പഴമയുടെ സന്പത്ത്

കേരളത്തിലായാലും ഇന്ത്യയിലായാലും ലോകത്ത് എവിടെ പോയാലും വാസ്തു തത്വങ്ങൾ ഒന്ന് തന്നെയാണ്. അതിന് അടിസ്ഥാന ഗ്രന്ഥങ്ങൾ തന്നെ പ്രമാണമായി സ്വീകരിക്കണം. വാസ്തുവിനെപ്പറ്റി അല്പസ്വല്പം പഠിച്ചതിന് ശേഷം അതിനെ ശരിയായ രീതിയിൽ വിലയിരുത്താതെ ചിലർ ഉന്നയിക്കുന്ന അബദ്ധ പ്രസ്താവനകൾ കാരണം വാസ്തുശാസ്ത്രത്തിന്റെ ശാസ്ത്രീയ തത്വങ്ങളെക്കുറിച്ച് ജനങ്ങൾക്ക് സംശയമുണ്ടാകുന്നുണ്ട്. കേരളത്തിലായാലും ഇന്ത്യയിലായാലും പഴയകാലത്ത് ഉണ്ടായിട്ടുള്ള പ്രധാന നിർമ്മാണരീതികൾ എല്ലാം തന്നെ ഇതിന് തെളിവുകളാണ്. കേരളത്തിന്റെ ക്ഷേത്രനിർമ്മാണങ്ങളും ഗൃഹനിർമ്മാണവും എല്ലാം തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. ആകെ മാറ്റമുള്ളത് നിർമ്മാണരീതിയിലാണ്. അത് അതാതു സ്ഥലത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും അനുസരിച്ചാണ് മാറ്റം വന്നിരിക്കുന്നത്. ഉദാഹരണമായി കേരളത്തിലെ വാസ്തു നിർമ്മാണരീതി ഇവിടത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും അനുസരിച്ച് രൂപപ്പെട്ടിട്ടുള്ളതാണ്. കേരളത്തിന്റെ ഭൂപ്രകൃതി പരിശോധിച്ചാൽ കുന്നും ചരിവും നിലവും ഒക്കെ ചേർന്ന മനോഹരമായ ഭൂപ്രകൃതിയാണ്. കൂടാതെ ഒരു വർഷത്തിൽ എട്ടു മാസത്തോളം നല്ല മഴകിട്ടുന്ന പ്രദേശവുമാണ്. ഇങ്ങനെയുള്ള സ്ഥലത്ത് നിർമ്മാണം നടത്തുമ്പോൾ ഭൂപ്രകൃതിക്ക് കാലാവസ്ഥയ്ക്കും മുന്തിയ പരിഗണന കൊടുത്തേ പറ്റൂ എന്ന് പൂർവികർ മനസിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ചരിഞ്ഞ മേൽക്കൂരയും ഉയരം കുറഞ്ഞ വരാന്തയും വീടുകൾക്കുണ്ടായിരുന്നു. വരാന്തയുടെ കഴുക്കോലുകൾ നീളം കൂട്ടി പുറത്തേക്ക് ചാടിച്ചാണ് തിണ്ണപോലുള്ള അവയവം കൂട്ടിചേർത്തത്. വലിയ വീടുകളും കൂടുതൽ മുറികളും വേണ്ടിവരുമ്പോൾ വായുസഞ്ചാരത്തിന്റെയും വെളിച്ചത്തിന്റെയും കുറവ് പരിഹരിക്കുന്നതിന് വീടിന്റെ മദ്ധ്യഭാഗത്ത് നടുമുറ്റം നിർമ്മിച്ചു.
കാലത്തിന്റെ മാറ്റംപക്ഷേ, അന്നത്തെ നിർമ്മാണ രീതിയിൽ നിന്ന് ഇന്ന് ഏറെ മാറ്റങ്ങൾ വന്നു. വെറും മണ്ണുകൊണ്ടും ഇഷ്ടികകൊണ്ടും ഉണ്ടാക്കിയിരുന്ന ഭിത്തിയുടെ സ്ഥാനത്ത് കോൺക്രീറ്റ് തൂണുകളും മറ്റും വന്നു. മരം കൊണ്ടും മുളകൊണ്ടുമുള്ള മേൽക്കൂരയുടെ സ്ഥാനത്ത് കോൺക്രീറ്റ് ആയി. അതുപോലെ സ്റ്റീൽ ഫാബ്രിക്കേറ്റഡ് റൂഫ് ട്രസ്സ് വ്യാപകമായി. ഇവയൊക്കെ വാസ്തുശാസ്ത്രത്തിന്റെ ചില കണക്കുകളുടെ പ്രാധാന്യം മാറ്റിയിട്ടുണ്ട്. വീടിന്റെ ഭിത്തിപ്പുറം ചുറ്റളവ് പണ്ട് നിശ്ചയിച്ചിരുന്നത് ഉത്തരത്തിൽ ആയിരുന്നത് ഇന്ന് ബേസ്‌മെന്റ് അല്ലെങ്കിൽ ഭിത്തിപ്പുറം അളവായി മാറി. മുറികളുടെ അളവുകൾ ശാസ്ത്രപ്രകാരം അന്നും ഇന്നും ഒന്നുതന്നെയാണ്.
