വാസ്തുവും ദാമ്പത്യവും
ഗൃഹസ്ഥാശ്രമിക്ക് വേണ്ടിയുളളതാണ് കുടുംബം. കൂടുമ്പോള്‍ ഇമ്പമുളളതാകണം കുടുംബം. ആ കൂടിച്ചേരലിനുളള വേദിയാണ് വീട് അഥവാ പാര്‍പ്പിടം. ഒരു ഗൃഹസ്ഥാശ്രമിയ്ക്ക് ഭാര്യ, കുട്ടികള്‍, അച്ഛന്‍, അമ്മ എന്നിവരും സഹോദരനും സഹോദരി എന്നിങ്ങനെ പല ബന്ധുമിത്രാദികളും ഉണ്ട്. അങ്ങനെയുളളവര്‍ ജീവിതത്തിന്റെ പല ദശകളില്‍ വീടുകളില്‍ വസിക്കേണ്ട മുറികള്‍ ഏത് എന്നുവരെ കൃത്യമായി വാസ്തു ശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. അപ്പോള്‍ ദമ്പതികള്‍ക്കും അവരെ ആശ്രയിച്ച് ജീവിക്കുന്ന മറ്റ് അംഗങ്ങള്‍ക്കും ജീവിതത്തില്‍ വെളിച്ചമേകാനുളള മാര്‍ഗ്ഗങ്ങള്‍ വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു എന്ന് മനസ്സിലാകുമല്ലോ? പ്രണയം പ്രണയം ഒരു മായാജാലമാണ്. പ്രണയിക്കപ്പെട്ടിട്ടുളളവര്‍ പറയുന്നത് നുകരും തോറും മാധുര്യമേറുന്നതാണ് പ്രണയം എന്നതാണ്. പ്രണയത്തിന്റെ അഥവാ ദാമ്പത്യത്തിന്റെ പുതുമ വീണ്ടെടുക്കുവാന്‍ ആഗ്രഹിക്കുന്നുവോ? വിഷമിയ്‌ക്കേണ്ട കാര്യമില്ല. ജീവിതത്തെ പ്രണയലോലമാക്കുവാനുളള ചില വഴികളും ഭാരതീയ വാസ്തുശാസ്ത്രത്തില്‍ നിഷ്‌കര്‍ഷിക്കുന്നു. അവ കണ്ടറിഞ്ഞ് പ്രാവര്‍ത്തികമാക്കണമെന്നു മാത്രം. വീടിനുളളില്‍ അനുകൂലമായ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ഒരുപക്ഷെ നഷ്ടമായ പ്രണയനിമിഷങ്ങള്‍ തിരികെ വന്നേയ്ക്കാം. പക്ഷെ അതിന് ഒരു വാസ്തു വിദഗ്ധന്റെ സഹായം ആവശ്യമായി വരും.കിടപ്പുമുറിയുടെ സ്ഥാനം പ്രധാനം മുറിയുടെ ആകൃതി വലിയ പങ്ക് വഹിക്കുന്നു. നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള ആകൃതിയിലല്ല മുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത് എങ്കിലും നിരാശപ്പെടേണ്ടതില്ല. കുറഞ്ഞ ചിലവില്‍ അനുയോജ്യമായ ആകൃതിയിലേയ്ക്ക്, അനുസൃതമായ ചുറ്റളവിലേയ്ക്ക് മാറ്റാവുന്നതാണ്. ദിക്കുകളില്‍ തെക്കിന്റെ പ്രാധാന്യം നമുക്ക് അറിയാവുന്നതാണ്. വടക്ക് നിന്ന് തെക്ക്ദിക്കിലേയ്ക്ക് ഭൂമിയുടെ കാന്തികപ്രഭാവം സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു. ആ തെക്ക് ദിക്കിനെ അനുയോജ്യമായി ഉപയോഗിച്ചാല്‍ ഒരു വ്യക്തിക്ക് തന്റെ ഉറക്കം സുഖകരമാക്കാം. സുഖനിദ്ര ലഭിക്കുന്ന വ്യക്തിയുടെ മനസ്സും പ്രണയ സുരഭിലമാകും എന്ന് എല്ലാവര്‍ക്കും അറിവുളളതാണല്ലോ കട്ടിലിന്റെ സ്ഥാനം കട്ടിലിന്റെ സ്ഥാനംപോലെ കട്ടിലിലെ ബെഡ്, കിടക്കവിരിയുടെ നിറം എന്നിവയ്ക്ക് പോലും