വീട് മാറുമ്പോൾ

സാധാരണക്കാർക്ക് വീട് മാറുക എന്നത് വളരെയേറെ പ്രശ്‌നങ്ങൾ വരുത്തിവയ്ക്കുന്ന ഒന്നാണ്. അധികം ബുദ്ധിമുട്ടാതെ മനഃക്‌ളേശമില്ലാതെ വീടുകൾ മാറുവാനുള്ള എളുപ്പവഴികളാണ് ചുവടെ:
1. പഴയ വീട്ടിൽ പൂട്ടിവച്ചിട്ടുള്ള പഴയ ടിന്നുകൾ, പെട്ടികൾ, പേപ്പറുകൾ തുടങ്ങിയവ പുതിയ വീട്ടിലേക്ക് കൊണ്ടുപോകണമെന്ന് വാശി പിടിക്കരുത്.പഴല കലണ്ടറുകളോടും ചിത്രങ്ങളോടുമുള്ള 'സെന്റിമെന്റ്‌സ്' ഉപേക്ഷിക്കുക.
2. അലമാരകളിലോ മറ്റോ ഉള്ള സാധനങ്ങൾ പുറത്തെടുത്ത് കെട്ടിവയ്ക്കുക. അലമാരകൾ വണ്ടിയിൽകയറ്റുവാനും ഇറക്കുവാനും ജോലിക്കാർക്ക് അധികം ബുദ്ധിമുട്ടേണ്ടി വരികയില്ല.
3. പുസ്തകങ്ങളുണ്ടെങ്കിൽചാക്കിനകത്തുവച്ച് കെട്ടരുത്. ജോലിക്കാർ അത് അശ്രദ്ധയോടെ കൈകാര്യം ചെയ്‌തെന്നു വരാം. പുസ്തകങ്ങളുടെ ബയന്റുകൾ ഇതുകൊണ്ട് ഇളകിപ്പോകാനും സാദ്ധ്യതയുണ്ട്. മരപ്പെട്ടികളിലോ കാർഡ് ബോർഡ് പെട്ടികളിലോ പുസ്തകങ്ങൾ അടുക്കിക്കെട്ടുക.
4. കട്ടിലുകളെ ഭാഗങ്ങളാക്കി എടുക്കാൻ പറ്റുമെങ്കിൽഅതാണ് ഉത്തമം. പുതിയ വീട്ടിൽ കൊണ്ടുവന്ന് അവയെ ഘടിപ്പിക്കുവാനും കഴിയുന്നു. കട്ടിൽ അതേപോലെ തന്നെ ലോറിയിൽ കയറ്റിയാൽ അതിനു തന്നെ വളരെയേറെ സ്ഥലം വേണ്ടിവരും.
5. വീടുമാറുന്ന സമയം പുലർച്ചേ ആയാൽ നന്ന്. മനസിൽഉത്സാഹമുണ്ടാകുന്നു എന്നത് മാത്രമല്ല പ്രയത്‌നിക്കുവാൻ കൂടുതൽ ഉന്മേഷവും കിട്ടുന്നു.
6. പുതിയ വീട്ടിൽ ഏതു സാധനം എവിടെ വയ്ക്കണമെന്ന് നേരത്തേ കൂട്ടി നിശ്ചയിക്കുക.
7. ഭാരക്കൂടുതലുള്ള മേശ, അലമാര കട്ടിൽ എന്നിവയെ ആദ്യം തന്നെ പുതിയ വീട്ടിലേക്ക് മാറ്റാൻ ശ്രമിക്കുക.

No comments:
Post a Comment