Monday, 19 February 2018

വാസ്തുശാസ്ത്രം ഗൃഹപ്രവേശം

വാസ്തുശാസ്ത്രം ഗൃഹപ്രവേശം


വാസ്തുശാസ്ത്ര തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച വീട് ആണ്, ഇനി പാര്‍ക്കാനുളള ഒരുക്കങ്ങള്‍ തുടങ്ങാം എന്ന് പുതുതായി വീട് പണിതവര്‍ വിചാരിക്കുന്നു എങ്കില്‍ തെറ്റി. വാസ്തുശാസ്ത്രം അനുശാസിക്കുന്ന തത്വങ്ങള്‍ അനുസരിച്ച് നിര്‍മ്മിച്ച വീട് ആണ് എങ്കില്‍ കൂടി താഴെപറയുന്ന തെറ്റുകള്‍ സംഭവിക്കാം. സ്ഥപതി അംഗീകരിച്ചു നല്‍കിയ ഉത്തമ ചുറ്റളവ് ആണ്, പക്ഷെ കെട്ടിടം നിര്‍മ്മിച്ച ആശാരി/ കോണ്‍ട്രാക്ടറുടെ പിഴവ് കൊണ്ടോ, നിര്‍മ്മിക്കാന്‍ ഉപയോഗിച്ച കല്ല്, വെട്ട്കല്ല്, ഇട്ഷിക, സിമന്റ് ഇഷ്ടിക എന്നിവയുടെ വലിപ്പവ്യത്യാസം കൊണ്ടോ Plastering (തേപ്പ്കനം)ലെ പൊരുത്തക്കേടുകള്‍ കൊണ്ടോ ചുറ്റളവില്‍ ചെറിയവ്യത്യാസങ്ങള്‍ കടന്നുകൂടാം. ഈ ചെറിയ വ്യത്യാസങ്ങള്‍ മതി വീടിനുളളിലെ മുറികളില്‍ ചുറ്റളവ് മരണച്ചുറ്റിലോ, മറ്റ് അനുവദനീയമല്ലാത്ത ചുറ്റിലോ ചെന്ന്‌പെടാന്‍. അപ്രകാരം സംഭവിച്ചാല്‍ അതുവരെ ചെയ്തുകൂട്ടിയ പരിശ്രമങ്ങള്‍ക്ക് ഫലമില്ലാതെ പോകും. ആയതിനാല്‍ ഗൃഹപ്രവേശനത്തിന് മുന്‍പേ ഒരു വാസ്തുശാസ്ത്ര വിദഗ്ധന്റെ (സ്ഥാപതി) സഹായത്തോടെ തെറ്റ് കുറ്റങ്ങള്‍ വന്നുഭവിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശ്രമിയ്ക്കണം. 90% വീടുകളിലും മേല്‍പ്പറഞ്ഞ തെറ്റുകള്‍ സംഭവിക്കുന്നുണ്ട്. സ്ഥാപതി അംഗീകരിച്ചുതന്ന രൂപരേഖ പ്രകാരം നിര്‍മ്മിച്ച വീട്/പാര്‍പ്പിടം ആണ് എന്ന് കരുതി മേല്‍പ്പറഞ്ഞ രീതിയിലുളള ഒരു പരിശോധനയ്ക്ക് വീട്ടുകാര്‍ തയ്യാറാകുന്നതാണ് ഒരു പരിധിവരെ വീട്ടില്‍ താമസിക്കുന്നവരില്‍ ദോഷപ്രതികരണങ്ങള്‍ ഉളവാക്കുന്നത്. ആയതിനാല്‍ ഗൃഹപ്രവേശത്തിന് മുന്‍പ് തന്നെ സ്ഥപതിയുടെ സഹായം ആവശ്യപ്പെടേണ്ടതാണ്. വാസ്തുശാസ്ത്രതത്ത്വങ്ങള്‍ അനുസരിച്ച് വീട് നിര്‍മ്മിച്ച് ഗൃഹപ്രവേശത്തിന് തയ്യാറെടുക്കുന്നവരും, വാസ്തുശാസ്ത്രം അനുസരിച്ചല്ലാതെ നിര്‍മ്മിച്ച വീടുകളില്‍ താമസിച്ച് ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരും ഇത്തരം ഒരു പരിശോധനയ്ക്ക് ശ്രമിക്കുന്നത് ഉത്തമമാണ്. വാസ്തുശാസ്ത്രമെന്നാല്‍ ഒരു ലളിതമായ ശാസ്ത്രമാണ്. സ്വന്തം പാര്‍പ്പിടം ഒരുക്കുന്നതിന് ആവശ്യമായ ചില ശാസ്ത്രീയ അടിത്തറകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു എന്ന് മാത്രം. ഒരുവന് സ്വയം ക്രമീകരിക്കാവുന്ന തത്വങ്ങള്‍ മാത്രമെ ഇതില്‍ പ്രതിപാദിച്ചിട്ടുളളൂ. സ്വയം സാധിയ്ക്കുന്നില്ല എങ്കില്‍ മാത്രമെ സ്ഥപതിയുടെ സേവനം നേടേണ്ടതുളളൂ. ഗൃഹപ്രവേശം ഗൃഹപ്രവേശത്തിന് സമയം കുറിക്കാന്‍ ഒരു ജ്യോതിഷന്റെ ഉപദേശപ്രകാരം ഗൃഹനാഥന്റെ/സഹധര്‍മ്മിണിയുടെ നക്ഷത്രവുമായി ബന്ധപ്പെട്ട് പാലുകാച്ചുന്നതിനുളള സമയം നോക്കുകയാണ് വേണ്ടത്. വാസ്തുബലി വിധിപ്രകാരം ശിലാസ്ഥാപനം നടത്തി പഞ്ചലോഹം സ്ഥാപിച്ച് തുടങ്ങിയവ ഗൃഹനിര്‍മ്മാണം, ഗൃഹനിര്‍മ്മാണഘട്ടങ്ങളില്‍ വീട് നിര്‍മ്മിക്കുന്ന ആശാരി, കോണ്‍ട്രാക്ടര്‍, സ്ഥപതി എന്നിവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുന്നു. എന്നാല്‍ ഗൃഹനിര്‍മ്മാണം പൂര്‍ത്തിയായ ശേഷം ഗൃഹനാഥനും കുടുംബത്തിനും സമ്പന്നതയോടും, ഐശ്വര്യത്തോടും സഹവര്‍ത്തിത്തത്തോടും, പരസ്പരം സ്‌നേഹിച്ചും അവിടെ വസിക്കുന്നതിന് വാസ്തുബലി നടത്തേണ്ടത് ആവശ്യമാണ്. വാസ്തുബലിയ്ക്ക് ഗൃഹവും പരിസരവും നന്നായി അലങ്കരിക്കണം. അലങ്കാരങ്ങള്‍ ചെയ്ത് ബലിപൂജ ചെയ്യണം. വാസ്തുബലി നടത്തി പഞ്ചശിരസ് സ്ഥാപിക്കണം. നിര്‍മ്മിതിയിലും, പുരയിടത്തിലും, പൂര്‍വ്വികമായും ഒക്കെ വന്നുപോയിട്ടുളള ശകുനപ്പിഴകളുടെ പ്രായശ്ചിത്തം എന്ന നിലയ്ക്കാണ് ഈ കര്‍മ്മങ്ങള്‍ ചെയ്യേണ്ടത്. പഞ്ചശിരസ് സ്ഥാപനം വീട് പണിയുമ്പോള്‍ സംഭവിച്ച ചുറ്റുദോഷങ്ങള്‍ (വീട് നിര്‍മ്മിച്ചവരുടെ തെറ്റുകള്‍ മൂലം വന്ന ചുറ്റളവിലെ മാറ്റം) , മര്‍മ്മപീഢ പ്രദാനം ചെയ്യുന്ന മര്‍മ്മദോഷങ്ങള്‍ (മഹാമര്‍മ്മങ്ങളിലും മറ്റു മര്‍മ്മങ്ങളിലും വീടിന്റെ ഭിത്തി, വാതിലുകള്‍, ജനാലകള്‍ എന്നിവ വന്നതുമൂലമുളള ദോഷങ്ങള്‍), എന്നിവ മാറ്റുന്നതിനാണ് പഞ്ചശിരസ്സുകള്‍ സ്ഥാപിക്കുന്നത്. പഞ്ചശിരസ്സ് എന്നാല്‍ അഞ്ച് ശിരസ്സുകള്‍. ഗജം, കൂര്‍മ്മം, വരാഹം, മഹിഷം, സിംഹം എന്നിങ്ങനെ അഞ്ചുമൃഗങ്ങളുടെ തലഭാഗം മാത്രം സ്വര്‍ണ്ണത്തില്‍ ഉണ്ടാക്കിയതാണ് പഞ്ചശിരസ്സ്. 61/2 ഗ്രാം സ്വര്‍ണ്ണം അല്ലെങ്കില്‍ അരപ്പണതൂക്കം ( പഴയ കണക്ക്) ഉപയോഗിച്ച് വേണം പഞ്ചശിരസ്സ് നിര്‍മ്മിക്കാന്‍. സ്വര്‍ണ്ണത്തിന് വിലയേറുന്നതിനാല്‍ നടുക്ക് വരുന്ന സിംഹത്തിന്റെ തലഭാഗം മാത്രമെങ്കിലും സ്വര്‍ണ്ണത്തില്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കേണ്ടതാണ്. അഞ്ച് ശിരസ്സ് പഞ്ചഭൂതാത്മകമായ തത്ത്വത്തെയാണ് സൂചിപ്പിക്കുന്നതാണ് എന്നുതന്നെയാണ് സങ്കല്‍പ്പം. വീട് പണി തുടങ്ങി പണി പൂര്‍ത്തിയാകുന്നതുവരെ അത് പണിക്കാരുടെ കൈയ്യിലും, സ്ഥപതിയുടെ നിയന്ത്രണത്തിലും ആണ്. പിറ്റേദിവസം രാവിലെ (ഗൃഹപ്രവേശ ദിവസം) ഗണപതിഹോമത്തോടെ മാത്രം വീട് ഗൃഹനാഥനും കുടുംബത്തിനും സ്വന്തമാകുന്നു. ഗൃഹനിര്‍മ്മാണാരംഭം മുതല്‍ ഗൃഹപ്രവേശ ദിവസം വരെ സ്ഥപതി, മറ്റ വീട് പണിക്കാര്‍ , കോണ്‍ട്രാക്ടര്‍ എന്നിവരുടെ നിയന്ത്രണത്തിലും, ഗൃഹനാഥന്റെ പരിപൂര്‍ണ്ണ ശ്രദ്ധയിലുമാണ് നിര്‍മ്മാണം പൂര്‍ത്തീകരിക്കേണ്ടത്. ഗൃഹനിര്‍മ്മാണശേഷം നടത്തേണ്ട കര്‍മ്മങ്ങള്‍, ദോഷപരിഹാരകര്‍മ്മങ്ങള്‍ നടത്താതെ ഗൃഹപ്രവേശം നടത്തി വീട്ടില്‍ താമസം തുടങ്ങിയവര്‍ ചെയ്യേണ്ട പരിഹാരക്രിയകള്‍ എന്നിവ മനസ്സിലായി എന്നു കരുതുന്നു. മേല്‍പ്പറഞ്ഞ കര്‍മ്മങ്ങള്‍ക്കു ശേഷം ബന്ധുമിത്രാദികളെ ക്ഷണിച്ച് അവരുടെ അനുഗ്രഹാശിസ്സോടെ ഗൃഹപ്രവേശം നടത്തി വസിക്കുന്ന വീട്ടില്‍ ആയുരാരോഗ്യ സൗഖ്യവും ഐശ്വര്യം, സമ്പത്ത് എന്നിവ ലഭിക്കും.

ഗൃഹചിന്തനം

ഒരു ഗൃഹം സ്വന്തമാക്കണമെന്ന ചിന്ത തോന്നിത്തുടങ്ങിയാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുകയാണ് ഈ ലേഖനത്തിലൂടെ. ഉളള സ്ഥലത്ത് വീട് വയ്ക്കുക, വീട് വാങ്ങുക, സ്ഥലം വാങ്ങി വീട് വയ്ക്കുക ഇതില്‍ എന്തുതന്നെ ആശയം ഉടലെടുത്താലും ആദ്യം ഈശ്വരാധീനം ചിന്തിക്കേണ്ടതുണ്ട്. അതിനായി ജ്യോതിഷത്തില്‍ കൂടി പാണ്ഡിത്യം ഒരു വാസ്തു വിദഗ്ധനെ കാണുകയാണ് വേണ്ടത്. ഗ്രഹനില വിശകലനം ചെയ്ത് അനുകൂല സമയം മനസ്സിലാക്കാനും വേണമെങ്കില്‍ പ്രശ്‌നം കൂടി വച്ച് ദൈവാധീനം നോക്കി പറഞ്ഞുതരുവാനും ഒരനുഗ്രഹഹീത വാസ്തുവിദഗ്ധന് കഴിയും. പ്രശ്‌ന ചിന്തയില്‍ എന്തെങ്കിലും ദോഷദുരിതം കണ്ടാല്‍ അവ നീക്കിയതിന് ശേഷമേ ഗൃഹസംബന്ധിയായ കാര്യങ്ങള്‍ക്ക് ഇറങ്ങിത്തിരിക്കേണ്ടതുളളൂ. പിതൃദോഷം, ശാപദോഷം, ശത്രുദോഷം, സ്ഥലദോഷം, ധര്‍മ്മദൈവ ദോഷം എന്നിവയും ഗൃഹനിര്‍മ്മാണ സമയത്ത് തടസങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ഇത് ഉപകരിക്കും. ദോഷദുരിതം നീങ്ങാതെ ഗൃഹനിര്‍മ്മാണത്തിന് ഇറങ്ങിത്തിരിച്ചാല്‍ ധനനഷ്ടം, ഗൃഹനിര്‍മ്മാണത്തില്‍ വിഘ്‌നം എന്നിവയും ഉറപ്പായും ഉണ്ടാകും. ആയതിനാല്‍ വീട് എന്ന ചിന്ത മനസ്സില്‍ രൂപപ്പെടുന്ന നിമിഷത്തില്‍ തന്നെ ഒരു വാസ്തുവിദഗ്ധനെ സമീപിക്കുന്നത് ഉചിതമായിരിക്കും. ഈ വിഷയത്തില്‍ ജാതിയോ, മതമോ പരിഗണിക്കേണ്ടതില്ല. കാരണം ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ഏതെങ്കിലും പ്രതേ്യക ജാതി-മത വിഭാഗത്തിന്റേതല്ല. മനുഷ്യമതത്തിന് ആകെ പ്രയോജനപ്പെടുന്നതിനുവേണ്ടി ആചാര്യന്മാര്‍ വികസിപ്പിച്ചെടുത്തതാണ്. കുടുംബദൈവങ്ങള്‍ (പരദേവത) ജ്യോതിഷചിന്തനത്തില്‍ ധര്‍മ്മദൈവങ്ങള്‍ അനിഷ്ടകരമായി നില്ക്കുന്നു എന്നു കണ്ടാല്‍ ധര്‍മ്മദൈവ ക്ഷേത്രങ്ങളില്‍ ഉടനെ ദര്‍ശനം നടത്തി വെറ്റില, പാക്ക്, നാണയം എന്നിവ സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണം. അച്ഛന്‍ വഴിയും അമ്മ വഴിയുമായുളള ക്ഷേത്രങ്ങള്‍, കാവുകള്‍, വച്ചാരാധനകള്‍ എന്നിവ പ്രാധാന്യമേറിയതാണ്. കുലദൈവത്തെ മറന്ന് എത്ര വലിയ വിദൂര ക്ഷേത്രദര്‍ശനം നടത്തിയാലും പ്രയോജനം ലഭിക്കുകയില്ല. വീട് നിര്‍മ്മിക്കണമോ, വാങ്ങണമോ ? ജ്യോതിഷചിന്തയിലൂടെ ഇതിന് വ്യക്തമായ ഉത്തരം ലഭിക്കും. ശരിയായ ജ്യോതിഷ ചിന്ത ചെയ്ത് വീട് വാങ്ങിയാല്‍ / വീട് നിര്‍മ്മിച്ചാല്‍ കഷ്ടനഷ്ടങ്ങള്‍ ഒഴിവാക്കാം. വാസ്തുശാസ്ത്രത്തിന്റെ പ്രസക്തി ജ്യോതിഷചിന്തയിലൂടെ ഉത്തമം എന്നു കണ്ടെത്തിയ വീട്/ സ്ഥലം ഒരു വാസ്തുവിദഗ്ധനെ കൊണ്ട് പരിശോധിപ്പിക്കണം. വീടിന്റെ/കിണറിന്റെ സ്ഥാനം നിര്‍ണ്ണയിക്കാനും കണക്ക് തയ്യാറാക്കാനും ഈ വിഷയത്തില്‍ വാസ്തുവിദഗ്ധന്റെ സഹായം ആവശ്യമാണ്. വാസ്തു സംബന്ധമായ അറിവ് മാത്രമല്ല ഉപാസനാ ഗുണങ്ങളും, ഈശ്വരാധീനവും ഉളള വ്യക്തി ആകണം നിങ്ങള്‍ തിരഞ്ഞെടുക്കുന്ന സ്ഥപതി. ഗൃഹത്തിന്റെ വലിപ്പം, ദര്‍ശനം, മുറിയുടെ സ്ഥാനം എന്നിവ തിട്ടപ്പെടുത്തിത്തരുവാനും, ദൈവാധീനത്തോടെ തീരുമാനം എടുക്കുവാനും ഒരു സ്ഥപതി നിങ്ങളെ സഹായിക്കും. ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവ ദൈവജ്ഞ ശാസ്ത്രങ്ങളാണ്. അതിനാല്‍ ശാസ്ത്രത്തിലെ അറിവ് മാത്രമല്ല ഉപാസനാചര്യകളും, വിശ്വാസവും, ഭക്തിയും ഉളള സ്ഥപതി സ്ഥാനനിര്‍ണ്ണയം ചെയ്യുന്ന ഗൃഹത്തില്‍ വസിച്ചാല്‍ ആയുരാരോഗ്യസൗഖ്യം ഫലം. സ്ഥലദോഷങ്ങള്‍, ദുരിതങ്ങള്‍ അകറ്റുന്ന വിധം ഗൃഹനിര്‍മ്മാണത്തിന് പ്രശ്‌നചിന്തയിലോ, നിമിത്തശാസ്ത്രത്തിലോ ദോഷം കണ്ടാല്‍ നിര്‍ബന്ധമായും ദോഷപരിഹാരം ചെയ്യണം. ഇത്തരം ദോഷപരിഹാരം നിര്‍ദ്ദേശിക്കുന്നതിന് വാസ്തു വിദഗ്ധന് നിങ്ങളെ സഹായിക്കാനാകും. വീട് വയ്ക്കാന്‍ നിര്‍ദ്ദേശിച്ച സ്ഥലം ദോഷഭൂമിയായി കണ്ടാല്‍ ദോഷപരിഹാരം ചെയ്ത് താന്ത്രിക വിധിപ്രകാരമുളള കര്‍മ്മങ്ങള്‍ ചെയ്തുതന്നെ വേണം ഗൃഹനിര്‍മ്മാണം നടത്തുവാന്‍. സ്ഥലരക്ഷ ദോഷപരിഹാരം ചെയ്ത ഭൂമിയാണെങ്കിലും, ദോഷരഹിതമായ ഭൂമിയാണെങ്കിലും പിന്നീട് ദോഷങ്ങള്‍ വരാതിരിക്കുവാന്‍ പഞ്ചലോഹസ്ഥാപനം വിധിപ്രകാരം നടത്തേണ്ടതാണ്. വീടോടു കൂടിയ സ്ഥലമാണ് വാങ്ങുന്നതെങ്കിലും സ്ഥലരക്ഷ ചെയ്ത് പഞ്ചശിരസ്സ് സ്ഥാപനം, മേലില്‍ ദോഷങ്ങള്‍ സംഭവിക്കാതിരിക്കാന്‍ തയ്യാറാടെപ്പുകള്‍ , വിധിപ്രകാരമുളള താന്ത്രികാനുഷ്ഠാനങ്ങള്‍ എന്നിവ നടത്തിയ വീട്ടില്‍ വാസം ആരംഭിച്ചാല്‍ ഗൃഹവാസികള്‍ക്ക് അടുത്ത 12 വര്‍ഷക്കാലത്തേയ്ക്ക് ആരോഗ്യം, സമ്പന്നത, ഐശ്വര്യം എന്നിവ അനുഭവിക്കാം. വാസ്തുബലി എല്ലാ പണികളും പൂര്‍ത്തിയാക്കിയ വീട് അഥവാ വാങ്ങിയ വീട് എന്നിവയില്‍ ഗൃഹപ്രവേശം നടത്തും മുന്‍പ് പഞ്ചശിരസ്സ് സ്ഥാപനവും, വാസ്തുബലിയും നടത്തണം. ഗൃഹം നിര്‍മ്മിക്കുന്ന ഭൂമിയില്‍ വാസ്തുപുരുഷനും, ഉപമൂര്‍ത്തികള്‍ക്കും പൂജകഴിച്ച് ഹവിസ് ബലിതൂകുന്ന ചടങ്ങാണ് വാസ്തുബലി. ഗൃഹനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഏറ്റവും അവസാനത്തേതും എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ടതുമായ ചടങ്ങാണ് ഇത്. ഈ പൂജ നടത്താത്ത വീടുകളില്‍ താമസിക്കാന്‍ കൊളളില്ല, ബിസിനസ്സ് സ്ഥാപനങ്ങളില്‍ നേരാംവണ്ണം ബിസിനസ്സ് നടക്കില്ല. രാത്രിയിലാണ് ഈ പൂജയും ബലിയും നടത്തേണ്ടത്. പണിപൂര്‍ത്തിയാക്കിയ വീട്, വാങ്ങിയ വീട്, ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ വാസ്തുബലി, പഞ്ചശിരസ്സ് സ്ഥാപനം എന്നിവ നടത്തി അനുഗ്രഹം വാങ്ങിയ ശേഷം മാത്രം ആകണം പാല് കാച്ച്, ഗൃഹപ്രവേശം, ബിസിനസ്സ് ആരംഭം എന്നിവ നടത്തുവാന്‍.

