ചോദ്യം: വീഥികൾ എന്നാൽ എന്താണ്? പിശാചവീഥി എന്ന് ഒന്നുണ്ടോ?
ഗൃഹനിർമ്മാണത്തിന്സ്വീകരിക്കുന്ന സ്ഥലം ഏത് ആകൃതിയിലായിരുന്നാലും അതിനെ വാസ്തു നിയമമനുസരിച്ച് ചതുരമോ ദീർഘചതുരമോ ആക്കണം. എന്നാൽ സമചതുരത്തിൽ നിന്നാണ് വീഥി വിസ്താരം കല്പിക്കേണ്ടത്. സമചതുരമായി കിട്ടിയ പറമ്പിനെ 8 കള്ളികളായോ, 9 കള്ളികളായോ 10 ആയോ ഭാഗിച്ചിട്ട് അതിൽ ഏറ്റവും പുറമേ വരുന്ന ഒരു കള്ളിയിൽ വരുന്ന സ്ഥത്തിനെയാണ് പിശാചവീഥി എന്ന് സങ്കല്പിക്കുന്നത്. വാസ്തുനിയമം അനുസരിച്ച് ഈ സ്ഥലത്ത് ഒരു നിർമ്മാണവും പാടില്ല എന്നാണ് ശാസ്ത്രം പറയുന്നത്. നേരത്തേ പറഞ്ഞതുപോലെ 9 കള്ളികളോ 10 കള്ളികളോ ആക്കുമ്പോൾ കിട്ടുന്ന രേഖയെ നാടികൾ എന്നാണ് പറയുന്നത്. കള്ളികളെ കോഷ്ടങ്ങൾ എന്നും പറയും. ഇനി തെക്കുകിഴക്ക് നിന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു നേർരേഖ വരച്ച് ഇരു മൂലകളും ബന്ധിപ്പിച്ച് അതിനുശേഷം ഓരോ മൂലകളിൽ നിന്ന് മൂന്നു കോളങ്ങൾ വിട്ട് എതിർദിശകളിലേക്ക് നേർരേഖ വരയ്ക്കണം. ഇതിനെ രജുക്കൾ എന്നു പറയും. ഇത്തരത്തിൽ വരയ്ക്കുന്ന രജുക്കളും നാഡികളും കൂട്ടിമുട്ടുന്ന പോയിന്റിനെയാണ് മർമ്മം എന്നു പറയുന്നത്. ഈ സ്ഥാനത്ത് നിർമ്മാണത്തിൽ ഭിത്തി, തൂണ് ഇവ തന്നെ നോക്കണം. മർമ്മങ്ങൾ അഞ്ചുവിധമാണ്. എട്ടു രേഖകൾ ബന്ധപ്പെടുന്നതാണ് മഹാമർമ്മം. ഇത് നാലെണ്ണമാണ്. ഇത് ഒഴിവാക്കാനാണ് ഗമനം വയ്ക്കുന്നത്.
No comments:
Post a Comment