Sunday, 6 September 2015

ഗൃഹത്തിലേക്ക് പ്രവേശിക്കുന്പോൾ

ഗൃഹത്തിലേക്ക് പ്രവേശിക്കുന്പോൾ 



പുരാവസ്തു എന്താണെന്നതിനെക്കുറിച്ച് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദിവസേന കുറേ ചോദ്യങ്ങൾ കിട്ടാറുണ്ട്. അതേ പോലെ ഗൃഹപ്രവേശനത്തോടനുബന്ധിച്ച് ഏതൊക്കെ ചടങ്ങുകളാണ് നടത്തേണ്ടത് എന്നതിനെക്കുറിച്ചും. ഈ രണ്ടു വിഷയങ്ങളെക്കുറിച്ചും വിശദമാക്കാം.

വീട് മനുഷ്യവാസ യോഗ്യമാകാൻ വാസ്തുപുരുഷ സങ്കൽപ്പമനുസരിച്ച് വാസ്തു പുരുഷന്റെ ശരീരത്തിൽ സ്ഥിതി ചെയ്യുന്ന ബ്രഹ്മാദി ദേവൻമാരെ പ്രീതിപ്പെടുത്തുന്ന കർമ്മമാണ് പുരാവസ്തുബലി അഥവാ വാസ്തുപൂജ. ഗൃഹപ്രവേശ ആചാരത്തിൽ പ്രാദേശികതലത്തിൽ പലപ്പോഴും വ്യത്യാസം ഉണ്ടാകാമെങ്കിലും പൊതുവേ ഗൃഹപ്രവേശ ദിവസത്തിനുമുമ്പ് ഗണപതിഹോമം നടത്തണം. മുഹൂർത്തത്തിന് മുമ്പ് ഗൃഹം വൃത്തിയാക്കി പ്രധാനവാതിലുകളിൽ തോരണങ്ങൾ തൂക്കുകയും കളഭം കലക്കി തളിക്കുകയും ആകാം. പൂവ്, കടുക്, വെള്ളപ്പൂക്കൾ ഇവ വിതറി ചന്ദനത്തിരി കൊണ്ട് പുകയ്ക്കുകയും ചെയ്യുക. മുഹൂർത്തസമയത്ത് ഗൃഹനായിക നിലവിളക്ക് കൊളുത്തി മുമ്പിൽ നടക്കണം. പിന്നാലെ ഗൃഹനായകൻ, മറ്റു ബന്ധുക്കൾ എന്നിവർ പഴവർഗ്ഗങ്ങൾ, പണപ്പെട്ടി, പാൽപ്പാത്രം, ധാന്യം മുതലായവയോടുകൂടി ഭവനത്തെ പ്രദക്ഷിണം വച്ച് തുളസിത്തറയുണ്ടെങ്കിൽ അതിനെയും പ്രദക്ഷിണം വച്ച് വലതുകാൽ വച്ച് വീട്ടിൽ കയറണം.

അതിനുശേഷം നേരത്തെ നടത്തിയ ഗണപതി ഹോമത്തിലെ ഹോമകുണ്ഡത്തിൽ നിന്നുള്ള തീയെടുത്ത് അല്ലെങ്കിൽ നിലവിളക്കിൽ നിന്ന് തീയെടുത്ത് പാലുകാച്ചൽ നടത്താം. അവരവരുടെ മതാചാരപ്രകാരമുള്ള രീതിയിൽ ഈ കർമ്മം നടത്തുന്നതിൽ തെറ്റില്ല.

No comments:

Post a Comment