വാസ്തുവും ദാമ്പത്യവും

ഗൃഹസ്ഥാശ്രമിക്ക് വേണ്ടിയുളളതാണ് കുടുംബം. കൂടുമ്പോള്‍ ഇമ്പമുളളതാകണം കുടുംബം. ആ കൂടിച്ചേരലിനുളള വേദിയാണ് വീട് അഥവാ പാര്‍പ്പിടം. ഒരു ഗൃഹസ്ഥാശ്രമിയ്ക്ക് ഭാര്യ, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരും സഹോദരനും സഹോദരി എന്നിങ്ങനെ പല ബന്ധുമിത്രാദികളും ഉണ്ട്. അങ്ങനെയുളളവര്‍ ജീവിതത്തിന്റെ പല ദശകളില്‍ വീടുകളില്‍ വസിക്കേണ്ട മുറികള്‍ ഏത് എന്നുവരെ കൃത്യമായി വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അപ്പോള്‍ ദമ്പതികള്‍ക്കും അവരെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് അംഗങ്ങള്‍ക്കും ജീവിതത്തില്‍ വെളിച്ചമേകാനുളള മാര്‍ഗ്ഗങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു എന്ന് മനസ്സിലാകുമല്ലോ? പ്രണയം പ്രണയം ഒരു മായാജാലമാണ്. പ്രണയിക്കപ്പെട്ടിട്ടുളളവര്‍ പറയുന്നത് നുകരും തോറും മാധുര്യമേറുന്നതാണ് പ്രണയം എന്നതാണ്. പ്രണയത്തിന്റെ അഥവാ ദാമ്പത്യത്തിന്റെ പുതുമ വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്നുവോ? വിഷമിയ്‌ക്കേണ്ട കാര്യമില്ല. ജീവിതത്തെ പ്രണയലോലമാക്കുവാനുളള ചില വഴികളും ഭാരതീയ വാസ്തുശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. അവ കണ്ടറിഞ്ഞ് പ്രാവര്‍ത്തികമാക്കണമെന്നു മാത്രം. വീടിനുളളില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപക്ഷെ നഷ്ടമായ പ്രണയനിമിഷങ്ങള്‍ തിരികെ വന്നേയ്ക്കാം. പക്ഷെ അതിന് ഒരു വാസ്തു വിദഗ്ധന്റെ സഹായം ആവശ്യമായി വരും.കിടപ്പുമുറിയുടെ സ്ഥാനം പ്രധാനം മുറിയുടെ ആകൃതി വലിയ പങ്ക് വഹിക്കുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള ആകൃതിയിലല്ല മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത് എങ്കിലും നിരാശപ്പെടേണ്ടതില്ല. കുറഞ്ഞ ചിലവില്‍ അനുയോജ്യമായ ആകൃതിയിലേയ്ക്ക്, അനുസൃതമായ ചുറ്റളവിലേയ്ക്ക് മാറ്റാവുന്നതാണ്. ദിക്കുകളില്‍ തെക്കിന്റെ പ്രാധാന്യം നമുക്ക് അറിയാവുന്നതാണ്. വടക്ക് നിന്ന് തെക്ക്ദിക്കിലേയ്ക്ക് ഭൂമിയുടെ കാന്തികപ്രഭാവം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആ തെക്ക് ദിക്കിനെ അനുയോജ്യമായി ഉപയോഗിച്ചാല്‍ ഒരു വ്യക്തിക്ക് തന്റെ ഉറക്കം സുഖകരമാക്കാം. സുഖനിദ്ര ലഭിക്കുന്ന വ്യക്തിയുടെ മനസ്സും പ്രണയ സുരഭിലമാകും എന്ന് എല്ലാവര്‍ക്കും അറിവുളളതാണല്ലോ കട്ടിലിന്റെ സ്ഥാനം കട്ടിലിന്റെ സ്ഥാനംപോലെ കട്ടിലിലെ ബെഡ്, കിടക്കവിരിയുടെ നിറം എന്നിവയ്ക്ക് പോലും നിങ്ങളിലെ മനസ്സിനെ നിയന്ത്രിയ്ക്കാനാകും. അവിവാഹിതന്‍ ഉപയോഗിക്കേണ്ട മുറികള്‍ വ്യത്യസ്തമാണ്. ആണ്‍കുട്ടി/പെണ്‍കുട്ടി ഉപയോഗിക്കേണ്ട മുറികളും വ്യത്യസ്തമാണ്. മുറിയുടെ ഭിത്തിയുടെ കളര്‍ ഉറക്കത്തെ സ്വാധീനിക്കും. അതുപോലെ ജനാലകളിലെ കര്‍ട്ടന്റെ നിറവും ലൈംഗിക ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ ധരിയ്‌ക്കേണ്ട വസ്ത്രങ്ങളുടെ വര്‍ണ്ണങ്ങള്‍ പോലും പുരാതനകാലം മുതല്‍ക്കേ വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു എന്നത് അത്ഭുതമുളവാക്കുന്നു. പാഴ് വസ്തുക്കളുടെ ഗോഡൗണ്‍ ആക്കി ബെഡ്‌റൂമിനെ മാറ്റുന്നവര്‍ ഉണ്ട്. കട്ടിലിന്റെ അടിയിലും, മുറിയില്‍ ഭിത്തികളിലെ ഷെല്‍ഫുകളുടെ മുകള്‍ഭാഗത്തും പാഴ് വസ്തുക്കള്‍ വൃത്തിഹീനമായി സൂക്ഷിച്ചിരിക്കുന്ന വീടുകളില്‍ വസിയ്ക്കുന്ന ദമ്പതികള്‍ കലഹപ്രിയരായിരിയ്ക്കും എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രപിന്തുണ ആവശ്യമില്ല. ഉറങ്ങാന്‍ പോകുന്നത് വരെ മുറികളിലെ പ്രകാശം, മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വേണ്ടുന്ന പ്രകാശത്തിന്റെ തീവ്രത (Luminus In-tenctiy) വരെ പ്രണയത്തെ സ്വാധീനിക്കപ്പെടുന്നു. റൂമുകളിലെ ശൗചാലയം ഉപയോഗിക്കേണ്ട രീതി വളരെ ശ്രദ്ധിക്കേണ്ടതാണ്. വാസ്തുശാസ്ത്രപ്രകാരമുളള കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ വസിയ്ക്കുന്ന മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിയ്ക്കാന്‍പോന്ന തെറ്റുകള്‍ പല വീടുകളിലും കാണാം. നിങ്ങളുടെ പ്രണയജീവിതത്തെ മനോഹരമാക്കാനും മറിച്ച് അനാവശ്യ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും വാസ്തുവില്‍ / വീട് - ല്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ക്ക് കഴിയും. ഊഷ്മളവും ഗുണകരവുമായ ഊര്‍ജ്ജപ്രഭാവം ശരിയായ വാസ്തു ക്രമീകരണത്തിലൂടെ സാദ്ധ്യമാകും. നിന്ദ്രാവിഹീനരാത്രികള്‍ സമ്മാനിക്കുന്ന കിടപ്പുമുറികള്‍, തെറ്റായ ജീവിതതാളം, സമാധാനക്കുറവ് എന്നിവ നല്‍കുന്ന അകത്തളങ്ങള്‍, അനാരോഗ്യം ദാനം ചെയ്യപ്പെടുന്ന അനുവദനീയമല്ലാത്ത ചുറ്റളവുകള്‍ ഉളള മുറികള്‍, ശരിയായ വായുസഞ്ചാരം, ശരിയായ പ്രകാശ വിധാനം എന്നിവ നല്‍കാത്ത ജനാലകള്‍, വാതിലുകള്‍, മുറിയിലെ ഊര്‍ജ്ജപ്രവാഹത്തിന് തടസമായ അലമാരകള്‍, ഈയ ബോര്‍ഡുകള്‍ എന്നിവ ഒരു വാസ്തു ശാസ്ത്ര വിദഗ്ധന്റെ സഹകരണത്തോടെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ജീവിതം പ്രണയഭരിതമാക്കാം. ദാമ്പത്യത്തിന്റെ മധു നുകരാം.  

ഭവനം ഐശ്വര്യപൂര്‍ണമാകാന്‍

ഒരു വ്യക്തി പാര്‍ക്കുന്ന വീടിന്  ആ വ്യക്തിയുടെ ആരോഗ്യവും സമ്പത്ത്, മനസ്സുഖം, ഭാഗ്യം, കുടുംബസുഖം എന്നിങ്ങനെ ജീവിതത്തിലെ എല്ലാ തലങ്ങളുമായും ബന്ധമുണ്ടായിരിക്കും എന്ന് ഭാരതീയ വാസ്തു ശാസ്ത്രം സിദ്ധാന്തിക്കുന്നു.  ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഉത്തമമായ ഭൂമി മതെരഞ്ഞെടുക്കുന്നതുമുതല്‍ ഗൃഹപ്രവേശം വരെയുള്ള സമസ്ത കാര്യങ്ങളും ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ഭാരതീയ വാസ്തുവിദ്യ നിയമങ്ങളുടെയും കണക്കുകളുടെയും ഒരു സമുച്ചയം മാത്രമല്ല ഒരു ദര്‍ശനം കൂടിയാണ്. സര്‍വ്വജീവജാലങ്ങള്‍ക്കും ആഹാരം, വസ്ത്രം, പാര്‍പ്പിടം എന്നിത്യാദി സര്‍വ്വസ്വവും നല്‍കുന്ന ഭൂമിയെ ഭാരതീയര്‍ മാതാവായാണ് അഭിദര്‍ശിക്കുന്നത്. ആ ഭൂമിമാതാവും പ്രകൃതിയും ഗൃഹവും അതില്‍ വസിക്കുന്ന വ്യക്തികളും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ പാരസ്പര്യം അഥവാ പരസ്പരമുള്ള പൊരുത്തം ഉണ്ടാക്കിയെടുക്കുക എന്നതാണ് പൊതുവെ വാസ്തു ശാസ്ത്രത്തിന്റെ ലക്ഷ്യം. സ്ഥാനനിര്‍ണയം, ദിങ്‌നിര്‍ണയം, ഖണ്ഡങ്ങള്‍, സൂത്രങ്ങള്‍, വീഥികള്‍, പദങ്ങള്‍, മര്‍മ്മങ്ങള്‍, യോനികള്‍, നക്ഷത്രങ്ങള്‍, ദശകള്‍, തിഥികള്‍,  ആഴ്ചകള്‍, ആയവ്യയങ്ങള്‍ എന്നിങ്ങനെ നിരവധി ഘടകങ്ങള്‍ ഉള്‍ചേര്‍ന്നതാണ് ഗാര്‍ഹിക വാസ്തുവിദ്യ. ഇവയെക്കുറിച്ചുള്ള പൂര്‍ണമായ വിവരണം ഉള്‍പ്പെടുത്തുക പ്രായോഗികമല്ല. ഗൃഹനിര്‍മാണത്തിന് ഉത്തമമായ ഭൂമി തെരഞ്ഞെടുക്കുന്നതുമുതല്‍ ഗൃഹപ്രവേശം വരെയുള്ള കര്‍മങ്ങള്‍ വാസ്തുശാസ്ത്രവിധിപ്രകാരം തന്നെ നടത്തുക എന്നത് ആ ഗൃഹത്തില്‍ ഐശ്വര്യത്തോടെയും ആയുരാരോഗ്യസൗഖ്യത്തോടെയും ജീവിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

വാസ്തുവും ജ്യോതിഷവും

വാസ്തുവും ജ്യോതിഷവും


വാസ്തുതത്ത്വങ്ങള്‍ പാലിയ്ക്കാതെ നിര്‍മ്മിച്ച വീടുകളിലെ ദോഷങ്ങള്‍ക്ക് പരിഹാരം ആരായുന്നതിനും വാസ്തു തത്വങ്ങള്‍ അനുസരിച്ചുളള പുതിയ ഗൃഹനിര്‍മ്മാണത്തിന് നിര്‍ദ്ദേശങ്ങള്‍ തേടിയും, മുന്‍പ് നിര്‍മ്മിച്ചിരിക്കുന്ന ഗൃഹത്തോട് കൂടി മറ്റ് നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ വാസ്തു ദോഷം ഒഴിവാക്കി എടുക്കുന്നതിനുളള ഉപദേശം തേടുന്നതിനുമാണ് സാധാരണയായി ആളുകള്‍ എന്നെ സമീപിക്കാറുളളത്. സാമ്പത്തിക പ്രതിസന്ധി, ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുളള കലഹം, രോഗാവസ്ഥ എന്നിവ ഉണ്ടാകുമ്പോള്‍ എന്റെ ഗൃഹത്തിന് എന്തെങ്കിലും ദോഷം ഉണ്ടോ എന്ന ആധികൊണ്ട് വീട് നിര്‍മ്മിച്ചിരിക്കുന്നതിലെ പൊരുത്തകേടുകള്‍ പരിശോധിക്കുന്നതിന് അവര്‍ എന്നെ അവരുടെ വീടുകളിലേയ്ക്ക് ക്ഷണിക്കാറുണ്ട്. മുകളില്‍ പറഞ്ഞ ഏതു സാഹചര്യത്തിലാണെങ്കിലും വീടുകളില്‍ ചെല്ലുമ്പോള്‍ പറഞ്ഞു കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവി ആണ്. 'ഞങ്ങള്‍ വേറെ ഒരാളെക്കൊണ്ട് നോക്കിപ്പിച്ചു. ആയതിന് പരിഹാരം ചെയ്തു. പക്ഷെ ഒരു മാറ്റവും കണ്ടില്ല'. അങ്ങനെ പറയുന്നവരോട് എനിക്ക് പറയുവാനുളള നിര്‍ദ്ദേശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. നിര്‍ദ്ദേശങ്ങള്‍ ദോഷഫലങ്ങള്‍ അനുഭവിക്കുന്നത് വാസ്തുദോഷം കൊണ്ടാണോ? എന്ന് കൃത്യമായി മനസിലാക്കിയാവില്ല പരിഹാരം നിര്‍ദ്ദേശിച്ചത്. അപ്രകാരമാണ് സ്ഥപതി നിര്‍ദ്ദേശിച്ചത് എങ്കില്‍ കൂടി പറഞ്ഞ ദോഷ പരിഹാരങ്ങള്‍ കൃത്യമായി ഗൃഹനാഥന്‍ ചെയ്തിട്ടുണ്ടാവില്ല എല്ലാവരും മനസിലാക്കേണ്ട ഒരു വസ്തുത കൂടെയുണ്ട്. മനുഷ്യന്റെ ജീവിത ഗതിയെ നിയന്ത്രിക്കുന്നത് അവന്റെ വാസസ്ഥലം മാത്രമല്ല, ഗ്രഹനില കൂടെ കണക്കിലെടുത്താണ്, ജനിച്ച സമയം സ്ഫുടം ചെയ്ത് ലഭിക്കുന്ന ലഗ്നം, ലഗ്നത്തിന്റെ വിവിധഭാവങ്ങളില്‍ നില്‍ക്കുന്ന ഗ്രഹങ്ങള്‍ എന്നിവരാണ്. ഓരോ ഗ്രഹത്തിന്റെയും ഭാവം, ബലം, സ്ഥാനം, ഉച്ചനീചത്വങ്ങള്‍ എന്നിവ അനുസരിച്ച് ഒരുവന്റെ ജീവിതം മുന്‍പെ നിശ്ചയിക്കപ്പെട്ടിരിക്കുന്നു. വിധിയെ ചെറുക്കാനാവില്ല. എങ്കിലും പരിഹാരങ്ങള്‍ ചെയ്ത് ആഘാതത്തിന്റെ തീവ്രത കുറയ്ക്കാം. ഇപ്പോള്‍ മനസ്സിലാക്കാം ഒരു സ്ഥപതി ഒരു ജ്യോതിഷനും കൂടെ ആയിരിക്കണം. വീട് നിര്‍മ്മാണത്തിലെ പൊരുത്തക്കേടുകള്‍ നോക്കി കണ്ടെത്തി ദോഷപരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിന് മുന്‍പ് ആ വീട്ടില്‍ വസിക്കുന്നവരുടെ ഗ്രഹനില കൂടി പരിശോധിച്ച് ഗൃഹവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം ജ്യോതിഷപരമാണോ എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. പൂര്‍വ്വജ•കര്‍മ്മവാസനാഫലം അനുഭവിക്കുന്നവരാണ് വാസ്തു സംബന്ധിയും, ജ്യോതിഷപരമായ പ്രതേ്യകതയുളള ജീവിതാനുഭവത്തിലൂടെ കടന്നുപോകുന്നത്. ആ പ്രതേ്യകതകള്‍ അനുകൂലമോ, പ്രതികൂലമോ ആകാം. പ്രതികൂലഫലമുളവാക്കുന്ന ദോഷങ്ങള്‍ ഉളളവരാണ് ഒരു സ്ഥപതിയെ സമീപിക്കാന്‍ ഇടയാക്കുന്നത്. വിദഗ്ധനായ ഒരു വാസ്തു പണ്ഡിതന് ജ്യോതിഷശാസ്ത്രം, വാസ്തുശാസ്ത്രം എന്നിവയെ സംയോജിപ്പിച്ച് ഉത്തമപരിഹാരം നിര്‍ദ്ദേശിക്കാന്‍ സാധിക്കും. ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധനെ കണ്ടെത്തിയാല്‍ മാത്രമെ മുകളില്‍ പരാമര്‍ശിച്ച പ്രകാരമുളള ദോഷപരിഹാരനിര്‍ദ്ദേശം ലഭിക്കുകയുളളൂ. ജ്യോതിഷപരവും , വാസ്തു അനുബന്ധിയും ആയ ദോഷങ്ങള്‍ കണ്ടറിഞ്ഞ് പരിഹാരം നിര്‍ദ്ദേശിക്കുന്ന വാസ്തു വിദഗ്ധന് ദക്ഷിണയും യാത്രാചെലവും കൊടുത്ത് പറഞ്ഞുവിട്ടാല്‍ നിങ്ങളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. നിര്‍ദ്ദേശിക്കപ്പെട്ട പരിഹാരങ്ങള്‍ ഓരോന്നായി നടപ്പാക്കി ക്ഷമയോടെ വ്യതിയാനങ്ങള്‍ക്കായി കാത്തിരിക്കണം. ദോഷപരിഹാരം നിര്‍ദ്ദേശിച്ച സ്ഥപതിയെ വീണ്ടും ബന്ധപ്പെട്ട് തങ്ങള്‍ പരിഹാരം ചെയ്ത രീതി ശരിയാണോ, ആ പരിഹാരങ്ങള്‍ കൊണ്ട് അന്ന് ദൃശ്യമായ ദോഷങ്ങള്‍ പരിഹരിക്കപ്പെട്ടോ എന്ന കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് ശുഭപ്രതീക്ഷ നിലനിര്‍ത്തേണ്ടതാണ്. ചപലമായ മനസ്സിനല്ല പ്രതീക്ഷാനിര്‍ഭരമായ നിഷ്‌കളങ്ക മനസ്സിന്റെ ഉടമയ്ക്ക് മാത്രമെ തന്റെ ജീവിതത്തില്‍ പോസിറ്റീവ് ആയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ. മാനസികം 1.രോഗാവസ്ഥ മാത്രം ചിന്തിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗിയുടെ രോഗം മൂര്‍ച്ഛിക്കുകതന്നെ ചെയ്യും, മറിച്ച് തന്റെ രോഗം ഭേദമായ ശേഷമുളള കാര്യങ്ങള്‍ ചിന്തിച്ച് ശുഭപ്രതീക്ഷ കൈവിടാതെ മനസാന്നിദ്ധ്യം മുറുകെ പിടിക്കുന്ന രോഗി രോഗമുക്തി തേടി ആരോഗ്യവാനാകും. 2.സാമ്പത്തിക പ്രതിസന്ധികൊണ്ട് ബുദ്ധിമുട്ടുന്ന ഒരു വ്യക്തി നിഷ്‌കളങ്കമായി ചിന്തിക്കേണ്ടത് താന്‍ ബാദ്ധ്യതകളില്‍ നിന്ന് മുക്തനായി ധനികനായി ജീവിക്കുന്ന അവസ്ഥയെക്കുറിച്ചാണ്. ആ ചിന്ത മാത്രം മതി ഒരുവന് ധനികനാക്കാനുളള സാഹചര്യങ്ങള്‍ വന്നുചേരുവാന്‍. ശാസ്ത്രം പഠിച്ച സ്ഥപതിക്ക് പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ മാത്രമെ കഴിയൂ. ആ പരിഹാരങ്ങള്‍ ചെയ്ത് പ്രതീക്ഷാനിര്‍ഭരമായി ക്ഷമയോടും, നിഷ്‌കളങ്കതയോടും കര്‍മ്മം ചെയ്ത് ജീവിക്കുന്ന ഒരുവന് കാലം നല്ലതേ വരുത്തൂ.

തച്ചു ശാപം

ഒരു സ്ഥപതി ആരാണ് എന്ന് കഴിഞ്ഞ പല ലേഖനങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വ്യക്തമായിട്ടുണ്ട്. ഒരു ഗൃഹം നിര്‍മ്മിക്കുന്നതിന് ഒരു ചിന്ത മനസിലുണ്ടാകുമ്പോഴെ ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ (സ്ഥപതിയെ) സമീപിയ്ക്കുകയാണ് വേണ്ടത്. ജ്യോതിഷശാസ്ത്രം കൂടി കൈകാര്യം ചെയ്യുന്ന ഒരു സ്ഥപതിക്ക് നിങ്ങള്‍ സ്ഥലം വാങ്ങുന്നതിന് സമയമായോ, നിലവിലുള്ള സ്ഥലത്ത് വീട് നിര്‍മ്മിക്കാനുള്ള സമയമായോ എന്ന് ആദ്യമേ ചിന്തിച്ച് പറയാനാകും. ഗൃഹനിര്‍മ്മാണത്തിന് പറ്റിയസമയം ആണ് എന്ന് മനസിലാക്കി കഴിഞ്ഞാല്‍ ഗൃഹനിര്‍മ്മാണത്തിന് പറ്റിയ ഭൂമി തിരഞ്ഞെടുക്കുകയാണ് വേണ്ടത്. ഭൂമിയുടെ സവിശേഷതകള്‍ കണ്ടറിഞ്ഞ് സ്ഥാന നിര്‍ണ്ണയം നടത്തുന്നതിനും, സ്ഥാന നിര്‍ണ്ണയം നടത്തിയ ഭാഗത്ത് വാസ്തുശാസ്ത്രം അനുശാസിക്കുന്ന ചുറ്റളവുകളോടെ, മുറികളുടെ സ്ഥാനം നിര്‍ണ്ണയിച്ച് വീടിന്റെ രൂപരേഖ തയ്യാറാക്കുന്നതിനും സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തയ്യാറാക്കിയ രൂപരേഖപ്രകാരം ഭൂമിയില്‍ കുറ്റിയടിച്ച്, ആദ്യശിലസ്ഥാപിച്ച് വീട്പണിയുടെ വിവിധ ഘട്ടങ്ങളില്‍ സ്ഥപതിയുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് വേണം ഗൃഹനിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍, ചുരുക്കിപറഞ്ഞാല്‍ വീട് നിര്‍മ്മാണം ഒരു ചിന്തയായി മനസില്‍ വരുമ്പോള്‍ മുതല്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി വീട്ടില്‍ ഗൃഹപ്രവേശനകര്‍മ്മം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മാത്രമാണ് ഒരു സ്ഥപതിയുടെ കര്‍മ്മം പൂര്‍ത്തിയാവുക. ഇപ്പോള്‍ പതിവായികണ്ടുവരുന്ന ശീലം താഴെ പറയും പ്രകാരമാണ്. ഏതെങ്കിലും എഞ്ചിനീയറിനെകൊണ്ടു വരപ്പിച്ച വീടിന്റെ രൂപരേഖ ഒരു വാസ്തു കണ്‍സള്‍ട്ടണ്ടിനെക്കൊണ്ട് കൃത്യമാക്കിയെടുത്ത് വീട് പണി തുടങ്ങുന്നു. സ്ഥപതി നിര്‍ദ്ദേശിച്ച ചുറ്റളവുകളിലും, മുറികളുടെ സ്ഥാനത്തിലും എല്ലാം നിര്‍മ്മാണഘട്ടത്തില്‍ മനപൂര്‍വ്വമോ അറിയാതെയോ മാറ്റം വരുത്തുന്നു. ആ മാറ്റങ്ങള്‍ ദോഷഫലങ്ങള്‍ നല്‍കും. ഫലത്തില്‍ ഒരു വാസ്തു കണ്‍സള്‍ട്ടന്റ് (സ്ഥപതി)യുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നു എങ്കില്‍ ആയത് വീടുപണിയുടെ ആദ്യഘട്ടംമുതല്‍ അന്തിമ ഘട്ടം വരെയായിരിക്കണം. ചില സാഹചര്യങ്ങളില്‍ സ്ഥപതി, സൂത്രഗ്രാഹി എന്നിവരുമായി വീട്ടുടമസ്ഥന്‍ സ്വരച്ചേര്‍ച്ച ഇല്ലാതെ പെരുമാറുകയും, വീണ്ടും പുതിയ ആളുകളെ കണ്ടെത്തി വീടു നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതും കണ്ടു വരുന്നു. സ്ഥപതി, സൂത്രഗ്രാഹി എന്നിവരുടെ അസംതൃപ്തി തങ്ങളുടെ വീടിനെ ദോഷകരമായി ബാധിക്കുമെന്ന് വീട്ടുടമസ്ഥന്‍ മനസ്സിലാക്കുന്നില്ല. നാട്ടുനടപ്പനുസരിച്ച് സ്ഥപതിക്കും, സൂര്യഗ്രാഹിക്കും, മറ്റ് മേസതരിമാര്‍ എന്നിവര്‍ക്കും ദക്ഷിണ, വസ്ത്രങ്ങള്‍, എന്നിവ നല്‍കി മനസന്തോഷം വരുത്തേണ്ടതും വീട്ടുടമസ്ഥന്റെ കടമയാണ്. മുകളില്‍ പരാമര്‍ശിച്ച കാരണങ്ങള്‍ ഏത് കൊണ്ടും വീടിന് ഏല്‍ക്കുന്ന ശാപത്തെ തച്ച് ശാപം എന്നു പറയുന്നു. തച്ച് ശാപം കൂടാതെ വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കുവാന്‍ ഗൃഹവാസികള്‍ ശ്രദ്ധിക്കേണ്ടതാണ്. തച്ചുശാപം ഏറ്റ് ദോഷം സംഭവിച്ചുള്ള വീടുകളില്‍ പരിഹാരം ചെയ്ത് തച്ച് ശാപം മാറ്റിയെടുക്കുന്നതിനും ഒരു അനുഗ്രഹീത സ്ഥപതി (വാസ്തു കണ്‍സള്‍ട്ടന്റിന്)യ്ക്ക് കഴിയും ദോഷരഹിതമായ ഒരു സുന്ദരഭവനമാകട്ടെ നിങ്ങളുടെ സ്വപ്നം എന്ന് ആശംസിക്കുന്നു. 

