വീട് വയ്ക്കാൻ ദിശ നോക്കുന്പോൾ

വാസ്തുശാസ്ത്രവിധി അനുസരിച്ച് ദിക്കുകൾ കൃത്യമായി കണക്കാക്കുന്നതിന് പ്രാചീനകാലത്ത് സൂര്യന്റെ ഉദയാസ്തമനത്തെ അടിസ്ഥാനപ്പെടുത്തിയും പിന്നീട് അത് ദിശ നിർണ്ണയിക്കുന്നതിന് മാഗ്‌നറ്റിക് കോമ്പസും ആയി മാറി. ഈ ദിശ നിർണ്ണയിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ സൂചിപ്പിക്കുന്നു. കോമ്പസ്സുകൾ രണ്ടുവിധമാണ്. അതിൽഒന്ന് സൈറ്റ് വെയിനോടുകൂടിയ മാഗ്‌നറ്റിക് കോമ്പസ് രണ്ടാമത്തേത് ലെൻസാറ്റിക് കോമ്പസ്. അതിനുമുൻപായി ഭൂമിയുടെ ശരിയായ കിഴക്ക് (കാന്തിക വടക്ക്) സൂര്യന്റെ ഉദയാസ്തമന കിഴക്കും ഉള്ള വ്യത്യാസവും അറിഞ്ഞിരിക്കണം. ആകെ വ്യതിയാനം പല രീതിയിലാണ്. അവ മൂന്നായി കാണാം. ഒന്ന് ലൗകികവ്യതിയാനം. രണ്ട് വാർഷിക വ്യതിയാനം. മൂന്ന് ദൈനിക വ്യതിയാനം കൂടാതെ ക്രമരഹിത വ്യതിയാനവും ഉണ്ട്.
1. ലൗകിക വ്യതിയാനംഒന്നോ രണ്ടോ നൂറ്റാണ്ടുകൊണ്ട് കാന്തികസൂചി ഒരു ദിശയിലേക്ക് തിരിയുകയും കുറേനാൾ കഴിയുമ്പോൾ ശരിക്കുള്ള ദിശയിൽ നിൽക്കുകയും പിന്നെ മറു ദിശയിലേക്ക് തിരിയുകയും ചെയ്യുന്നു.
2. വാർഷിക വ്യതിയാനംശരിയായ കാന്തികദിശയും സൂര്യന്റെ ഉദയാസ്തമന ദിശയും എല്ലാ ദിവസവും ഒരു പോലെ അല്ല. അത് ദക്ഷിണായന ഉത്തരായന ക്രമമായി 12 ഡിഗ്രിയിൽ ഇടത്തോട്ടും വലത്തോട്ടും കാന്തികദിശയിൽ നിന്ന് മാറുന്നു. അത് പരമാവധി 23.5 ഡിഗ്രിവരെ ആകുകയും ചെയ്യാറുണ്ട്. ഗൃഹനിർമ്മാണത്തിനായാലും ദേവാലയ നിർമ്മാണത്തിനായാലും ഈ തത്വം പാലിച്ചേ ദിശ നിർണയിക്കാവൂ. ഇത് കൂടാതെ ദൈനിക വ്യതിയാനം ഇത് ഭൂമി ഒരു ദിവസം സൂര്യനെ ചുറ്റുന്നതിന്റെ ഡിക്ലിനേഷൻ ആണ്. ഇത് പരിഗണിക്കേണ്ടതില്ല. കൂടാതെ ക്രമരഹിത വ്യതിയാനം കൂടി കണക്കാക്കേണ്ടതുണ്ട്. ഭൂമികുലുക്കം, അഗ്‌നിപർവ്വതം ഇങ്ങനെയുള്ള പ്രതിഭാസം കാരണം 1 ഡിഗ്രി മുതൽ 2 ഡിഗ്രി വ്യതിയാനം സംഭവിക്കുന്നതായി പഠനം തെളിയിക്കുന്നു.
ചോദ്യം : എന്റെ വീട് പണിത് താമസം തുടങ്ങിയിട്ട് 5 വർഷമായി പലവിധ ബുദ്ധിമുട്ടുകളും അതിനുശേഷം അനുഭവപ്പെടുന്നുണ്ട്. വാസ്തു വിദഗ്ദ്ധനെ കാണിച്ചപ്പോൾ വീട് വിദിഘ് ആയിട്ടാണ് പണിതിരിക്കുന്നത് എന്ന ദോഷം പറഞ്ഞു എന്നാൽ വീട് റോഡിന് പാരലായി ആണ് പണിതത്. അന്ന് അത് ചെയ്ത എൻജിനീയർ വാസ്തു അറിയാമെന്ന് പറഞ്ഞ് രാജവീഥി അനുസരിച്ചിട്ടാണ് ചെയ്തത്. ഇതിന്റെ ശരിയായ വസ്തുത ഒന്ന് വിശദീകരിക്കാമോ?
പ്രമീള, ആലപ്പുഴ
എപ്പോഴും പുതിയ ഗൃഹനിർമ്മാണം നടത്തുമ്പോൾ ആദ്യം ചെയ്യേണ്ട ഒരു കാര്യമാണ് സ്ഥാന നിർണയം. വീടിന്റെ ദർശനം ഇവ. ഇതിൽ സ്ഥാനനിർണയത്തിൽ പറമ്പിന്റെ ചരിവ്. ഭൂമിയുടെ കിടപ്പ്, പുഴ, വയൽ, മല ക്ഷേത്രങ്ങളുടെ സാമീപ്യം ഇവ പ്രത്യേകം പരിഗണിക്കണം. അതുപോലെ ക്ഷേത്രങ്ങളും ദേവാലയങ്ങളും പണിതിരിക്കുന്നത് ദിക്കിന്അനുസരിച്ചായിരിക്കും. പണ്ട് കാലത്ത് റോഡുകളും വഴികളും ഇതിനെഅടിസ്ഥാനമാക്കിയാണ് ഉണ്ടായിരുന്നത്. ഈ പാതകളെ രാജഭരണകാലത്ത് രാജവീഥി എന്നാണഅ അറിയപ്പെട്ടിരുന്നത്. ക്ഷേത്രത്തിനെ അല്ലെങ്കിൽ ഒരു പട്ടണം തന്നെ രൂപകല്പനചെയ്തിരുന്നത് ക്ഷേത്രത്തെയോ ദേവാലയത്തെയോ അടിസ്ഥാനമാക്കിയാണ്. ഇവയെ കേന്ദ്രബിന്ദുവായി കണക്കാക്കി കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് എന്നീ നാലു ദിശകളിലും വഴിയോ രാജവീഥിയോ പണിതീരുന്നു. ഇതിന് അഭിമുഖമായി വീടുപണിതാൽ അത്തരം വീട് ദിക്കിന് വിപരീതമായി വരില്ല. അതിനെ തെറ്റായി പറഞ്ഞതാണ് മേല്പറഞ്ഞ രാജവീഥി. അത് തെറ്റ് തന്നെയാണ്. ഒരു കാരണവശാലും ദിക്കിന് വിപരീതമായി വീട് പണിയുന്നത് നല്ലതല്ല. അത് കഴിവതും മാഗ്‌നറ്റിക് കോമ്പസ് വച്ച് ദിശക്രമീകരിച്ച് കഴിവതും ഏറ്റവും കുറഞ്ഞ 23 ഡിഗ്രി എങ്കിലും വരുന്നതരത്തിൽ ചെയ്യുന്നതാണ് ഒരു ഐശ്വര്യഭവനത്തിന് നല്ലത്

No comments:
Post a Comment