Sunday, 11 February 2018

ജപിക്കാനിരിക്കുമ്പോൾ

ഹരി ഓം.
നാം എപ്പോഴും പറയാറുണ്ട്‌ ജപിക്കാനിരിക്കുമ്പോൾ അല്ലെങ്കിൽ ധ്യാനിക്കാനിരിക്കുമ്പോൾ മനസ്സ്‌ എവിടേയൊക്കയോ പോകുന്നു. ഒരു ശ്രദ്ധകിട്ടുന്നില്ല എന്ന്.
സൈക്കി‍ള്‍ സവാരി ചെയ്യുമ്പോള്‍ ഒരാളെക്കൂടി പുറകിലിരുത്തിക്കൊണ്ട്‍ പോകാറുണ്ട്‍.
സൈക്കിളിന്റെ പെഡല്‍ ചവിട്ടിക്കൊണ്ടിരിയ്ക്കുന്നു, അതേ സമയം ആ വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിയ്ക്കുന്നു, ശരീരത്തിന്റെ ബാലന്‍സ്‌ നിലനിര്‍ത്താന്‍ ശ്രമിച്ചുകൊണ്ടേയിരിയ്ക്കുന്നു, സൈക്ക്‍ള്‍ ബെല്‍ അടിയ്ക്കുന്നു, നാലുപുറവും നോക്കുന്നു, വഴിയില്‍ കിടക്കുന്ന കല്ലിനെ വെട്ടിച്ച്‍ മാറ്റി ഓടിയ്ക്കുന്നു, മറ്റ്‍ വാഹനങ്ങളെ ശ്രദ്ധിയ്ക്കുന്നു, പോലീസ്‍ എവിടെയെങ്കിലും ഉണ്ടോ എന്ന്‍ ശ്രദ്ധിയ്ക്കുന്നു, അപ്പോഴെല്ലാം വര്‍ത്തമാനം പറയുകയും ചെയ്യുന്നു.,
ഒരേ സമയം എത്ര പണിയാണ്‌ ചെയ്യുന്നത്‍. അപ്പോഴും മനസ്സ്‍ എവിടെയാണ്‌. റോഡില്‍ത്തന്നെ, ശ്രദ്ധ എവിടെയാണ്‌, റോഡില്‍ത്തന്നെ.
ശരീരത്തിലെ ഓരോ അവയവങ്ങള്‍ക്കും ഓരോ പ്രവ്ര്‌ത്തി ഏല്‍പ്പിച്ചിട്ടുണ്ട്‍, കാലുകള്‍ പെഡലിനെ തള്ളുന്നു, കണ്ണുകള്‍ നാലുപുറവും നോക്കുന്നു, നാക്ക്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുന്നു, അങ്ങിനെ ഓരോ അവയവങ്ങളും അവയ്ക്ക്‍ ഏല്‍പ്പിച്ചുകൊടുത്ത കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ടിരിയ്ക്കുമ്പോഴും, മനസ്സ്‍ റോഡില്‍ത്തന്നെയാണ്‌, മെഡിറ്റേഷനിലാണ്‌. ഈശ്വരന്‍ നമ്മിലാണെന്ന്‍ പറയുന്നു, എന്നാല്‍ നമ്മളാരും ഈശ്വരനിലല്ല. ഓരോ അവയവങ്ങളും അവയുടെ കര്‍മ്മങ്ങള്‍ ചെയ്യുമ്പോഴും മനസ്സ്‍ ഈശ്വരനിലിരിയ്ക്കട്ടെ, നാം ഈശ്വരനിലിരിയ്ക്കട്ടെ. മനസ്സില്‍ ഈശ്വരനും ഈശ്വരനില്‍ മനസ്സും ഇരിയ്ക്കട്ടെ. അതുതന്നെയാണ്‌ ഭക്തിയോഗം, അതുതന്നെയാണ്‌ കര്‍മ്മയോഗം, അതുതന്നെയാണ്‌ ജ്ഞാനയോഗം.
ഹരേ നാരായണ.... കൃഷ്ണ...

No comments:

Post a Comment