(അളവുകളുടെയും കോലുകളുടെയും വ്യത്യാസം ഇന്ന് ഏകീകരിച്ചിട്ടാണ് ചെയ്യുന്നത്). ക്ഷേത്ര നിർമ്മാണത്തിൽ ഈ വ്യത്യാസം കേരളത്തിലും ഇന്ത്യയുടെ ഇതര സംസ്ഥാനങ്ങൾ തമ്മിലുമുള്ള വ്യത്യാസം നമുക്ക് ദർശിക്കാൻ കഴിയും. ഉദാഹരണമായി കേരളത്തിലെ ക്ഷേത്ര നിർമ്മാണ രീതി നോക്കിയാൽ ഞാൻ നേരത്തെ പറഞ്ഞ ഭൂപ്രകൃതിയേയും കാലാവസ്ഥയേയും പരിഗണിച്ചാണ് ഉണ്ടായിട്ടുള്ളത്. കേരളത്തിലെ പ്രധാനക്ഷേത്ര നിർമ്മാണങ്ങൾ ഇതിന് തെളിവാണ്. ഗുരുവായൂർ ക്ഷേത്രം, ശബരിമല ക്ഷേത്രം, ആറന്മുള്ള പാർത്ഥസാരഥി ക്ഷേത്രം തുടങ്ങി 90 ശതമാനം ക്ഷേത്രങ്ങളും ഇതിന് ഉത്തമ ഉദാഹരണങ്ങളാണ്.
എന്നാൽ അടുത്തകാലത്ത് ഉണ്ടായിട്ടുള്ള പല നിർമ്മാണങ്ങളും ഇതിൽ നിന്ന് മാറിപ്പോയിട്ടുണ്ട്. അതിൽ കൂടുതലും നമ്മുടെ അയൽസംസ്ഥാനമായ തമിഴ്‌നാടിന്റെ നിർമ്മാണരീതിയെ അനുകരിച്ചുള്ളവയാണ്. തമിഴ്‌നാടിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും കേരളത്തിൽ നിന്നും ഏറെ വിഭിന്നമാണ്. അവിടെ പോയാൽ നമുക്ക് ബോദ്ധ്യപ്പെടുന്ന ഒരു കാര്യം വളരെ വിശാലമായ പ്രതലം, പരന്ന ഉപരിതലം, നിലം തുടങ്ങിയവ കഴിഞ്ഞാൽ വളരെ ഉയർന്ന ഒരു മലയോ പർവ്വതമോ രൂപപ്പെട്ടുകാണുന്നു. അതിനെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് തമിഴ്‌നാട്ടിലെ മിക്ക ക്ഷേത്ര നിർമ്മിതികളും. വളരെ ഉയരത്തിൽ നിൽക്കുന്ന ഗോപുരങ്ങൾ ഇതിന് ഉദാഹരണമാണ്. അതാണ് നിർഭാഗ്യവശാൽ നമ്മൾ നിർമ്മാണതൊഴിലാളികളുടെ അഭാവത്തിൽ തമിഴ് നാട്ടിൽ നിന്ന് കടമെടുക്കുമ്പോൾ ആ ശൈലി ഇവിടെ കൂടുതലായി വരുന്നത്. വാസ്തുശാസ്ത്രം കൈകാര്യം ചെയ്യുന്നവരും സർക്കാരും ഇത്തരം കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ടോ എന്ന് ഇനിയും ഗൗരവമായി ചിന്തിക്കണം. വടക്കേ ഇന്ത്യയിലാവട്ടെ വാസ്തുശാസ്ത്ര രീതികൾ പലതും വിസ്മരിച്ചാണ് നിർമ്മാണം നടക്കുന്നത്. അതിന് കാരണം പ്രധാനമായും വിദേശകടന്നുകയറ്റം, മുഗൾ ആർക്കിടെച്ചറിന്റെ കടന്ന് കയറ്റം മൂലം ഭാരതീയ വാസ്തു സങ്കല്പത്തിന് കാര്യമായ തിരിച്ചടി ഏറ്റിട്ടുണ്ട്. എന്നാൽ കേരളത്തിൽ ഇന്നും ഈ ശാസ്ത്രം കുറെയെങ്കിലും ഉൾകൊണ്ട് ഗൗരവമായ പഠനത്തിലും പ്രയോഗത്തിലും നിലനിൽക്കുന്നു എന്നത് ഏറെ ആശ്വാസകരമാണ്.

No comments:
Post a Comment