Sunday, 6 September 2015

നിലം മുഖം മിനിക്കുന്പോൾ

നിലം മുഖം മിനിക്കുന്പോൾ 


മാർബിളോ ഗ്രാനൈറ്റോ അതോ മൊസൈക്കോ? വീടുവയ്ക്കുന്നവരെ ഏറ്റവും കൂടുതൽ കുഴയ്ക്കുന്ന ചോദ്യമാണിത്. വീടിന്റെ തറയിലിടാൻ എന്താണ് വേണ്ടതെന്ന് ആദ്യമേ ചിന്തിച്ചുറപ്പിക്കുന്നതാണ് നല്ലത്. കാരണം, വീടുപണിയുടെ മൊത്തം ബഡ്ജറ്റിന്റെ നല്ലൊരു ഭാഗം ചെലവും വരുന്നത് ഈ വഴിയാണ്.

ബേസ്മെന്റുംചുവരും കെട്ടി, മേൽക്കൂര വാർക്കുന്നതോടെ കെട്ടിടം പണി കഴിഞ്ഞു എന്നു കരുതുന്നവരാണ്. എന്നാൽ ചുവരിന്റെ പ്ലാസ്റ്ററിംഗ്, വയറിംഗ്, തറയിടൽ എന്നിങ്ങനെ പ്രധാനപ്പെട്ട പല ജോലികളും പിന്നീടാണ് വരുന്നത്. ഇത്  മൊത്തം ചെലവിന്റെ നാൽപ്പതു ശതമാനത്തോളം വരും. ഇത് മനസ്സിൽ കാണാതെ കയ്യിലെ കാശു മുഴുവൻ ആദ്യമേ ആർഭാടമായി ചെലവാക്കിയാൽ വെറും വൈറ്റ് വാഷ് ചെയ്ത് പരുക്കൻ സിമന്റിട്ട തറയോടുകൂടിയ വീട്ടിൽ താമസിക്കേണ്ടിവരും.

അതുകൊണ്ട് വീടിന്റെ  ബഡ്ജറ്റ്  തയ്യാറാക്കുമ്പോൾ തന്നെ പെയിന്റിംഗിനെക്കുറിച്ചും തറയെക്കുറിച്ചും തീരുമാനിക്കുകയും അതിനുള്ള തുക മാറ്റിവയ്ക്കുകയും ചെയ്യുക. പണ്ട്  ചുണ്ണാമ്പു ചേർന്ന മിശ്രിതവും ചിരട്ടക്കരിയും മുട്ടക്കരുവുമൊക്കെ ചേർത്ത് തറ കണ്ണാടി പോലെ മിനുപ്പുള്ളതാക്കുന്ന രീതി രാജകൊട്ടാരങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്ന് കേരളത്തിലെ വീടുകളുടെ തറയൊരുക്കാൻ ഉപയോഗിച്ചിരുന്നത് തറയോടുകളാണ്.

പിന്നീടത് സിമന്റിനും റെഡ് ഓക്‌സൈഡിനും മൊസൈക്കിനുമൊക്കെ വഴിമാറി. വീട്, ഒരു ആവശ്യമെന്നതിനപ്പുറം ആഡംബരമായി മാറിയതോടെ മാർബിളിന്റെ കാലം തുടങ്ങി. രാജസ്ഥാനിൽ നിന്നുള്ള മക്രാണ വൈറ്റ് മാർബിൾ, കോട്ട സ്റ്റോൺ, മഞ്ഞനിറത്തിലുള്ള ജസൽമേർ, ആന്ധ്രയിൽ നിന്നുള്ള കടപ്പ, ഷാബാദ്  എന്നിവയൊക്കെ വീടിന്റെ അകത്തളങ്ങളെ അലങ്കരിച്ചു. ഇതിനിടയിൽ ടൈൽസും ഗ്രാനൈറ്റുമൊക്കെ വിപണിയിൽ മിന്നി മറഞ്ഞു. ഇതൊന്നും കൊണ്ട് തൃപ്തിയാവാത്ത മലയാളികളുടെ ആഡംബരഭ്രമം വിദേശത്തേക്കും നീണ്ടു. വിദേശത്തുനിന്നുള്ള ഇറ്റാലിയൻ മാർബിളും നമ്മുടെ പ്ലാവിനെയും ആഞ്ഞിലിയെയും തോൽപ്പിക്കുന്ന സിന്തറ്റിക് വുഡും തറയിൽ പാകി മലയാളികൾ ഊറ്റം കൊണ്ടു. വെറും സിമന്റു മുതൽ ഇറ്റാലിയൻ മാർബിൾ വരെ എന്തും വീടിന്റെ തറയ്ക്ക് ചേരും. അവനവന്റെ കീശയ്ക്ക് ഒതുങ്ങുന്നതാണോ എന്ന് ആദ്യമേ അറിയണമെന്നുമാത്രം.

