ഭിത്തി പണിയുന്പോൾ

വീടിന്റെ അടിത്തറ അല്ലെങ്കിൽ അസ്ഥിവാരം ചെയ്യുന്നതിനെപ്പറ്റി കഴിഞ്ഞലക്കത്തിൽ വിവരിച്ചല്ലോ. ഇത്തവണ അതിനു മുകളിൽ ചുവർ, അല്ലെങ്കിൽ ഭിത്തി പണിയുന്നതിനെപ്പറ്റി പറയാം. വീടിന്റെ അടിത്തറ പണിയുമ്പോൾ ആകെ എത്ര നിലയാണ് പണിയേണ്ടത്. അത് എന്താവശ്യത്തിനാണ് ഉപയോഗിക്കുന്നത്. എന്നതിനെ അടിസ്ഥാനമാക്കിയാണ് അസ്ഥിവാരത്തിന്റെ ബലത്തിനെക്കുറിച്ചും അതിന്റെ ഘടനയെക്കുറിച്ചും സൂചിപ്പിച്ചത്. അതുപോലെ തന്നെയാണ് വീടിന്റെ ചുവർ നിർമ്മാണവും ചെയ്യുന്നതിന് പലതും ശ്രദ്ധിക്കേണ്ടതുണ്ട്.
ആദ്യമായി വീടിന്റെ ആകെ ഉയരം, എത്രനിലകൾ, പണിയുന്ന കെട്ടിടത്തിന്റെ ഉപയോഗം, എവിടെയാണ് വീട് പണിയുന്നത്. ഇതിനെയെല്ലാം ആശ്രയിച്ചാണ് ഭിത്തി നിർമ്മാണം തീരുമാനിക്കേണ്ടത്. കേരളത്തിന്റെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള നിർമ്മാണ സാധനങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്.
ഭിത്തി നിർമ്മാണത്തിന് വിവിധ തരം മെറ്റീരിയലുകൾ പ്രചാരത്തിലുണ്ട്. ഇഷ്ടിക, (ചുടുകല്ല്), വെട്ടുകല്ല്, സിമന്റ് ഇഷ്ടിക, ഇന്റർലോക്ക്, അപൂർവ്വമായി കരിങ്കൽ ഇഷ്ടിക മുതലായവയാണ് പ്രചാരത്തിൽ ഉള്ളത്.
വെട്ടുകല്ലിന്റെ ഉപയോഗംകേരളത്തിൽ വളരെക്കാലങ്ങൾക്കുമുമ്പ് പ്രാധാന്യത്തോടെ ഉപയോഗിച്ചിരുന്ന ഒരു കല്ലാണ് വെട്ടുകല്ല്. പാലക്കാട്, മലപ്പുറം, കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിൽ ഏറ്റവും കൂടുതൽ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് വെട്ടുകല്ലാണ്. ഈ ഭാഗത്ത് ഉള്ള വെട്ടുകല്ല് വളരെ ഗുണനിലവാരം ഉള്ളതാണ്. ഇത് ഏകദേശം 32 സെ. മീ നീളവും 21 സെ. മീ വീതിയും 16സെ. മീ ഘനവും ആണ് കാണപ്പെടുന്നത്. ഇത് കൈകൊണ്ട് ചെത്തി മിനുസപ്പെടുത്തുന്നതും യന്ത്രം കൊണ്ട് മിനുസപ്പെടുത്തുന്നതും വിപണിയിൽ കിട്ടുന്നുണ്ട്. ഇതിന്റെ വില ഏകദേശം 28 രൂപ മുതൽ 35 രൂപവരെ നിലവിലുണ്ട്. വെട്ടുകല്ല് തിരഞ്ഞെടുക്കുമ്പോൾ ചുവന്നതും കൂടുതൽ ദ്വാരങ്ങൾ ഇല്ലാത്തതും കളിമണ്ണിന്റെ അംശം കുറഞ്ഞതും എടുക്കുവാൻശ്രദ്ധിക്കണം.