നിങ്ങളിലെ മനസ്സിനെ നിയന്ത്രിയ്ക്കാനാകും. അവിവാഹിതന്‍ ഉപയോഗിക്കേണ്ട മുറികള്‍ വ്യത്യസ്തമാണ്. ആണ്‍കുട്ടി/പെണ്‍കുട്ടി ഉപയോഗിക്കേണ്ട മുറികളും വ്യത്യസ്തമാണ്. മുറിയുടെ ഭിത്തിയുടെ കളര്‍ ഉറക്കത്തെ സ്വാധീനിക്കും. അതുപോലെ ജനാലകളിലെ കര്‍ട്ടന്റെ നിറവും ലൈംഗിക ഉന്മേഷം വര്‍ദ്ധിപ്പിക്കാന്‍ ധരിയ്‌ക്കേണ്ട വസ്ത്രങ്ങളുടെ വര്‍ണ്ണങ്ങള്‍ പോലും പുരാതനകാലം മുതല്‍ക്കേ വാസ്തുശാസ്ത്രത്തില്‍ പ്രതിപാദിക്കപ്പെട്ടിരുന്നു എന്നത് അത്ഭുതമുളവാക്കുന്നു. പാഴ് വസ്തുക്കളുടെ ഗോഡൗണ്‍ ആക്കി ബെഡ്‌റൂമിനെ മാറ്റുന്നവര്‍ ഉണ്ട്. കട്ടിലിന്റെ അടിയിലും, മുറിയില്‍ ഭിത്തികളിലെ ഷെല്‍ഫുകളുടെ മുകള്‍ഭാഗത്തും പാഴ് വസ്തുക്കള്‍ വൃത്തിഹീനമായി സൂക്ഷിച്ചിരിക്കുന്ന വീടുകളില്‍ വസിയ്ക്കുന്ന ദമ്പതികള്‍ കലഹപ്രിയരായിരിയ്ക്കും എന്ന് മനസ്സിലാക്കാന്‍ ശാസ്ത്രപിന്തുണ ആവശ്യമില്ല. ഉറങ്ങാന്‍ പോകുന്നത് വരെ മുറികളിലെ പ്രകാശം, മുറിയില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ വേണ്ടുന്ന പ്രകാശത്തിന്റെ തീവ്രത (Luminus In-tenctiy) വരെ പ്രണയത്തെ സ്വാധീനിക്കപ്പെടുന്നു. റൂമുകളിലെ ശൗചാലയം ഉപയോഗിക്കേണ്ട രീതി വളരെ ശ്രദ്ധിക്കേണ്ടതാണ്. വാസ്തുശാസ്ത്രപ്രകാരമുളള കുഴപ്പങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ വസിയ്ക്കുന്ന മനുഷ്യരുടെ വികാരങ്ങളെ സ്വാധീനിയ്ക്കാന്‍പോന്ന തെറ്റുകള്‍ പല വീടുകളിലും കാണാം. നിങ്ങളുടെ പ്രണയജീവിതത്തെ മനോഹരമാക്കാനും മറിച്ച് അനാവശ്യ അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കാനും വാസ്തുവില്‍ / വീട് - ല്‍ വരുത്തുന്ന ചില മാറ്റങ്ങള്‍ക്ക് കഴിയും. ഊഷ്മളവും ഗുണകരവുമായ ഊര്‍ജ്ജപ്രഭാവം ശരിയായ വാസ്തു ക്രമീകരണത്തിലൂടെ സാദ്ധ്യമാകും. നിന്ദ്രാവിഹീനരാത്രികള്‍ സമ്മാനിക്കുന്ന കിടപ്പുമുറികള്‍, തെറ്റായ ജീവിതതാളം, സമാധാനക്കുറവ് എന്നിവ നല്‍കുന്ന അകത്തളങ്ങള്‍, അനാരോഗ്യം ദാനം ചെയ്യപ്പെടുന്ന അനുവദനീയമല്ലാത്ത ചുറ്റളവുകള്‍ ഉളള മുറികള്‍, ശരിയായ വായുസഞ്ചാരം, ശരിയായ പ്രകാശ വിധാനം എന്നിവ നല്‍കാത്ത ജനാലകള്‍, വാതിലുകള്‍, മുറിയിലെ ഊര്‍ജ്ജപ്രവാഹത്തിന് തടസമായ അലമാരകള്‍, ഈയ ബോര്‍ഡുകള്‍ എന്നിവ ഒരു വാസ്തു ശാസ്ത്ര വിദഗ്ധന്റെ സഹകരണത്തോടെ കണ്ടെത്തി പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചാല്‍ ജീവിതം പ്രണയഭരിതമാക്കാം. ദാമ്പത്യത്തിന്റെ മധു നുകരാം.
No comments:
Post a Comment