വീടിന് സമീപത്തുളള വഴി, നദി

വീടിന് സമീപത്തുളള വഴി, നദി


വീട് നിര്‍മ്മിക്കുവാന്‍ ഉത്തമ ഭൂമി തേടുന്നവര്‍ ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ് വീട്ടിലേയ്ക്കുളള വഴി. കാല്‍നട യാത്രയ്ക്കും, വാഹനങ്ങളില്‍ ചരക്ക് കടത്തുന്നതിനും വഴി ആവശ്യമാണ്. വ്യാപരസ്ഥാപനമാണെങ്കില്‍ അതിലേയ്ക്കുളള വഴി, വഴിയുടെ വീതി എന്നിവ പ്രാധാന്യമേറിയ ഒന്നാണ്. വീട്/വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയിലേയ്ക്കുളള വഴി മാത്രമല്ല, അവയ്ക്കു ചുറ്റുമുളള വഴികളും അതില്‍ ജീവിക്കുന്നവരെ നേരിട്ടും അല്ലാതെയും സ്വാധീനിക്കുന്നു. വാഹനങ്ങളിലോ, വളളം, ബോട്ട് എന്നിവയിലോ സഞ്ചരിക്കുന്നതിന് ഗതാഗതം എന്നു പറയുന്നു. ഗതാഗതം സാധാരണ നിലയില്‍ കര, ജല മാര്‍ഗ്ഗങ്ങളിലൂടെ ആകാം. ഇത്തരം ഗതാഗതത്തിന് ഉപയോഗിക്കുന്ന റോഡുകള്‍, നദികള്‍ എന്നിവയ്ക്ക് സമീപമുളള പുരയിടത്തില്‍ വസിച്ചാലുളള ഫലങ്ങള്‍ സാധാരണക്കാര്‍ക്ക് വായിച്ച് മനസ്സിലാക്കാവുന്ന രീതിയില്‍ പറയാം. സ്ഥലത്തിന്റെ നാലുവശത്തും വഴിയുളളത് വളരെ നല്ലതാണ്. ഇത്തരം സ്ഥലത്ത് വീട് വയ്ക്കുന്നവരുടെ ആരോഗ്യവും, സമ്പത്തും വര്‍ദ്ധിക്കും. ഇങ്ങനെയുളള സ്ഥലത്തെ ബ്രഹ്മസ്ഥലം എന്നു പറയുന്നു. വടക്ക് കിഴക്ക് ഖണ്ഡം : വടക്ക് ദിക്കിലും, കിഴക്കു ദിക്കിലും വഴിയുളള സ്ഥലത്തിന് വടക്കുകിഴക്കേ ഖണ്ഡം എന്നു പറയുന്നു. ഇവിടെ താമസിക്കുന്നവര്‍ക്ക് സമ്പത്ത്, ആരോഗ്യം എന്നിവ വര്‍ദ്ധിക്കുന്നു. തെക്ക് പടിഞ്ഞാറെ ഖണ്ഡം: തെക്ക് വശത്തും, പടിഞ്ഞാറ് വശത്തും റോഡുകളുണ്ടെങ്കില്‍ ആ സ്ഥലത്തിനെ തെക്കുപടിഞ്ഞാറെ ഖണ്ഡം എന്ന് പറയുന്നു. ഈ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അധികാരം ഉണ്ടായിരിക്കും, ഓരോ നിമിഷവും ശുഭകരമായ കാര്യങ്ങള്‍ സാധിക്കും. മുകളില്‍ പരാമര്‍ശിച്ച ഖണ്ഡങ്ങളില്‍ വീട് വച്ച് താമസിക്കുന്നത് വളരെ ഉത്തമമാണ്. വടക്കുകിഴക്ക് ദിക്കില്‍ വഴിയുളളതും, വഴിയുടെ വടക്കുകിഴക്കുഭാഗം വടക്കോട്ടോ, കിഴക്കോട്ടോ നീണ്ടുപോകുന്നതും അത് സ്ഥലനിരപ്പിനെക്കാള്‍ താഴ്ന്ന് തെക്ക് പടിഞ്ഞാറ് മൂല പൊങ്ങിയുളള സ്ഥലം ജീവിതവിജയത്തിന് പുത്തന്‍ അവസരങ്ങള്‍ ഉണ്ടാക്കിതരുന്നു. ഇങ്ങനെയുളള സ്ഥലം ഗൃഹനാഥന് അഭിവൃദ്ധിയും, പേരും പെരുമയും ഉണ്ടാക്കുന്നു. വടക്കുപടിഞ്ഞാറ് ഭാഗത്ത് റോഡുകള്‍ ഉണ്ടാവുകയും, വടക്കുപടിഞ്ഞാറെ മൂല വീണ്ടും വടക്കോട്ടോ, പടിഞ്ഞാറാട്ടോ നീണ്ടുപോവുകയും വഴിയുടെ പടിഞ്ഞാറ് ഭാഗവും തെക്ക് പടിഞ്ഞാറ് മൂലയും വടക്കുകിഴക്ക് മൂലയെക്കാള്‍ ഉയര്‍ന്നിരിക്കുകയും ചെയ്താല്‍ സമ്പത്ത് വര്‍ദ്ധന ഉണ്ടാകുന്നതാണ്. പക്ഷേ അനാവശ്യകാര്യങ്ങളുടെ പേരില്‍ ധനം കെട്ടിക്കിടക്കാന്‍ ഇടയുണ്ട്. കിഴക്ക്, പടിഞ്ഞാറ്, തെക്ക് ഭാഗങ്ങളില്‍ വഴികളുളള സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധിയും പ്രശസ്തിയും ഉണ്ടാകും. ഇത്തരം വീടുകളിലെ സ്ത്രീകള്‍ നടത്തുന്ന ബിസിനസുകളും, ധനമിടപാടുകളും വിജയത്തിലേയ്ക്ക് നീങ്ങുന്നതായി കണ്ടുവരുന്നു. കിഴക്കും, പടിഞ്ഞാറും വഴികളുളള ഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. മോശമായ അവസ്ഥകളും, വിഷമങ്ങളും അധികകാലം നീണ്ടുനില്‍ക്കില്ല. വടക്ക്, പടിഞ്ഞാറ്, തെക്ക് വഴികളുളള സ്ഥലം സന്തോഷം, അഭിവൃദ്ധി എന്നിവ തരുന്നു. തെക്കും, പടിഞ്ഞാറും ഭാഗങ്ങളില്‍ വഴികള്‍ ഉളള സ്ഥലത്ത് താമസിക്കുന്നവര്‍ പെട്ടെന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുകയും എന്നാല്‍ തെക്കുപടിഞ്ഞാറ് ഭാഗത്തേയ്ക്ക് ചരിവുണ്ട് എങ്കില്‍ 20 വര്‍ഷത്തിനു ശേഷം സ്തംഭനം ഉണ്ടാകുന്നതാണ്. തെക്കും, കിഴക്കും വഴിയുളള സ്ഥലത്ത് താമസിക്കുന്നവര്‍ സന്തോഷവാന്മാരായിരിക്കും. ഇവര്‍ ധാരാളം പണം ആര്‍ഭാടത്തിനും, വിനോദത്തിനും വിനിയോഗിക്കുന്നു. കിഴക്കുവശത്ത് മാത്രം വഴിയുളളത് വളരെ ശുഭമാണ്. അഭിവൃദ്ധിദായകമാണ്. പടിഞ്ഞാറ് വശത്ത് വഴിയുളളത് കച്ചവടത്തിന് ഗുണകരമാണെങ്കിലും ഒരു സമയം കഴിഞ്ഞാല്‍ അധോഗതി വരുത്തുന്നതായി കാണുന്നു. വടക്കുഭാഗത്ത് മാത്രം വഴിയുളളത് അഭിവൃദ്ധി ഉണ്ടാക്കുന്നു. സമ്പത്ത് വര്‍ദ്ധിപ്പിക്കുന്നു. തെക്ക് ഭാഗത്തും, വടക്കുഭാഗത്തും വഴിയുളള സ്ഥലം സമൃദ്ധി നല്‍കുന്നു. പക്ഷേ ശ്രതുത, അസൂയ, ചെറിയ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. മുകളില്‍ പറഞ്ഞ വഴികളെല്ലാം കെട്ടിടത്തിന് സമാന്തരമാണെങ്കില്‍ മാത്രമെ മേല്‍പ്പറഞ്ഞ ഫലങ്ങള്‍ നല്‍കുകയുളളൂ. വളവുകളുളള വഴികള്‍ ആവശ്യമില്ലാത്ത പ്രയാസങ്ങള്‍ക്ക് കാരണമാകും. കിഴക്കുദിക്കില്‍ വൃത്താകൃതിയിലുളളതും, തെക്കുദിക്കിലേക്ക് നീണ്ടുപോകുന്നതുമായ വഴികള്‍ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുന്നു. ഇവിടെ കുടുംബകലഹം നിത്യസംഭവമായി കാണുന്നു. വടക്കുദിക്കില്‍ തുടങ്ങി പടിഞ്ഞാറിലേക്ക് നീളുന്ന വൃത്താകൃതിയിലുളള വഴികള്‍ ആവശ്യമില്ലാത്ത ശത്രുത ക്ഷണിച്ചുവരുത്തുന്നു. ഇപ്രകാരം വഴികളുളള ഭൂമി വാങ്ങുന്നത് ഉത്തമമല്ല. പുരയിടത്തിന്റെ/വീടിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ വഴി/നദി ആകാം, എവിടെയൊക്കെ പാടില്ല എന്ന് ലളിതമായി മുകളില്‍ പ്രതിപാദിച്ചിരിക്കുന്നു. ചിത്രങ്ങള്‍ കൂടി ഉള്‍ക്കൊളളിക്കുവാനുളള സ്ഥലപരിമിതിയാലാണ് ചിത്രങ്ങള്‍ ഒഴിവാക്കിയത്. ശാസ്ത്രഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നത്, പല സ്ഥലങ്ങളില്‍ കണ്‍സള്‍ട്ടിങ്ങിനുളള പോയുളള അനുഭവപരിജ്ഞാനത്താലുമാണ് മേല്‍പ്പറഞ്ഞ വിവരങ്ങള്‍ എഴുതിയിരിക്കുന്നത്. എന്തായാലും വീട് വയ്ക്കുവാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുംമുന്‍പേ ഒരു വാസ്തു കണ്‍സണ്‍ട്ടന്റിനെ സ്ഥലം കാണിച്ച് അഭിപ്രായം തേടുന്നത് തന്നെയാണ് നല്ലത്. ഭീമമായ തുക മുടക്കി അസ്വാരസ്യങ്ങള്‍/ ബുദ്ധിമുട്ടുകള്‍ വിലയ്ക്ക് വാങ്ങാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്ന് പ്രത്യേകംഓര്‍മ്മിപ്പിച്ചുകൊള്ളട്ടേ.

വീട് നിര്‍മ്മാണത്തിനായി നിലമൊരുക്കല്‍

വീട് നിര്‍മ്മാണത്തിനായി നിലമൊരുക്കല്‍

വാങ്ങിച്ച ഭൂമിയില്‍ വടക്ക് കിഴക്കായി ചെരിവ് വരത്തക്കരീതിയില്‍ നിലം ഉഴുത് മറിച്ച് നിരപ്പാക്കുകയാണ് ആദ്യം വേണ്ടത്. അതിനായി ആധുനിക മെഷീനുകളുടെ സഹായം തേടാവുന്നതാണ്. അപ്രകാരം ചെയ്ത ശേഷം ഉടമസ്ഥന്‍ തന്നെ മണ്ണ് നനച്ച് നവധാന്യങ്ങള്‍ വിതയ്ക്കണം. പിന്നെ ഒരാഴ്ചക്ക്‌ശേഷം വീണ്ടും നിര്‍ദ്ദിഷ്ട ഭൂമിയില്‍ പോയി നോക്കുമ്പോള്‍ വിതച്ച ധാന്യങ്ങള്‍ ഇടതൂര്‍ന്ന് കിളിര്‍ത്ത് നില്ക്കുന്നതായി കാണുന്നുണ്ടങ്കില്‍ വീട് നിര്‍മ്മിക്കാന്‍ നിങ്ങള്‍ക്ക് ഒരു വാസയോഗ്യമായ ഉത്തമഭൂമി ലഭിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കാം. അപ്രകാരം നവധാന്യങ്ങള്‍ കിളിര്‍ത്തിട്ടില്ലാ എങ്കില്‍ ഒരു വാസ്തുവിദഗ്ധന്റെ സേവനം തേടേണ്ടതാണ്. അടുത്തയായി ചെയ്യേണ്ടത് നവധാന്യം കിളിര്‍ത്ത് നില്‍ക്കുന്ന ഭൂമിയില്‍ നാല്‍ക്കാലികളെ കയറ്റി മേയാന്‍ വിടണം. ഒരു പകല്‍ സമയം എങ്കിലും അവര്‍ക്ക് ആസ്ഥലത്ത് സ്വതന്ത്രമായി നടക്കുവാനും ഭക്ഷിക്കുവാനും, വിശ്രമിക്കുവാനും, അവസരം നല്‍കണം. അപ്പോള്‍ ആ കിളിര്‍ത്തുവന്ന നവധാന്യങ്ങള്‍ അവ ഭക്ഷിക്കുകയും അവയുടെ ചാണകം , മൂത്രം എന്നിവ ഭൂമിയില്‍ പതിച്ച് ആ ഭൂമി മനുഷ്യ വാസയോഗ്യമാവുകയും ചെയ്യും. ഇപ്പോള്‍ നിങ്ങള്‍ക്ക് ഭൂമിയില്‍ വീട് എന്ന ആശയം പ്രാവര്‍ത്തിമാക്കുവാന്‍ സമയമായി എന്ന് ആശ്വസിക്കാം. വീട് നിര്‍മ്മാണം വാങ്ങിയ ഭൂമിയില്‍ വീട് നിര്‍മ്മിക്കാന്‍ യോഗ്യമായ വാസ്തു മണ്ഡലം ആസൂത്രണം ചെയ്യുകയാണ് വേണ്ടത്. അതിനാല്‍ ഉത്തമമായ നീളവും, വീതിയും നിശ്ചയിച്ച,് വാസ്തു മണ്ഡലം കണ്ടെത്തി ബ്രഹ്മസ്ഥാനത്തിന് ദോഷമോ,ഭ്രമാശമോ വരാത്തരീതില്‍ വീട് നിര്‍മ്മാണത്തിന് രൂപരേഖ (ജഹമി) തയ്യാറാക്കണം ഇതിനായി ഒരു വാസ്തു വിദഗ്ധന്റെ സഹായം വേണ്ടിവരും. മര്‍മ്മദോഷങ്ങള്‍ ഇല്ലാത്ത ഒരു വീടിന്റെ രൂപരേഖ വസ്തുമണ്ഡലത്തില്‍ പ്രതിഷ്ഠിക്കാന്‍ ഒരു കര്‍മ്മയോഗിയായ വാസ്തുവിദഗ്ധനേ കഴിയൂ. 1) പടിഞ്ഞാറോട്ട് അല്ലെങ്കില്‍ തെക്കോട്ട് ദര്‍ശനമുള്ള വീടിന്റെ ബ്രഹ്മസ്ഥാനം എപ്പോഴും വാസ്തുമണ്ഡലത്തിന്റെ വടക്ക് കിഴക്ക്ഭാഗത്തും, വടക്കോട്ട് അല്ലെങ്കില്‍ കിഴക്കോട്ട് ദര്‍ശനമായ വീടിന്റെ ബ്രഹ്മസ്ഥാനം എപ്പോഴും വാസ്തു മണ്ഡലത്തിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തോട് അടുത്തുമായി വരത്തക്കവിധമാണ് വീടിന്റെ രൂപരേഖ വാസ്തുമണ്ഡലത്തില്‍ ആസൂത്രണം ചെയ്യുന്നത്. 2) കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് ഗോവണികള്‍ ഒഴിവാക്കേണ്ടതാണ്. 3) വീടിന്റെ നാല് മൂലകളില്‍ കക്കൂസ്, കുളിമുറികള്‍ വരാതെ രൂപരേഖ ആസൂത്രണം ചെയ്യുന്നതാണ് നല്ലത്. 4) വീടിന്റെ മുഖ്യകവാടം തെക്കു-കിഴക്കുദിക്കിന്റെ കിഴക്ക്ഭാഗത്ത്, തെക്ക് - പടിഞ്ഞാറ് ദിക്കിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്ത്, വടക്ക്-പടിഞ്ഞാറ് ദിക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് വരാന്‍ പാടില്ല. 5) വീടിന്റെ ദര്‍ശനം എപ്രകാരമെന്ന് അനുസരിച്ച് വടക്ക്-കിഴക്കിന്റെ വടക്ക്, കിഴക്ക് ഭാഗത്തും, തെക്ക്-കിഴക്ക് ദിക്കിന്റെ തെക്ക് ഭാഗത്തും, വടക്ക്-പടിഞ്ഞാറ് ദിക്കിന്റെ പടിഞ്ഞാറ് വടക്കുഭാഗത്തും മുഖ്യകവാടം വരുന്നത് ഉത്തമമാണ്. 6) കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് അടുക്കള ഉണ്ടാകാന്‍ പാടില്ല. 7) വീടിന് ചതുരാകൃതി ആയിരിക്കുന്നത് വാസ്തുപരമായും നിര്‍മ്മാണത്തിനുളള പണം ലാഭിക്കുന്നതിനും നല്ലതാണ്. 8) (എ) ഒരു കിടപ്പുമുറിയുളള വീട് ആണ് എങ്കില്‍ അത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് വരുന്നതാണ് നല്ലത്. ബി) രണ്ട് കിടപ്പ്മുറികള്‍ ഉളള വീടുകളില്‍ ഒന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തും, രണ്ട് തെക്ക് ഭാഗത്തും വരുന്നത് നല്ലതാണ്. പൊതുമുറികള്‍ ബാക്കി ഭാഗങ്ങളിലാവാം. സി) മൂന്ന് കിടപ്പ് മുറികള്‍ ഉളള വീടുകളില്‍ ഒന്ന് തെക്ക് പടിഞ്ഞാറ് ഭാഗത്തും, ഒന്ന് തെക്ക് ഭാഗത്തും ഒന്ന് കിഴക്ക് ഭാഗത്തും ആകാം. അഥവാ (തെക്ക്, പടിഞ്ഞാറ്, വടക്ക് ഭാഗങ്ങളില്‍) ആകാം. ഡി) നാല് കിടപ്പുമുറികള്‍ വേണ്ട വീടുകളില്‍ നാല് ദിശകളിലേയ്ക്കുമായി നിര്‍മ്മിക്കാവുന്നതാണ്. മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ വീടിന്റെ രൂപരേഖയില്‍ ആസൂത്രണം ചെയ്യുന്നതിന് ഒരു വാസ്തുവിദ്ഗദ്ധന്റെ സേവനം തേടുന്നതുതന്നെയാണ് നല്ലത്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാം നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. ആദ്യം ലക്ഷങ്ങള്‍ മുടക്കി വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തുദോഷങ്ങള്‍ ചെയ്തുകൂട്ടാതിരിക്കുന്നതിന് വേണ്ടി ഇത്തരം കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ വയ്ക്കുന്നത് നന്നായിരിക്കും. വീടിന്റെ രൂപരേഖ വാസ്തുമണ്ഡലത്തിന്റെ അളവുകളില്‍ ആസൂത്രണം ചെയ്യുന്നതുവരെയുളള കാര്യങ്ങളെ ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നുളളൂ. വീട് പണിയുവാന്‍ രൂപരേഖ വസ്തുവില്‍ ആസൂത്രണം ചെയ്യുന്നതും കുറ്റിയടിക്കുന്നതും മുതല്‍ വീട് പണിയുടെ പലഘട്ടങ്ങളെക്കുറിച്ച് അടുത്ത ലേഖനത്തില്‍ പ്രതിപാദിക്കുന്നതാണ്. (തുടരും)