ഗുണം: വെട്ടുകല്ലിന് കാലപ്പഴക്കം ചെല്ലുന്തോറും ബലം കൂടിവരുന്ന നൂറു കണക്കിന് പഴക്കമുള്ള പലകെട്ടിടങ്ങളും ഇന്നും ഒരു കേടും കൂടാതെ നിൽക്കുന്നത് നമുക്ക് കാണാൻ കഴിയും. പ്രകൃതിയോട്ഇണങ്ങുന്ന ഒരു നിർമ്മാണശൈലിയായി വെട്ടുകല്ലിനെ പഴയകാലം മുതൽ മലയാളികൾ സ്‌നേഹിച്ചിരുന്നു. മറ്റ് ഇഷ്ടികയെ അപേക്ഷിച്ച് വിലകുറവാണ്.
ദോഷം: വീടിന്റെ അകവശം പൂശുന്നതിന് ചിലവ് കൂടുതലാണ്ചിതലിന്റെ ശല്യം ഉണ്ടാകുന്നു എന്നതും ന്യൂനതയാണ്. ഇഷ്ടികയ്ക്ക് ഭാരകൂടുതലാകയാൽ അടിത്തറ നല്ലഉറച്ചതായിരിക്കണം. നിർമ്മാണത്തിൽ വൃത്തികുറവായിരിക്കും.
ഇഷ്ടികചുവരുകൾഇഷ്ടിക പലതരത്തിൽ ഉണ്ട്. പഴയകാലത്ത് മണ്ണ് നനച്ച്ഇഷ്ടിക നിർമ്മിച്ച് ധാരാളം വീടുകൾ സാധാരണക്കാർ പണിതിരുന്നു. എന്നാൽ ഇന്ന് പഴയ നിർമ്മിതികളും കേടുകൂടാതെ നിലനിൽക്കുന്നതായികാണാം. ഈർപ്പം, മഴവെള്ളത്തിന്റെ സാന്നിദ്ധ്യം ഇവയില്ലെങ്കിൽ ഇത് സുഗമമായി ഭിത്തി നിർമ്മാണത്തിന് ഉപയോഗിക്കാം. എന്നാൽ ഇന്ന് ആരും തന്നെ ഈ രീതി പിൻതുടരുന്നില്ല.
ചുടുകല്ല് (ചുട്ടെടുത്ത ഇഷ്ടിക)ചുട്ടെടുത്ത ഇഷ്ടികയാണ് ഏറെ പ്രചാരം. അതുതന്നെ രണ്ടുതരം ഉണ്ട്. ഒന്ന് സാധാരണ ചൂള ഇഷ്ടിക (നാടൻ ഇഷ്ടിക) മറ്റേത് വയർകട്ട് (മെഷീൻ കട്ട്) ഇഷ്ടിക. നാടൻ ഇഷ്ടിക 6 രൂപ മുതൽ 7 രൂപവരെ വിലയുണ്ടെങ്കിൽ വയർകട്ട് ഇഷ്ടിക 8 രൂപ മുതൽ 10 രൂപവരെ (ഗുണനിലവാരം അനുസരിച്ച്) വിലയുണ്ട്. വെട്ടുകല്ലിനേക്കാൾ 20 ശതമാനം മുതൽ 25 ശതമാനം വരെ കൂടതലായിരിക്കും ഇഷ്ടികയ്ക്ക്.
ഗുണം: ചിതൽ ശല്യം കുറയുന്നതോടൊപ്പം മഴയിൽ നിന്നും ഈർപ്പത്തിൽ നിന്നും കൂടുതൽ പ്രതിരോധഗുണം ഉണ്ട്. പണി സുഗമമായി ചെയ്യാനും വൃത്തിയായി ചെയ്യാനും സാധിക്കുന്നു. ഒരു വെട്ടുകല്ലിന്റെ സ്ഥാനത്ത് ആറു ഇഷ്ടികവേണം. ഇത്തരം ഇഷ്ടികകൊണ്ട് ഭിത്തി, മതിൽ മുതലായവ പണിയുന്നതിന് 6 ചട്ടി മണലും 1 ചട്ടി സിമന്റും എന്ന കണക്കിന് ചേർക്കണം. മതിലിനും പുറം ചുവരിനും 5:1 എന്ന അനുപാതമാണ് ഉത്തമം. മണലിന് പകരം മാനുഫാച്ചറിംഗ് സാൻഡ് (ങെമിറ) ഉപയോഗിക്കാം. ഒരാഴ്ചകാലം നനക്കണം എന്ന് ശ്രദ്ധിക്കേണ്ടതാണ്.
