന്നാണ് അറിയുന്നത്. ഇത് ഒരിക്കലും സ്വീകരിക്കാൻ പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ ഇതിനെ വീണ്ടും
വിസ്താരം 4 ദീർഘം 8 മുതൽ 9 വരെയും
വിസ്താരം 4 ദീർഘം 9 മുതൽ 10 വരെയും
വിസ്താരം 4 ദീർഘം 10 മുതൽ 11 വരെയും
ഉപയോഗിക്കാവുന്നതാണ്.വിസ്താരം 4 ഉം ദീർഘം 11 മുതൽ 12 വരെയുള്ളത് പാദൂതം ആയി കണക്കാക്കണം.
ശ്‌ളോകം
പാദാധികോ മനുജസന്മതി ഗൃഹ്യതേ ത
ത്രാവശ്യകേ സമതതായതി കോപികശ്ചിൽ
അർദ്ധാധികോത്ര നഹിതോ മുനിദിസമസ്ത
പാദോനതപീ കഥിതാഖിലനാരി നീതി
സാരം
മനുഷ്യാലയങ്ങളിൽ പാദാധിക വിസ്താരം സ്വീകരിക്കാവുന്നതാണ്. മനുഷ്യാലയത്തിൽആവശ്യം വരുമ്പോൾ സമതത വിസ്താരവും ചിലർ സ്വീകരിക്കുന്നു. ഇവിടെ അർദ്ധാധികം ഇഷ്ടമല്ല. എല്ലാ പാദോത വിസ്താരങ്ങൾ എല്ലാവർക്കും അഖിലനാശത്തെ ക്ഷണിച്ചുവരുത്തുന്നു എന്ന് മുനിമാർ പറയുന്നു.
ഇതിന് മൂർത്തിശാസ്ത്രത്തിൽ ഇതിന് ഒരു കാരണം ഇല്ലാതില്ല. അഷ്ടതല മാനവ്യവസ്ഥയിൽഒരു പ്രതിമ നിർമ്മിക്കുകയാണെങ്കിൽ പാദം മുതൽ ശിരസുവരെ 32 അംശിച്ചാൽ 7, 11, 15, 19,23, 27, 31 എന്നീ അളവുകൾ വരുന്നത് യഥാക്രമം മുട്ട്, ജംഘം (തുട), കടി (ഉരു), നാഭി, മുല, കഴുത്ത് നെറ്റി എന്നീ മർമ്മ ബിന്ദുക്കളിലാണ്. ഇങ്ങനെയുള്ള അളവ് അശുഭകരമായി നിമിത്ത ശാസ്ത്രത്തിൽ പറയുന്നു. ഇത് ഒഴിവാക്കാനായി 23 അംഗുലം വരെ ആധിക്യമോ ന്യൂനതയോ നൽകി അളവുകൾ സ്വീകരിക്കാവുന്നതാണ് എന്ന് ഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്.

No comments:

Post a Comment