ഉറപ്പ് വേണം മേൽക്കൂരയ്ക്ക്
ഒരേ മേൽക്കൂരയ്ക്ക് താഴെ ഒന്നിലേറെ കുടുംബങ്ങൾ താമസിക്കുന്നത് സാധാരണമാണ്. താഴത്തെ നിലയിൽ വീട്ടുടമയും മുകളിലത്തെ നിലയിൽ വാടകക്കാരനും അല്ലെങ്കിൽ മുകളിലും താഴെയും വാടകക്കാരനും തൊട്ടടുത്ത് വീട്ടുടമസ്ഥനും. പക്ഷേ നമ്മുടെ വിഷയം വാടക വീടുകളല്ല. ഒരു വീടിന് രണ്ടു മേൽക്കൂര എന്ന അവസ്ഥയിലേക്ക് കേരളത്തിലെ വീടുകൾ മാറിക്കൊണ്ടിരിക്കുന്നു.
ചോർച്ചയാണ് ഇവിടെ പ്രധാന വില്ലൻ. അതു തടയാനാണ് കോൺക്രീറ്റ് കെട്ടിടത്തിന്റെ മുകളിൽ ഷീറ്റ് കൊണ്ട് മറ്റൊരു മേൽക്കൂര. ഇത്തരത്തിൽ രണ്ട് മേൽക്കൂരയുള്ള വീടുകൾ നമ്മുടെ നാട്ടിൽ വളരെ കൂടിക്കൊണ്ടിരിക്കുന്നു.
ചോർന്നൊലിക്കുന്ന മേൽക്കൂരകൾവീടിന്റെ കോൺക്രീറ്റ് മേൽക്കൂരയ്ക്ക് മുകളിൽ ഷീറ്റുകൊണ്ട് പുതിയ ആവരണം പണിയുന്നവരിൽ പലരും പറയുന്ന ന്യായം മഴക്കാലത്ത് തുണി ഉണക്കാൻ അല്ലെങ്കിൽ വ്യായാമം ചെയ്യാൻ ഉള്ള ഇടം മുതലയാവയാണ്. ഇവിടെ തുണി ഉണക്കാനല്ല ചോർന്നൊലിക്കുന്ന മേൽക്കൂര ഉണക്കാനാണ് ഈ ഇരട്ട മേൽക്കൂര എന്നതാണ് സത്യം. കേരളത്തിലെ കാലാവസ്ഥയെ ശാസ്ത്രീയമായി അപഗ്രഥിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ പണിയാവുന്ന നിർമ്മാണ മാതൃകകളെക്കുറിച്ച് വാസ്തുശാസ്ത്രം നിർദ്ദേശിച്ചിരിക്കുന്നത്.
മഴയും വെയിലും മാറിമാറി വരുന്ന നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ച് കോൺക്രീറ്റ് വീടിനെ രൂപപ്പെടുത്തുന്നതിൽ പിഴവ് പറ്റരുത്. പണ്ടൊക്കെ കോൺക്രീറ്റ് വരുന്നതിനുമുമ്പ് ഓടും ഓലയും മേഞ്ഞുള്ളവീടുകൾ അവയെ പ്രതിരോധിക്കാൻ പാകത്തിൽ വളരെയധികം ചരിവും ഇറക്കവും ആയിട്ടാണ് പണിതീരുന്നത്. ഇന്നത്തേക്കാൾ കൂടുതൽ മഴയുണ്ടായിരുന്ന അക്കാലത്ത് ഒരു തുള്ളിവെള്ളം പോലും വീടിനകത്ത് വീഴാത്തതിന് കാരണം വാസ്തുശാസ്ത്രപരമായ ദീർഘവീക്ഷണമാണ്. എന്നാൽ കാലത്തിനൊത്ത മാറ്റമനുസരിച്ച് കോൺക്രീറ്റ് വീടുകൾ സ്വീകരിക്കേണ്ടിവന്നു. അത് തീർച്ചയായും അനിവാര്യം തന്നെ.
കാരണങ്ങൾ ഇങ്ങനെകോൺക്രീറ്റ് വീടുകൾ നമ്മുടെ കാലാവസ്ഥയ്ക്ക് അനുസരിച്ച് വാർക്കുന്നതിലാണ് നമ്മുടെ യുക്തിപ്രയോഗിക്കേണ്ടത്. ഇടകലർന്ന മഴയും വെയിലും ഉള്ള നമ്മുടെ കാലാവസ്ഥയ്ക്ക് ഈർപ്പം തങ്ങിനിൽക്കുന്ന രീതിയിൽ വീടിന്റെ കൂര സൺഷെയിഡ് ഇവ നിർമ്മിക്കരുത്. വെള്ളം വാർന്നു പോകുന്നതരത്തിൽവേണം വീടിന്റെ രൂപകല്പനയും അതിന്റെ നിർമ്മാണവും നടത്തുവാൻ. പല കാരണങ്ങൾ കൊണ്ട് കോൺക്രീറ്റ് വീടിന്റെ മേൽക്കൂരയിൽ ചോർച്ച ഉണ്ടാകാം.
