ഐശ്വര്യത്തിനും സമാധാനത്തിനും

പലപ്പോഴും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ഏതു കാര്യത്തിനായാലും അടിത്തറ നന്നാവണമെന്നത്. വീടിന്റെ അടിത്തറയെന്നത് അതിന്റെ എല്ലാ അർത്ഥത്തിലും അതിന്റെ പ്രഥമ പ്രധാന ഘട്ടമാണ്. കേരളത്തെപ്പോലെ വ്യത്യസ്തങ്ങളായ കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ തറയുടെ ഉറപ്പും ഏറെ ഏറ്റക്കുറച്ചിൽ അനുഭവപ്പെടുന്ന ഈ പ്രദേശത്ത് വീടിന്റെ അടിസ്ഥാനം അല്ലെങ്കിൽ ബേസ്മെന്റ് ചെയ്യുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ പരിസ്ഥിതിയെയും മണ്ണിനെയും അനുകൂല സാഹചര്യങ്ങളേയും സാമഗ്രികളേയും അവയുടെ ലഭ്യതകളേയും കുറിച്ച് പഠിക്കാതെ വല്ലവരും പറയുന്ന കേട്ട് അബദ്ധത്തിൽ ചെന്നുപെടുന്നവരാണ് കൂടുതലും.
കേരളത്തിൽവീടിന്റെ അടിസ്ഥാനം പണിയുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ചുവടെ വിവരിക്കുന്നു.
(1) വീടിന്സ്ഥലം തിരഞ്ഞെടുക്കുമ്പോൾ ഭൂമിയുടെ മണ്ണിന്റെ ഘടന, എന്നുവച്ചാൽ ഉപരിതലം ഉറച്ച മണ്ണാണോ അതോ വയൽ നികത്തിയതാണോ ചതുപ്പ് നിറഞ്ഞ വെള്ളക്കെട്ടുള്ളതാണോ, മണ്ണിനടിയിൽ കൂടി നീരൊഴുക്ക് അല്ലെങ്കിൽ ജലം ഒഴുകി പോകാനുള്ള സാദ്ധ്യത എന്നിവയും കണക്കിലെടുക്കണം.
ഈ ഘടകങ്ങളുടെ അടിസ്ഥാനത്തിലാവണം അത്തരം സ്ഥലത്ത് ഏതുതരം അടിത്തറ വേണമെന്ന്തീരുമാനിക്കേണ്ടത്.
(2) വീടിന്റെ വലിപ്പം, ആകെ എത്ര നില (ഉയരം) ഇവയും കണക്കിലെടുക്കണം.
(3) പണിയാൻ ഉദ്ദേശിക്കുന്ന കെട്ടിടം ഏത് ആവശ്യത്തിന്എന്നതും അടിസ്ഥാനം കെട്ടുന്നതിന് മുമ്പ് തീരുമാനിക്കണം. ഇതിൽ ഉറച്ച പ്രതലത്തോട് കൂടിയ സ്ഥലത്താണ് വീട് പണിയേണ്ടതെങ്കിൽ അത്തരം സ്ഥലത്ത് വാനം വെട്ടിയശേഷം രണ്ടടിയോ മൂന്നടിയോ താഴ്ചയിൽ മണ്ണ് മാറ്റിയശേഷം കരിങ്കൽ കൊണ്ട് കെട്ടി ഫൗണ്ടേഷനും അതിന് മുകളിൽ ബേസ്മെന്റ് പണിയുക. ബേസ്മെന്റിന് മുകളിൽ ഒരു ബെൽറ്റ് ബീം 12 സെ.മീ, 15 സെ.മീ കനത്തിൽ ആർ.സി.