വീട് നിര്‍മ്മാണത്തില്‍ സംഭവിക്കാവുന്ന പൊതുവായ തെറ്റുകള്‍

വീട് നിര്‍മ്മാണത്തില്‍ സംഭവിക്കാവുന്ന പൊതുവായ തെറ്റുകള്‍

ഒരു വീട് എന്ന സ്വപ്‌ന സാക്ഷാത്കാരത്തിനിടയില്‍ നമ്മുടെ ഗൃഹനിര്‍മ്മിതികളില്‍ പലതിലും പൊതുവായ ചില തെറ്റുകള്‍ കടന്നുകൂടാറുണ്ട്. കിടപ്പുമുറി വാസ്തുശാസ്ത്രവിധിയനുസരിച്ച് പ്രധാന കിടപ്പുമുറിയുടെ സ്ഥാനം തെക്കുപടിഞ്ഞാറെ മൂലയിലാണ് ചില വീടുകളില്‍ പ്രധാന മുറി ക്രമീകരിച്ചിരിക്കുന്നത് തെക്കും കിഴക്കും കൂടി ചേര്‍ന്ന അഗ്നി കോണിലാണ്. അഗ്നി കോണിലുളള പ്രധാന കിടപ്പുമുറിയില്‍ ശയിക്കുന്ന ദമ്പതികളില്‍ സ്ത്രീയ്ക്ക് അസുഖം വിട്ടുമാറില്ല. ആര്‍ത്തവ സംബന്ധമായതും, ആര്‍ത്രൈറ്റിസ് സംബന്ധമായതുമായ അസുഖങ്ങള്‍ (വാതസംബന്ധിയും ആകാം) ആണ് സാധാരണയായി കണ്ടുവരുന്നത്. എന്നാല്‍ കിടപ്പുമുറിയില്‍ തന്നെ ചില പരിഹാരങ്ങള്‍ ചെയ്താല്‍ ഈ ദോഷം ഒരു പരിധിവരെ മാറ്റാവുന്നതാണ്. പഠനമുറി ചില വീടുകളില്‍ പഠനമുറി തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിര്‍മ്മിച്ചിരിക്കുന്നു. വാസ്തുശാസ്ത്രപ്രകാരം പഠനമുറിക്ക് തെക്ക് പടിഞ്ഞാറ് ഭാഗവും (കന്നിമൂല), വടക്ക് പടിഞ്ഞാറ് ഭാഗവും(വായുമൂല) വര്‍ജ്ജിക്കണമെന്നാണ് ശാസ്ത്രവിധി. എങ്കിലും തെക്ക് പടിഞ്ഞാറെ മൂലയിലെ മുറി വിസ്താരമേറിയതെങ്കില്‍ മേല്‍പറഞ്ഞ ദോഷം പരിഹരിക്കാനുളള മാര്‍ഗ്ഗങ്ങള്‍ സ്വീകരിയ്ക്കാവുന്നതാണ്. പൂജാമുറി പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. വീട്ടില്‍ ഉത്തമസ്ഥാനത്ത് കണക്ക് ഒപ്പിച്ച് ഐശ്വര്യദായകമായ ഒരു പൂജാമുറി ഒരുക്കുന്നതിന് ശാസ്ത്രഗ്രാഹിയായ ഒരു വാസ്തു വിദഗ്ധന്റെ സേവനം നേടുന്നതാണ് നല്ലത്. ഒരു വീട്ടില്‍ പൂജാമുറി ഇല്ല എങ്കില്‍ പോലും യാതൊരു ദോഷവും സംഭവിക്കാറില്ല. എന്നാല്‍ തെറ്റായ സ്ഥാനങ്ങളില്‍ പൂജാമുറി വരിക, പൂജാമുറിയോട് ചേര്‍ന്ന് ടോയ്‌ലറ്റ് വരിക, സ്റ്റെയര്‍കേസിന് അടിയിലായി പൂജാമുറി വരിക എന്നിവയ്ക്ക് അടിയന്തര പരിഹാരം ആവശ്യമാണ്. ഒരിക്കല്‍ സ്ഥാപിച്ച വിളക്ക് തെളിയിച്ച് തുടങ്ങിയ പൂജാമുറി ഉത്തമസ്ഥാനത്തേയ്ക്ക് മാറ്റുന്നതിനും ശാസ്ത്രവിധി സ്വീകരിക്കേണ്ടതാണ്. കാര്‍ഷെഡ് വീടിന്റെ കാര്‍ഷെഡ് ചില വീടുകളില്‍ തെക്ക് കിഴക്ക് (അഗ്നി കോണില്‍) നിര്‍മ്മിച്ചിരിക്കുന്നത് കാണാം. വാഹനം സൂക്ഷിക്കാന്‍ പറ്റിയ ഇടം അല്ലാത്തതിനാല്‍ അല്ല അതിവേഗം അഗ്നിയെ ജ്വലിപ്പിക്കുന്ന പെട്രോള്‍, ഡീസല്‍ തുടങ്ങിയ ഇന്ധനങ്ങള്‍ നിറച്ച വാഹനങ്ങള്‍ അഗ്നികോണിലെ കാര്‍ഷെഡില്‍ ഇടുന്നത് സുരക്ഷിതമല്ല. അഗ്നിയുമായി ചേര്‍ന്ന് അപായം വരുത്തുന്ന സാഹചര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കൊല്ലം ജില്ലയിലെ പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ വെടിക്കെട്ട് ദുരന്തം ഉണ്ടായപ്പോള്‍ കൂടുതല്‍ നാശനഷ്ടമുണ്ടായത് അഗ്നികോണില്‍ നിര്‍മ്മിച്ചിരുന്ന ഓഫീസ് കെട്ടിടത്തിനാണ്. ഇതില്‍ നിന്ന് അഗ്നികോണ്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കാം. മാത്രമല്ല കാര്‍ എന്നാല്‍ വാഹനമാണ്. പുരാതന കാലത്ത് സഞ്ചാരത്തിന് ഉപയോഗിച്ചിരുന്നത് കുതിര, ആന എന്നീ മൃഗങ്ങള്‍ തെളിയിക്കുന്ന രഥങ്ങള്‍ ആയിരുന്നു. അത്തരം വാഹനങ്ങള്‍ അന്നു വീടിനോട് ചേര്‍ന്ന് അല്ല സൂക്ഷിച്ചിരുന്നത്. വീട് എന്നാല്‍ മനുഷ്യന് സുഖമായി ജീവിക്കുവാനുളളത്. അവിടെ വാഹനം സൂക്ഷിക്കേണ്ടതില്ല എന്ന് പൗരാണികര്‍ കരുതിയിരിക്കും. ഇപ്പോള്‍ സുരക്ഷിതത്വം കൂടി കണക്കിലെടുത്ത് നോക്കിയാല്‍ കാര്‍ഷെഡ് വീടിനോട് ചേര്‍ന്ന് നിര്‍മ്മിക്കാതിരിക്കുന്നത് തന്നെയാണ് നല്ലത്. വീടിനോട് ചേര്‍ന്ന കാര്‍ഷെഡ് നിര്‍മ്മാണം ഒഴിവാക്കിയാല്‍ ആയതിനായി ഉപയോഗിക്കേണ്ടി വരുന്ന ഭാരം കൂടിയ ഫില്ലറുകള്‍, ബീമുകള്‍ അവയ്ക്കായി ഉപയോഗിച്ച ഭാരം കൂടിയ കമ്പികള്‍, കോണ്‍ക്രീറ്റ് എന്നിവയ്ക്ക് ചിലവഴിക്കേണ്ടി വരുന്ന വകയില്‍ ഏകദേശം ഒരുലക്ഷത്തോളം രൂപ ലാഭിക്കാവുന്നതാണ്. അപ്രകാരം ലാഭിച്ച തുകയുടെ പകുതി പോലും ചിലവഴിയ്ക്കാതെ വീട്ടില്‍ നിന്ന് അകന്ന് മാറി പുരയിടത്തിലോ, അല്ലെങ്കില്‍ സുരക്ഷിതമായ വീടിനോട് ചേര്‍ന്ന് മറ്റുഭാഗങ്ങളിലോ കാര്‍ഷെഡ് നിര്‍മ്മിക്കാവുന്നതാണ്. അടുക്കള അടുക്കളയുടെ സ്ഥാനം സംബന്ധിച്ച് പലരും തെറ്റായി പല കാര്യങ്ങളും പറയുന്നു. തമിഴ്‌നാട്ടില്‍ ലഭ്യമായ തെക്ക് കിഴക്കന്‍ കാറ്റിനെ അഗ്നിയെ ജ്വലിപ്പിയ്ക്കുന്നതിന് ഉപയോഗിക്കുന്നതിന് വേണ്ടി പ്രാദേശികമായി വീടിന്റെ തെക്ക് കിഴക്ക് മൂല (അഗ്നി മൂലയില്‍) അടുക്കള സ്ഥാപിച്ചിരുന്നു. തമിഴ്‌നാടുമായി കേരളാ അതിര്‍ത്തിയിലൂടെ കൈമാറി വന്ന ശാസ്ത്രവിധി ആയി മാത്രം അഗ്നിമൂലയിലെ അടുക്കളയെ കണ്ടാല്‍ മതി. അഗ്നിയ്ക്ക് പ്രാധാന്യം കല്‍പ്പിക്കാതെ അഗ്നി കോണില്‍ അടുക്കള സ്ഥാപിച്ചാല്‍ വീട്ടിലെ സ്ത്രീകള്‍ വളരെ ശ്രദ്ധയോടെഅടുപ്പിലെ തീയ് പാചകത്തിന് ഉപയോഗിക്കണം. ഉപയോഗശേഷം കൃത്യമായി തീയ് അണയ്ക്കാനും ശ്രദ്ധിക്കണം. വാസ്തുശാസ്ത്രം പ്രാദേശികമായ പ്രതേ്യകതകള്‍ കൂടി കണക്കിലെടുത്ത് കൈകാര്യം ചെയ്യപ്പെടേണ്ടതാണ് എന്നതിനാല്‍ കേരളത്തില്‍ അടുക്കളയ്ക്ക് പറ്റിയ സ്ഥാനം വീടിന്റെ വടക്ക് കിഴക്ക് ഭാഗവും, കിഴക്ക് ഭാഗവും, വടക്ക് ഭാഗവും, വടക്ക് പടിഞ്ഞാറ് ഭാഗവുമാണ്. നമ്മുടെ നാട്ടില്‍ ഐശ്വര്യദായകമായി കണക്കാക്കപ്പെടുന്ന വടക്ക് കിഴക്ക് ഭാഗത്തെ കിണറിന് സമീപത്തായി ഈശാനകോണിലും, വടക്ക് പടിഞ്ഞാറ് വായു കോണിലും അടുക്കള നിര്‍മ്മിച്ചിരിക്കുന്ന വീടുകളില്‍ താമസിക്കുന്നവര്‍ സംതൃപ്തരായി കണ്ടുവരുന്നു. മറ്റുഭാഗങ്ങളില്‍ അടുക്കള ഉളള വീടുകളിലെ ഗൃഹനാഥന്‍ ഒരു വാസ്തു വിദഗ്ധനെ സമീപിച്ച് വിധിപ്രകാരം അടുക്കളസ്ഥാനം പുനര്‍നിര്‍ണ്ണയിച്ചാല്‍ വീട്ടില്‍ 50% മാറ്റം ആയി എന്ന് കരുതാവുന്നതാണ്. ചില വീടുകളിലെ അടുക്കള ശാസ്ത്രവിധി പ്രകാരം ആയിരിക്കും. പക്ഷെ ചുറ്റളവിലെ പോരായ്മകള്‍ ഗൃഹവാസികളില്‍ മാനസിക പിരിമുറുക്കം ഉളവാക്കുന്നതായി കണ്ടുവരുന്നു. ശരിയായ സ്ഥാനത്ത് അടുക്കള ഒത്ത കണക്കില്‍ നിര്‍മ്മിച്ചു എങ്കില്‍ തന്നെ അടുപ്പ്, അരകല്ല്, പാത്രം കഴുകുന്ന ഭാഗം എന്നിവ ശാസ്ത്രവിധി അനുസരിച്ച് തന്നെയാകണം. അഗ്നിമൂലയിലെ അടുക്കളയില്‍ അടുപ്പ്, പാത്രം കഴുകുന്ന ഭാഗം എന്നിവ തെറ്റായി ക്രമീകരിച്ചിരിക്കുന്നത് ചിലയിടങ്ങളില്‍ കണ്ടുവരുന്നു. ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക് വീടിന്റെ നാല് മൂലകളിലും ടോയ്‌ലറ്റ് വരുന്നത് നല്ലതല്ല. പുരയിടത്തിന്റെ നാല് കോണുകള്‍ ടോയ്‌ലറ്റിനായി ഉപയോഗിക്കരുത്. കോണുകള്‍ നാലും ശുദ്ധിയായി സൂക്ഷിക്കേണ്ടതിനാലാണ് ശാസ്ത്രം ഇപ്രകാരം പറയുന്നത്. ടോയ്‌ലറ്റ് വരാന്‍ പാടില്ലാത്ത ഇടങ്ങളില്‍ ഒന്നുംതന്നെ സെപ്റ്റിക് ടാങ്കും വരാന്‍ പാടില്ല. കന്നിമൂലയിലും, അഗ്‌നികോണിലും, ഈശാനകോണിലും , വായുകോണിലും നിര്‍മ്മിച്ചിരിക്കുന്ന ടോയ്‌ലറ്റ്, സെപ്റ്റിക് ടാങ്ക് എന്നിവ ശാസ്ത്രവിധി അനുസരിച്ച് മാറ്റിസ്ഥാപിക്കേണ്ടതാണ്. വീടിനുളളിലെ ടോയ്‌ലറ്റ് അശാസ്ത്രീയമാണ്. ടോയ്‌ലറ്റില്‍ നിന്ന് അണുക്കള്‍ വീടിനുളളിലേയ്ക്ക് വ്യാപിക്കാന്‍ ഇടയാകും. അതു തടയുന്നതിന് ചില മാര്‍ഗ്ഗങ്ങള്‍ അത്തരം ടോയ്‌ലറ്റുളള വീടുകളില്‍ ചെയ്യേണ്ടതാണ്. മനുഷ്യന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ ആവശ്യങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വസ്തുക്കള്‍ എല്ലാം തന്നെ വാസ്തു ശാസ്ത്രവിധി അനുസരിച്ച് ആകുന്നത് ഐശ്വര്യദായകമാണ്. ഉദാഹരണം മനുഷ്യാലയം, ക്ഷേത്രം, പൂന്തോട്ടം, തടാകം, കിണര്‍, ജലാശയങ്ങള്‍, വാഹനങ്ങള്‍, ഗൃഹോപകരണങ്ങള്‍ എന്നിവ ചിരകാലം നിലനില്‍ക്കേണ്ട ഹര്‍മ്മ്യങ്ങള്‍, ലൗകിക ആവശ്യങ്ങള്‍ക്കുളള ആലയങ്ങള്‍ തുടങ്ങിയവ എല്ലാം ഹര്‍മ്മ്യവസ്തുവിലും, വാഹനങ്ങള്‍ പോലുളളവ യാനവാസ്തുവിലും, ഇരിപ്പിടങ്ങള്‍, പീഠങ്ങള്‍ എന്നിവ ശയനവാസ്തുവിലും ഉള്‍പ്പെടുന്നു. ആയതിനാല്‍ മുകളില്‍പ്പറഞ്ഞ ഏതൊരു നിര്‍മ്മിയ്ക്കും ഒരു വാസ്തു വിദഗ്ദ്ധന്റെ നിര്‍ദ്ദേശങ്ങള്‍ സ്വികരിക്കുന്നതാണ് നല്ലത്.

വീട് ഒരു സ്വപ്‌ന സാക്ഷാത്കാരം-

  • കോടതിയില്‍ പോലും കിഴക്കോട്ട് അല്ലെങ്കില്‍ വടക്കോട്ട് നോക്കിനിന്നു വേണം അഭിഭാഷകര്‍ കേസ് വാദിക്കാന്‍. ആധികാരികമായും വ്യക്തമായും കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ഇത് സഹായിക്കും. ആഹാരം കഴിക്കുമ്പോള്‍ മാത്രം വടക്കോട്ട് നോക്കി ഇരിക്കരുത്. ബാക്കി എല്ലാ കാര്യങ്ങള്‍ക്കും വടക്കും കിഴക്കും ഏറ്റവും ഉത്തമമാണ്.
  • വടക്ക് വീടിന്റെ ഭാഗത്തെയും കിഴക്കു ഭാഗത്തെയും അപേക്ഷിച്ച് പടിഞ്ഞാറ് വശത്തെവഴി ഇടുങ്ങിയതായാല്‍ നിങ്ങളുടെ ഭര്‍ത്താവ് സമയത്തുതന്നെ വീട്ടിലെത്തും. നേരെ മറിച്ചാണെങ്കില്‍ അദ്ദേഹത്തിനു തോന്നിയ സമയത്ത്, മിക്കപ്പോഴും താമസിച്ച് വീട്ടിലെത്തും. അക്കാരണത്താല്‍ വീട്ടില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകും.
  • പ്രെമോഷനുകള്‍ വേഗം കിട്ടുകയും ജോലിയിലെ ഭാരങ്ങള്‍ കുറയുകയും ചെയ്യണമെന്നുണ്ടെങ്കില്‍ വീടിന്റെ പടിഞ്ഞാറു വശത്ത്, മുകളില്‍ ഒരു നില കൂടി പണിയുക.
  • നിര്‍മ്മാണം പൂര്‍ത്തിയായലുടന്‍ വീടിന്റെ മുറികള്‍ ഗൃഹവാസികള്‍ക്ക് നല്‍കുമ്പോള്‍ മൂത്തമകന് പടിഞ്ഞാറ് വശത്തോ തെക്ക് വശത്തോ ഉള്ള മുറികള്‍ നല്‍കുന്നതാണ് നല്ലത്.
  • കഴിവതും വീടിന്റെ ചുറ്റുമതില്‍ നിര്‍മ്മിച്ച ശേഷമേ വീടിന്റെ ഗൃഹപ്രവേശം നടത്താവൂ. അത് സാധിക്കുന്നില്ലെങ്കില്‍ ഗൃഹപ്രവേശ/പാലുകാച്ച് ചടങ്ങ് കഴിഞ്ഞാലുടന്‍ തന്നെ ചുറ്റുമതില്‍ കെട്ടണം. ചുറ്റുമുള്ള മറ്റ് വാസ്തു ദോഷങ്ങള്‍ തടയാന്‍ ഇതാവശ്യമാണ്.
  • ഏതൊരു തൊഴിലിനും അദ്ധ്വാനത്തിനും കിഴക്ക് ദിശ പ്രാധാന്യം അര്‍ഹിക്കുന്നു. അതുകൊണ്ട് വ്യവസായം, വ്യാപാരം, വര്‍ക്ക്‌ഷോപ്പ് ഏതായാലും കിഴക്ക് ഭാഗത്ത് അല്പം സ്ഥലം തുറസ്സായി ഇടണം. നിങ്ങളുടെ ശ്രമങ്ങളെല്ലാം വിജയിക്കുന്നതിനും ലാഭം നേടുന്നതിനും ഇത് ഇടയാക്കും.
  • ക്ഷേത്രങ്ങള്‍ വീട്ടില്‍ നിന്നും നൂറ്റമ്പത് അടി അകലെയെങ്കിലും ആയിരിക്കണം. എങ്കില്‍ ക്ഷേത്രം മൂലമുള്ള വാസ്തു ദോഷം വരില്ല. പക്ഷെ, ക്ഷേത്രത്തിന്റെയോ ക്ഷേത്രഗോപുരത്തിന്റെയോ നിഴല്‍ കെട്ടിടത്തിന്‍മേല്‍ പതിക്കാന്‍ പാടില്ല. ക്ഷേത്രത്തിന്റെ നിഴല്‍ വീടിനുമേല്‍ പതിക്കുകയയാണെങ്കില്‍ ദൈവകോപമുണ്ടായി അന്തേയവാസികള്‍ക്ക് നാശമുണ്ടാകും.
  • തെക്ക് ഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ തുറസ്സായ കൂടുതല്‍ സ്ഥലമുണ്ടെങ്കില്‍ കടബാദ്ധ്യതകള്‍ മൂലം കുടുംബാംഗങ്ങള്‍ കഷ്ടപ്പെടും. അതുപോലെ കിഴക്കോ, വടക്കോമറ്റ് ദിക്കുകളെ അപേക്ഷിച്ച് കൂടുതല്‍ ഉയര്‍ന്നാലും ദോഷമാണ്; കടബാദ്ധ്യതകള്‍, കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍, ഗൃഹസ്ഥന്റെ തൊഴലിന് തടസ്സങ്ങള്‍ അങ്ങനെ ധാരാളം ബുദ്ധിമുട്ടുകള്‍ ഉണ്ടാകും.
  • വടക്കു കിഴക്കേ മൂലയിലെ ചുറ്റുമതില്‍ ഒരു കാരണവശാലും വളഞ്ഞിരിക്കരുത്. കുട്ടികള്‍ക്ക് അത് തടസ്സമുണ്ടാക്കും. മാത്രമല്ല കുടുംബനായകന്റെ അഭിവൃദ്ധിയെ തടസ്സപ്പെടുത്തുകയും ചെയ്യും.
  • വാഴ, മാവ്, നാരകം, തെങ്ങ്, മുല്ല, റോസ് തുടങ്ങിയ ചെടികളും വീടിന്റെ ചുറ്റുമതിലനകത്ത് വളര്‍ത്താനാവുന്നതാണ്. നല്ല അന്തരീക്ഷവും ഊര്‍ജ്ജസ്വലതയും ഇവ പ്രദാനം ചെയ്യും.
  • കാഞ്ഞിരം പുളിമരം, സെര്‍ബാനിയ, വില്വം തുടങ്ങിയ മരങ്ങള്‍ വീടിന്റെ അതിര്‍ത്തിക്കുള്ളില്‍ വളരാന്‍ അനുവദിക്കരുത്.
  • പടിഞ്ഞാറെ ഭാഗത്തെ മതിലില്‍ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടായാല്‍ അന്തോയവാസികളുടെ വ്യാപാരത്തില്‍ നഷ്ടങ്ങള്‍ വരും.
  • നിര്‍മ്മാണം നടക്കുന്ന അവസരത്തില്‍ മതില്‍ വെളിയിലേക്ക് മറിയുകയാണെങ്കില്‍ ആ വീട് കൊള്ളയടിക്കപ്പെടും.
  • കിഴക്കേ ഭാഗത്തെ മതിലില്‍ പെട്ടെന്ന് പൊട്ടല്‍ കാണുകയാണെങ്കില്‍ അതിന്റെ ഉടമകള്‍ ദിനംപ്രതി ദരിദ്രരാകും.
  • തെക്ക് വശത്തെ മതിലില്‍ പൊട്ടലുണ്ടായാല്‍ ഏതെങ്കിലുമൊരു അന്തേവാസിയുടെ ജീവന് അപകടമുണ്ടാകും.
  • വടക്കുവശത്തെ മതിലിലാണ് പൊട്ടലെങ്കില്‍ ഭാരിച്ച ചെലവുകള്‍ പെട്ടെന്നുണ്ടാകും.
  • വരാന്തയ്ക്ക് കുറഞ്ഞത് 51/2 അടി വീതി ഉണ്ടായിരിക്കണം.
  • വീടിന്റെ ഗൃഹപ്രവേശ സമയത്ത്, സാധാരണയായി ഒരു കുമ്പളങ്ങ പൊട്ടിച്ച് ദുഷ്ടശക്തികളെയും, ദോഷങ്ങളെയും ആട്ടിപ്പായിക്കാറുണ്ട്. പൂജ കഴിയുമ്പോള്‍ കുമ്പളങ്ങ മൂന്നാമതൊരു വ്യക്തിയുടെ (ജോലിക്കാരനായാലും മതി) കയ്യില്‍ കൊടുത്തുകൊണ്ട്, ദൂരെ ചെന്ന് അത് പൊട്ടിച്ച ശേഷം നടന്നു പോകാനായി പറഞ്ഞു വിടണം. വീട്ടുടമ, ആ വ്യക്തിയെ അന്നൊരു ദിവസമെങ്കിലും, പിന്നെ കാണാന്‍ പാടില്ല.