ഇന്റർലോക്ക് കട്ടകൾവെട്ടുകല്ല് പൊടികൊണ്ട്യന്ത്രങ്ങളിൽ അരച്ച് നിർമ്മിക്കുന്ന ബ്‌ളോക്കുകളെയാണ് ഇന്റർലോക്ക് ഇഷ്ടിക എന്നറിയപ്പെടുന്നത്. ഒരു കാലത്ത് വടക്കൻ കേരളത്തിൽ ഇത് ഏറെ പ്രചാരത്തിലുണ്ട്. ഇന്ന് തെക്കൻ കേരളത്തിൽ മണ്ണ് അരച്ച് ഇന്റർലോക്ക് ചെയ്യുന്നുണ്ട്. ഈ ഇഷ്ടിക ഉപയോഗിച്ച് പ്ലാസ്റ്റർ ചെയ്യാതെ ധാരാളം നിർമ്മാണം ഈ മേഖലയിൽ ചെയ്യുന്നുണ്ട്. ഒരു ഇഷ്ടികയ്ക്ക് 35 മുതൽ 40 രൂപവരെ വരെ വിലവരും. സ്റ്റൈലിന് അനുസരിച്ച് വിലയിൽ മാറ്റം വരും.
സിമന്റ് ഇഷ്ടിക
ലഭ്യതയും ഫിനിഷിംഗ് മാത്രമല്ല പണിയെളുപ്പവും ഈ ഇഷ്ടികയ്ക്കുള്ള പ്രത്യേകതയാണ്. ഇതിന്റെ ഈ ഗുണം കൊണ്ട്ഫ്‌ളാറ്റ് നിർമ്മാണത്തിനും വൻകിട പ്രോജക്ടുകൾക്ക് ഇത് ഏറെ ഉപകരിക്കുന്നു. സിമന്റ്, മെറ്റൽ, ചിപ്‌സ്, പാം ഓയിൽ എന്നിവ ഉപയോഗിച്ചാണ് ഇവയുടെ നിർമ്മാണം. നിശ്ചിത അനുപാതത്തിൽ ഇവ കോൺക്രീറ്റാക്കി കുഴച്ച് മെഷീന്റെ സഹായത്തോടെ പ്രസ് ചെയ്ത് ആണ് ഇവയുടെ നിർമ്മാണം. ഇവ ഏറിയ പങ്കും ചെറുകിട വ്യവസായ രീതിയിലാണ് നടക്കുന്നത്. നന്നായി മിക്‌സ് ചെയ്തു നനച്ച് എടുക്കുന്ന ഇഷ്ടിക ഗുണമേന്മ കൂട്ടും. സിമന്റ് ബ്‌ളോക്ക് തിരഞ്ഞെടുക്കുമ്പോൾ അവയുടെ ഗുണമേന്മ നോക്കിയേ എടുക്കാവൂ. പലവലിപ്പത്തിൽ നാലിഞ്ച്, ആറിഞ്ച്. എട്ടിഞ്ച് വരെഘനത്തിൽ ഇവ ലഭ്യമാണ്. ഹോളോ ബ്രിക് ആയും സോളിഡ് ബ്രിക് ആയും ഇവ ലഭിക്കുന്നു. ഇതുകാരണം ഭിത്തിയുടെ വണ്ണം വീടിന്റെ ഘടന അനുസരിച്ച് ചെലവ് ചുരുക്കി ചെയ്യാൻ സാധിക്കും. സാധാരണയായി രണ്ടുനിലയുള്ള ഒരു വീടിന് എട്ടിഞ്ച് ഘനമുള്ള സിമന്റ് കട്ട ഉപയോഗിക്കുന്നതാണ് നല്ലത്.

No comments:
Post a Comment