പഴയ വീടു പുതുക്കി പണിയുമ്പോൾ


മലയാളി എത്ര മാറിയാലും ഉള്ളിലെ പഴമയുടെ നന്മയൊന്നും അത്ര പെട്ടന്ന് ചിതലരിക്കില്ല. വിദേശ നിർമാണ രീതികളൊക്കെ വീടുകളുടെ കാര്യത്തിലും വന്നെന്നതു ശരിതന്നെ. എന്നാലും മലയാളി ആഗ്രഹിക്കുന്നത് 'ഒരു പഴയ മോഡൽ വീട്'. ചിലർ പഴമ നിറഞ്ഞ പുതിയ വീട് നിർമ്മിക്കും. മറ്റുചിലരാകട്ടെ, പഴയ വീടിനെ അതേപടി നിർത്തികൊണ്ട് പുതുക്കി പണിയും. പഴയവീടിനെ പഴമ ചോരാതെ, കൂടുതൽ സൗകര്യങ്ങളോടെ പുതുക്കി പണിയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാര്യമായ ശ്രദ്ധ കൊടുക്കേണ്ട ഒരുപാടു കാര്യങ്ങൾ ഉണ്ട്.
വ്യക്തമായ പ്ലാനോടുകൂടി ഇറങ്ങണമെന്നതു തന്നെ ഏറ്റവും പ്രധാനം. പഴയ വീട്, നാലുകെട്ട് എന്നിവ കൃത്യമായ തച്ചുശാസ്ത്ര വിധി പ്രകാരം നിർമ്മിച്ചിട്ടുള്ളവയാകും. ഇതു പൊളിച്ചു കളയുമ്പോഴോ ഇതിനോടു കൂട്ടിച്ചേർക്കുമ്പോഴോ നിലവിലെ വാസ്തുവിനു കോട്ടം തട്ടാതെ ഉത്തമമായ മറ്റൊരു കണക്കിൽ പണികൾ ആരംഭിക്കുക എന്നത് അത്ര എളുപ്പമല്ല. ഇത്തരം കാര്യങ്ങളിലാണ് മിക്കവർക്കും പാളിച്ചകൾ സംഭവിക്കുന്നത്.
ഭിത്തിയുടെ ബലക്ഷയം, വിള്ളൽ, ചോർച്ച, വെള്ളം ഒഴുകി പോകാനുള്ള ക്രമീകരണം എന്നിവ പരശോധിച്ച ശേഷമാകണം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ. വീടിന്റെ സുരക്ഷയെ നിർണയിക്കുന്നതും ഇതു തന്നെ. മിക്ക പഴയ വീടുകളിലേയു മറ്റൊരു പ്രശ്നം മുറികളുടെ വലിപ്പ കുറവാണ്. നിലവിലുള്ള ഭിത്തി പൊളിച്ചു നീക്കി ഇതിനൊരു പരിഹാരം കാണാം. പൊളിച്ചു നീക്കേണ്ട ഭിത്തികൾ വീടിന്റെ ബലക്ഷയത്തെ ബാധിക്കുന്നതാണെങ്കിൽ ആവശ്യമായ തൂണുകൾ നൽകി സുരക്ഷ ഒരുക്കാം.
ജനാലകളാണ് മറ്റൊരു പ്രശ്നം. പഴയ ജനാലകൾ മിക്കതും ചെറുതും, പൂർണമായും തടിയിൽ തീർത്തതുമാകും. വായുവിന്റെയു, പ്രകാശത്തിന്റേയും സുഗമമായ കടന്നു വരവിന് ഇതു തടസമായിരിക്കും. ഇവ പുതുക്കി എടുത്ത് ഗ്ലാസ് പാളികൾ ഉപയോഗിച്ചാൽ ഇൗ പ്രശനത്തിനൊരു പരിഹാരമാണ്. വാതിലുകളും ഇത്തരത്തിൽ അറ്റകുറ്റ പണികൾ നടത്തി എടുക്കുന്നതായിരിക്കും ലാഭകരം.
ചിതൽ ശല്യമാണ് പഴയ വീടുകളുടെ മറ്റൊരു പ്രശ്നം. വീടു പുതുക്കി പണിയാൻആരംഭിക്കുമ്പോൾ തന്നെ ഇതിനാവശ്യമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ മറക്കരുത്. വീടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം വൈദ്യുതിയുടെ കടന്നു വരവാണ്. പഴയകാല വയറിംങ് നിലനിർത്തികൊണ്ടു പോകുന്നത് നന്നല്ല. പൂർണമായും വയറിംങ് മാറ്റേണം. ആധുനിക രീതിയിലുള്ള പ്രകാശ സംവിധാനം ഒരുക്കുകയാണെങ്കിൽ ഇതാണ് സംരക്ഷിതം.
പുതുക്കി പണിത ശേഷം പഴയ പെയിന്റുകൾ നിലനിർത്തി അവയ്ക്കു പുറമേ പുതിയ പെയിന്റ് ചെയ്യുന്നതായിരിക്കു ലാഭകരം. വീടിനെ എപ്പോഴു ഭംഗി കൂട്ടുന്നത് ഫ്ലോർ ടൈലുകൾ ആണ്. പഴയ ഫ്ലോറുകൾ പൊളിച്ചു നീക്കാതെതന്നെ ടൈലുകൾ അതിനു മുകളിൽ ഒട്ടിക്കുന്നിൽ പ്രശ്നമൊന്നുമില്ല. അടുക്കളയും ബാത്ത്റൂമും ടൈലുകൾ ഒട്ടിക്കുന്നതു തന്നെയാണ് നല്ലത്.
പഴയ വീടുകൾ പുതുക്കി പണിയാനിറങ്ങുമ്പോൾ ബജറ്റ് എപ്പോഴും പ്രതീക്ഷിക്കുന്നതിലും കൂടുതൽ ആകുമെന്നത് മറ്റൊരു കാര്യം. പഴയ വീടിനു പുതുമ കൂട്ടാനിറങ്ങുമ്പോൾ ഇതൊക്കെ മറക്കാതിരിക്കുക.
No comments:
Post a Comment