വീട് വയ്ക്കാന്‍ ​വാ​ങ്ങ​രു​താ​ത്ത​ ഭൂ​മി

പു​ര​വ​യ്ക്കാ​ന്‍ ​വാ​ങ്ങ​രു​താ​ത്ത​ ഭൂ​മി


വീട് വെയ്ക്കാന്‍ വാങ്ങാന്‍ പാടില്ലാത്ത ഭൂമി ലക്ഷണങ്ങളെ ചൂണ്ടിക്കാട്ടി ഉത്തമ ഭൂമി ലക്ഷണങ്ങള്‍ മനസ്സിലാക്കി തരുന്ന ലേഖനമാണ് ചുവടെകൊടുക്കുന്നത്. വാങ്ങരുതാത്ത ഭൂമി 1. വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലം മണ്ണിട്ട് ഉയര്‍ത്തിയ ഭൂമി 2. ശ്മശാന ഭൂമി 3. കുന്നിന്‍ ചെരുവിലെ ഭൂമി (വാങ്ങാന്‍ ഉദ്ധേശിക്കുന്ന ഭൂമിയുടെ വടക്കു ഭാഗത്തോ,    കിഴക്ക് ഭാഗത്തോ,  മലകളോ,  കുന്നുകളോ ഉണ്ടാവകരുത്) 4. നദിക്കരയിലെ ഭൂമി 5. നടുക്ക് കുഴിയുള്ള ഭൂമി 6. ദുര്‍ഗന്ധം വമിക്കുന്ന ഭൂമി 7. ഇടിഞ്ഞ് പൊളിഞ്ഞ വീടുള്ള ഭൂമി 8. ആത്മഹത്യാ ദുര്‍മരണങ്ങള്‍ സംഭവിച്ച ഭൂമി 9. രണ്ട് വലിയ വസ്തുക്കളുടെ ഇടയ്ക്ക് കിടക്കുന്ന ചെറിയ ഭൂമി (രണ്ട് വലിയ കെട്ടിടങ്ങള്‍ക്ക് ഇടയ്ക്ക് ഒഴിഞ്ഞു കിടക്കുന്ന ഭൂമി.) 10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, പബ്ലിക് ഓഫീസുകള്‍, സിനിമാ തീയേറ്റര്‍ എന്നിവയുടെ സമീപത്തെ ഭൂമി 11. മുന്‍ഭാഗത്ത് ഉയര്‍ന്ന വൃക്ഷങ്ങള്‍ ഉള്ള ഭൂമി (കിഴക്ക്, വടക്ക് ഭാഗത്ത്) 12. ഡ്രെയിനേജ് അടിയിലൂടെ പോകുന്ന ഭൂമി 13. തീവ്രതയേറിയ വൈദ്യുത ലൈനുകള്‍ കുറുകെ പോകുന്ന ഭൂമി 14. ദുര്‍മന്ത്രവാദികള്‍, ആഭിചാരക്കാര്‍ താമസിച്ച ഭൂമി 15. നാട് വിട്ട പോയ വ്യക്തി  വില്‍ക്കുന്ന ഭൂമി 16. വീടിന്റെ തെക്ക് ഭാഗത്തോ, തെക്ക് പടിഞ്ഞാറുഭാഗത്തോ, തെക്ക് കിഴക്ക് ഭാഗത്തോ കുളമോ കിണറോ ഉള്ള ഭൂമി 17. നിലവിലുള്ള വസ്തുവിന്റെ കിഴക്കു ഭാഗത്തോ, വടക്കു കിഴക്ക് ഭാഗത്തോ വടക്ക് ഭാഗത്തോ ഉള്ള ഭൂമി മാത്രം വാങ്ങുക 18. നിലവിലുള്ള വസ്തുവിന്റെ  അടുത്ത് കിടക്കുന്ന വസ്തു സമചതുരമോ, ദീര്‍ഘ ചതുരമോ ആയാല്‍ മാത്രമേ വാങ്ങാവൂ 19. വാങ്ങാനുേദ്ദശിക്കുന്ന വസ്തുവിന്റെ തറനിരപ്പ് നിലവിലുള്ള വസ്തുവിന്റെ  തറനിരപ്പിനേക്കാള്‍ ഉയര്‍ന്നതാകരുത്. ശ്രേഷ്ഠാ ദുരധമാ നമുക്കതവിപരീതാ മിഗ്രിതാ മധ്യമാ (പശുക്കളും മനുഷ്യരും അധിവസിക്കുന്നതും പുഷ്പങ്ങളും പാലുള്ള മരങ്ങളും, സമതലമായതും കിഴക്കോട്ട് ചെരിവുള്ളതും മന്ദമായ ശബ്ദമുള്ളതം, ജലം പ്രദക്ഷിണമായി ഒഴുകുന്നതും, വിത്തുകള്‍ വേഗം കിളിര്‍ക്കുന്നതും സര്‍വ്വദാ ജലം ഉള്ളതും സമശീതോഷ്ണവുമായ ഭൂമി നല്ലതാണ്.)ഇതു കൂടാതെ വാങ്ങാന്‍ ഉേദ്ദശിക്കുന്ന ഭൂമിയില്‍ ആദ്യമായി പ്രവേശിപ്പിക്കുമ്പോള്‍ നിമിത്ത ലക്ഷണങ്ങള്‍ക്കൂടി പരിഗണിക്കേണ്ടതുണ്ട്. ആയതിന് ഒരു വാസ്തു കണ്‍സള്‍ട്ടന്റിനെ സമീപ്പിക്കുന്നതു തന്നെയാണ് നല്ലത്.

കന്നിമൂല മാഹാത്മ്യം

വാസ്തു എന്ന വാക്ക് ഇന്ന് എല്ലാവരും ഉപയോഗിക്കുന്നു. അതിര് തിരിക്കപ്പെട്ട (ചുറ്റ് തിരിക്കപ്പെട്ട) അഥവാ കെട്ടിത്തിരിക്കപ്പെട്ട ഒരു വസ്തുവില്‍ മാത്രമെ വാസ്തു ഉണ്ടാവുകയുള്ളൂ. ഭൂമിയില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ അനുസരിച്ചാണ് വാസ്തുവില്‍ ഭൂമിയുടെ പേരുകള്‍ നിശ്ചയിച്ചിരുന്നത്. ഭൂതവീഥി, ഭാഗ്യവീഥി തെക്ക് പടിഞ്ഞാറ് വശം താഴ്ന്ന് വടക്ക് കിഴക്ക് ഭാഗം ഉയര്‍ന്നഭൂമിയാണ് ഭൂതവീഥി. ഇത്തരം ഭൂമിയില്‍ വസിയ്ക്കുന്നത് സകലവിധ നാശങ്ങള്‍ക്കും വഴിതെളിക്കും. ഇതാണ് ശാസ്ത്രമതം. വടക്ക് കിഴക്ക് മൂല ( ഈശാനകോണ്‍) താഴ്ന്നും തെക്ക്പടിഞ്ഞാറെമൂല (കന്നിമൂല) ഉയര്‍ന്നും ഇരിക്കുന്ന ഭൂമി ധാന്യവീഥി. ഇത്തരം ഭൂമിയില്‍ ഗൃഹം നിര്‍മ്മിച്ച് താമസിച്ചാല്‍ വംശവൃദ്ധി, സര്‍വ്വവിധ ഐശ്വര്യം എന്നിവ ഒരായിരം വര്‍ഷം നിലനില്‍ക്കും എന്ന് ആചാര്യമതം. വീട് ഇരിക്കുന്ന ഭൂമി ധാന്യവീഥി അല്ല എങ്കില്‍പോലും ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ ആ ഭൂമിയില്‍ ധാന്യവീഥി ലക്ഷണങ്ങള്‍ പുനഃസൃഷ്ടിച്ച് ധാന്യവീഥിയില്‍ ഗൃഹം നിര്‍മ്മിച്ച് വസിക്കുന്നതിന്റെ ഗുണഫലങ്ങള്‍ നേടിഎടുക്കാവുന്നതാണ്. തെക്ക് പടിഞ്ഞാറ് ഭാഗമാണ് കന്നിമൂല. നമ്മുടെ ഇന്നത്തെ വിഷയവും അതാണ്. ഏറ്റവും ശക്തിയേറിയ ദിക്കാണിത്. കിഴക്ക് ദിക്കിന് അധിപനായി ഇന്ദ്രന്‍, പടിഞ്ഞാറ് ദിക്കിന് അധിപനായി വരുണന്‍, വടക്ക് ദിക്കിന് അധിപനായി കുബേരന്‍, തെക്ക് ദിക്കിന് അധിപനായി യമന്‍ എന്നിവരും. വടക്ക് പടിഞ്ഞാറ് ദിക്കിന് അധിപനായി വായുദേവന്‍, വടക്ക് കിഴക്ക് ദിക്കിന് അധിപനായി ഈശാനന്‍, തെക്ക് കിഴക്ക് ദിക്കിന് അധിപനായി അഗ്‌നിദേവന്‍ എന്നിവരും തെക്ക് പടിഞ്ഞാറെ ദിക്ക് (കന്നിമൂലയ്ക്ക്)മാത്രം ഒരു അസുരനേയും അഥിപനായി നിശ്ചയിച്ചിരിയ്ക്കുന്നു ഈ അസുരന്റെ പേരാണ് നിര്യതി. ആയതിനാല്‍ കന്നിമൂലയെ നിര്യതിമുല/ നിര്യതികോണ്‍ എന്നും വിളിയ്ക്കപ്പെടുന്നു. അസുരനെ അധിപനായി നിശ്ചയിച്ചിരിക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം ഈ ദിക്കിലെ നിര്‍മ്മിതികള്‍ കൊണ്ടുള്ള ഫലം പെട്ടെന്ന് അനുഭവ വേദ്യമാകുന്നു എന്നതാണ്. അതിനാല്‍ ഈ ദിക്ക് തുറസായി ഇടുന്നത് നല്ലതല്ല. കുളമോ കിണറോ ഒന്നും കന്നിമൂലയില്‍ വരാന്‍ പാടില്ല. കന്നിമൂലയിലുണ്ടാകുന്ന കുഴപ്പങ്ങള്‍ ഗൃഹവാസികളുടെ മാന്യത, ധനം ഇവയ്ക്ക് ദോഷമുണ്ടാക്കുകയും മദ്യം, മയക്ക്മരുന്ന്, മറ്റു ലഹരിപദാര്‍ത്ഥങ്ങള്‍ക്കടിമപ്പെടുക, കുടുംബത്തകര്‍ച്ച എന്നിവയ്ക്ക് കാരണമാകുകയും ചെയ്യും. വളരെ പ്രധാനപ്പെട്ട ദോഷം ആ വീട്ടിലെ സന്താനങ്ങള്‍ക്ക് ഗതിഇല്ലാതെവരുക എന്നതാണ്. മാത്രമല്ല കുട്ടികള്‍ക്കെത്ര വിദ്യാഭ്യാസമുള്ളവരായാലും തൊഴില്‍ ലഭിക്കാതിരിക്കുക, വഴിതെറ്റുക എന്നിവ സംഭവിക്കും. ശാസ്ത്രീയ വശം പ്രപഞ്ചത്തിലെ രണ്ട് ഗുണപരമായ ഊര്‍ജ്ജപ്രഭാവങ്ങള്‍ സൗരോര്‍ജ്ജം, കാന്തിക ഊര്‍ജ്ജം എന്നിവയാണ്. സൗരോര്‍ജ്ജം കിഴക്ക്ദിക്കില്‍ തുടങ്ങി പടിഞ്ഞാറ് ദിക്കില്‍ അവസാനിക്കുന്നു. കാന്തിക ഊര്‍ജ്ജം വടക്ക് ദിക്കില്‍ തുടങ്ങി തെക്ക് ദിക്കില്‍ അവസാനിക്കുന്നു. ഊര്‍ജ്ജ പ്രഭാവങ്ങള്‍ അവസാനിക്കുന്ന രണ്ട് ദിക്കുകളുടേയും മൂലയാണ് കന്നിമൂല. ഇപ്പോള്‍ തന്നെ കന്നിമൂലയുടെ പ്രാധാന്യം മനസ്സിലാക്കാം. ഊര്‍ജ്ജപ്രഭാവങ്ങള്‍ ആരംഭിക്കുന്ന കിഴക്ക്, വടക്ക് എന്നീ ദിക്കുകളുടെ മൂലയായ ഈശാനകോണും ഇപ്രകാരം പ്രാധാന്യമുള്ളതാണ് വാസ്തുപുരുഷ സങ്കല്‍പം പോലും കന്നിമൂലയ്ക്ക് അനുകൂലമാണ്. വാസ്തു പുരുഷന്‍ ശയിക്കുന്നത് വടക്ക് കിഴക്ക് തലയും തെക്ക് പടിഞ്ഞാറ് (കന്നിമൂലയില്‍) കാലുമായാണ്. അതുകൊണ്ട് കന്നിമൂലയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ ഗൃഹവാസികള്‍ക്ക് കാല് സംബന്ധമായ ദുരിതങ്ങള്‍ സമ്മാനിക്കുന്നു എന്ന് പറയപ്പെടുന്നു. ഗൃഹാരംഭപ്രവര്‍ത്തനങ്ങളുടെ തുടക്കം തന്നെ കന്നിമൂലയില്‍ നിന്നാണ്. പ്രഥമ സ്തംഭനാസ്യം കന്നിയിലാകണം, അല്ലെങ്കില്‍ ബ്രഹ്മപദത്തിന്റെ കന്നിയിലാകണം എന്ന് ശാസ്ത്രഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നു. കന്നിമൂലയിലെ ദോഷങ്ങള്‍ കണക്കിലെടുത്ത് ആ വീട്ടിലെ സ്ത്രീകളിലെ സ്വഭാവം പോലും മനസ്സിലാക്കാം ..... വാസ്തുഗ്രന്ഥം ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവര്‍പോലും ഇന്ന് ഈ കന്നിമൂല’ എന്ന പദം സ്വതന്ത്രമായി ഉപയോഗിച്ചുവരുന്നു. സുഹൃത്തുക്കളും ബന്ധുക്കളും നടത്തുന്ന കന്നിമൂല സംബന്ധിച്ച പരാമര്‍ശങ്ങളില്‍ വിശ്വസിച്ച് സ്വയം കബിളിപ്പിക്കപ്പെടാതെ കന്നിമൂലയിലെ കുഴപ്പങ്ങള്‍ കണ്ടെത്താന്‍ ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുകതന്നെയാണ് നല്ലത്.

ഗൃഹ പുനര്‍നിര്‍മ്മാണം ദോഷപരിഹാരങ്ങള്‍

ഒരു മനുഷ്യന് വീട് എന്നത് ഒരു സ്വപ്‌നമാണ്. ലക്ഷങ്ങള്‍, കോടികള്‍ ചിലവഴിക്കുന്നതിന് മുന്‍പ് ഒരു വാസ്തു വിദഗ്ധനെ സമീപിയ്‌ക്കേണ്ടതിന്റെ ആവശ്യകത മുന്‍പ് ലേഖനങ്ങളില്‍ പ്രതിപാദിച്ചിരുന്നു. എന്നാല്‍ വാസ്തു തത്വങ്ങള്‍ പാലിക്കപ്പെട്ട് നിര്‍മ്മിച്ച വീട് ആണ് എങ്കില്‍ കൂടി പലരും വീടിനുളളിലെ സ്ഥലപരിമിതികള്‍ പോരാതെ വരുമ്പോള്‍ വീട് എക്സ്റ്റന്‍ഷന് (അധികമായി മുറികള്‍, ടോയ്‌ലറ്റ് എന്നിവ) വീടിനോട് ചേര്‍ത്ത് നിര്‍മ്മിയ്ക്കാന്‍ നിര്‍ബന്ധിതനാകും. വലിയ അബദ്ധങ്ങളിലേക്ക് ചെന്ന് ചാടാന്‍ ഒരു നിമിഷത്തെ തെറ്റായ തീരുമാനം മാത്രം മതി. ഒരു വാസ്തു വിദഗ്ധന്റെ സഹായത്തോടെ വീട് എക്സ്റ്റന്‍ഷന് സ്ഥാനവും, അളവുകളും കണ്ടെത്തുന്നതാണ് ഉചിതം. ശാസ്ത്രീയത (എ)പടിഞ്ഞാറ്റിനി വാസ്തു മണ്ഡലത്തില്‍ ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിയ്‌ക്കേണ്ട രീതി ചിത്രത്തില്‍ നിന്ന് മനസ്സിലാക്കാം. പുറത്തുളള ചതുരം വാസ്തുമണ്ഡലത്തേയും അകത്തെ ചതുരം വീടിനേയും സൂചിപ്പിക്കുന്നു. വാസ്തുമണ്ഡലത്തിന്റെ മധ്യഭാഗം ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മധ്യഭാഗം ഗൃഹനാഭിയും ഒരേ ബിന്ദുവില്‍ വരാതെ തെക്ക്പടിഞ്ഞാറ് ഭാഗത്തേക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കുവാന്‍. പടിഞ്ഞാറ്റിന് പുരയുടെ ബ്രഹ്മനാഭി വാസ്തുമണ്ഡലത്തിന്റെ നിര്യര്‍തി ഖണ്ഡത്തില്‍ ആവണം. (ബി) വടക്കിനി വാസ്തുമണ്ഡലത്തിന്റെ മദ്ധ്യഭാഗമായ ബ്രഹ്മനാഭിയും ഗൃഹത്തിന്റെ മദ്ധ്യഭാഗമായ ഗൃഹനാഭിയും ഒരേ ബിന്ദിവില്‍ വരാതെ വടക്ക് കിഴക്ക് ഭാഗത്തേയ്ക്ക് ഇറക്കിവേണം ഗൃഹം നിര്‍മ്മിക്കാന്‍. വടക്കിനി പുരയുടെ ഗൃഹനാഭി വാസ്തുമണ്ഡലത്തിന്റെ ഈഗാന ബന്ധത്തില്‍ ആകണം. ഒരു പടിഞ്ഞാറ്റിനി പുര നിര്‍മ്മിച്ചാല്‍ ആ ഗൃഹത്തില്‍ കൂടുതല്‍ മുറ്റം ഉണ്ടകേണ്ടത് വടക്ക്, കിഴക്ക് ദിക്കുകളിലാണ് വടക്കിനി പുരയ്ക്ക് കൂടുതല്‍ മുറ്റം ഉണ്ടാകേണ്ടത് തെക്ക് പടിഞ്ഞാറ് ദിക്കുകളിലാണ്. മുകളില്‍ പറഞ്ഞ രീതിയില്‍ അല്ലാതെ ഗൃഹമധ്യഭാഗമായ ഗൃഹനാഭിയും, വസ്തുമണ്ഡല മധ്യഭാഗമായ ബ്രഹ്മനാഭിയും ഒരു ബിന്ദുവില്‍ വരുന്ന വിധത്തില്‍ തെറ്റായാണ് പല വീടുകളും നിര്‍മ്മിയ്ക്കപ്പെട്ടിരിക്കുന്നത്. നിര്‍മ്മിച്ച ഗൃഹത്തിന്റെ ഗൃഹനാഭി മാറ്റാന്‍ സാദ്ധ്യമല്ല. പക്ഷെ വാസ്തുമണ്ഡലം വേണ്ടവിധം പുന:ക്രമീകരിച്ച് ബ്രഹ്മനാഭി ഗൃഹനാഭി എന്നിവ ഒരേ ബിന്ദുവില്‍ വരുന്ന ദോഷത്തില്‍ നിന്ന് രക്ഷനേടാം. അങ്ങനെ ഗൃഹനാഭി ഈശാനഖണ്ഡത്തിലോ, നിര്യര്‍തിഖണ്ഡത്തിലോ വരുത്തി വാസ്തുമണ്ഡലം പുനഃക്രമീകരിച്ച് തരാന്‍ ഒരു വാസ്തുവിദഗ്ധന് കഴിയും. എക്സ്റ്റന്‍ഷന്‍ മുകളില്‍ പറഞ്ഞ പ്രകാരം പടിഞ്ഞാറ്റിനി പുരയിലോ, തെക്കിനി പുരയിലോ നിര്‍മ്മിച്ച ഗൃഹത്തില്‍ നിലവില്‍ ഉളളതില്‍ അധികമായി മുറികള്‍, ടോയിലറ്റുകള്‍ എന്നിവ കൂട്ടിച്ചേര്‍ക്കേണ്ടി വരുമ്പോള്‍ നിര്‍ബന്ധമായും ഒരു വാസ്തു വിദഗ്ധന്റെ സേവനം തേടുന്നത് ഉചിതമായിരിക്കും. ഇത് കേരളത്തിലെ 70 ശതമാനം വീടുകളിലും താമസിക്കുന്നവര്‍ ഈ പറഞ്ഞ പ്രകാരം തെറ്റായി വീട് എക്സ്റ്റന്‍ഷന്‍ നടത്തിയതുമൂലം ദോഷഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. അധികം തുക ചിലവഴിയ്ക്കാതെ തന്നെ ദോഷകരമായ നിര്‍മ്മിതികളെ നമുക്ക് അനുകൂലമാക്കാനുളള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ ഒരു അനുഗ്രഹിത വാസ്തു വിദഗ്ധന് കഴിയും. കിഴക്കിനി പുരയിലും തെക്കിനി പുരയിലും വരുന്ന ദോഷങ്ങളും ഇപ്രകാരം പരിഹരിക്കാന്‍ വ്യക്തമായ മാര്‍ഗ്ഗങ്ങള്‍ ശാസ്ത്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഒരു വീടിന് വേണ്ടി ആഗ്രഹിക്കുന്നവര്‍, ദോഷഫലം ഏകുന്ന വീടുകളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ ദോഷമില്ലാത്ത ഭൂമിയും, വാസ്തു അനുസരിച്ചുളള ഒരു ഗൃഹവും ലഭിയ്ക്കാന്‍ വാസ്തു ഗായത്രി ജപിക്കുന്നത് ഉചിതമായിരിക്കും. ' ഓം അനുഗ്രഹ രൂപായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ വാസ്തു പുരുഷ: പ്രചോദയ:

വീ​ടി​ന്റെ​ ദ​ര്‍​ശ​നം​

വീ​ടി​ന്റെ​ ദ​ര്‍​ശ​നം​


കിഴക്ക് ഉത്തമദിക്കായും, വടക്ക്, തെക്ക്, പടിഞ്ഞാറ് ദിക്കുകള്‍ അത്ര നന്നല്ല എന്നുമാണ് പലരും ധരിച്ച് വച്ചിരിക്കുന്നത്.. ഉദിച്ചുയരുന്ന സൂര്യന്റെ ദര്‍ശനം ലഭിക്കുന്നതിനും, പ്രഭാത കിരണങ്ങള്‍ പ്രധാന വാതില്‍, ജനലുകള്‍ എന്നിവ വഴി വീടിനുള്ളില്‍ പതിക്കുന്നതിനുമാണ് കിഴക്ക് ദിക്കിന് അഭിമുഖമായി പ്രാചീന കാലത്ത് വീടുകളുടെ മുന്‍ഭാഗം നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ ചില വിശ്വാസങ്ങളുടേയും, ആചാരങ്ങളുടേയും കീഴ്‌വഴക്കങ്ങളുടേയും അടിസ്ഥാനത്തില്‍ ദര്‍ശനം നിര്‍ണ്ണയിച്ചിരുന്നവരും കുറവല്ല. മാറിയ സാഹചര്യത്തില്‍ ഇതിന് വലിയ പ്രസക്തി ഇല്ല എങ്കിലും ശാസ്ത്രീയത എന്ത് എന്ന് സാധാരണക്കാര്‍ അറിയണം ശാസ്ത്രീയത (കിഴക്ക് ദര്‍ശനമാക്കാനുള്ള കാരണം) കേരളത്തിലെ ഭൂപ്രകൃതി അനുസരിച്ച് മഴ ധാരാളമായി കിട്ടിയിരുന്നു.ഏതാണ്ട് ആറേഴുമാസം മഴയും, ബാക്കികാലം വേനലും, നല്ല കാറ്റും ലഭിക്കുന്ന ഭൂപ്രദേശങ്ങളാണ് കേരളത്തില്‍ കൂടുതലുമുള്ളത്. ഇവയെ മറികടക്കുവാനും ആവശ്യത്തിന് വിനിയോഗിക്കുവാനും തക്കവിധത്തില്‍ കിഴക്കോട്ടു ദര്‍ശനമായി വീടുകള്‍ നിര്‍മ്മിച്ചുവന്നു. മഴക്കാലത്ത് ലഭിക്കുന്ന പടിഞ്ഞാറന്‍, തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ശല്യത്തില്‍ നിന്നു രക്ഷ നേടുവാനും വീടിന്റെ ദര്‍ശനം നല്‍കുന്നതില്‍ നിന്ന് തെക്ക്, പടിഞ്ഞാറ് ദിക്കുകളെ ഒഴിവാക്കി എന്നും കരുതാവുന്നതാണ്. പഴയ വീടുകള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാം വീടിന്റെ ദീര്‍ഘം തെക്കു വടക്കായാണ്. അതായത് കിഴക്ക് ദര്‍ശനമായിരിക്കുന്ന വീടുകളിലെ നീളമുള്ള പുറം ചുവരുകള്‍ തെക്കുവടക്കായാണുള്ളത്. അപ്രകാരമുള്ള നീണ്ട ചുവര്‍ഭാഗം മദ്ധ്യാഹ്ന സൂര്യന്റെയും, ഉച്ചകഴിഞ്ഞുള്ള സൂര്യന്റെയും ചൂടില്‍ നിന്ന് ഗൃഹവാസികള്‍ക്ക് സംരക്ഷണം നല്‍കുന്നു. അതുപോലെ ചില കിടപ്പുമുറികള്‍, ഡ്രോയിംഗ് റൂം, ഇരിപ്പുമുറി എന്നിവ വടക്ക് ഭാഗത്തും, കുളിമുറി, വരാന്ത എന്നിവ സൂര്യപ്രകാശം ലഭിക്കുന്ന തെക്കുഭാഗത്തും, സ്ഥാപിക്കുന്നതും ഗൃഹവാസികളെ ചൂടില്‍ നിന്നും സംരക്ഷിക്കുന്നു. ഉച്ചനീചത്വങ്ങള്‍ ഭൂമിയുടെ പ്രാപഞ്ചിക ഊര്‍ജ്ജം വടക്ക് കിഴക്കേ ദിക്കില്‍ നിന്നാണ് ഉത്ഭവിക്കുന്നത്. അത് കൈമാറ്റം ചെയ്യപ്പെടുന്നത് തെക്കു പടിഞ്ഞാറേ ദിക്കിലേക്കാണ്.ഊര്‍ജ്ജം ലഭിക്കുന്ന വടക്ക്, കിഴക്ക് ദിക്കുകള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആയതിനാല്‍ വീടിന്റെ പ്രാധാന വാതില്‍ വടക്ക് ദിശയിലേക്കോ കിഴക്ക് ദിശയിലേക്കോ ആകുന്നത് ഈ ഊര്‍ജ്ജം വീടിനുള്ളില്‍ വ്യാപിക്കുന്നതിന് സഹായിക്കും. വടക്ക് ദിക്കില്‍ നിന്നു ലഭിക്കുന്ന കാന്തിക ഊര്‍ജ്ജം കിഴക്ക് ദിക്കില്‍ നിന്നു ലഭിക്കുന്ന സൗരോര്‍ജ്ജം എന്നിവ വീടിനുള്ളില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വീടിനുള്ളില്‍ തങ്ങി നില്‍ക്കുന്നത് നല്ലതാണ്. അതിനാല്‍ വടക്ക്, കിഴക്ക് ദിശയുടെ എതിര്‍ ദിശകളായ തെക്ക് പടിഞ്ഞാറ് ദിശകള്‍ അടഞ്ഞ് ഇരിക്കണം എന്നു പറയുന്നു. അതിനാലാണ് പുരയിടത്തിന്റെ തെക്കു പടിഞ്ഞാറു ഭാഗവും, വീടിന്റെ തെക്കു പടിഞ്ഞാറുഭാഗവും ഉയര്‍ന്നിരിക്കുന്നതാണ് നല്ലത് എന്ന് ആചാര്യന്‍മാര്‍ പറയുന്നത്.