തറയോടിന്റെ ഈർപ്പംകേരളത്തിന്റെ കാലാവസ്ഥയ്ക്ക്  ഏറ്റവും അനുയോജ്യം തറയോടാണ്. ചൂടും തണുപ്പും മാറിമാറിവരുന്ന കാലാവസ്ഥയാണല്ലോ നമ്മുടേത്. മാർബിളിലും ടൈലുകളിലും തണുപ്പുകാലത്ത് കൂടുതൽ ഈർപ്പം തങ്ങിനിൽക്കും. എന്നാൽ തറയോടുകൾ ജലാംശം വലിച്ചെടുക്കും. കൂടാതെ ചൂടുകാലത്ത്  തറയോടിന്റെ ഉള്ളിലുള്ള ഈർപ്പം പുറത്തേക്ക് വരികയും വീട്ടിനുള്ളിലെ അന്തരീക്ഷത്തെ കടുത്ത ചൂടിൽ നിന്ന് രക്ഷിക്കുകയും ചെയ്യും.

തറയോട്പതിച്ച തറകൾക്ക് മറ്റു ചില മെച്ചങ്ങൾ കൂടിയുണ്ട്. ഇത്തരം തറകൾ പാദങ്ങളെ തണുപ്പേൽക്കാതെ സംരക്ഷിക്കും. അതുകൊണ്ട് വാതസംബന്ധമായ രോഗമുള്ളവർക്ക് ഏറ്റവും യോജിച്ചത് തറയോടാണ്. ഈ തറയ്ക്ക് കേടുപാടുകൾ അധികമൊന്നും ഉണ്ടാവുകയുമില്ല.

തറയോടുകളിൽഡസ്റ്റ് പ്രസ്ഡ് ക്വാളിറ്റിലിയുള്ളവയാണ് ഏറ്റവും നല്ലത്. കൂടുതൽ ഉറപ്പുള്ളതും കൂർത്തഭാഗങ്ങളില്ലാത്തവയും നോക്കി വാങ്ങണം. പിന്നെ ഭംഗിയുടെ കാര്യം. അതിന്  തറയോട്  വാക്‌സ് ചെയ്താൽ മതി. വാക്‌സ്  ചെയ്ത തറയോടുകൾ തറയ്ക്ക് നല്ല ഭംഗി നൽകും. ചൂടുകാലത്ത് തറയോട് വികസിച്ച്  വളയുകയും നിരപ്പ്  നഷ്ടപ്പെടുകയും ചെയ്യുമെന്ന ആശങ്കയാണ്  പലരേയും തറയോടു  പാകുന്നതിൽ നിന്ന് അകറ്റി നിറുത്തുന്നത്. ഇതിന് തറയോടുകൾക്കിടയിലെ വിടവുകൾ ടൈൽമേറ്റ്, ടൈൽഫിക്‌സ്  എന്നിവ ഉപയോഗിച്ച് അടച്ചാൽ മതി. ചൂടുകൊണ്ടുള്ള വികാസം ഉൾക്കൊള്ളാൻ ഇവയ്ക്ക് കഴിയുമെന്നതുകൊണ്ട്  ഒരിക്കലും തറയോടുകൾ വളയുകയോ ക്രമം തെറ്റുകയോ ചെയ്യില്ല.

