വീടിന്റെ ആയുസ്

വീടിന്റെ ചുറ്റളവ് നിശ്ചയിക്കുമ്പോൾ വീടിന്റെ വയസ്സിനെ പറ്റി ചിന്തിക്കണം. മനുഷ്യജീവിതത്തിൽ ഉള്ളതുപോലെ തന്നെ ബാല്യം, കൗമാരം,യൗവനം, വാർദ്ധക്യം, മരണം എന്നീഅഞ്ച് അവസ്ഥ വീടിനും നിശ്ചയിക്കുന്നുണ്ട്. വീടിന് ആയുസ്സ് കണക്കാക്കുന്നത് കൽപ്പാന്തകാലത്തോളം വേണം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്. ഇത് സാധ്യമാണോ എന്ന് നമുക്ക് സംശയം തോന്നിയേക്കാം. എന്നാൽ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്. വീടിന്റെ രൂപകൽപ്പനയിലും നിർമ്മാണത്തിലും അതിന്റെ ആയുസ്സ് അല്ലെങ്കിൽ നിലനിൽപ്പ് പരിഗണിച്ചുതന്നെ വേണം പണിയേണ്ടത്. നമ്മൾ ദാഹിച്ചു മോഹിച്ച് ഒരു വീട് വയ്ക്കുന്നത് നമ്മുടെ മക്കൾ, അല്ലെങ്കിൽ അടുത്ത തലമുറ അത് പൊളിച്ച് മോഡൽ മാറ്റും അല്ലെങ്കിൽ പുതിയത് വയ്ക്കുന്നു. നിലവിലുള്ള വീടിന്റെ സൗകര്യം കുറവായിരിക്കാം ചിലപ്പോൾ ജോലി സംബന്ധിച്ച് വേറെ സ്ഥലത്ത് പോകേണ്ടിവരും. ഇതൊക്കെ ശരിയാണ്. എന്നിരുന്നാലും വീടിന്റെ നിർമ്മാണത്തിൽ ആയുസിനെ പരിഗണിച്ച് തന്നെ ചെയ്യണം.
സമ്പത്ത് അത് മനുഷ്യന്റെ ധനമായാലും പ്രകൃതിവിഭവമായും അധികം നശിക്കാതെയും ധൂർത്തില്ലാതെയും കാലാകാലം തലമുറകൾക്ക് പ്രയോജനം ചെയ്യുന്ന രീതിയിൽ വേണം ആസൂത്രണം ചെയ്യേണ്ടത്. അപ്പോൾ ഗൃഹനിർമ്മാണം നടത്തുമ്പോൾ അടുത്ത തലമുറയ്ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയിൽ വേണം പണിയാൻ. പഴയകാലങ്ങളിലെ പലവീടുകളും തലമുറ മാറിമാറി താമസിക്കുകയും അതിൽ സമ്പത്തും ഐശ്വര്യവും വിളയാടിയിട്ടുള്ളതായി നിരവധി വീടുകൾ നമുക്ക് ചുറ്റും പരിശോധിച്ചാൽ കാണാം. ഇതിന്റെ എല്ലാം പിന്നിൽ ശാസ്ത്രത്തിന്റെ അടിത്തറയിൽ പണിത വീടുകളാണെന്നും മനസ്സിലാക്കാം. ഇന്ന് എല്ലാരീതിയിലും മാറ്റം സംഭവിച്ചികൊണ്ടിരിക്കുന്ന കാലമാണഅ. എന്നാൽ ചെലവ് കുറഞ്ഞ നിർമ്മാണവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിർമ്മാണവും വീടിന്റെ ആയുസ്സിനെ കുറക്കുന്നതായി കാണാം. അന്തരിച്ച ലോറി ബേക്കർ സായിപ്പിന്റെ അഭിപ്രായത്തിൽ വീടിന്റെ ആയുസ് 30 മുതൽ 35 വർഷം വരെ മതി എന്നുള്ളതാണ്. ഇത് അദ്ദേഹം പറയുന്നതിന്റെ കാരണം ഈ കാലാവധിക്കുള്ളിൽ ഒന്നുകിൽ വീടിന്റെ രൂപമോ സൗകര്യങ്ങളോ പുതിയ തലമുറ മാറ്റും എന്ന് തന്നെയാണ്. അദ്ദേഹത്തിന്റെ അഭിപ്രായം. ഇത് തത്വത്തിൽ ശരിയാണെങ്കിലും ഒരു വീടിന്റെ ആയുസ് ഇത്രകണ്ട് കുറക്കുന്നത് നന്നല്ല എന്നു തന്നെ വേണം കരുതേണ്ടത്.
വീടിന്റെ ആയുസ്സ് എന്ന് പറഞ്ഞാൽ അതിനും മനുഷ്യ സാധാരണമായ രീതിയിൽ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം, മരണം എന്നിവയുണ്ടെന്ന്‌നേരത്തേ സൂചിപ്പിച്ചല്ലോ. ഇതിൽ ഏതാണ് ഏറ്റവും നല്ലത് എന്ന് ചോദിച്ചാൽ പൊതുവെ ഇന്നത് വേണം എന്നു പറയാൻ പറ്റില്ല. കാരണം ഓരോ വീടിന്റെയും ചുറ്റളവിനെ അടിസ്ഥാനമാക്കിയാണ് കണക്ക് സ്വീകരിക്കുന്നത്. എന്നാൽ മരണം എടുക്കാൻ പാടില്ല. കൗമാരവും യൗവ്വനവും എന്നാൽ ഏറെ ഉചിതം. ഉത്തമചുറ്റ് വരുമ്പോൾ ഇത് തന്നെ വേണം എന്ന് നിർബന്ധം പിടിക്കാൻ പാടില്ല. മരണചുറ്റ് കണക്ക് വന്നാൽ മരണമാണ് ഫലമെന്ന് അർത്ഥമല്ല കാണേണ്ടത്. അത് അനർത്ഥങ്ങൾ വരുത്തിവയ്ക്കും എന്നാണ് മനസ്സിലാക്കേണ്ടത്. അത് ഒഴിവാക്കുകയല്ലേ നല്ലത്.

No comments:
Post a Comment