വാസ്തു ഗൃഹങ്ങളും വൃക്ഷങ്ങളും


വൃക്ഷങ്ങള്‍ക്ക് ഒരു പാവന പദവിയാണ് ഭാരതീയര്‍ നല്‍കിയിരിക്കുന്നത്. വിവിധ വൃക്ഷങ്ങള്‍ മനുഷ്യരില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങള്‍ നാം കേട്ടറിഞ്ഞിട്ടുളളതാണ്. ഗൃഹനിര്‍മ്മാണത്തിന് തടി ഉപയോഗിക്കുന്ന സംസ്‌കാരം ഇപ്പോള്‍ കുറഞ്ഞുവരുന്നു എങ്കിലും വീടിന്റെ കട്ടിള ജനലുകള്‍ക്ക് ഇപ്പോഴും വൃക്ഷങ്ങള്‍ ഉപയോഗിച്ചു വരുന്നു. ശുഭ, അശുഭ ഫലങ്ങള്‍ ഗൃഹവാസികള്‍ക്ക് നല്‍കുന്ന വൃക്ഷങ്ങള്‍ ഗൃഹങ്ങളില്‍ ഏത് ഭാഗങ്ങളില്‍ വരണം എന്ന് ഈ ലേഖനത്തില്‍ നിന്ന് മനസ്സിലാക്കാം. വൃക്ഷങ്ങളെ അവയിലെ കാതലിന്റെ അടിസ്ഥാനത്തില്‍ നാല് ആയി തരംതിരിച്ചിരിക്കുന്നു. അവ ഏതൊക്കെ എന്ന് താഴെപറയുന്നു   ഗൃഹനിര്‍മ്മാണത്തിന് വര്‍ജ്ജിക്കേണ്ട വൃക്ഷങ്ങള്‍ തീ പിടിച്ച മരങ്ങള്‍, ഇടിമിന്നലേറ്റ മരങ്ങള്‍, വെട്ടിയപ്പോള്‍ തെക്കോട്ട് വീണ മരങ്ങള്‍, ഇത്തരം വൃക്ഷങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മ്മിച്ചാല്‍ ഗൃഹവാസികള്‍ക്ക് ദുരിതമകലില്ല. ശുഭകരമായ വൃക്ഷങ്ങള്‍ കൂവളം, കടുക്ക, കൊന്ന, നെല്ലി, ദേവതാരം, വേങ്ങ, അശോകം, ചെമ്പകം എന്നിവ ഗൃഹത്തിന്റെ ഏത് ഭാഗത്തും ഏത് ദിക്കിലും നില്‍ക്കുന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യമേകും. ആയുര്‍വേദ ശാസ്ത്രപ്രകാരം ഈ പറഞ്ഞ വൃക്ഷങ്ങള്‍ക്ക് ഔഷധമൂല്യം കൂടുതലായതിനാല്‍ ഇവ നില്‍ക്കുന്ന പറമ്പിന്റെ അന്തരീക്ഷവായു ശുദ്ധീകരിക്കുന്നു. അശുഭഫലദായക വൃക്ഷങ്ങള്‍ കാഞ്ഞിരം, ചേര്, വയ്യങ്കത, നറുവലി, താന്നി, ഊകമരം, കറിവേപ്പ്, കളളിപ്പാല, കറുമൂസ്സ് , സ്വര്‍ണ്ണക്ഷീരി ഇവ ഗൃഹത്തിന്റെ അതിര്‍ത്തിക്കുളളില്‍ വന്നാല്‍ ഐശ്വര്യക്ഷയം, ആപത്ത് എന്നിവ ഫലം. ഇവയില്‍ പല വൃക്ഷങ്ങള്‍ക്കും ഔഷധമൂല്യം ഉണ്ട് എങ്കിലും ചില ദിക്കുകളിലേക്ക് പോകുന്ന വേരുകള്‍ക്ക് വിഷാംശം കൂടുതലാണ്. മണ്ണ് മലിനമാക്കുന്നതിനോടൊപ്പം ഇവര്‍ക്ക് വേരുകള്‍ കിണറിലേക്ക് ഇറങ്ങി ചെന്നാല്‍ കിണറ്റിലെ ജലം വിഷമയമാകാനും ഇടയാകും. അതിനാല്‍ ഈ വൃക്ഷങ്ങള്‍ മനുഷ്യവാസ സ്ഥലങ്ങളില്‍ നിന്ന് അകലെ ആക്കേണ്ടതാണ്. ഗൃഹത്തിന് സമീപം വളര്‍ത്താവുന്ന വൃക്ഷങ്ങള്‍ (1) കിഴക്ക് ദിക്കില്‍ ഇലഞ്ഞിമരവും, പേരാലും ഉത്തമമാണ്. (2) തെക്ക് ദിക്കില്‍ അത്തിമരവും, പുളിമരവും ഉത്തമമാണ്. (3) പടിഞ്ഞാറ് ഏഴിലം പാലയും, അരയാലും ഉത്തമമാണ്. (4) വടക്ക് ദിക്കില്‍ നാഗമാവും, ഇത്തിമരവും , മാവും ഉത്തമമാണ്. മേല്‍പ്പറഞ്ഞ രീതിയില്‍ വീട്ടില്‍ നിന്ന് നിര്‍ദ്ദിഷ്ടം അകലം പാലിച്ച് വൃക്ഷങ്ങള്‍ നടന്നത് ഗൃഹവാസികള്‍ക്ക് ഐശ്വര്യവും, ശ്രേയസ്സും, പ്രസിദ്ധരായി തീരുന്ന സന്താനങ്ങളെയും നല്‍കും എന്ന് ശാസ്്ത്രം പറയുന്നു. (5)വീടിന്റെ മുന്‍വശം ഏത് ദിക്ക് ആണെങ്കിലും താഴെപറയുന്ന വൃക്ഷങ്ങള്‍ വീട്ടില്‍ നിന്ന് അകലം പാലിച്ച് വീടിന്റെ മുന്‍വശം ഒഴിച്ചുളള വശങ്ങളില്‍ നടാവുന്നതാണ്. (കടുക്ക, നെല്ലി, ദേവതാരം, പ്ലാവ്, കരിങ്ങാലി, അശോകം, ചന്ദനം, പുന്ന, ചെമ്പകം, വാഴ, മുല്ല, വെറ്റിലക്കൊടി) (6)വീടിന്റെ ഏത് ഭാഗത്തും നട്ട് വളര്‍ത്താവുന്ന വൃക്ഷങ്ങള്‍ തെങ്ങ്, കമുക്, പ്ലാവ്. പക്ഷെ വീട്ടില്‍ നിന്ന് നിര്‍ദ്ദിഷ്ഠ അകലം പാലിക്കണം. (7) വീടിന്റെ കിഴക്ക് ദിക്കില്‍ പ്ലാവ്, തെക്ക് ഭാഗത്ത് തെങ്ങ്, പടിഞ്ഞാറ് ഭാഗത്ത് കവുങ്ങ് എന്നിവ വളര്‍ത്തുന്നത് അത്യുത്തമമായി കണക്കാക്കുന്നു. (8)ശാസ്ത്രവിധിയ്ക്ക് വിപരീതമായി വീടിന് കിഴക്ക് ദിക്കില്‍ അരയാല്‍ നട്ടുവളര്‍ത്തിയാല്‍ ഗൃഹത്തില്‍ അഗ്നി ഭയം ഉണ്ടാകും. (9)വീടിന്റെ തെക്ക് ഭാഗത്ത് ഇത്തിമരം നിന്നാല്‍ ഗൃഹവാസിയ്ക്ക് ചിത്തഭ്രമം ഉണ്ടാകും. (10)ഗൃഹത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് പേരാല്‍ നിന്നാല്‍ അത് ശത്രുക്കളില്‍ നിന്ന് ആയുധഭയത്തെ നല്‍കും. (11)വീടിന് വടക്ക് ഭാഗത്ത് അത്തിമരം നിന്നാല്‍ വീട്ടിലുളളവര്‍ക്ക് ഉദരവ്യാധി ഉണ്ടാകും വാസ്തുശാസ്ത്രഗ്രന്ഥങ്ങളില്‍ നിന്ന് പറഞ്ഞിരിക്കുന്ന വിവരങ്ങളാണ് മുകളില്‍ പറഞ്ഞിരിക്കുന്നത്. പൊന്ന് കായ്ക്കുന്ന മരമാണ് എങ്കിലും വീടിന്റെ ഉയരത്തിന്റെ ഇരട്ടി ഉയരത്തില്‍ വളരുന്നത് ഉത്തമമല്ല. നിസാരങ്ങളായ വൃക്ഷങ്ങള്‍ ഒരു കാരണവശാലും വീടിന്റെ ഉയരത്തിനപ്പുറം ഉയര്‍ച്ച ഉണ്ടാകാതിരിക്കാന്‍ പ്രതേ്യകം ശ്രദ്ധിക്കണം. ഒരു വൃക്ഷം വളര്‍ന്ന് വരുമ്പോള്‍ അതിന് ഉണ്ടാകാവുന്ന ഉയരത്തില്‍ ഇരട്ടി ദൂരമെങ്കിലും ഗൃഹത്തില്‍ നിന്ന് അകലം പാലിച്ച് വേണം അത് നടേണ്ടത്എന്ന് പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

കൂപ (കിണര്‍) ശാസ്ത്രം ഇങ്ങനെ...

ശാസ്ത്ര (വാസ്തു) വിശ്വാസികളില്‍ ചില സുഹൃത്തുക്കള്‍ക്ക് സംശയം, വീടിന്റെ കിണര്‍ ശരിയായ സ്ഥാനത്താണോ? കിണര്‍, ജലാശയം(കുളം) നിര്‍മ്മിച്ചിരിക്കുന്നതു ഗൃഹവാസികള്‍ക്ക് അനുഗ്രഹദായകമായ ഇടത്താണോ? ഇത്തരം ചോദ്യങ്ങള്‍ക്കുളള കുറിയ്ക്കു കൊളളുന്ന മറുപടി, വാസ്തുശാസ്ത്രത്തിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നായ “മനുഷ്യാലയ ചന്ദ്രിക” യെ ആധാരമാക്കി കഴിയുന്നത്ര ലളിതമായി ഇവിടെ വിശദീകരിക്കുന്നു. മലയാളരാജ്യത്തിന്റെ മദ്ധ്യദേശങ്ങളില്‍ മനുഷ്യാലയ നിര്‍മ്മാണത്തില്‍ കയ്യില്‍ രുദ്രാക്ഷമണിഞ്ഞ ശില്പ ശാസ്ത്രജ്ഞര്‍ അംഗീകരിച്ചു വരുന്ന പ്രമാണഗ്രന്ഥമായ മനുഷ്യാലയ ചന്ദ്രിക” യില്‍ നിന്നുള്ള വിവരങ്ങളാണ് താഴെ: വടക്ക് കിഴക്കേ കോണിലുളള മീനരാശി സ്ഥാനമാണ് കിണറിന്റെ പ്രധാന സ്ഥാനമായി കണക്കാക്കുന്നത്. അത് ഗൃഹത്തില്‍ സര്‍വ സമൃദ്ധി ഉണ്ടാക്കും. ആ കോണില്‍ നിന്ന് തെക്ക് ഭാഗത്തേയ്ക്കുളള മേടം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള കുംഭം രാശിയിലും കിണര്‍ ഉണ്ടായാല്‍ ഐശ്വര്യപ്രദമാണ്. തെക്ക് ഭാഗത്തേക്കുളള ഇടവം രാശിയിലും, പടിഞ്ഞാറ് ഭാഗത്തേയ്ക്കുളള മകരം രാശിയിലും കിണര്‍ മദ്ധ്യമഫലം തരുന്നു. ബ്രഹ്മപദത്തിന്റെ വടക്ക് കിഴക്കേ കോണില്‍ കര്‍ണ്ണസൂത്രത്തിന്റെ ഇരുഭാഗത്തും കിണര്‍ അത്യുത്തമം ആകുന്നു. കര്‍ണ്ണസൂത്രത്തിന്റെ ഇരുഭാഗങ്ങളില്‍ ഉളള പദങ്ങള്‍ “ആപന്‍”., “ആപവത്സന്‍”. എന്നിവയാണ്. തെക്ക് പടിഞ്ഞാറെ കോണില്‍ “ഇന്ദ്രജയന്‍”. (ഇന്ദ്രജിത്ത്) എന്ന പദത്തിലും നേരെ പടിഞ്ഞാറ് “വരുണ”പദത്തിലും കിണര്‍ ശുഭമായി കണ്ടിട്ടുണ്ട്. വിശദീകരണം കിണര്‍ കുഴിയ്ക്കാന്‍ ഏറ്റവും പറ്റിയത് മീനംരാശി, കിഴക്ക് വശത്ത് മേടം ഇടവം രാശികളും, വടക്ക് വശത്ത് മകരം കുംഭം രാശികളുമാണ്. ഈ അഞ്ചുരാശികളിലെ കിണര്‍ പതിവുളളൂ (ശാസ്ത്രം പറയുന്നു). ഈ കാര്യത്തില്‍ വീടിന്റെ ദര്‍ശനം പരിഗണിക്കേണ്ടതില്ല. വീടിന്റെ വാസ്തുമണ്ഡലം വിട്ടിട്ടുളള ഭാഗങ്ങളില്‍ ആ ഭൂമിയുടെ രാശി നോക്കി കിണര്‍ നിര്‍മ്മിയ്ക്കാവുന്നതാണ്. അപ്പോള്‍ വാസ്തുമണ്ഡലത്തിനുളളിലെ വീടിനെ പരിഗണിക്കേണ്ടതില്ല. കിണര്‍ അടുക്കളയോട് അടുത്ത് വരുന്നത് നല്ലതാണ്. പക്ഷെ അടുക്കള അഗ്നിപദത്തില്‍ (തെക്ക് കിഴക്ക് കോണ്‍), വായു പദത്തില്‍ (വടക്ക് പടിഞ്ഞാറ് കോണ്‍) എന്നിവയിലാണ് എങ്കില്‍ കിണര്‍ അതിന് സമീപം പാടില്ല. പഴയ തറവാടുകളില്‍ അടുക്കള വീടിനുളളില്‍ നിന്ന് വെളളം കോരാവുന്ന വിധത്തില്‍ കിണര്‍ നിര്‍മ്മിച്ചിരിയ്ക്കുന്നതിന്റെ യുക്തി ഇതില്‍ നിന്ന് മനസ്സിലാക്കാം. ശാസ്ത്രം വേണ്ട വിധത്തില്‍ അഭ്യസിച്ചിട്ടില്ലാത്തവര്‍ വാദിക്കുന്നത് കേള്‍ക്കാം, തെക്ക് പടിഞ്ഞാറ് വശത്തും, പടിഞ്ഞാറ് വശത്തും കിണര്‍ പാടില്ല എന്ന്, അത് തെറ്റാണ്. പടിഞ്ഞാറ് വശത്ത് തെക്ക് പടിഞ്ഞാറിന് അടുത്തായി വാസ്തുമണ്ഡലത്തില്‍ ഒരു പദമാണ് ഇന്ദ്രജിത്ത് പദം. ഇവിടെ കിണര്‍ ആകാം എന്ന് “മനുഷ്യാലയ ചന്ദ്രിക”വ്യക്തമായി സൂചനകള്‍ തരുന്നത് പ്രമാണത്തില്‍ നിന്ന് വ്യക്തമാണ്. പക്ഷെ ചെറിയ പറമ്പുകളില്‍ ഇന്ദ്രജിത്ത് പദം കൃത്യമായി സ്ഥാനനിര്‍ണ്ണയം ചെയ്യുക എളുപ്പമല്ല. സ്ഥാനം അല്പം ഒന്ന് നീങ്ങിയാല്‍ പിഴച്ചുപോകും. അതുകൊണ്ട് കേരളത്തില്‍ ഇന്ന് ജീവിച്ചിരിയ്ക്കുന്ന വാസ്തു വിദഗ്ധര്‍ ആരും അത്തരം ഒരു അപകടസാദ്ധ്യതയിലേയ്ക്ക് പോകില്ല. മകരം, കുംഭം, മീനം, മേടം, ഇടവം രാശികള്‍ തന്നെ സ്വീകരിക്കുന്നു. വെള്ളമുള്ളിടത്ത് സ്ഥാനമില്ല എങ്കില്‍ വെള്ളമുള്ളിടത്ത് കിണര്‍ കുഴിയ്ക്കാം. പക്ഷെ അപ്രകാരം ചെയ്യുന്നുവെങ്കില്‍ കിണറിരിക്കുന്ന ഭൂമിയെ വേറൊരു ഭൂമിയായി ദീര്‍ഘചതുരം, സമചതുരം ഇതില്‍ ഏതെങ്കിലും ഖണ്ഡമായി തിരിക്കുക. അപ്രകാരം ചെയ്യാനുള്ള സ്ഥലവിസ്തൃതി ഉണ്ടാകണം എന്ന് മാത്രം. എത്ര വിദഗ്ധമായാണ് മനുഷ്യാലയ ചന്ദ്രിക ദോഷപരിഹാരം നിര്‍ദ്ദേശിച്ചിരിക്കുന്നത് എന്ന് ഇപ്പോള്‍ മനസിലാക്കിയിരിക്കുമല്ലോ ? പക്ഷെ ശ്രമകരമായ സ്ഥാനനിര്‍ണ്ണയത്തിനും, ദോഷപരിഹാരത്തിനും, ദോഷമേകി നില്‍ക്കുന്ന കിണര്‍ വിധിപ്രകാരം മൂടുന്നതിനും വാസ്തു വിദഗ്ധന്റെ സഹായം തേടുന്നതിനാണ് ശാസ്ത്രം നിര്‍ദ്ദേശിച്ചിരിക്കുന്നത്. അഗ്നികോണില്‍ കിണര്‍ പാടില്ല എങ്കിലും അഗ്നി കോണിനടുത്തുളള അന്തരീക്ഷപദത്തിലും കിണര്‍ ആകാം എന്നും കിണറിന് പറ്റിയ സ്ഥാനങ്ങള്‍ എല്ലാം തന്നെ കുളങ്ങള്‍ക്കും പറ്റിയതാണ് എന്നും സൂചനകള്‍ നല്‍കിക്കൊണ്ട് “കൂപം ശോഭന അന്തരീക്ഷക പദേ . . .” എന്നു തുടങ്ങുന്ന ശ്ലോകത്തില്‍ മനുഷ്യാലയ ചന്ദ്രിക വിശദീകരിക്കുന്നു. ശ്ലോകങ്ങള്‍/പ്രമാണങ്ങള്‍ ആവര്‍ത്തിക്കാതെ ആശയം വിശദീകരിയ്ക്കാം. ശ്ലോകത്തില്‍ വിശദീകരിച്ചിരിക്കുന്നത് ഇപ്രകാരമാണ്. കിഴക്ക് പുറത്ത് ഇന്ദ്രപദത്തിലും, നേരെ വടക്ക് അകത്ത് രണ്ട് പദങ്ങള്‍ കൂടിയുളള മഹീന്ദ്രപദത്തിലും, പടിഞ്ഞാറ് പുറത്ത് വരുണ പദത്തിലും, വടക്ക് സോമപദത്തിലും, ഈശാന പദത്തിലും, അതിന്റെ തെക്ക് മേഷരാശിപദത്തിലും കുളം നിര്‍മ്മിയ്ക്കാവുന്നതാണ്. വായനക്കാര്‍ അറിയേണ്ടത് ഇത്രമാത്രം. കിണറിന്റെ സ്ഥാനം കണ്ടെത്തിയ ഇടങ്ങളിലെല്ലാം ജലലഭ്യത അനുസരിച്ച് കുളങ്ങള്‍ക്കും സ്ഥാനമുണ്ട്. ഒരു വസ്തുവില്‍ കിണറായോ, കുളമായോ പല ഇടങ്ങളിലും ജലാശയങ്ങള്‍ ഉണ്ടാകുന്നത് അത്രയും നന്ന് എന്ന് മനുഷ്യാലയ ചന്ദ്രിക ചൂണ്ടിക്കാട്ടുന്നു. പക്ഷെ സ്ഥാനനിര്‍ണ്ണയം ആവശ്യമാണ് എന്ന് മാത്രം. ദോഷഫലങ്ങള്‍ നിരൃതി കോണില്‍ (കന്യാകോണില്‍) കിണര്‍ കുഴിച്ചാല്‍ ബാലമരണമാണ് ഗ്രന്ഥം പറയുന്നത്. “...പുനരത്രകൂപ ഖനനം” എന്ന പ്രയോഗം കൊണ്ട് പുരപണിയുന്നതിന് മുന്‍പ് ഉണ്ടാക്കിയ കിണറാണെങ്കില്‍ ദോഷമില്ല എന്ന് അര്‍ത്ഥം മനുഷ്യാലയ ചന്ദ്രിക തരുന്നു. എങ്കിലും കിണര്‍ ചില സ്ഥാനങ്ങളില്‍ പാടില്ലാ എന്ന് ഗ്രന്ഥത്തില്‍ പറയുന്നത് കൊണ്ട് ഭാഗ്യപരീക്ഷണം അരുതേ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം ഇവിടെ സൂചിപ്പിക്കുന്നു. വടക്ക് പടിഞ്ഞാറ് വായുകോണില്‍ കിണറ് കുഴിച്ചാല്‍ സ്ത്രീനാശം വരുന്നതാണ്. പുരയുടെ അഗ്നികോണില്‍ കിണര്‍ കുഴിക്കരുത്, കുളവും ഉണ്ടാക്കരുത്. ആയത് അഗ്നിഭയം പ്രദാനം ചെയ്യും. പുരയുടെ തെക്ക് ഭാഗത്തെ കിണറും ഫലം നല്‍കുന്നത് അപ്രകാരം തന്നെ. ഗ്രാമങ്ങളും, പട്ടണങ്ങളും രൂപകല്‍പ്പന ചെയ്യുമ്പോഴും (ഇപ്പോഴത്തെ വില്ലകള്‍ ഇത്തരത്തിലെ ചെറിയ ഗ്രാമ സംവിധാനമായി കണക്കാക്കാം) തെക്ക് ഭാഗത്ത്, കുളം, കിണര്‍, താമര/ആമ്പല്‍ പൊയ്കകള്‍ എന്നിവ പാടില്ല. അപ്രകാരം വീടിനോട് ചേര്‍ന്ന ഇടങ്ങളില്‍ പൂങ്കാവനവും, സര്‍പ്പക്കാവും ഉണ്ടാക്കരുത് എന്ന് സൂചനയോടെയാണ് മനുഷ്യാലയ ചന്ദ്രികയില്‍ കൂപഭാഗം അവസാനിയ്ക്കുന്നത്. വാസ്തുശാസ്ത്രത്തില്‍ കിണറിന് നല്‍കുന്ന പ്രാധാന്യം ചിന്തിക്കേണ്ടത് തന്നെയാണ്. കിണര്‍ തെറ്റായ സ്ഥാനത്ത് വന്നാല്‍ ആരോഗ്യകരമായ ദോഷങ്ങളാണ് “മനുഷ്യാലയ ചന്ദ്രിക” യില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എങ്കിലും ചിലയിടങ്ങളില്‍ ധനസംബന്ധമായ വീഴ്ചയേയും സൂചിപ്പിക്കുന്നു. മനുഷ്യാരോഗ്യത്തിനും, ഐശ്വര്യത്തിനും, ഗൃഹവാസികളുടെ സമ്പന്നതയ്ക്കും “മനുഷ്യാലയ ചന്ദ്രിക” നല്‍കുന്ന നിഷ്‌കര്‍ഷ എന്ത് എന്ന് വായനക്കാര്‍ക്ക് മനസ്സിലാക്കിത്തരുന്നതിന് ഒരു പരിധിവരെ എനിയ്ക്ക് സാധിച്ചു എന്ന വിശ്വാസത്തോടെ

പ്രദക്ഷണം വക്കേണ്ട രീതി

No automatic alt text available.

