സ്വീകരണ മുറിയുടെ സ്ഥാനം

വാസ്തുശാസ്ത്രപ്രകാരംഒരു വീട് നിർമ്മിക്കുമ്പോൾ മുറികളുടെ സ്ഥാനത്തെപ്പറ്റി പലപ്പോഴായി ഈ പംക്തിയിൽ പറഞ്ഞിട്ടുണ്ട്. അതിൽ സ്വീകരണമുറിയും കിടക്കമുറിയും അടുക്കളയും ഊൺമുറിയും ഉൾപ്പെട്ടിട്ടുണ്ട്. ചില വസ്തുതകളും സ്വീകരണമുറിയെപ്പറ്റി ഇവിടെ സൂചിപ്പിക്കുന്നു.
ആദ്യമായി സ്വീകരണമുറിഎപ്പോഴും കെട്ടിടത്തിന്റെ വടക്ക് പടിഞ്ഞാറ്, വടക്ക് അല്ലെങ്കിൽ വടക്ക് കിഴക്ക് ദിക്കിൽ വരുന്നതാണ് ഉത്തമം. തീരെ ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ കിഴക്ക് വശം സ്വീകരിക്കാവുന്നതാണ്.
സ്വീകരണമുറി വടക്ക് പടിഞ്ഞാറായാൽവടക്ക് പടിഞ്ഞാറിന്റെ അധിപൻ വായു ആണ്. അതിന്റെ ഫലം എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നതാണല്ലോ വായു. അതുകൊണ്ട് വീട്ടുടമസ്ഥൻ എപ്പോഴും തിരക്കുള്ള ആളായിരിക്കും. ഗൃഹനാഥൻ രാഷ്ട്രീയക്കാരനോ വളരെ തിരക്കുള്ള ബിസിനസ് ചെയ്യുന്ന ആളോ ആയിരിക്കും. അല്ലെങ്കിൽ അത്തരം ആളുകൾക്ക് ഈ സ്ഥാനം ഉത്തമമാണ്. ആളുകൾ വിശ്രമമില്ലാതെ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു അവസ്ഥയായിരിക്കും ഇവിടെ.
വടക്ക് കിഴക്ക്ജലമാണ് ഈ ദിക്കിന്റെ അധിപൻ. പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന അനുകൂലാവസ്ഥ പരമാവധി പ്രയോജനപ്പെടുത്താവുന്ന ദിക്കാണ് ഇത്. ദേവൻമാരുടെ സഞ്ചാരപഥത്തിൽ സ്ഥിതിചെയ്യുന്ന ഭാഗമാണിത്. ഈ ഭാഗത്ത് സ്വീകരണമുറി ഒരുക്കിയാൽ പ്രശാന്തമായ ഒരു അനുഭവം ഉണ്ടാകുന്നതാണ്.
വടക്ക്കുബേരനും സോമനുമാണ് വടക്ക് ദിക്കിന്റെ അധിപന്മാർ. സുഖഭോഗത്തിന്റെയും സമ്പത്തിന്റെയും ദേവനായ കുബേരൻ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്നതുകൊണ്ട് സുഖാനുഭവങ്ങളും ദാമ്പത്യസൗഭാഗ്യവും അനുഭവപ്പെടും. സോമൻ ആരോഗ്യത്തിന്റെ അധിപനായതിനാൽ ഈ സ്ഥാനത്ത് സ്വീകരണ മുറി വന്നാൽ ആരോഗ്യസ്ഥിതി മെച്ചപ്പെടും.
സ്വീകരണ മുറിയിലെ ഫർണിച്ചർസാധാരണഗതിയിൽ ഒരു വീട്ടിലെ ഏറ്റവും വലിപ്പം കൂടിയ മുറിയും അതോടൊപ്പം ഭാരം കൂടിയ വസ്തുക്കളും (ഫർണിച്ചർ തുടങ്ങിയത്) ഇടുന്നത് സ്വീകരണ മുറിയിലായിരിക്കുമല്ലോ. പുസ്തകങ്ങൾ അതുപോലുള്ള സ്വീകരണ മുറിയിൽ വയ്ക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഷെൽഫുകൾ തെക്കുഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ വയ്ക്കുകയാണ് ഉത്തമം. അതുപോലെ വലിയ ഭാരം കൂടിയ സോഫയോ മറ്റോ ഉണ്ടെങ്കിൽ തെക്കോ വടക്കോ ഭാഗത്ത് ആണ് വരേണ്ടത്. തടികൊണ്ടുള്ള അലമാരയും ഈ ഭാഗത്ത് വരാവുന്നതാണ്.
ഒരുപാട് നേരം ടെലിവിഷൻ കാണുന്ന ദുശീലം ഉള്ള വ്യക്തിയാണെങ്കിൽ ടെലിവിഷൻ മുറിയുടെ വടക്ക് പടിഞ്ഞാറ് മൂലയിൽ വയ്ക്കുക. ആ ഭാഗത്തിന്റെ അധിപൻ വായു ആണല്ലോ. വായുവിന്റെ അടിസ്ഥാന സ്വഭാവം ചലനമാണ്. അതുകൊണ്ട് അവിടെ അധികസമയം ഇരുന്ന് ടിവി കാണാൻ കഴിയില്ല. എഴുന്നേറ്റ് പോകേണ്ട സാഹചര്യം വരുന്നതാണ്. എന്നാൽ സ്വസ്ഥമായി ടെലിവിഷൻ കാണണമെന്നുണ്ടെങ്കിൽ തെക്ക് കിഴക്ക് ഭാഗത്ത് വയ്ക്കുന്നതാണ് ഉത്തമം. കിഴക്ക് വശത്ത് ആട്ടുകട്ടിൽ വരുന്നത് നല്ലതാണ്. മരിച്ചുപോയ പിതൃക്കളുടെ ഫോട്ടോകൾ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥാപിക്കാവുന്നതാണ്. കുഞ്ഞുങ്ങളുടെ ഫോട്ടോകൾ പടിഞ്ഞാറുഭാഗത്തും ജീവനോടെ ഇരിക്കുന്നവരുടെ ഫോട്ടോകൾ വടക്ക് ഭാഗത്തും വയ്ക്കുന്നതായിരിക്കും നല്ലത്. സമ്മാനങ്ങൾ ലഭിച്ച വസ്തുക്കൾ സ്വീകരണമുറിയിൽ സൂക്ഷിക്കുന്നത് നല്ലതാണ്.

No comments:
Post a Comment