Sunday, 6 September 2015

വാസ്തുവിധി പ്രകാരമാണോ വീടു പണിഞ്ഞത് ?

വാസ്തുവിധി പ്രകാരമാണോ വീടു പണിഞ്ഞത് ? 



വീടൊക്കെ കണ്ടു കൊച്ചുവർത്തമാനവും പറഞ്ഞിരിക്കുമ്പോഴാകും കേട്ടുമടുത്ത ആ ചോദ്യം വീണ്ടും. വാസ്തുവൊക്കെ കൃത്യമായി നോക്കിയിട്ടാണോ വീടു വെച്ചതു? വീടു പണിഞ്ഞു കഴിഞ്ഞവർ മാത്രമല്ല. പണിയാൻ പോകുന്നവരും കേൾക്കുന്ന ഒരു സ്ഥിരം ചോദ്യമാണിത്. ഇനി കൃത്യമായി നോക്കി എന്നു പറഞ്ഞാലും 'നോക്കിയതു ശരിയാണോ ' എന്ന ആശങ്ക പിന്നേയും തുടരും. ഇൗ ശരിയായ വാസ്തു എങ്ങനെ അറിയും എന്ന സംശയമാണു മിക്കവർക്കും.

   പരിചയ സമ്പന്നനായ ഒരു വാസ്തു വിദഗ്ദ്ധനെ സമീപിക്കുക എന്നതാണ് ഏറ്റവും പ്രധാനം. വാസ്തുവിന്റെ കുറച്ചു കാര്യങ്ങൾ പഠിച്ചു കൂടുതൽ സംസാരിക്കുന്നവരുടെകാലമാണിപ്പോൾ. ഇത്തരക്കാരെ തിരിച്ചറിയാൻ നമുക്കു കഴിയേണം. 

   വീടിന്റെ ചുറ്റളവ്, മുറികളുടെ സ്ഥാനം എന്നിവയുടെ  നി‌ർമാണ പ്രവർത്തനങ്ങൾ വാസ്തു അനുശാസിക്കുന്ന കണക്കിൽ തന്നെ ആരംഭിക്കണം. വീടു പണി ആരംഭിച്ച ശേഷം ഓരോ ഘട്ടത്തിലും വ്യത്യസ്തരായ വാസുതു വിദഗ്ദ്ധരുടെ സേവനം തേടുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാകും അപ്പോൾ കേൾക്കേണ്ടി വരിക. ഇതു ഗ്രഹനാഥനെ കൂടുതൽ ആശങ്കയിലാക്കും. ഒരേ രോഗത്തിനു വ്യത്യസ്തരായ ഡോക്ടറെ സമീപിക്കുന്നതുപോലെയാണിത്. നിലനിൽക്കുന്ന പ്രശ്നം എപ്പോഴും ഒന്നാകും. 

   വാസ്തുവിദഗ്ദ്ധർ പലപ്പോഴു സ്ഥാനത്ത് അല്ലാതെ നിൽക്കുന്ന മുറികൾ പൊളിച്ചു നീക്കം ചെയ്യാൻ നിർദേശിക്കാറുണ്ടു. ഇത്തരം സാഹചര്യങ്ങളിൽ എൻജിനീയർ കൂടി ഉണ്ടെങ്കിൽ ഇതിന്റെ ചെലവ്, കൂട്ടിയോജിപ്പിക്കുമ്പോഴോ പൊളിച്ചു നീക്കുമ്പോഴോ ഉണ്ടാകുന്ന സാങ്കേതിക പ്രശ്നം എന്നിവയിൽ ഒരു കൂട്ടായ ചർച്ചയ്ക്ക് വഴി ഒരുക്കും. നിർമാണം പൂർത്തിയാക്കി താമസം ആരഭിക്കുന്നതിനു മുൻപായി ഒരിക്കൽ കൂടി വാസ്തു അളവിലെ കൃത്യത വരുത്തുന്നത് നന്നായിരിക്കും. 

   മരണം, രോഗം, സാമ്പത്തിക ഭദ്രത  ഇവയൊന്നും പ്രവചിക്കാൻ കഴിയുന്ന ഒന്നും തന്നെ വാസ്തുവിൽ എങ്ങും പറയുന്നില്ല. എന്നാലിതൊക്കെ പ്രവചിച്ചു തട്ടിപ്പു നടത്തുന്ന വാസ്തു വിദഗ്ദ്ധരുടെ എണ്ണവും കൂടിയിട്ടുണ്ട്. വീട്ടിൽ താമസിക്കുന്നവർക്ക് എന്തു സംഭവിച്ചാലും വീടിനെ കുറ്റം പറയുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ടു. സ്വന്തം വീടു സമ്മാനിച്ച എല്ലാ സുഖവും മറന്നാണിതു പറയുന്നതെന്നും മറക്കാതിരിക്കുക. സ്വന്തം കുഞ്ഞിനെ തള്ളിപറയുന്നതുപോലെ തന്നെയാണിത്. 


നമ്മുടെ വീട്ടിലേക്കെത്തുമ്പോൾ ഉണ്ടാകുന്ന സന്തോഷവും സ്നേഹവും സമാധാനവുമാണു വലിയ കാര്യം. 

സ്നേഹവും ഈശ്വര വിശ്വാസവും നിലനിൽക്കുന്നിടത്തു മറ്റൊരു ദുഷ്ട്ട ശക്തികൾക്കും സ്ഥാനമില്ലെന്നതും മറക്കാതിരിക്കുക.

No comments:

Post a Comment