വീടിന്റെ ദർശനമറിയാൻ

ഒരു വീടുവയ്ക്കുമ്പോൾ വാസ്തുശാസ്ത്രമനുസരിച്ച് വീടിന്റെ ദർശനം പ്രധാന വാതിലിന്റെ സ്ഥാനം, പടികൾ എങ്ങോട്ടാണ് കെട്ടേണ്ടത്? വീട്ടിൽ പ്രവേശിക്കേണ്ടത് ഏതു ദിക്കിൽ കൂടിയാണ്. കൂടാതെ പ്രധാന വാതിലിൽ കൂടിയല്ലാതെ വീട്ടിൽ പ്രവേശിച്ചാൽ കുഴപ്പമുണ്ടോ? എന്നിങ്ങനെ പല സംശയങ്ങളും പലരും ചോദിക്കാറുണ്ട്. അതിന് ലളിതമായി താഴെ പറയുന്ന രീതിയിൽ ശ്രദ്ധിച്ചാൽ മതി.
വീടിന്റെ ദർശനംദർശനത്തെപ്പറ്റി ചിന്തിക്കുമ്പോൾ ആദ്യമായി ദിക്കുകളെപ്പറ്റി അറിയണം. ആകെ ദിക്കുകൾ എട്ടാണ്. അതിൽ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാലു മഹാദിക്കുകളും ബാക്കി വരുന്ന കോൺദിക്കുകളുമാണ്. ഇതുതന്നെ ഉദയസൂര്യനെ അടിസ്ഥാനമാക്കിയാണ് പറയാറുള്ളത്. ഒരു വർഷത്തിൽ ദക്ഷിണായനവും ഉത്തരായനവും ആയി നേർരേഖയിൽ നിന്ന് വലത്തോട്ടും ഇടത്തോട്ടും ആയി 22.5 ഡിഗ്രി മാറിയും വരുന്നു.ഇതുകൂടി പരിഗണിച്ചാണ് ദിക്കു നിശ്ചയിക്കേണ്ടത്. ഇതുതന്നെ സൂര്യനിലേക്കാണെങ്കിലും ഭൂമദ്ധ്യത്തിൽ കൂടി വേണം കണക്കാക്കാൻ. അങ്ങനെ വരുമ്പോൾ വീടുപണിയാൻ ഉദ്ദേശിക്കുന്ന ഭൂമിയെ സമചതുരമോ ദീർഘചതുരമോ ആയി കണക്കാക്കി അതിന്റെ മദ്ധ്യത്തിൽ നിന്ന് കിഴക്കുപടിഞ്ഞാറായും തെക്ക് കിഴക്കായും നേർരേഖ വരയ്ക്കണം. അതിൽ നിന്ന് വേണം ദിക്ക് കണക്കാക്കേണ്ടത്. അടുത്തതായി പരിഗണിക്കേണ്ടത് പരിസരത്തുള്ള നദി, വയൽ, റോഡ്, വരമ്പ്, ക്ഷേത്രം, ദേവാലയം എന്നിവയുടെ സ്ഥാനം, മല, പർവ്വതം, മുതലായവ കൂടി കണക്കിലെടുത്താണ് വീടിന്റെ ദർശനം കണക്കാക്കേണ്ടത്. ഭൂമിയുടെ ചരിവ് ഇതും പ്രധാനമാണ്. ഉദാഹരണമായി ഒരു പറമ്പ് തിരഞ്ഞെടുത്തപ്പോൾ പറമ്പിന്റെ ചരിവ് അൽപ്പം പടിഞ്ഞാറായിട്ടും എന്നാൽ വടക്കോട്ടും ചരിവ് ആയി കാണുന്നു. വടക്ക് വശത്ത് റോഡും റോഡിന് അപ്പുറം വയലും വെള്ളത്തിന്റെ നീർച്ചാൽ വടക്കുനിന്ന് കിഴക്കായും കാണുന്നു. എന്നാൽ വീടിന്റെ ദർശനം കിഴക്ക് തന്നെ വേണമെന്നില്ല. അത് ഏറ്റവും ഉചിതം വടക്കായിട്ടാണ് ചെയ്യേണ്ടത് എന്നുവച്ചാൽ തെക്ക് വീടും വടക്ക് മുഖമായിട്ടും ചെയ്യണം. കൂടാതെ പടിഞ്ഞാറ് വശം അതിരിട്ട് ഉയർത്തി ജലത്തിന്റെ നീരൊഴുക്ക് കിഴക്കോട്ടോ വടക്കോട്ടോ ആയി മാറ്റുകയും വേണം.
വാതിലിന്റെ സ്ഥാനംമേൽപ്രകാരം സ്ഥാനം വടക്കായി ദർശനം കണക്കാക്കിയാൽ വാതിലിന്റെ സ്ഥാനം വടക്കായി കൊടുക്കാവുന്നതാണ്. അത് കഴിവതുംഗൃഹത്തിന്റെ മദ്ധ്യസൂത്രത്തിൽ വരുന്നത് ഉചിതമായിരയിക്കും. ഇങ്ങനെയുള്ള വീടുകൾക്ക് നേർരേഖയിൽ തടസ്സമില്ലാതെ ജനൽ, വാതിൽ കൊടുക്കുന്നതാണ് ഏറെ ഉചിതമായിട്ടുള്ളത്. തെക്ക് ദർശനമായി വീടുപണിയുമ്പോഴും വാതിലിന്റെ സ്ഥാനം ഇങ്ങനെ ഒഴിവാക്കി ചെയ്യുന്നതാണ് നല്ലത്.
പടികളുടെ സ്ഥാനംമേൽ വിവരിച്ച രീതിയിൽ ദർശനം അനുസരിച്ച് വീടുപണിയുമ്പോൾ വാതിൽ ദർശനമനുസരിച്ച് മദ്ധ്യത്ത് വരുകയും വീട്ടിൽ കയറുന്നത് തെക്കോട്ടോ വടക്കോട്ടോ ആയിട്ടാണല്ലോ. എന്നാൽ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതും പുറത്തുനിന്ന് അകത്തേക്ക് കയറുന്നത് ഇത് ഒഴിവാക്കുന്നതാണ് നല്ലത്. അതിന് ഉപായമുണ്ട്. വീടിന്റെ വരാന്ത അൽപ്പം തള്ളി എടുത്ത് പടികൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആയി ഉറങ്ങുന്ന രീതിയിൽ ചെയ്താൽ മതി. (ചിത്രവും വീടിന്റെ പ്ലാനും).
പ്രധാന വാതിലിൽ കൂടിയല്ലാതെ പ്രവേശിച്ചാൽ
മേൽപ്രകാരം ദർശനമുള്ള വീടിന്റെ തെക്കോ, വടക്കോ ആയിട്ടാണ് വാതിൽ എങ്കിൽ അത് ഉചിതമല്ല. എന്നാൽ, കിഴക്കോ പടിഞ്ഞാറോ ആണെങ്കിൽ കുഴപ്പമില്ല. എന്നാൽ തെക്കുനിന്ന് വടക്കോട്ട് കയറാം എന്നും ശാസ്ത്രം അനുശാസിക്കുന്നുണ്ട്.

No comments:
Post a Comment