സമയ പട്ടിക നാടന്‍ രീതിയില്‍

No automatic alt text available.

നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലകാര്യങ്ങള്‍

നില വിളക്ക് കത്തിക്കുന്നതിന് മുന്നേ ആദ്യം സ്ഥല ശുദ്ധി വരുത്തുക , ശുദ്ധജലം തളിച്ചാണ്  സ്ഥലശുദ്ധി വരുത്തേണ്ടത് ..
നിലവിളക്കു പീഠത്തിനു മുകളില്‍ പ്രതിഷ്ഠിക്കണം.നിലവിളക്കിനു സംഭവിക്കുന്ന അശുദ്ധി വീടിന്റെ ഐശ്വര്യത്തെ ബാധിക്കും.ശനിദോഷമകറ്റാനും പിതൃപ്രീതിക്കുമായി എള്ളെണ്ണയാണുത്തമം.ഒറ്റത്തിരിയിട്ടു കൊളുത്തുന്നതു മഹാവ്യാധിയും രണ്ടു തിരി ധനവൃദ്ധിയും മൂന്നുതിരി ദാരിദ്ര്യവും നാലുതിരി ആലസ്യവും അഞ്ചുതിരി സര്‍വൈശ്വര്യവുമെന്നു വിധിയുണ്ട്.കൊളുത്തുമ്പോള്‍ കിഴക്കുനിന്നാരംഭിച്ചു പ്രദക്ഷിണസമാനം ഇടതു വശത്തുകൂടി കൊളുത്തി ഏറ്റവും അവസാന തിരി കൊളുത്തിയശേഷം പിന്നീടു കൈ മുന്നോട്ടെടുക്കാതെ പിറകിലോട്ടു വലിച്ചു കൊള്ളി കളയണം.കിണ്ടിയില്‍ ജലപുഷ്പങ്ങള്‍ വയ്ക്കുമ്പോള്‍ കിണ്ടിയുടെ വാല്‍ കിഴക്കോട്ടു വരണം.

      എണ്ണമുഴുവന്‍ വറ്റി കരിന്തിരി കത്താതെ നിലവിളക്കണക്കണം. കരിന്തിരി കത്തുന്നതു ലക്ഷണക്കേടെന്നാണു വിധി.വിളക്കണക്കാന്‍ കിണ്ടിയിലെ പുഷ്പം ഉപയോഗിക്കാം.ഊതി അണക്കുന്നതും കൈകൊണ്ടുതട്ടി അണക്കുന്നതും വിളക്കിനെ നിന്ദിക്കലാണ്. നാരായണജപത്തോടെ വേണം നിലവിളക്കണക്കേണ്ടത്. സ്ത്രീകളല്ലാതെ പുരുഷന്മാര്‍ വീട്ടില്‍ നിലവിളക്കു കൊളുത്തിയാല്‍ ഐശ്വര്യം നശിക്കുമെന്നും വിധിയുണ്ട്.

    ഒരു ജ്വാലയെങ്കില്‍ കിഴക്കോട്ടും രണ്ടെങ്കില്‍ കിഴക്കും പടിഞ്ഞാറും, അഞ്ചെങ്കില്‍ നാലു ദിക്കുകള്‍ക്കു പുറമെ വടക്കു കിഴക്കേമൂലയിലേക്കും ജ്വാല വരും വിധമാകണം കൊളുത്തേണ്ടത്. പ്രധാനമായ നിലവിളക്ക് പ്രഭാതസന്ധ്യയിലും സായംസന്ധ്യയിലും വീടുകളില്‍ കൊളുത്തണം. ഓട്, പിത്തള, വെള്ളി, സ്വര്‍ണ്ണം എന്നീ ലോഹങ്ങളില്‍ നിര്‍മ്മിച്ച വിളക്കുകളാണ് ഉപയോഗിക്കേണ്ടത്.പാദങ്ങളില്‍ ബ്രഹ്മാവും മദ്ധ്യേ വിഷ്ണുവും മുകളില്‍ ശിവനുമെന്ന ത്രിമൂര്‍ത്തി ചൈതന്യവും ഒന്നിക്കുന്നതിനാല്‍ നിലവിളക്കിനെ ദേവിയായി കരുതി വരുന്നു.

സന്ധ്യാ ദീപം കൊളുത്തുമ്പോള്‍ ചൊല്ലേണ്ട മന്ത്രം.

ദീപം ജ്യോതി പരബ്രഹ്മഃ
ദീപം ജ്യോതിസ്തപോവനം
ദീപേന സാദ്ധ്യതേ സര്‍വ്വം
സന്ധ്യാദീപം നമോ നമഃ
ശിവം ഭവതു കല്ല്യാണം
ആയുരാരോഗ്യവര്‍ദ്ധനം
മമ ദുഃഖഃ വിനാശായ
സന്ധ്യാദീപം നമോ നമഃ

ഓം നമോ നാരായണായ നമ :

Sunday, 11 February 2018

വ്യാപാരാഭിവൃദ്ധിക്ക്‌ കടയുടെ വാസ്തുപരമായ ഘടനക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്‌.

വ്യാപാരാഭിവൃദ്ധിക്ക്‌ കടയുടെ വാസ്തുപരമായ ഘടനക്ക്‌ വളരെയധികം പ്രാധാന്യമുണ്ട്‌.
ഗൃഹ നിര്‍മ്മിതിയെലെന്ന പോലെ വ്യാപാര സ്ഥാപനങ്ങള്‍ക്കും വാസ്തു ബാധകമാണ്. കടയുടെയും കട നില്‍ക്കുന്ന ഭൂമിയുടെയും ആകൃതി, ഉടമസ്ഥന്‍ ഇരിക്കേണ്ട ദിശ എന്നിവ പ്രധാനമാണ് .
കടയുടെ മുന്‍ ഭാഗത്തെ അപേക്ഷിച്ച് പിന്നോട്ട് പോകുന്തോറും വീതി കൂടിവരുന്നതാണ് വ്യാപാരത്തിന് ഉത്തമം. മുന്‍ഭാഗത്ത് വീതി കൂടിയും പിന്നോട്ട് വരുന്തോറും വീതി കുറഞ്ഞു വരികയും ചെയ്യുന്നത് ശുഭമല്ല. അതേപോലെ ത്രികോണാകൃതിയിലുള്ള കടയും ഭൂമിയും വ്യാപാരത്തിന് നന്നല്ല.
കടയുടമ കടമുറിയുടെ ദര്‍ശനമനുസരിച്ചായിരിക്കണം ഇരിപ്പിടം ക്രമീകരിക്കേണ്ടത്. കട അല്ലെങ്കില്‍ വ്യാപാര സ്ഥാപനം വടക്ക് ദിശയ്ക്ക് അഭിമുഖമാണെങ്കില്‍ ഉടമയ്ക്ക് കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരിക്കാം. കട പടിഞ്ഞാറ് ദിശയ്ക്ക് അഭിമുഖമാണെങ്കില്‍ ഉടമയ്ക്ക് തെക്ക് പടിഞ്ഞാറോ വടക്ക് പടിഞ്ഞാറോ ദിശയില്‍ ഇരിക്കാം.
കിഴക്ക് ദര്‍ശനമുള്ള കടകളില്‍ ഉടമയ്ക്ക് തെക്ക് കിഴക്ക് ഭാഗത്തോ തെക്ക് പടിഞ്ഞാറ് ഭാഗത്തോ ഇരിക്കാം. അതേസമയം, തെക്കോട്ട് ദര്‍ശനമുള്ള കടയാണെങ്കില്‍ ഉടമയ്ക്ക് വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയ്ക്ക് അഭിമുഖമായി ഇരിക്കാം.
വീടുകളിലെ പോലെ വ്യാപാരസ്ഥാപനങ്ങളിലും പണം സൂക്ഷിക്കാന്‍ ഉത്തമം തെക്ക് പടിഞ്ഞാറ് മൂലയാണെന്നാണ് വാസ്തു ഉപദേശിക്കുന്നത്. ഇത്തരത്തില്‍ ചെയ്താല്‍ സമ്പത്ത് വര്‍ദ്ധിക്കുമെന്നും വ്യാപാരത്തില്‍ അഭിവൃദ്ധി ഉണ്ടാവും.

കട്ടിള വെയ്പും മുഹൂർത്തവും

കട്ടിള വെയ്പും മുഹൂർത്തവും
ഹരി ഓം.
ഒരു വീടു വെയ്ക്കുമ്പോൾ കല്ലിടലിനു മുഹൂർത്തം നോക്കുന്നതുപോലെ കട്ടിള വെയ്ക്കുന്നതിനും മുഹൂർത്തം നോക്കേണ്ടതുണ്ട്‌.
വീടു വെയ്ക്കാൻ പദ്ധതിയുള്ളവർ അത്യാവശ്യം ഇതൊക്കെ അറിഞ്ഞുവെയ്ക്കേണ്ടതാണു. ഇന്നത്തെ പംങ്ങ്തിയിൽ നമുക്ക്‌ കട്ടിള വെയ്പ്‌, മുഹൂർത്തം തുടങ്ങിയ കാര്യങ്ങൾ വിചാരം ചെയ്യാം.
ഗൃഹനിര്‍മ്മാണത്തില്‍ ആദിമധ്യാന്തങ്ങളിലായി നാല്‌ സമയങ്ങളിലാണ്‌ പ്രധാനമായും മുഹൂര്‍ത്തം നോക്കി ചെയ്യേണ്ടത്‌.
ഗൃഹാരംഭം, കട്ടിളവെപ്പ്‌, ഉത്തരംവെപ്പ്‌ (വാര്‍ക്കപണി), ഗൃഹപ്രവേശം എന്നിവയാണ്‌ നാല്‌ സമയങ്ങള്‍.
ആദ്യമായി കട്ടിളവെക്കുന്ന സ്ഥലത്ത്‌ ഒരു നിലവിളക്കുകത്തിച്ചുവെക്കുക.
വിളക്കിനു മുന്നില്‍ നിറപറ, നെല്ല്‌, അരി, വെറ്റില, അടയ്‌ക്ക, അവല്‍, മലര്‍, പഴം തുടങ്ങിയവ വെക്കാം. പിന്നീട്‌ കട്ടിള സ്ഥാപിക്കുന്ന സ്ഥലം ചാണകം കൂട്ടിമെഴുകി ക്ഷേത്രത്തില്‍നിന്നും ശേഖരിച്ച പുണ്യാഹം തളിച്ച്‌ ശുദ്ധിയാക്കുക. കട്ടിളയും ഇതേപോലെ ശുദ്ധിവരുത്തണം. തുടര്‍ന്ന്‌ കട്ടിളവെക്കുന്ന സ്ഥലത്തും കട്ടിളയിലും ചന്ദനവും പൂവും ചാര്‍ത്തുക. (കട്ടിളയുടെ താഴെസ്വര്‍ണ്ണശകലം വെയ്‌ക്കാം) വീടിന്‍െറ മുന്നിലെ കട്ടിള തന്നെ ആദ്യംവെക്കുക. കട്ടിളവെപ്പ്‌ എന്ന ചടങ്ങ്‌ ക്ഷേത്രാചാരമനുസരിച്ച്‌ ആശാരിമാര്‍ക്കോ, മേസ്‌തിരിമാര്‍ക്കോ, കല്‍പ്പണിക്കാര്‍ക്കോ ചെയ്യാവുന്നതാണ്‌. വാസ്‌തുശാസ്‌ത്രമനുസരിച്ച്‌ ആദിമധ്യാന്തങ്ങളില്‍ ഓരോ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും വാസ്‌തുബലി നടത്തണമെന്നാണ്‌ ശാസ്‌ത്രം. എന്നാല്‍ കേരളീയചിട്ടപ്രകാരം അവസാനത്തേതായ ഗൃഹപ്രവേശത്തിനു മുമ്പുമാത്രമാണ്‌ വാസ്‌തുബലി നടത്തിവരാറുള്ളത്‌.
വാസ്‌തുശാസ്‌ത്രപ്രകാരം ദര്‍ശനമനുസരിച്ച്‌ പ്രധാന കട്ടിളയോ അല്ലെങ്കില്‍ വടക്കോട്ടോ, കിഴക്കോട്ടോ തുറക്കുന്നതായ കട്ടിളയോ ആണ്‌ കട്ടിളവെപ്പ്‌ കര്‍മ്മത്തിന്‌ ഉദ്ദേശിക്കുന്നത്‌. ഇന്നത്തെ രീതിയില്‍ കട്ടിളയ്‌ക്കുള്ള സ്ഥലം ഒഴിച്ചിട്ട്‌ ഭിത്തിപ്പണിയും ലിന്‍റല്‍ വാര്‍ക്കലും നടത്തിയതിനുശേഷം കട്ടിളവെയ്‌ക്കുന്ന രീതി ഉപദേശയോഗ്യമല്ല. അതായത്‌ പ്രധാന കട്ടിളവെപ്പെങ്കിലും യഥാവിധി നടത്തുന്നതാണ്‌ ഉത്തമം.
കട്ടിളവെപ്പ്‌ കര്‍മ്മം മറ്റു സമുദായക്കാര്‍ക്ക്‌ അവരവരുടേതായ രീതിയില്‍ ചെയ്യുന്നതു കൊണ്ട്‌ ദോഷമില്ല.
ഗൃഹമധ്യത്തില്‍ കട്ടിളവെക്കുന്നത്‌ ആശാസ്യമല്ല. മധ്യത്തില്‍ കട്ടിളവരാന്‍ പാടില്ല എന്നര്‍ത്ഥം. തെക്കിനിക്ക്‌ വടക്കുവശത്തെ കട്ടിളപ്പടിയാണ്‌ ഉത്തമം. ഗൃഹത്തിന്‍െറ മധ്യത്തില്‍ കട്ടിളവരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഗൃഹമധ്യവും കട്ടിളമധ്യവും ഒരേ രേഖയില്‍ വരാനും പാടില്ല. അതു പോലെ രണ്ടു കട്ടിളകളുടെ മധ്യങ്ങള്‍ ഒരേ രേഖയിലും വരാന്‍ പാടില്ല.
റോഡിന്‌ അനുസരിച്ചല്ല കട്ടിളയുടെ പ്രാധാന്യം. വാസ്‌തുവിന്‍െറ മധ്യം നോക്കിയാണ്‌ ഗൃഹത്തിന്‍െറ മുഖം നിശ്ചയിക്കുക. ശാസ്‌ത്രീയമായി കിഴക്കുവശത്തെ കട്ടിളയ്‌ക്കു പ്രാധാന്യം. അതായത്‌ ഗൃഹത്തിന്‍െറ മുഖം ഏതുവശത്തേക്കു കൊടുത്താലും കിഴക്കുവശത്തെ കട്ടിളയ്‌ക്കാണ്‌ പ്രാധാന്യവും യോഗ്യതയും ലഭിക്കുന്നത്‌.

ജപിക്കാനിരിക്കുമ്പോൾ

ഹരി ഓം.
നാം എപ്പോഴും പറയാറുണ്ട്‌ ജപിക്കാനിരിക്കുമ്പോൾ അല്ലെങ്കിൽ ധ്യാനിക്കാനിരിക്കുമ്പോൾ മനസ്സ്‌ എവിടേയൊക്കയോ പോകുന്നു. ഒരു ശ്രദ്ധകിട്ടുന്നില്ല എന്ന്.
സൈക്കി‍ള്‍ സവാരി ചെയ്യുമ്പോള്‍ ഒരാളെക്കൂടി പുറകിലിരുത്തിക്കൊണ്ട്‍ പോകാറുണ്ട്‍.
സൈക്കിളിന്റെ പെഡല്‍ ചവിട്ടിക്കൊണ്ടിരിയ്ക്കുന്നു, അതേ സമയം ആ വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിയ്ക്കുന്നു, ശരീരത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു, സൈക്ക്‍ള്‍ ബെല്‍ അടിയ്ക്കുന്നു, നാലുപുറവും നോക്കുന്നു, വഴിയില്‍ കിടക്കുന്ന കല്ലിനെ വെട്ടിച്ച്‍ മാറ്റി ഓടിയ്ക്കുന്നു, മറ്റ്‍ വാഹനങ്ങളെ ശ്രദ്ധിയ്ക്കുന്നു, പോലീസ്‍ എവിടെയെങ്കിലും ഉണ്ടോ എന്ന്‍ ശ്രദ്ധിയ്ക്കുന്നു, അപ്പോഴെല്ലാം വര്‍ത്തമാനം പറയുകയും ചെയ്യുന്നു.,
ഒരേ സമയം എത്ര പണിയാണ്‌ ചെയ്യുന്നത്‍. അപ്പോഴും മനസ്സ്‍ എവിടെയാണ്‌. റോഡില്‍ത്തന്നെ, ശ്രദ്ധ എവിടെയാണ്‌, റോഡില്‍ത്തന്നെ.
ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ഓരോ പ്രവ്ര്‌ത്തി ഏല്‍പ്പിച്ചിട്ടുണ്ട്‍, കാലുകള്‍ പെഡലിനെ തള്ളുന്നു, കണ്ണുകള്‍ നാലുപുറവും നോക്കുന്നു, നാക്ക്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുന്നു, അങ്ങിനെ ഓരോ അവയവങ്ങളും അവയ്ക്ക്‍ ഏല്‍പ്പിച്ചുകൊടുത്ത കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴും, മനസ്സ്‍ റോഡില്‍ത്തന്നെയാണ്‌, മെഡിറ്റേഷനിലാണ്‌. ഈശ്വരന്‍ നമ്മിലാണെന്ന്‍ പറയുന്നു, എന്നാല്‍ നമ്മളാരും ഈശ്വരനിലല്ല. ഓരോ അവയവങ്ങളും അവയുടെ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും മനസ്സ്‍ ഈശ്വരനിലിരിയ്ക്കട്ടെ, നാം ഈശ്വരനിലിരിയ്ക്കട്ടെ. മനസ്സില്‍ ഈശ്വരനും ഈശ്വരനില്‍ മനസ്സും ഇരിയ്ക്കട്ടെ. അതുതന്നെയാണ്‌ ഭക്തിയോഗം, അതുതന്നെയാണ്‌ കര്‍മ്മയോഗം, അതുതന്നെയാണ്‌ ജ്ഞാനയോഗം.
ഹരേ നാരായണ.... കൃഷ്ണ...

പൂജാമുറി.