എന്നാൽ കുളിമുറിയിലും അടുക്കളയിലും തറയോട് പാകുന്നത് അത്ര നന്നല്ല. കാരണം വെള്ളം ധാരാളമായി വീണാൽ തറയോടിന്റെ ഈട് കുറയും. ചെരുപ്പും മറ്റുമിട്ട്  ഒരുപാടുപേർ കയറിയിറങ്ങാൻ സാദ്ധ്യതയുള്ള വരാന്തയിലും തറയോട് ഒഴിവാക്കുക. വരാന്തയിലെ ആൾപ്പെരുമാറ്റം തറയോടിന്റെ ഭംഗി കുറയ്ക്കും. ഇതുമാത്രമല്ല, പുറത്തെ വെയിലും പൊടിയും അതിന്റെ ഗുണം നഷ്ടപ്പെടുത്തും. അതുകൊണ്ട് അത്തരം സ്ഥലങ്ങളിൽ മാർബിളോ മൊസൈക്കോ ആണ് നല്ലത്.

സെറാമിക് ടൈൽവൈവിദ്ധ്യമാർന്ന  നിറങ്ങളും ഡിസൈനുകളുമാണ് സെറാമിക് ടൈലുകളുടെ പ്രത്യേകത. നൂറുകണക്കിന് ഡിസൈനുകളിൽ സെറാമിക് ടൈലുകൾ വിപണയിൽ ലഭ്യമാണ്. ഇവ ഏകദേശം 5ളേ ന് 20 മുതൽ മുകളിലോട്ട് 80 വരെ വിലയുണ്ട്. എന്നാൽ ഇവ തിരഞ്ഞെടുക്കുമ്പോൾ ചില പ്രത്യേക കാര്യങ്ങൾ ശ്രദ്ധിക്കണം. സെറാമിക് ടൈലിന്റെ മുകളിലത്തെ ഒന്നോ രണ്ടോ മില്ലീമീറ്റർ മാത്രമേ പുറമേ കാണുന്ന മിനുസം ഉണ്ടാവുകയുള്ളൂ. അധികം ഉപയോഗം ഉള്ള സ്ഥലത്ത് ഈ പ്രതലം ഇളകി പോകാൻ സാധ്യത കൂടുതലാണ്. എന്നാൽ വൃത്തിയാക്കാനും ഈർപ്പം പിടിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇത് നല്ലതാണ്. വിലയുടെ കാര്യത്തിൽ ഗ്രാനൈറ്റ്, മാർബിൾ എന്നിവയോട് താരതമ്യം ചെയ്യുമ്പോൾ ഗണ്യമായി വിലകുറവുണ്ട്. നിറത്തിലും ഫിനിഷിംഗിലും ഏറെ വൈവിദ്ധ്യമുള്ള ഇവ വീടുകളിൽ ഉപയോഗിക്കാൻ പറ്റിയ ഇനമാണ്. കൂടാതെ വൃത്തിയാക്കലും എളുപ്പമാണ്.

വിട്രിഫൈഡ് ടൈൽഇന്ന് വിപണി അടക്കി വാഴുന്ന ഫ്‌ളോറിംഗ് മെറ്റീരിയലാണ്  വിട്രിഫൈഡ് ടൈലുകൾ. നല്ല മിനുസമുള്ളതും ചാരുതയാർന്നതുമായ ഈ ടൈലുകൾ അനവധി നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്. നാച്വറൽ സ്റ്റോണുകളെ അപേക്ഷിച്ച്  ഇവ പാകുന്നതിനുള്ള സമയവും കുറച്ചുമതി. വിട്രിഫൈഡ് ടൈൽ ഇറങ്ങിയ സമയത്തുള്ളതിനേക്കാൾ വളരെയധികം വിലക്കുറവ് ഇന്ന്  ഇവയ്ക്കുണ്ട്. ഇതിന്റെ ജോയിന്റുകൾ വളരെ ഷാർപ്പ് ആയതിനാൽ സെറാമിക് ടൈലുകൾ ഇടുമ്പോൾ ഉണ്ടാകുന്ന വിടവ് ഇത്തരം ടൈലുകൾക്ക് ഉണ്ടാകാറില്ല.

