ഓർക്കാൻ പലതുണ്ട്

ഗൃഹനിർമ്മാണത്തിൽ അടിസ്ഥാന നിർമ്മാണ സാമഗ്രികളെപ്പറ്റി കഴിഞ്ഞലക്കത്തിൽ സൂചിപ്പിക്കുകയുണ്ടായി. അതുപോലെ ഇന്ന് ഏറ്റവും അത്യാവശ്യമായ ഒരു നിർമ്മാണ വസ്തുവാണ് കമ്പി. പഴയകാലത്ത് നിർമ്മാണങ്ങൾ (കോൺക്രീറ്റ് വരുന്നതിന് മുൻപ്) പലതും കരിങ്കല്ലും ഇഷ്ടികയും മരവും മണലും കുമ്മായവും ആയിരുന്നു. സാധാരണ നിലവാരത്തിലുളള പലവീടുകളും മണ്ണുകൊണ്ട് നിർമ്മിക്കുന്നത് ഇന്നും കേടുകൂടാതെ അവശേഷിക്കുന്നത് നമുക്ക് കാണാം. എന്നാൽ കോൺക്രീറ്റിന്റെ വരവോടെ നിർമ്മാണരീതിയിൽ കാതലായ മാറ്റം വരാൻ ഇടയായി. പരമാവധി മൂന്ന് നിലകളിലുള്ള വീടുകൾക്ക് പകരമായി 25 ഉം 30ഉം നിലകളുള്ള ഫ്‌ളാറ്റുകളുടെ കാലം ആയി. ഇതിന് സഹായിച്ചത് കമ്പി ഉപയോഗിച്ച് റീ ഇൻറോസ്ഡ് സിമെന്റ് കോൺക്രീറ്റ് (ആർ.സി.സി) രൂപത്തിലാക്കിയതിന്റെ ഫലമാണ്.അതുകൊണ്ടുതന്നെ കമ്പിയുടെ ആവശ്യകത അത്രമാത്രം ഉയർന്ന രീതിയിൽ നിർമ്മാണത്തിന് ആവശ്യമായി വരികയും ചെയ്തു. സാധാരണ ആർ.സി.സി എന്ന് അർത്ഥമാക്കുന്നത് കോൺക്രീറ്റിലുള്ള (സിമെന്റ്, മണൽ, മെറ്റൽ) ഇവയുടെ മിശ്രിതം തയ്യാറാക്കി അതിൽനിന്ന്കിട്ടുന്ന കംപ്രസീവ് strengthഉം കമ്പിയിൽ നിന്നുള്ള Tensile strengthഉം സമന്വയിപ്പിച്ചാണ് ആർ.സി.സി നിർമ്മാണത്തിന്റെ കാതലായ തത്വം.
ഇതിൽ സാധാരണ പ്‌ളെയിൻ കമ്പി, പിരിയൻ കമ്പി, അതുകഴിഞ്ഞ് ടി. എം.ടി തെർമോ മെക്കാനിക്കലിട്രീറ്റഡ് കമ്പിയിലാണ് എത്തിനിൽക്കുന്നത്. ഒരുകാലത്ത് മൂപ്പുള്ള മുള ബിറ്റുകൾ കോൺക്രീറ്റിന് വ്യാപകമായിട്ടില്ലെങ്കിലും ഉപയോഗിച്ചുവന്നിരുന്നു. ക്രമേണ പിരിയില്ലാത്ത കമ്പി വന്നു. അതുകഴിഞ്ഞ് തൊണ്ണൂറുകളോടെ പിരിയുള്ള കമ്പികൾ വിപണിയിൽ എത്തിതുടങ്ങി.
കോൺക്രീറ്റുമായി കമ്പിയുടെ പിടിത്തം ഗ്രിപ്പ് പീരികളുടെ സഹായത്തോടെ സാധ്യമാക്കിയപ്പോൾ കമ്പികളുടെ രണ്ടറ്റവും വളച്ച് ഗ്രിപ്പ് ഉണ്ടാക്കിയിരുന്നത് ഒഴിവാക്കാൻ സാധിച്ചു. പ്‌ളെയിൻ കമ്പിക്ക് 140 N/mm2 ആണെങ്കിൽ പിരിയൻ കമ്പിക്ക് 230 N/mm2 ആണ് ബലം. പിരിയൻകമ്പിയുടെ ശേഷി 30 ഡിഗ്രി ചരിവോടെ ആക്കിയപ്പോൾ ഗ്രിപ്പ് കൂടി. 2005 ആയപ്പോൾ 90 ഡിഗ്രി വരകളിട്ട ടി.എം.ടി ബാറുകൾ വ്യാപകമായി തുടങ്ങി. അതിന്റെ strength 230 ൽ നിന്ന് 500 N/mm2 ആയി വർദ്ധിക്കുകയും ചെയ്തു. ബലംപോലെ പിടിത്തവും ഈ കമ്പികൾക്ക് കൂടുതലാണ്. ഏതുരൂപത്തിലും വളയ്ക്കുവാൻ കഴിയും. ടി.എം.ടി കമ്പികൾ മഴയേറ്റാൽ പെട്ടെന്ന് തുരുമ്പ് എടുക്കും. അതുകൊണ്ട് കമ്പി വാങ്ങുമ്പോൾ ഷെഡിൽ നനയാതെ സൂക്ഷിച്ചിരിക്കുന്ന കമ്പി വാങ്ങുവാൻ ശ്രദ്ധിക്കണം.

No comments:
Post a Comment