Sunday, 6 September 2015

ഗൃഹാരംഭം

 ഗൃഹാരംഭം അല്ലെങ്കിൽ ശിലാസ്ഥാപനം നടത്തുന്നതിന്  വാസ്തുവിധിപ്രകാരം എന്തൊക്കെ കാര്യങ്ങളാണ് അറിഞ്ഞിരിക്കേണ്ടത് അതിന്റെ പ്രധാന ചടങ്ങുകൾ എന്തെല്ലാമാണ്?
*********************************************************************************************
കെട്ടിടം കെട്ടുന്ന ആദ്യപടിയായി കെട്ടിടം വയ്ക്കാൻഉദ്ദേശിക്കുന്ന ഭൂമിയിൽ നിർദ്ദിഷ്ട സ്ഥലത്ത് ആദ്യമായി കുഴി എടുത്ത്അതിൽ ഒരു കല്ല് അല്ലെങ്കിൽ ശില (കരിങ്കല്ല്, വെട്ടുകല്ല്) സ്ഥാപിക്കുന്നതിനെയാണ് ശിലാന്യാസം അല്ലെങ്കിൽ തറക്കല്ലിടൽ, ആധാര ശിലാസ്ഥാപനം എന്നീപേരിൽ അറിയപ്പെടുന്നത്. ഗൃഹത്തിന്റെ ആദ്യത്തെ പ്രത്രിത എന്ന നിലയ്ക്ക്  ഈ ചടങ്ങിന് ദൈവിക പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഹിന്ദു ആചാരപ്രകരം നല്ല മുഹൂർത്തം നോക്കിയേ ഗൃഹാരംഭം നടത്താവൂ. മറ്റ് മതവിഭാഗത്തിൽപ്പെട്ടവർ ആയാലും ഗൃഹാരംഭത്തിന് ദൈവിക സാന്നിദ്ധളം അത്യാവശ്യമാണ്. അതുകൊണ്ട് വീട്ടുടമസ്ഥന്റെ മതാചാര പ്രകാരമുള്ള ദൈവിക പ്രീതി നടത്തിയിട്ടുവേണം ഈ കർമ്മം തുടങ്ങേണ്ടത്. ഒരു ശിശു ജനിക്കുന്ന സമയത്തെ അടിസ്ഥാനമാക്കി ജാതകം രചിക്കുന്നതുപോലെ തന്നെയാണ്, ശിലാസ്ഥാപനം നടത്തുന്ന സമയം അടിസ്ഥാനമാക്കി ഗൃഹത്തിന്റെ ജാതകവും രചിക്കാം.

ഗൃഹാരംഭത്തിന്റെ മുഹൂർത്തം കുറിക്കുന്നത്അനുഭവ സമ്പത്തുള്ള ദൈവജ്ഞനെക്കൊണ്ട് കുറിപ്പിക്കണം. ഗൃഹ നിർമ്മാണത്തിന്വേണ്ട സ്ഥലം തിരഞ്ഞെടുത്തതിനുശേഷം ഗൃഹ നിർമ്മാണത്തിന് ആചാര്യനെ വരിക്കണം.
(സ്ഥാപതി) അതിനുശേഷം വാസ്തുപൂജാവിധി അനുസരിച്ച് ഭൂമി പൂജ ചെയ്യണം. ഇതിന് വാസ്തുപൂജ അറിയാവുന്നവർ വാസ്തു ദേവതകളേയും വടക്ക് കിഴക്ക് ഭാഗത്തായി ഇരുന്ന് കുടുംബ ദേവതകളേയും ആരാധിക്കണം. അതിനുശേഷം  ഗൃഹനാഥനോ സ്ഥപതിയോശിലാസ്ഥാപനം നടത്തണം. തുടർന്ന്  വർദ്ധകി  (മേസ്തിരി) ബാക്കി കാര്യങ്ങൾ പൂർത്തിയാക്കണം. മേൽപറഞ്ഞ രീതിയിൽ മറ്റുള്ള മതവിശ്വാസികൾഅതത് ആചാര്യന്മാരെ ഉൾപ്പെടുത്തി ഈ കർമ്മം ചെയ്താൽ പ്രസ്തുത വീടിന്നല്ല ഐശ്വര്യവും സമാധാനവും സംതൃപ്തിയും ലഭിക്കുമെന്നതിൽ സംശയമില്ല.

No comments:

Post a Comment