രാശിയും വീടും
ഗൃഹനിർമ്മാണത്തിന്കല്ലിടുന്നത് സ്ഥാനം നിശ്ചയിച്ച് തന്നെയാണ് ചെയ്യേണ്ടത്. വീടുപണി ആരംഭിക്കുന്നത് ഏതുമാസം ആണെന്നതിനനുസരിച്ചാണ് കുറ്റിവയ്ക്കുന്നതിനും കല്ലിടുന്നതിനും സ്ഥാനം നിശ്ചയിക്കേണ്ടത്. ശാസ്ത്രവിധിപ്രകാരം ഇതിന് ശാസ്ത്രീയമായ ഒരു തത്വം ഉണ്ട്.
നമുക്ക്ഭൂമിയുടെ ചലനത്തിന് രണ്ടുരീതിയാണ് ഉള്ളത്. അതിൽ ഒന്ന് ഒരു ദിവസം 24 മണിക്കൂർ കൊണ്ടുള്ള സ്വയം കറക്കങ്ങളും രണ്ടാമത്തേത് 365 ദിവസം കൊണ്ട് (1വർഷം) സൂര്യനെ വലം വയ്ക്കുന്ന ചലനവുമാണ്. ഈ രണ്ടു ചലനത്തിനേയും ആസ്പദമാക്കിയാണ് ഇവയുടെ കാര്യത്തിൽ സ്ഥാനവും മുഹൂർത്തവും നിശ്ചയിക്കുവാൻ. വാസ്തു പുരുഷസങ്കൽപ്പമനുസരിച്ച് വടക്കു കിഴക്ക് തലയും തെക്കുപടിഞ്ഞാറ് പാദവും ആയിട്ടാണല്ലോ കിടക്കുന്നത്.
സൂര്യനിൽ നിന്നും അടർന്നു വീണ ഒരു തുണ്ടാണ്ഭൂമിയെന്നും അങ്ങനെയുള്ള ഭൂമി മൊത്തം വാസ്തു പുരുഷ മണ്ഡലമായും അതിൽ ഒരു തുണ്ടു ഭൂമിയിൽ വാസ്തുമണ്ഡലം കണക്കാക്കി മനുഷ്യാലയത്തിനോ ദേവാലയത്തിനോ സ്ഥാനം ഗണിക്കുമ്പോൾ ഈ തത്വം അടിസ്ഥാനപ്പെടുത്തി വേണം സ്ഥാനം നിശ്ചയിക്കേണ്ടത്. അതായത് ഭൂമിയെ ചലനഗതിയെ അനുസരിച്ച് ഒരു വർഷത്തിൽ ഉള്ള ചലനത്തിന് അനുസരണമായി ഏതു മാസത്തിലാണോ ഗൃഹാരംഭം തുടങ്ങുന്നത്. ആ മാസം മുതൽ ജ്യോതിഷപ്രകാരം പ്രദക്ഷിണ ക്രമമായി കണക്കാക്കി അതിന്റെ പത്താം രാശിയിലാണ് കല്ലിടേണ്ടത്.
ഉദാഹരണമായി വൃശ്ചിക മാസത്തിലാണ് ഗൃഹാരംഭം തുടങ്ങുന്നതെങ്കിൽ വൃശ്ചികം മുതൽ പ്രദക്ഷിണ ക്രമമായി കണക്കാക്കിയാൽ അതിന്റെ പത്താംരാശി എന്നുപറയുന്നത് ചിങ്ങമാണ്. ഈ ചിങ്ങം രാശിയിലാണ് കല്ലിടേണ്ടത്. അതിൽ ഒരു രാശിയെ ദിവസങ്ങളായി ഭാഗിച്ച് കൃത്യമായി സ്ഥാനം നോക്കി ഇടാവുന്നതാണ്. എന്നാൽ കുറ്റിവയ്ക്കുന്നത് രാശി നോക്കിയാവണമെന്നില്ല. അതിന് കന്നിരാശിയിൽനിന്ന് തുടങ്ങി പ്രദക്ഷിണക്രമമായി ധനു, മീനം, മിഥുനം വീണ്ടും കന്നിയിലെ കുറ്റിയിൽ ചരട് യോജിപ്പിക്കേണ്ടതാണ്. എന്നാൽ അപ്രദക്ഷിണമായി ഒരിക്കലും ചരടുകെട്ടരുത്. പ്രധാന കുറ്റിവെയ്പ്പിന് ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. കറയുള്ള മരത്തിന്റെ (ഉദാ: പ്ലാവ്) ഏറെ ഉത്തമം. ചിതൽ പിടിച്ചതും ജീർണ്ണിച്ചതുമായ കുറ്റിവയ്ക്കരുത്. കുറ്റിയുടെ അളവ് നോക്കുന്നത് നല്ലതാണ്. 60 സെ.മീ (20അംഗുലം) 72 സെ.മീ ഒരു കോൽ ഇവ നല്ല അളവുകളാണ്. കുറ്റിവയ്ക്കുമ്പോൾ കുറ്റിയുടെ ചുവട് മരത്തിന്റെ തലകീഴായി വരാതെ നോക്കണം.
മേൽപ്പറഞ്ഞ ശാസ്ത്രവിധിപ്രകാരം കല്ലിടുന്നതിനും കുറ്റിവയ്ക്കുന്നതിനും ഇന്ന് പല പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ട്. അതിൽ പ്രധാനം പഴയകാലത്ത് ധാരാളം സ്ഥലവും പറമ്പും ഉള്ള സ്ഥലത്താണ് ഈ രീതി പറഞ്ഞിരിക്കുന്നത്. ഇന്ന് 5 സെന്റിന് താഴെ വരെ വീടുപണി ചെയ്യേണ്ടതിനാൽ മേൽപ്പറഞ്ഞ രീതി പലപ്പോഴും നടപ്പിലാക്കാൻ കഴിയാതെ വരും. അങ്ങനെയുള്ള അവസരങ്ങളിൽ വീടിന്റെ പ്ലാൻ അനുസരിച്ച് പ്രസ്തുത പറമ്പിൽ വീടു നിൽക്കുമോ എന്ന്‌നോക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കിൽ നിയമനുസരിച്ചുള്ള െലേ യമരസ ഇല്ലാതെ വരുകയും അത് ആദ്യമായി വച്ച കുറ്റിയുടെ സ്ഥാനവും കല്ലിടാനുള്ള സ്ഥാനത്തിനും മാറ്റം വരാൻ ഇടയാവും. ഇത് ഒഴിവാക്കാൻ പ്രധാന കുറ്റിവയ്ക്കുന്നതിന് മുമ്പ് വീടിന്റെ ശരിയായ പ്ലാൻ പറമ്പിൽ
set back ചെയ്തു നോക്കിയിട്ടുവേണം. മേൽപ്പറഞ്ഞ ശാസ്ത്രവിധി നോക്കേണ്ടത് എന്ന് സാരം.

No comments:
Post a Comment