പൂജാമുറി.
ഇന്ന് ഒരു വീടു വെയ്കുമ്പോൾ പൂജാമുറിക്ക്‌ പ്രമുഖസ്ഥാനം നൽകിവരാറുണ്ട്‌. വളരെ നല്ലത്‌.
പൂജാമുറികുള്ള സ്ഥാനത്തിനു വാസ്തുവിൽ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്‌.
പഴയകാലവീടുകൾ എല്ലാം നാലുകെട്ടായിരുന്നു. ഇന്നത്തെ കാലം കോൺക്രീറ്റ്‌ കെട്ടിടങ്ങൾക്ക്‌ വഴിമാറിയെങ്കിലും നാലുകെട്ടു മോഡലിൽ പുതിയ കോൺക്രീറ്റ്‌ കെട്ടിടങ്ങൾ ഇന്ന് ധാരാളമായി പണിതുകാണുന്നു.
നാലുകെട്ട്‌ നിര്‍മ്മാണരീതിയാണ്‌ കേരളത്തിന്‍െറ ഗൃഹരൂപകല്‌പനയ്‌ക്ക്‌ പ്രധാനമായും ഉപയോഗിച്ചുവന്നിരുന്നത്‌.
അങ്ങനെ വരുമ്പോള്‍ ശാസ്‌ത്രപ്രകാരം ഒരു നാലുകെട്ടിന്‍െറ വടക്കിനിയിലോ, കിഴക്കിനിയിലോ ആണ്‌ പരദേവതയെ ഭജിക്കേണ്ടത്‌. അതായത്‌ പൂജാമുറി, പൂജാസ്ഥാനം അഥവാ പ്രാര്‍ത്ഥനാമുറി എന്നിവയ്‌ക്ക്‌ ഗൃഹത്തിന്‍െറ വടക്കുവശത്തോ, കിഴക്കുവശത്തോ ആണ്‌ ഉത്തമമായി സ്ഥാനം കാണേണ്ടത്‌.
എന്നാല്‍ തെക്കിനിയിലും പടിഞ്ഞാറ്റിനിയിലും പരദേവതാ ഭജനം ദോഷമാണെന്ന്‌ ശാസ്‌ത്രത്തില്‍ പറയുന്നില്ല.
ഇന്നു കാണുന്ന സാധാരണ ഒരു വീടിന്റെ കാര്യമെടുക്കുകയാണെങ്കിൽ
വാസ്‌തുശാസ്‌ത്രപ്രകാരം സമചതുരമോ, ദീര്‍ഘചതുരമോ ആയ ഒരു വീടിന്‍െറ വടക്കുകിഴക്കേ മൂല(ഈശാനകോണ്‍) മുതല്‍ തെക്കുപടിഞ്ഞാറെ മൂല(നിര്യതികോണ്‍) വരെയുള്ള കിഴക്കും തെക്കും വശങ്ങളില്‍ പൂജാമുറി കിഴക്ക്‌ വശത്ത്‌ പടിഞ്ഞാറോട്ട്‌ ദര്‍ശനമായും തെക്കുപടിഞ്ഞാറെ മൂല മുതല്‍ വടക്കുകിഴക്കേ മൂലവരെയുള്ള പടിഞ്ഞാറും വടക്കു ദിക്കുകളില്‍ കിഴക്കോട്ട്‌ ദര്‍ശനമായും സ്ഥാനം നിശ്ചയിക്കേണ്ടതാണ്‌.
അതായത്‌ ഗൃഹത്തിന്‍െറ കിഴക്കുവശത്തോ, തെക്കുവശത്തോ ഉള്ള മുറികള്‍ പൂജാമുറിയായി ഉപയോഗിക്കുമ്പോള്‍ പടങ്ങളും വിഗ്രഹങ്ങളും മൂര്‍ത്തികളും മറ്റും കിഴക്കുഭിത്തിയില്‍ പടിഞ്ഞാട്ടു തിരിച്ചുവെക്കുകയാണ്‌ ഉത്തമം. ഗൃഹത്തിന്‍െറ പടിഞ്ഞാറും വടക്കും വശങ്ങളിലെ മുറികളാണ്‌ പൂജാമുറിയായി ഉപയോഗിക്കുന്നതെങ്കില്‍ ഫോട്ടോയും മറ്റു വിഗ്രഹങ്ങളും പടിഞ്ഞാറെ ഭിത്തിയില്‍ കിഴക്കോട്ടുതിരിച്ചുവെക്കുകയും ചെയ്യേണ്ടതാണ്‌.
ഇത്തരത്തില്‍ ചെയ്യുമ്പോള്‍ മാത്രമാണ്‌ പൂജാമുറിക്ക്‌ മുന്‍ വശത്തായി വീടിന്‍െറ ഭൂരിഭാഗം മുറികളും വരുന്നത്‌. അതായത്‌ ദൈവങ്ങള്‍ നമ്മുടെ ഗൃഹത്തിനെ നോക്കിയിരിക്കുന്ന രീതിയില്‍ വേണം പൂജാമുറിക്ക്‌ സ്ഥാനം നിശ്ചയിക്കാന്‍. ഇത്തരത്തിലുള്ള ഒരു പൂജാമുറിയില്‍ സ്ഥാപിച്ച ദൈവങ്ങളുടെ ഫോട്ടോയും വിഗ്രഹങ്ങളും മറ്റും എപ്പോഴും നമ്മുടെ വീടിനെ നോക്കിക്കൊണ്ടേയിരിക്കും. വീടിന്‍െറ ഐശ്വര്യത്തിനുവേണ്ടിയാണ്‌ പൂജാമുറി വെക്കുന്നത്‌. അത്‌ ഗൃഹത്തിന്‍െറ മുന്‍ഭാഗങ്ങളിലായാല്‍ പൂജാമുറിയില്‍ നിന്നുള്ള ദര്‍ശനം കൂടുതലും പുറത്തേക്കായിരിക്കും. പൂജാമുറികൊണ്ടുള്ള ഐശ്വര്യം ഗൃഹത്തിനു കുറവായിരിക്കുമെന്നര്‍ത്ഥം.
അടുക്കളയുടെ അഥവാ ഊണ്‌മുറിയുടെ അടുത്ത്‌ പൂജാമുറിവെക്കുന്നത്‌ ശുഭകരമല്ല എന്ന തെറ്റിദ്ധാരണ നിലവിലുണ്ട്‌.
എന്നാല്‍ പണ്ടത്തെ ചിട്ടപ്രകാരം വീട്ടില്‍ ഭക്ഷണം തയ്യാറാക്കുന്നത്‌ ദൈവത്തിനുവേണ്ടിയാണെന്നും അവര്‍ക്കുനേദിച്ചതിനുശേഷം അതിന്‍െറ ഉച്ചിഷ്‌ടമാണ്‌ നമ്മള്‍ കഴിക്കുന്നതെന്നുമാണ്‌ ശരിയായ സങ്കല്‌പം.
അതുകൊണ്ടുതന്നെ പൂജാസ്ഥാനവും പ്രാര്‍ത്ഥനാമുറിയും അടുക്കളയുടെയും ഊണ്‍തളത്തിന്‍െറയും അടുത്താകുന്നതില്‍ ദോഷമില്ല.
എന്നാല്‍ പഴയരീതിയില്‍ പടിഞ്ഞാറ്റി മച്ചില്‍ കുടിയിരുത്തിയിട്ടുള്ള പരദേവതാസങ്കല്‌പമോ, പീഠംവെച്ചുള്ള ആരാധനയോ, ഉപാസനയോ ഉണ്ടെങ്കില്‍ അശുദ്ധി വരാതെ സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌.
പൂജാസ്ഥാനമോ, പ്രാര്‍ത്ഥനാമുറിയോ, വിളക്കുമാത്രം കൊളുത്തിവെച്ച്‌ ആരാധിക്കുന്ന രീതിയിലുള്ള പൂജാമുറിയോ ആണെങ്കില്‍ വീടിന്‍െറ രണ്ടാം നിലയില്‍ ആയാലും വിരോധമില്ല. എന്നാല്‍ ഗൃഹത്തില്‍വെച്ച്‌ പൂജയോ ഹോമങ്ങളോ നടത്തുമ്പോള്‍ അത്‌ താഴത്തെ നിലയില്‍ തന്നെ നടത്തേണ്ടതാണ്‌. അതാത്‌ ഭൂസ്‌പര്‍ശം ഉള്ളിടത്ത്‌വേണം എന്നതാണ്‌ ശാസ്‌ത്രം.

രാഹുവിനെ പേടിച്ചേ പറ്റൂ

പൊതുവെ രാഹുവിനെ എല്ലാവര്ക്കും പേടിയാണ്. രാഹുവിനെ പേടിച്ചേ പറ്റൂ എന്നാണ് വിശ്വാസം . എന്നാ രാഹുവിനെ അങ്ങനെ പേടിക്കേണ്ട കാര്യമില്ല. ജാതകത്തി രാഹുവിന്റെ സ്ഥാനം എവിടെ എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നങ്ങ. രാഹു ദശയുടെ തുടക്കത്തിലും അവസാനത്തിലും മാത്രമാണ് നിണായകമാകുന്നത്. രാഹു ദശയുടെ കാലം ഏകദേശം 18 വർഷമാണ്‌. ധനനാശം , അപവാദങ്ങൾ , വിദേശവാസം എന്നീ ദോഷങ്ങളാണ് അനുഭവിക്കേണ്ടി വരുന്നത് . കറുത്ത വസ്ത്രം ധരിച്ച് "ഓം രാഹുവേ നമ:" എന്ന രാഹു മന്ത്രം ജപിച്ചു പരിഹാര മാർഗ്ഗങ്ങൾ ചെയ്യുന്നത് രാഹു ദോഷം കുറയ്ക്കും . ലഗ്നത്തിൽ മൂന്ന് , പതിനൊന്ന് എന്നീ സ്ഥാനങ്ങളിലെ രാഹു നല്ലവനായിരിക്കും . കന്നി സ്വക്ഷേത്രമായ രാഹുവിന് മിഥുന രാശിയിൽ ഉച്ചവും ധനുവിൽ നീചവും സംഭവിക്കും . തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാരുടെ ജനനം രാഹു ദശയിലായിരിക്കും . വ്യാഴ ദശയിൽ ജനിക്കുന്ന പുണർതം , വിശാഖം , പൂരുരുട്ടാതി നക്ഷത്രക്കാര്ക്ക് രാഹു ദശ വരാൻ സാധ്യത വളരെ കുറവാണ് . ഓം രാഹുവേ നമ: !

പ്രകാശവര്‍ഷങ്ങളകലെ ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ക്ക്

എങ്ങനെ പ്രകാശവര്‍ഷങ്ങളകലെ ജ്വലിച്ചുനില്‍ക്കുന്ന സൂര്യന്റെ കിരണങ്ങള്‍ക്ക് ഭൂമിയില്‍ രാവും പകലും പച്ചപ്പും ജീവനും ഊര്‍ജ്ജവുമെല്ലാം നല്‍കാന്‍ കഴിയുന്നോ; എങ്ങനെ ഭൂമിയേക്കാള്‍ എത്രയോ ചെറിയ ചന്ദ്രന് ഇവിടെ വേലിയേറ്റവും വേലിയിറക്കവും സസ്യലതാദികളില്‍ മാറ്റങ്ങളും സൃഷ്ടിക്കാന്‍ കഴിയുന്നോ അതുപോലെ നവഗ്രഹങ്ങള്‍ക്ക് ഭൂമിയിലും അതിലെ സകലചരാചരങ്ങളിലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന വിശ്വാസമാണ് ഭാരതീയ ജ്യോതിഷത്തിന്റെ ആധാരം.
ജ്യോതിശാസ്ത്രത്തിലും ജ്യോതിഷത്തിലും ഒരേ വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കാറുണ്ടെങ്കിലും അവയുടെ അര്‍ഥം രണ്ടു വിഷയത്തിലും വ്യത്യസ്ഥങ്ങളാണ്. ഉദാഹരണത്തിന് ഗ്രഹം എന്നത് അസ്ട്രോണമിയില്‍ Planet എന്നയര്‍ഥത്തിലാണുപയോഗിക്കുന്നത്. അവ സൂര്യനുചുറ്റും ഭ്രമണം ചെയ്യുന്ന ഗോളങ്ങളാണ്.
ജ്യോതിഷത്തില്‍ ഗ്രഹം എന്നതില്‍ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി എന്നീ ജ്യോതിര്‍ഗോളങ്ങളും രാഹു, കേതു എന്നീ സാങ്കല്‍പ്പിക ബിന്ദുക്കളും ഉള്‍പ്പെടും.
ആധുനിക ജ്യോതിശാസ്ത്രം സൌരയൂഥം എന്ന സങ്കല്‍പ്പത്തിലാണ് വിശ്വസിക്കുന്നതെങ്കിലും ഭാരതീയ ജ്യോതിഷത്തില്‍ ആ രീതിയല്ല പിന്തുടരുന്നത്. സൌരയൂഥത്തില്‍ സൂര്യനെ ഭൂമിയും മറ്റു ഗ്രഹങ്ങളും ഭ്രമണം ചെയ്യുകയാണെങ്കില്‍, ജ്യോതിഷത്തില്‍ ഭൂമിയെയാണ് കേന്ദ്രമാക്കിയിരിക്കുന്നത്. ഭൂമിയിലുള്ള ജീവജാലങ്ങളുടെ അവസ്ഥയെക്കുറിച്ച് പഠിക്കുമ്പോള്‍ ഭൂമിയെ കേന്ദ്രമാക്കി ചിന്തിക്കുന്നതാവും നല്ലത് എന്നതാവും ഇതിലെ യുക്തി.
കോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളുമുള്ള പ്രപഞ്ചത്തില്‍ അതിലൊന്നുമാത്രമായ സൂര്യനെ കേന്ദ്രമായി സങ്കല്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും അതിനാലാണ് മനുഷ്യന്റെ ആവാസകേന്ദ്രമായ ഭൂമിയെ അടിസ്ഥാനമാക്കി ചിന്തിക്കുന്നതെന്നും അഭിപ്രായമുണ്ട്.
സൌരയൂഥത്തിനു പകരമായി രാശിചക്രം എന്ന സങ്കല്‍പ്പമാണ് 

കന്നുകാലികളെ കൊണ്ടു ഉപജീവനം

കേരളത്തില്‍ എല്ലാ വീടുകളിലും, കന്നുകാലികള്‍ ഉണ്ടായിരുന്ന ഒരു കാലം, ഏറെ പുറകിലേക്ക് നോക്കാതെ തന്നെ നമുക്കുകാണാം
കന്നുകാലികളെ കൊണ്ടു ഉപജീവനം കഴിയുന്ന എത്രയോ കുടുംബങ്ങള്‍, ഇന്നും നമുക്കിടയിലുണ്ട്. ക്ഷീരകര്‍ഷകര്‍ എന്നു വിവക്ഷിക്കുമ്പോള്‍ ഒരു പക്ഷെ, ഒന്നോ രണ്ടോ, പശുക്കളെ വളര്‍ത്തി, അതിലെ ആദായം കൊണ്ടു കുടുംബം പോറ്റുന്നവര്‍ എന്നര്‍ത്ഥമില്ല. അതിനേക്കാള്‍ കൂടുതല്‍ മുതല്‍ മുടക്കുള്ളവരാകണം ക്ഷീരകര്‍ഷകര്‍. ഒരു പക്ഷെ പരിപാലനത്തിന് ഭൃത്യ൯മാരെ ഉപയോഗിക്കേണ്ടി വരുന്നവര്‍ ആകണം ക്ഷീരകര്‍ഷകര്‍. ഇവിടെ പ്രതിപാദ്യ വിഷയം, അരവയറുണ്ണാ൯ ഒന്നോ, രണ്ടോ പശുക്കളെ വളര്‍ത്തുന്ന, രാവിലെയും, വൈകിട്ടും, ചോറ്റുപാത്രത്തില്‍, പാലുമായി, വീട്ടിലെത്തുന്ന സാധാരണക്കാരെയാണ്. നിറം പിടിച്ചതിനേക്കാള്‍, കറപിടിച്ച ജീവിതം നയിക്കുന്നവര്‍ പകലന്തിയോളം, പശുക്കളെ മേയ്ക്കുന്നവര്‍ ഒഴിഞ്ഞ വയലില്‍, കഴുത്തോളം വെള്ളത്തില്‍ നിന്നും പുല്ലുചെത്തി, അത് കരയ്ക്കടുപ്പിച്ച്, സൈക്കിളിന്റെ പുറകിലോ, തലയിലോ ചുമന്ന്‍, ഉച്ചയോടെ, വീട്ടിലെത്തുന്നവര്‍, അത് പശുക്കള്‍ക്ക് വീതം വച്ച് കൊടുത്ത്‌, ചോറുണ്ണാ൯ ഇരിക്കുന്നവര്‍ . ഊണ് കഴിഞ്ഞാല്‍ ഉറങ്ങാ൯ നേരമില്ല. പശുക്കളെ കുളിപ്പിക്കണം, ശേഷം വേണം, പശുവിനെ കറക്കുവാ൯. അതും കഴിഞ്ഞ്, ചെറുതും വലുതുമായ കുടുംബംഗങ്ങള്‍, പാലുമായി വീടുകളിലേക്ക് - ശേഷം റേഷ൯ കടയിലേക്ക്, പല ചരക്ക്‌ കടയിലേക്ക്, പുളിയരി, പിണ്ണാക്ക് മുതലായവയും വാങ്ങി, അന്തിക്ക്‌ വീട്ടിലെത്തിയാലും പിന്നെയും ജോലി ബാക്കി . വീട്ടില്‍ പശുവിനെ വളര്‍ത്തുന്നത് ഒരഭിമാനമായിരുന്നു നമുക്ക്‌ . വീടിനോളം പ്രാധാന്യം, പശുക്കളുടെ വീടായ തൊഴുത്തിനും ലഭിച്ചു. വയ്ക്കോല്‍ തുറുക്കള്‍ (തുറു) വീടിന്റെ സാംസ്ക്കാരിക ഭാഗമായി. എന്നാല്‍ ഇന്നു പൈക്കളും, തുറുവും, അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ജീര്‍ണ്ണിച്ചു പോയ ഒരുത്തമ സംസ്കാരത്തിന്റെ അവശിഷ്ടമായി ചിലയിടങ്ങളില്‍ മോക്ഷം കിട്ടാതെ തൊഴുത്തുകള്‍ മാത്രം അവശേഷിക്കുന്നു. ഭാരതിയ വാസ്തുശാസ്ത്രം വളരെ ഗൌരവമായി കണ്ടിരുന്ന ഗൃഹമായിരുന്നു തൊഴുത്ത് . വീടിനൊപ്പം തന്നെ പ്രാധാന്യമായിരുന്നു തൊഴുത്തിനും. തൊഴുത്തുമായി ബന്ധപ്പെട്ട വാസ്തു വിഷയങ്ങള്‍വീട്ടില്‍ നിലവിളക്ക്‌ തെളിയിച്ചാല്‍, അത് പശുക്കള്‍ക്ക് കാണണം. അതായത് തൊഴുത്ത്‌ കിഴക്ക്‌ വശത്തായിരിക്കുന്നതാണ് ഉത്തമം. പശു പടിഞ്ഞാറേക്ക് നില്‍ക്കണം. അപ്പോള്‍ നിലവിളക്ക് കാണാം. ശാസ്ത്രിയമായിപ്പറഞ്ഞാല്‍, പശുവിന്റെ അകിടിന് സുര്യ പ്രകാശം ഏല്‍ക്കണം " ആദിത്യേ ഗോമന്ദിരമശസ്തി " എന്ന പ്രമാണവും തൊഴുത്ത്‌ കിഴക്ക്‌ ഭാഗത്ത്‌, ആദിത്യ ഭാഗത്ത്‌ തന്നെ ഉത്തമം എന്ന് തെളിയിക്കുന്നു. പുരയിടത്തിനെ, പരമ ശായികപ്രകാരം ( 9 * 9 ) ഒ൯പത് പദങ്ങളായിത്തിരിച്ചാല്‍ കിഴക്ക്‌ ഭാഗത്ത്‌ വടക്ക്‌ നിന്നും അഞ്ചാമത്തെ പദമാണ് ആദിത്യപദം . പക്ഷെ അങ്ങനെ ചിന്തിച്ചാല്‍, സൂത്ര ചിന്തയില്‍ കിഴക്ക്‌ നിന്നും പടിഞ്ഞാറേയ്ക്ക് പോകുന്ന ബ്രഹ്മസൂത്രം കടന്നു പോകുന്നതും ഈ പദത്തിലുടെത്തന്നെ. ഇത് വേധം എന്ന ദോഷത്തില്‍ എത്തുന്നു. വളരെ വിനാശകരമായ ഭവിഷ്യത്താവും ഫലം. മാത്രവുമല്ല, ആദിത്യ പദത്തിന്‍ നേരെ തന്നെയാണ്‍ ബ്രഹ്മ സ്ഥാനത്തിന്റെ മധ്യവും. അപ്പോള്‍ തൊഴുത്ത്‌, സ്ഥാനം കാണുമ്പോള്‍ത്തന്നെ, തൊഴുത്തിന്റെ മധ്യവും, ബ്രഹ്മ സൂത്രവും, ഒന്നാവാതെയും, ബ്രഹ്മ സ്ഥാനത്തിന്റെ മധ്യത്തില്‍ തൊഴുത്തിന്റെ മധ്യം എത്താതെയും ശ്രദ്ധിച്ചു വേണം സ്ഥാനം കാണുവാ൯. ഗൃഹത്തിന്റെ മധ്യവും, തൊഴുത്തിന്റെ മധ്യവും, കിണറ്, അല്ലെങ്കില്‍ കുളം, എന്നിവയുടെ മധ്യവും, പരസ്പ്പരം വേധിക്കാത്ത തരത്തില്‍ വേണം തൊഴുത്ത്‌ നിര്‍മ്മിക്കുവാ൯. ഒരു പുരയിടത്തിന്റെ ഏത് ഭാഗത്തും തൊഴുത്ത് പണിയാം. എന്നാല്‍ കിഴക്കിന്‍ പറഞ്ഞതു പോലെ ഓരോ ദിക്കിലും, ഓരോരോ സ്ഥാനങ്ങള്‍ ഉണ്ട്. തെക്ക്‌ വശം, വാസ്തു പരമായി ഗുണപ്രദം അല്ലെങ്കിലും, കാളയ്ക്കുള്ള പുര പണിയാം. "വായ വ്യാം പശു മന്ദിരം " എന്ന പ്രമാണ പ്രകാരം വടക്കു പടിഞ്ഞാറു ഭാഗത്തും സ്ഥാനം ഉണ്ട്. പക്ഷെ അത് ശാസ്ത്ര യുക്ത്യാ കണ്ടു പിടിക്കണം . "ഗോശാലേന്ദ്ര ജലേശയോ" എന്ന പ്രമാണ പ്രകാരം, തൊഴുത്തിന്‍ സ്ഥാനം കിഴക്കും, പടിഞ്ഞാറും അത്യുത്തമം, ഉത്തമം എന്ന്‍ വിധിക്കാവുന്നതാണ് .
പശുത്തൊഴുത്തിന് വൃഷയോനിയാണ് ഉത്തമം. ഗൃഹനാഥന്റെ കൈമുഴം അളവുകൊണ്ട്, തൊഴുത്തിന്റെ നീളവും വീതിയും അളന്ന് തമ്മില്‍ കുട്ടി, 8 കൊണ്ട് ഹരിച്ചാല്‍ 1 ശിഷ്ടം വന്നാല്‍ പശു നാശം, 2 വന്നാല്‍ പശു രോഗം, 3 വന്നാല്‍ പശു ലാഭം, 6 വന്നാല്‍ പശു ലാഭം 8 വന്നാല്‍ വളരെയധികം പശുക്കള്‍ എന്നിങ്ങനെയാണ് ഫലങ്ങള്‍. മാത്രമല്ല, തൊഴുത്ത്‌, യാതോരു സൂത്രങ്ങളെയും വേധിക്കരുത് പശുക്കള്‍ ഇറങ്ങുന്നതും കയറുന്നതും രജ്ജുക്കളില്‍ കുടി ആവരുത്. ഏറ്റവും നല്ല മുഹൂര്‍ത്തത്തില്‍ വേണം തൊഴുത്ത്‌ സ്ഥാപിക്കുവാ൯. നവ ദോഷങ്ങള്‍ ഒന്നും തന്നെയുണ്ടാവരുത്.വിജ്ഞാനപ്രദമാണ് വാസ്തുശാസ്ത്രം . അത് ഗുരു ശിഷ്യ പരമ്പരയിലുടെ, കടന്നു പോകുന്നു. ഗുരുവില്‍ നിന്നും, മനസ്സിലാക്കി വേണം ഈ ശാസ്ത്രം പ്രയോഗത്തില്‍ വരുത്തുവാ൯. ഇന്നയിടത്ത്, ഇന്നത് പാടില്ല എന്നതിനേക്കാള്‍, അവിടെ എങ്ങനെ ആകാം എന്ന, വാസ്തു വികത ഗുരുവില്‍ നിന്ന് മാത്രം ലഭ്യം. ഒരു പക്ഷെ ഗുരു ശിഷ്യ ബന്ധത്തിലെ ഏറ്റവും വലിയ വിഘാതം ഇന്ന് പുസ്തകമാണ്. അറിവിനെ നിക്ഷേധിക്കുകയല്ല. മറിച്ച്, വിഷയത്തിലെ അവബോധം ഗുരുവില്‍ നിന്നു മാത്രമേ ലഭിയ്ക്കു, എന്ന്‍ സത്യം അറിയിക്കുകയാണ് .