സി ആയി ചെയ്യുന്നത് നല്ലതാണ്. ബെൽറ്റ് ബീം കൊണ്ട് കെട്ടിടത്തിന്റെ ഏതെങ്കിലും ഒരു ഭാഗം അവിചാരിതമായി ഇരുന്നു പോയാൽ ഈ ബെൽറ്റ് കോൺക്രീറ്റ് ഭാഗം എല്ലാ ഭാഗത്തും ഒരുപോലെ നിലനിറുത്തി, വീടിന്റെ ബലക്ഷയം ഉണ്ടാകാതെ സംരക്ഷിക്കുന്നു. പലപ്പോഴും വീടുപണിയുമ്പോൾ ബെൽറ്റ് കോൺക്രീറ്റ് ഒരു വഴിപാട് പോലെ പണിയുന്നവർ കുറവല്ല. അതേസമയം മണ്ണിന്റെ ഉറപ്പ് തീരെ കുറഞ്ഞ സ്ഥലത്ത് വീടുപണിയുമ്പോൾ (ഉദാ: വയൽ നികത്തിയത്, ചതുപ്പ് നികത്തിയത് മണ്ണ്, കല്ല് ഇവ നീക്കം ചെയ്തതിനുശേഷം മണ്ണ് നികത്തിയത്) ഇത്തരം സ്ഥലങ്ങളിൽ അടിസ്ഥാനം പണിയുമ്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കണം. അത്തരം അവസരങ്ങളിൽ പരിചയസമ്പന്നരായ എൻജിനിയർമാരുടെ മേൽനോട്ടത്തിൽ മാത്രമേ ഏതുതരം അടിത്തറ വേണമെന്ന് നിശ്ചയിക്കാവൂ. വയൽനികത്തിയ സ്ഥലത്താണെങ്കിൽ അതിന്റെ അടിയിൽ മണൽ കലർന്നതാണെങ്കിൽ, ആവശ്യത്തിന് താഴ്ച (3 അടി) ഏറ്റവും കുറഞ്ഞത് എടുത്തതിന് ശേഷം ഒന്നര ഇഞ്ച് മെറ്റൽ ഇട്ട് 10 സെ.മീ മുതൽ ഒരടിവരെ കനത്തിൽ വരെ പി.സി.സി ഇട്ടശേഷം ബേസ്മെന്റ് പണി കരിങ്കല്ലിൽ പണിയുക. ചതുപ്പ് സ്ഥലമാണെങ്കിൽ മണ്ണ് മാറ്റിയശേഷം കടൽമണലോ, എംസാന്റ് 15 സെ.മീ മുതൽ 30 സെ.മീ കനത്തിൽ വിരിച്ചശേഷം പി.സി.സി മുതൽ അടിസ്ഥാനം കെട്ടുക.
മണ്ണിന്റെ ഉറപ്പിനെ അനുസരിച്ച് 3 നിലവരെ പണിയുന്ന വീടുകൾക്ക് മേൽ വിവരിച്ച രീതി കൂടാത, വെൽ ഫൗണ്ടേഷൻ, കോളം ഫൂട്ടിംഗ്‌ചെയ്തശേഷം പ്ലിന്ത് ബീം 45 സെ.മീ ഃ 30 സെ.മീ കനത്തിൽ ആവശ്യത്തിന് കമ്പി ഉപയോഗിച്ച് ബീം ചെയ്ത് ഫൗണ്ടേഷൻ ചെയ്യാവുന്നതാണ്. ബേസ്മെന്റ് കരിങ്കല്ല് ഇല്ലാതെ കോളം ഫൂട്ടിംഗ് പ്രകാരം ചെയ്യുമ്പോൾ രണ്ട് കോളങ്ങൾ തമ്മിൽ 4 മീൽ കൂടുതൽ അകലം വരാതെ നോക്കുന്നത് നല്ലതാണ്. അപ്പോൾ ഭീമിന്റെ കമ്പിയുടെയും വലിപ്പവും നമുക്ക് നിയന്ത്രിക്കാവുന്നതാണ്.
വീടിന്റെ അസ്ഥിവാരത്തിന് മണ്ണ് എടുക്കുമ്പോൾ തറനിരപ്പ് ഒരേ ലെവലിൽ വരുന്നത് നല്ലതാണ്. അൽപ്പലാഭത്തിന് വേണ്ടി െ്രസ്രപ്പുകളായി പല ലെവലിൽ ഫൗണ്ടേഷൻ എടുക്കുന്നത്ഒഴിവാക്കണം. ഇതുകാരണം വീട് പണിയുമ്പോൾ കെട്ടിടത്തിന് പൊട്ടൽ വരാൻ സാദ്ധ്യത കൂടുതലാണ്. അതുപോലെ തന്നെ വളരെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് പറമ്പിലെ വെള്ളം വീടുപണി കഴിയുമ്പോൾ ബേസ്മെന്റിന് അകത്ത് പ്രവേശിക്കാതെ നോക്കേണ്ടത്.

No comments:
Post a Comment