ഭാഗ്യദിക്കിൽ വേണം സ്വപ്നഭവനം

വീട് വയ്ക്കുവാൻ ഭൂമി കണ്ടെത്തിയാൽ ആ സ്ഥലം വെട്ടി നിരപ്പാക്കി ആവശ്യമില്ലാത്ത മരങ്ങൾ മുറിച്ചുമാറ്റി കെട്ടിടസാമഗ്രികൾ ഇറക്കുന്നതിനുവേണ്ടി ഒരുഭാഗം ഒഴിവാക്കി മറ്റ് മൂന്ന് ഭാഗവും മതിൽ കെട്ടണം. ഇങ്ങനെ ചെയ്താൽ അവിടെ പണിയുന്ന ഗൃഹം പെട്ടെന്ന് പൂർത്തിയാകും. കൂടാതെ പ്രകൃതിയുടെ അദൃശ്യമായ ചില ദുഷ്ടശക്തികളുടെ കടന്നുകയറ്റം ഒഴിവാക്കാനും ഈ മതിൽകൊണ്ട് സാധിക്കും. അടുത്തതായി കിണറിന് സ്ഥാനം കാണണം. വടക്ക് കിഴക്കുഭാഗം മീനംരാശിയിൽ കിണർ എടുക്കുന്നതാണ് ഏറ്റവും ഉത്തമം.
നമ്മുടെ ഭൂമിക്ക് അനുസൃതമായി ഒരു പ്ലാൻ തയ്യാറാക്കുക. അതിൽ കിഴക്ക് ഭാഗവും വടക്ക് ഭാഗവും കൂടുതൽ സ്ഥലം വരത്തക്കവിധം ക്രമീകരിക്കുക. തെക്കുപടിഞ്ഞാറ് ഭാഗം ഭൂമി അല്പമെങ്കിലും ഉയർന്നിരിക്കുന്നത് നല്ലതാണ്. വീടിന്റെ ദർശനം ഗൃഹനായികയുടെ ജന്മനക്ഷത്രം പരിശോധിച്ച് ഏത് ദിക്കാണ് ഭാഗ്യദിക്ക് എന്ന് കണ്ടെത്തിയെടുക്കുന്നതായിരിക്കും നല്ലത്. നല്ല ഒരുദിവസം നോക്കി തെക്ക് പടിഞ്ഞാറ് (കന്നിമൂല) ഭാഗത്ത് തറകല്ലിടണം.
പൂജാമുറിയുടെ സ്ഥാനങ്ങൾപ്രത്യേകിച്ച് ഇരുനില വീടിന് രണ്ടാമത്തെ നിലയിൽ പൂജാമുറി കൊടുക്കുന്നതിൽ തെറ്റുണ്ടോ?
വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് (ഈശാനകോൺ) പൂജാമുറി സ്ഥാപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇരുനില വീടായാൽ തീർച്ചയായും ഭൂമിയുമായി ബന്ധപ്പെട്ട് താഴത്തെനിലയിൽ തന്നെ പൂജാമുറി ക്രമീകരിക്കണം. പൂജാമുറി ഇല്ലാത്ത വീടാണെങ്കിൽ ആ വീടിന് അനുയോജ്യമായ സ്ഥലത്ത് ഗൃഹനായികയുടെ കണ്ഠത്തിന് താഴെയുള്ള ഉയരത്തിൽ വേണം സ്റ്റാൻഡ് സ്ഥാപിക്കാൻ. എന്നിട്ട് പടംവച്ച് വിളക്ക് കത്തിക്കുന്നതിൽ തെറ്റില്ല. എന്നാൽ ബാത്ത് റൂമിന്റെ ചുവരിലും സ്റ്റെയർകെയ്‌സിന്റെ അടിഭാഗത്തും വിളക്ക് സ്ഥാപിച്ച് ഉപയോഗിക്കുന്നത് നല്ലതല്ല. ഒരു കുടുംബമാണ് താമസിക്കുന്നതെങ്കിൽ ഒരു നില വീടിനകത്ത് ഒരു അടുക്കളയും ഒരു പൂജാമുറിയുമാണ് ഉത്തമം. രണ്ടാമത്തെ നിലയ്ക്ക് പുറത്തുകൂടി സ്റ്റെയർകെയ്‌സ് ഉണ്ടെങ്കിൽ അവിടെയും ഒരു അടുക്കളയും ഒരു പൂജാമുറിയും വരുന്നതിൽ തെറ്റില്ല.
അടുക്കളയുടെ സ്ഥാനങ്ങൾഒന്നാംസ്ഥാനം കിഴക്ക് തെക്കായ അഗ്‌നികോണാണ്. രണ്ടാംസ്ഥാനം വടക്ക്പടിഞ്ഞാറായ വായൂകോണാണ്. മൂന്നാം സ്ഥാനം കിഴക്ക് വടക്കായ ഈശാനകോണാണ്. ഈ മൂന്ന് ദിക്കിലും അടുക്കള വന്നാൽ ഉത്തമമാണ്.
സ്റ്റെയർകെയ്‌സ് രൂപകല്പന
സ്റ്റെയർകെയ്‌സ് പണിയുന്നത് ഒന്നുകിൽ തെക്കോട്ട് നോക്കി കയറണം. അല്ലെങ്കിൽ പടിഞ്ഞാറോട്ട് നോക്കി കയറി ക്‌ളോക്ക്വൈസിൽ വരണം.ഒരു കാരണവശാലും വടക്ക് കിഴക്കേമൂലയിൽ നിന്നും (ഈശാനകോൺ) െ്രസ്രയർകെയ്‌സ് പണിയരുത്. അതുപോലെ വീടിന്റെ ബ്രഹ്മസ്ഥാനത്തുനിന്നു മദ്ധ്യഭാഗത്ത്) െ്രസ്രയർകെയ്‌സ് ആരംഭിക്കരുത്. കൂടാതെ പൂമുഖവാതിലിന് നേരെ െ്രസ്രയർകെയ്‌സ് വരരുത്. പൂമുഖവാതിലിന് നേരെ െ്രസ്രയർകെയ്‌സ് വന്നാൽ ആ വീടിന്റെ ഗൃഹനായികയ്ക്ക് ദോഷം സംഭവിക്കുകയും വീടിന്റെ സമ്പദ്ഘടനയെ ഇത് സാരമായി ബാധിക്കുകയും ചെയ്യും.
വീട്ടിലേക്കുള്ള പടികൾവീട്ടിലേയ്ക്ക് കയറുന്ന പടികൾ ഇരട്ടസംഖ്യയിൽ നിൽക്കണം. രണ്ട്, നാല്, ആറ്, എട്ട് എന്നീ ക്രമത്തിൽ. പണ്ടത്തെ കണക്കനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്നീ രീതിയിൽ ലാഭത്തിലേക്ക് കാലെടുത്ത് വയ്ക്കുന്ന രീതിയിലാകണം. െ്രസ്രയർ കെയ്‌സ് പടിയായിരുന്നാലും ഇതു തന്നെയാണ് തത്വം. വീടിന്റെ കട്ടിളപ്പടി, ജനൽ എന്നിവയും ഇരട്ടസംഖ്യയിൽ വരുന്നതാണ് ഉത്തമം.

No comments:
Post a Comment