Saturday, 10 February 2018

ഭാവങ്ങളിലും പാപഗ്രഹങ്ങൾ നിന്നാലുള്ള ഫലത്തെ കുറിച്ച്

ഭാവങ്ങളിലും പാപഗ്രഹങ്ങൾ നിന്നാലുള്ള ഫലത്തെ കുറിച്ച് പറഞ്ഞിരുന്നു. പാപഗ്രങ്ങൾ നിൽക്കുന്നതും നോക്കുന്ന തുമായ എല്ലാ ഭാവങ്ങൾക്കും ദോഷമാണല്ലോ . പാപഗ്രഹങ്ങളുടെ പാപത്വം കുറയുന്ന അവസ്ഥകൾ ഉണ്ടാകുമോ?
ഹരി ഓം . ജ്യോതിഷത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്ന ഒരാളുടെ ചോദ്യമാണിത്. എന്തായാലും വളരെ നല്ല ഒരു ചോദ്യത്തെ. തീർച്ചയായും പാപഗ്രഗങ്ങളുടെ പാപത്വം കുറയുന്ന ചില സ്ഥിതി വിശേഷങ്ങൾ ഗ്രഹനിലയിൽ കാണാറുണ്ട്. അത് താഴെ പറയുന്നു.
പാപഗ്രഹങ്ങള്‍ക്ക് ശുഭഗ്രഹങ്ങളുടെ യോഗവും ദൃഷ്ടിയും ഉണ്ടാകുക.
പാപഗ്രഹങ്ങളുടെ മുന്‍പും പിന്‍പും ശുഭഗ്രഹങ്ങള്‍ നില്‍ക്കുക.
പാപഗ്രഹങ്ങള്‍ ഉച്ചത്തിലോ സ്വക്ഷേത്രത്തിലോ നില്‍ക്കുകയോ അംശകിക്കുകയോ ചെയ്യുക.
കേന്ദ്രത്രികോണരാശികളുടെ ആധിപത്യത്താല്‍ പാപഗ്രഹങ്ങള്‍ രാജയോഗ കാരകരായിതീരുക.
ലഗ്നാധിപത്യം പാപഗ്രഹങ്ങള്‍ക്ക് ഉണ്ടാകുക.
ഇപ്രകാരം പ്രധാനപ്പെട്ട 5 കാര്യങ്ങള്‍ പാപന്ടെ രൂക്ഷത കുറയാനിടയാകുന്ന്താണ്. മുഴുപാപത്വവും കുറയുന്നില്ലയെന്നുള്ളതും ശ്രദ്ധേയമാണ്.
ഉച്ചസ്ഥനായ പാപഗ്രഹം ദോഷഫലത്തെ ചെയ്യുന്നതല്ല. നീച്ചത്തിലോ ശത്രുക്ഷേത്രത്തിലോ നില്‍ക്കുന്ന ഗ്രഹം ദോഷഫലത്തെ ചെയ്യുന്നു. മൌഡ്യം ഉള്ള ഗ്രഹം അതിദോഷത്തെ ചെയ്യുന്നു.

No comments:

Post a Comment