Sunday, 13 September 2015

തച്ചുശാസ്ത്രം, ശില്പശാസ്ത്രം, വാസ്തുശാസ്ത്രം എന്നിങ്ങനെ പല പേരുകൾ പറഞ്ഞ് കേൾക്കുന്നുണ്ട് ഇതിൽ. എന്തെങ്കിലും വെവേറെ ശാസ്ത്രമായി ആണോ അറിയപ്പെടുന്നത്? അവ ഒന്ന് വിശദീകരിക്കാമോ?

ചോദ്യം : തച്ചുശാസ്ത്രം, ശില്പശാസ്ത്രം, വാസ്തുശാസ്ത്രം എന്നിങ്ങനെ പല പേരുകൾ പറഞ്ഞ് കേൾക്കുന്നുണ്ട് ഇതിൽ. എന്തെങ്കിലും വെവേറെ ശാസ്ത്രമായി ആണോ അറിയപ്പെടുന്നത്? അവ ഒന്ന് വിശദീകരിക്കാമോ?
അടിസ്ഥാനമായി പറഞ്ഞാൽ ഇവയെല്ലാം നിർമ്മാണ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്കാണേണ്ടത്. ഇതിൽ ആദ്യത്തെ തച്ചുശാസ്ത്രത്തിൽ ക്ഷേത്രങ്ങൾ, ദേവാലയങ്ങൾ, മനുഷ്യാലയങ്ങൾ എന്നിവയുടെ നിർമ്മാണത്തെയാണ് പ്രതിപാദിക്കുന്നത്. പുരാതനകാലം മുതൽ കേരളത്തിൽ മേൽപ്പറഞ്ഞ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാംതന്നെ ഭൂരിഭാഗവും കൈകാര്യം ചെയ്തിരുന്നത് തച്ചുശാസ്ത്രപ്രകാരം ആയിരുന്നു. ഇതിനെ നാലായി വിഭജിക്കുകയും അതിൽ സ്ഥപതി, സൂത്രഗ്രാഹി, തക്ഷകൻ, വർദ്ധകി എന്നിങ്ങനെ വിഭജിച്ച് ആണ് ചെയ്തിരുന്നത്. ഇതിൽ സ്ഥപതിയുടെ സ്ഥാനത്ത് ഇന്ന് എൻജിനീയർ, ആർക്കിടെക്ട് എന്നിവരും സൂത്രഗ്രാഹിയുടെ സ്ഥാനത്ത് സൂപ്പർവൈസർമാരും, തക്ഷകരന്റെ സ്ഥാനത്ത് തച്ചൻ അല്ലെങ്കിൽ ആശാരി)യും വർദ്ധകിയുടെ സ്ഥാനത്ത് മേസ്തിരി, കോൺട്രാക്ടർ എന്നിവരും കടന്നുവരികയുണ്ടായി. ഇതിൽ തക്ഷകൻ (തച്ചൻ) ആണ് പഴയകാലത്ത് കൂടുതൽ പണികളുമായി കൂടുതൽസ്വാധീനം ചെലുത്തിയിരുന്നത്. അതുകൊണ്ട് തച്ചന് പ്രാധാന്യം കൂടുതൽ വരുകയും അത് നിയന്ത്രിച്ചിരുന്നത് തച്ചൻ ആയതിനാൽ ഈശാസ്ത്രത്തെ തച്ചുശാസ്ത്രം എന്നും അറിയപ്പെടുകയാണ് ഉണ്ടായത്.
എന്നാൽ ശില്പശാസ്ത്രം, ആകാരഭംഗിയുള്ള നിർമ്മാണങ്ങൾ, ശില്പങ്ങൾ, കൊത്തുപണികൾ (കല്ലിലും തടിയിലും) ഇവയെപ്പറ്റി പ്രതിപാദിക്കുന്നതാണ്.
വാസ്തുശാസ്ത്രം വസിക്കാൻ ഉള്ള ഭൂമിയുടെ ഗുണദോഷങ്ങൾ, ഭവനങ്ങൾ, കിണർ, കുളം, ചുറ്റുമതിൽ, പടിപ്പുരകൾ, കാലിത്തൊഴുത്ത്, ദേവാലയങ്ങൾ എന്നിവയുടെ സ്ഥാനനിർണയവും നിർമ്മാണത്തേയുംപറ്റി പ്രതിപാദിക്കുന്നു. ഇവയ്ക്ക് എല്ലാംതന്നെ വെവേറെ ഗ്രന്ഥങ്ങളും നിലവിൽ ഉണ്ട്.

No comments:

Post a Comment