സിറാമിക് ടൈലുകളുടെ മുകളിൽ വിട്രിഫൈഡ് കോട്ടിംഗ്  കൊണ്ടുള്ളതാണ് സെമി വിട്രിഫൈഡ് ടൈൽ. വിട്രിഫൈഡ് തേഞ്ഞാലും മുകളിലത്തെ അതേ ഡിസൈൻ തന്നെയാണ് ഉള്ളിലേക്കും ഉള്ളതിനാൽ കാഴ്ചയ്ക്ക് കുഴപ്പം തോന്നത്തില്ല. 1ഃ1 മുതൽ 6ഃ4 വരെയുള്ള വലിപ്പത്തിൽ വിട്രിഫൈഡ് ടൈൽസ് മാർക്കറ്റിൽ ലഭിക്കും. ഇതിന്റെ അരിക് നേരെ മുറിച്ചിരിക്കുന്നതിനാൽ ഗ്രാനൈറ്റും മറ്റും ഇടുന്നതുപോലെ ജോയിന്റ് ഫ്രീയായി ഇടാമെന്നതും മെച്ചമാണ്. 35 രൂപ മുതൽ 300 രൂപവരെ വില വിട്രിഫൈഡ് ടൈൽസിനുണ്ട്.

നാച്വറൽ സ്റ്റോൺഈടുനിൽക്കുന്നതും കാഴ്ചയ്ക്കു ഭംഗിയുള്ളതുമായ പ്രകൃതിദത്ത ശിലകൾ താരതമ്യേന ഉയർന്ന വിലയുള്ളതും മിനുസപ്പെടുത്തിയാൽ വളരെക്കാലം ഈടുനിൽക്കും.

മാർബിൾകാഴ്ചയിലും  വിലയിലും ധാരാളം ഇനങ്ങളുള്ള മാർബിൾ കഴിഞ്ഞകാലങ്ങളിൽ എല്ലാവരുടെയും ഇഷ്ടഫ്‌ളോറിംഗ് മെറ്റീരിയൽ ആയിരുന്നു. മൊസൈക്ക് ഫ്‌ളോറിംഗിന്റെ കാലം കഴിഞ്ഞതിനുശേഷം മാർബിൾ ആയിരുന്നു ഈ രംഗത്ത് പ്രധാനി. എന്നാൽ വിട്രിഫൈഡ് ടൈലുകൾ വന്നതോടെ മാർബിളിന്റെ പ്രാധാന്യത്തിൽ കോട്ടം സംഭവിച്ചിട്ടുണ്ട്. എന്നാലും മാർബിളിന് ആവശ്യക്കാർ ഏറെയാണ്. ഇന്ത്യൻ, ഇറ്റാലിയൻ എന്നീ രണ്ടിനങ്ങളാണ് മാർബിളിൽ പ്രധാനമായും ഉള്ളത്. ഇന്ത്യൻ മാർബിളിൽ ഗ്രെൻസ് കുറവാണെങ്കിൽ ഇറ്റാലിയൻ മാർബിളിൽ ഇത് വളരെ തെളിഞ്ഞതും ഭംഗിയുള്ളതുമാണ്മാണ

ഗ്രാനൈറ്റ്
മാർബിളിനെക്കാൾ വളരെമെച്ചപ്പെട്ട ഒന്നാണ് ഗ്രാനൈറ്റ്. ഇത് വിവിധ നിറങ്ങളിൽ ലഭിക്കുന്നു. ഇതിന്റെ പ്രതലം മിറർ ഫിനിഷ് ചെയ്തിരിക്കുന്നതിനാൽ ഇട്ടുകഴിഞ്ഞാൽ ഭംഗി കൂടുന്നു. പിന്നെ ഒരിക്കൽമാത്രം പോളീഷ് ചെയ്യുന്നതിനാൽ അധികം ജനസഞ്ചാരം ഉള്ള സ്ഥലങ്ങളിൽ ഇതിന്റെ മിനുസം നഷ്ടമാകുന്നത് ഒരു കുറവായി തന്നെ കാണണം.

സാൻഡ് സ്റ്റോൺഡൽഹി, രാജസ്ഥാൻ മേഖലകളിൽ നിന്നുള്ള കോട്ട (ഗ്രീൻഗ്രോ) ജയ് സൽമർ (ഓർക്ക് യെല്ലോ) തുടങ്ങിയവ വിലകുറവുള്ളതും കാണാൻ ഭംഗിയുള്ളവയുമാണ്. തേയ്മാനത്തിന്റെകാര്യത്തിൽ ഭേദപ്പെട്ടതാകായാൽ പൊതുസ്ഥലങ്ങളിൽ ഇവ അനുയോജ്യമാണ്.

No comments:

Post a Comment