ഉടഞ്ഞു പോകരുത് സ്വപ്നങ്ങൾ

നിർമ്മാണ സാധനങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്.
ഇഷ്ടികവീടിന്റെ ചുവര് കെട്ടാൻ ഇഷ്ടികയാണ്ഏറ്റവും അധികം ഉപയോഗിക്കുന്നത്. അതിൽ വെട്ടുകല്ലും ചുട്ടെടുത്ത ഇഷ്ടികയുമാണ് ഏറെയും. ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ എന്തൊക്കെയാണ്. ഇഷ്ടിക മൂപ്പുകുറഞ്ഞതായാലും കൂടിയാലും നന്നല്ല.
1. ഇഷ്ടികയുടെ നിറത്തിൽ നിന്ന് മൂപ്പ് കണ്ട് പിടിക്കാം. മൂപ്പുകുറഞ്ഞ കല്ലിന് ചുവപ്പ് നിറം കുറവായിരിക്കും. മൂപ്പ്കൂടിയാൽ കറുത്തതായോ വെളുത്തതായോ രീതിയിൽ കാണപ്പെടും. ഒരേ നിറത്തിൽ കിട്ടുന്ന ഇഷ്ടിക നല്ലതാണ്.
2. ഇഷ്ടിക വാങ്ങാൻ പോകുമ്പോൾ ഇഷ്ടികയെടുത്ത് മുറിച്ച് നോക്കുക. മദ്ധ്യഭാഗവും പുറമേ ഉള്ള നിറവും ഒന്നുപോലെയാണെങ്കിൽ അത് കൃത്യമായും വേവെത്തിയ ഇഷ്ടികയാണ്. നിറവ്യത്യാസം ഉണ്ടെങ്കിൽ അകവശം വേവാത്ത ഇഷ്ടികയാണ് എന്ന് കണക്കാക്കാം.
3. ഇഷ്ടിക വെള്ളമൊഴിച്ച് കുതിർത്തശേഷം വീണ്ടും ഇഷ്ടിക മുറിച്ചു നോക്കുക. പൂർണ്ണമായും നനഞ്ഞ ഇഷ്ടികയാണെങ്കിൽ അത്ര നന്നല്ല എന്ന് തീരുമാനിക്കണം. കാരണം പെട്ടെന്ന് കുതിരുന്ന ഇഷ്ടിക ഗുണനിലവാരം കുറഞ്ഞതാണ്. വെള്ളം വീഴുമ്പോൾ അലിയുന്ന ഇഷ്ടിക തീരെ നിലവാരം കുറഞ്ഞതായി കണക്കാക്കാം. ശബ്ദം കൊണ്ടും ഇഷ്ടികയുടെ ഗുണനിലവാരം അറിയാൻ പറ്റും.
ഇഷ്ടിക തമ്മിൽ തട്ടുമ്പോൾ പതിഞ്ഞ ശബ്ദവും വ്യക്തമായി കേൾക്കാൻ സാധിക്കാത്തതും ആണെങ്കിൽ ഗുണനിലവാരം കുറഞ്ഞതായി കണക്കാക്കാം. എന്നാൽ വളരെ വ്യക്തവും റിംഗ് ശബ്ദവും ആണെങ്കിൽ നല്ല ഇഷ്ടികയായി കണക്കാക്കാം. അതുപോലെ മൂന്നോനാലോ അടി ഉയരത്തിൽ നിന്ന് ഇഷ്ടിക താഴേക്ക് ഇട്ടാൽ ഇഷ്ടികപൊട്ടുന്ന രീതിവെച്ചും ഗുണനിലവാരം പരിശോധിക്കാവുന്നതാണ്. എന്നാൽ ഇത് ശാസ്ത്രീയരീതിയായി പറയാൻകഴിയില്ല. വീഴുന്ന പ്രതലത്തിന് അനുസരിച്ച് മാറ്റം വരാവുന്നതാണ്.
