വസ്തു വാങ്ങുമ്പോഴും വീട് നിർമിക്കുമ്പോഴും ഓർത്തിരിക്കാൻ

വസ്തു വാങ്ങാനും വീടു നിർമിക്കാനുമുള്ള തിരക്കിനിടയിൽ ശ്രദ്ധിക്കേണ്ട പലതും ശ്രദ്ധിക്കാതെ ചതിക്കുഴികളിൽ ചാടുന്നവരാണ് നമ്മൾ. ഒന്നു ശ്രദ്ധിച്ചാൽ കുറേ പ്രശ്നങ്ങളെ നമുക്ക് ഒഴിവാക്കാം. വിൽക്കാൻ ഉദ്ദേശിക്കുന്ന വ്യക്തിക്ക് സ്ഥലം വിൽക്കാനുള്ള അവകാശം ഉണ്ടോ എന്നതിനൊപ്പം വസ്തുവിന്റെ ആധാരം, മുന്നാധാരം, കരം അടച്ച രസീത്, സ്ഥലത്തെ സംബന്ധിച്ചുള്ള സൈറ്റ് പ്ലാൻ, കൈവശാവകാശ രേഖ, അവകാശികളെ തെളിയിക്കുന്ന ലീഗൽ ഹേർഷിപ്പ് (സക്സഷൻ രേഖ), അസൽ ആധാരം ബാങ്കിൽ പണയം വെച്ചിട്ടുണ്ടെങ്കിൽ ബാങ്കിൽ നിന്നു കിട്ടുന്ന നോ ഒബ്ജക്ഷൻ രേഖ എന്നിവ ഉറപ്പു വരുത്തിയ ശേഷം രജിസ്ട്രർ ചെയ്യാം.
പണിയാൻ പോകുന്ന സ്ഥലത്തിന്റെ സർവേ നമ്പരുമായി അതത് നഗരസഭ അല്ലെങ്കിൽ പഞ്ചായത്തിനെ സമീപിച്ച് ഇൗ സ്ഥലത്ത് സർക്കാർ മറ്റ് വികസന പ്രവർത്തനങ്ങൾക്ക് നീക്കി വെച്ചിട്ടില്ല എന്ന് ഉറപ്പു വരുത്തുക. വസ്തുവിന് മുന്നിൽ കൂടി കടന്നു പോകുന്ന റോഡുകൾ റോഡു വികസനത്തിന് മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കണം.
വാങ്ങാൻ ഉദ്ദേശിക്കുന്ന സ്ഥലത്തെ ജല ലഭ്യത ഭൂഗർഭ ജല വകുപ്പിന്റെ പരിശോധനയിലൂടെ കണ്ടെത്താം. വീടു പണിക്കു ശേഷം കിണർ കുഴിച്ച് നിരാശരായി വീടുതന്നെ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഇതുവഴി ഒഴിവാക്കാം.
വീടു പണിയുന്നതിനുമുൻപായി പരിചയ സമ്പന്നനായ എൻജിനീയറുടെ സേവനം ഉറപ്പാക്കുക. ഇവർ മുൻപു നിർമിച്ച വീടുകൾ കണ്ടു ബോധ്യപ്പെടുന്നതും നന്നായിരിക്കും. പ്ലാൻതയാറാക്കുമ്പോൾ കൂട്ടായ ആലോചനയും വേണം. വീടിന് ചിലവഴിക്കാൻ ഉദ്ദേശിക്കുന്ന ആകെ തുക എൻജിനീയറേയും അറിയിക്കുക. ഇദ്ദേഹത്തിന്റെ സേവനം ആദ്യാവസാനം വേണം.
അംഗീകാരത്തിനായി സമർപ്പിച്ച പ്ലാനിൽ നിന്നും വ്യതിചലിച്ചോ, കെട്ടിടങ്ങൾക്ക് അതിരിൽ നിന്ന് പാലിക്കേണ്ട ദൂരം വ്യത്യാസപ്പെടുത്തിയോ നിർമിക്കാതിരിക്കുക. ഇതുപാലിക്കാതെ പോയാൽ കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് തടസം നേരിടുകയും, നിയമ നടപടികൾ അധികാരികൾ സ്വീകരിക്കാനും സാധ്യതയുണ്ട്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ച് സ്വപ്ന ഗ്രഹമൊരുക്കിയാൽ നാളെകളിൽ നേരിടേണ്ട കുറേ പ്രതിസന്ധികളെ ഒഴിവക്കാം. വീടു പണിക്കു മുന്നിട്ടിറങ്ങുമ്പോൾ വിട്ടു പോകാതിരിക്കട്ടെ ഇത്തരം കാര്യങ്ങൾ.

No comments:
Post a Comment