1. കോൺക്രീറ്റ് മിക്‌സിലുള്ള തകരാറാണ് പ്രധാനം. കോൺക്രീറ്റ് മിക്‌സ് 1:2:4 ന് പകരം 1: 11/2:3 ആക്കിയാൽ ഏറ്റവും നല്ലതായിരിക്കും. മണൽ, മെറ്റൽ ഇവ തിരഞ്ഞെടുക്കുന്നതിലും ശ്രദ്ധവേണം. ആറ്റുമണൽ കിട്ടാനില്ലാത്ത ഇന്നത്തെ സമയത്ത് ഉത്തരവാദിത്തമുള്ള കമ്പനിയുടെ പാറമണൽ ആണ് നല്ലത്. നല്ലവണ്ണം നനക്കണം. കൂടാതെ പാറപ്പൊടി അല്ല എന്നും ഉറപ്പാക്കണം കോൺക്രീറ്റ് മിക്സ് ചെയ്യുന്നതിന് മെഷീൻ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കൂടാതെ വൈബ്രേറ്റിംഗ് മെഷീൻ ഉപയോഗിച്ച് വേണം നിരപ്പായ പ്രതലത്തിലും ബീമിലും കോൺക്രീറ്റ് ചെയ്യേണ്ടത്. കോൺക്രീറ്റ് കഴിഞ്ഞ കൂരയിൽ (പതിഞ്ഞതായാലും നിരപ്പായാലും) വെള്ളം കെട്ടി നിർത്തി ലീക്ക് ഇല്ല എന്നും ഉറപ്പു വരുത്തണം.
ലീക്ക് അനുഭവപ്പെടുന്നുവെങ്കിൽ അത് പരിശോധിച്ചിക്കുകയും അതിന് അനുയോജ്യമായ രീതിയിൽ ലീക്ക് പ്രൂഫും ചെയ്യേണ്ടതാണ്. അതിനായി ഇന്ന് പലതരത്തിലുള്ള ലീക്ക് പ്രൂഫ് മെറ്റീരിയലുകളും ലഭ്യമാണ്. കോൺക്രീറ്റിന്റെ കനത്തിന്റെ കാര്യത്തിലും ഒരു വിട്ടുവീഴ്ചയും പാടില്ല. ഏറ്റവും കുറഞ്ഞത് 10 രാ അല്ലെങ്കിൽ 4 ഇഞ്ച് ഘനമെങ്കിലും ഉണ്ടായിരിക്കണം. മേൽക്കൂര ചരിച്ചാണ് വാർക്കുന്നതെങ്കിൽ കോൺക്രീറ്റ് മിക്സിന്റെ ഗുണനിലവാരം തീർച്ചയായും ശ്രദ്ധവയ്‌ക്കേണ്ടതാണ്. വാർപ്പ് കഴിഞ്ഞ് ലീക്ക് അനുഭവപ്പെടുന്നെങ്കിൽ തീർച്ചയായും വിദഗ്ദ്ധ എൻജിനീയറുടെ സഹായം തേടണം.
ചരിഞ്ഞ കൂരയായാലും ഫ്‌ളാറ്റായിരുന്നാലും കോൺക്രീറ്റ് ചെയ്യുന്ന സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ അത് പിന്നെ വളരെ അധികം മനപ്രയാസവും ചിലവും ഉണ്ടാകുന്ന ഒരു കാര്യമാണ്. അല്പം അശ്രദ്ധ, വാർപ്പ് സമയത്ത് ഉണ്ടാകുന്നത് പിന്നെ വളരെ അധികം പണചിലവിനും പഴികൾക്കും ഇടയാകും. സ്വന്തമായി വീടുപണിയുന്നവരും കോൺട്രാക്ട്, കൺസൾട്ടൻസി മുതലായ രീതിയിൽ വീട് പണിയിക്കുമ്പോഴും ഇത് സംഭവിക്കാവുന്നതാണ്. നിങ്ങളുടെ വീട് പലപ്രാവശ്യം റിപ്പയർ ചെയ്തിട്ടും ലീക്ക് തീരാത്ത സ്ഥിതിക്ക് പുതിയതായി ടെറസ്സിൽ മേൽക്കൂര ഇടുന്നത് തന്നെയാണ് ഉത്തമം. എന്നാൽ അത് നിലവിലുള്ള ഭംഗിക്ക് അനുയോജ്യമായ രീതിയിൽ വേണം ചെയ്യുവാൻ.

No comments:
Post a Comment