ശാസ്ത്രീയരീതിയിൽ ഇഷ്ടികയുടെ ഉറപ്പ് പരിശോധിക്കുന്നതിന് ബ്രിക്ക് ടെസ്റ്റിംഗ്ലാബുകൾ കേരളത്തിലെ എഞ്ചിനീയറിംഗ് കോളേജുകളിൽ ഉണ്ട്. അതാണ് ഏറ്റവും ഉചിതവും വിശ്വാസയോഗ്യവുമായ പരിശോധനാരീതി.
ഹോളോബ്രിക്‌സ്
ധാരാളം ചെറുകിട വ്യവസായ യൂണിറ്റായി ഹോളോബ്രിക്‌സ് സ്ഥാപനമുള്ളതും പരസ്പരം മത്സരരീതിയിലുള്ള വിൽപ്പനയും ഉള്ളതിനാൽ ഹോളോ ബ്രിക്‌സ് തിരഞ്ഞെടുക്കുമ്പോൾ വളരെ മുൻകരുതൽ ആവശ്യമാണ്.
ശരിയായ നിലയിൽ സിമന്റ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ബ്രിക്കിന് ഇരുണ്ട കറുത്ത നിറമായിരിക്കും. ഗുണമേന്മയുള്ള ബ്രിക്കിന് നല്ല ഭാരമുണ്ടായിരിക്കും. തറയിൽ വീണാൽ ഉടഞ്ഞ് പോവുകയില്ല. ഹോളോ ബ്രിക്കിൽ ഉള്ള തുളയുടെ വലിപ്പം കൂടിയാലും ബലക്കുറവ് അനുഭവപ്പെടും. ബ്രിക്‌സിൽ കൂടുതൽ സുഷിരങ്ങൾ ഉണ്ടെങ്കിൽ ശരിയായ രീതിയിൽ മെഷീനിൽ പ്രസ് ആയി കാണില്ല. അത് ഗുണനിലവാരത്തെ സാരമായി ബാധിക്കുന്നു. വീടിന്റെയും ഫ്‌ളാറ്റിന്റെയും ഭിത്തിയ്ക്ക് ഹോളോ ഇല്ലാത്ത ബ്രിക് ആണ് നല്ലത്. ഹോളോ ബ്രിക്‌സ് ഉപയോഗിച്ച് വീട് പണിയുമ്പോൾ ചുവര് കെട്ടുന്ന സമയത്ത് അധികം നനക്കേണ്ട ആവശ്യം ഇല്ല. എന്നാൽ ബ്രിക് തയ്യാറാക്കുമ്പോൾ നന്നായി നനക്കുന്ന സ്ഥലത്ത് നിന്ന് വേണം തിരഞ്ഞെടുക്കുവാൻ. ഇഷ്ടിക വാർത്തശേഷം സ് പ്രേ ചെയ്ത് നനക്കുന്ന ഇഷ്ടിക കൂടുതൽ ഗുണമേന്മയിൽ കിട്ടുന്നു.
ചെങ്കല്ല്വീടു നിർമ്മാണത്തിന് ചെങ്കല്ലും ധാരാളം ഉപയോഗിക്കുന്നു. ഇവ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഇതിൽ ചുമപ്പ്, ചെറിയ കറുപ്പ് നിറത്തോടുകൂടിയ വെട്ടുകല്ല് ഇവ നല്ലതാണ്. ഇളം ചുമപ്പ്, മഞ്ഞനിറം കലർന്ന വെട്ടുകല്ല് ഇവ ഗുണനിലവാരം കുറഞ്ഞതാണ്. കല്ല് തിരഞ്ഞെടുക്കുമ്പോൾ വെട്ടുകല്ല് വെട്ടുന്നസ്ഥലം സന്ദർശിച്ച് ഏതുഭാഗത്തുനിന്നാണ് കല്ല് വെട്ടിയെടുക്കുന്നത് എന്നു നോക്കണം. ഏറ്റവുംഉപരിതലത്തിൽ നിന്നാണെങ്കിൽ ഏറ്റവും കടുപ്പം കൂടിയതാണ്. ഇത് നല്ലതാണെങ്കിൽ പണിചെയ്യാൻ അല്പം പ്രയാസം ആയിരിക്കും.

No comments:
Post a Comment