ദിക്കുകൾ അറിയണം

ഒരു വീടിന്റെ നിർമ്മാണവും ദിക്കുകളും തമ്മിൽ വളരെയേറെ അടുപ്പമുണ്ട്. ഗൃഹസ്ഥനുണ്ടാകുന്ന ഓരോ അനുഭവങ്ങൾക്കും വാസ്തുശാസ്ത്രത്തിൽ ദിക്കുകളുമായി അടുത്ത് ബന്ധമുണ്ട്. താമസസ്ഥലം വീടായാലും ഫ്‌ളാറ്റായാലും ഈ കണക്കുകൾ ബാധകമാണ്.
ഫ്‌ളാറ്റുകൾ നിർമ്മിക്കുമ്പോഴും തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. ഗൃഹത്തിന് സ്ഥാനം കാണുന്നതുപോലെ ഫ്‌ളാറ്റ് പണിയാനുദ്ദേശിക്കുന്ന ഒട്ടാകെ ഭൂമിയെ ദീർഘചതുരമോ സമചതുരമോ ആയ ഒരു വസ്തുവായി കണക്കാക്കി ദർശനവും സ്ഥാനവും നിശ്ചയിക്കാം. വാസ്തുശാസ്ത്രത്തിൽ ഗ്രാമം, പുരം, പത്തനം എന്നിങ്ങനെ സ്ഥലത്തിന്റെ വിസ്തൃതിക്കനുസരിച്ച് നഗരങ്ങളെ വേർതിരിച്ച് കണക്കാക്കാറുണ്ട്. ഇതിൽ ഗ്രാമങ്ങൾ നിർമ്മിക്കുന്നതിന് ശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന നിയമങ്ങൾ തന്നെയാണ് ഫ്‌ളാറ്റ് നിർമ്മാണത്തിലും ഫ്‌ലാറ്റ് തിരഞ്ഞെടുക്കുമ്പോഴും അനുവർത്തിക്കേണ്ടത്.
വാസ്തുശാസ്ത്രത്തിൽ ഗ്രാമത്തിന്റെ രൂപകൽപ്പന ചെയ്യുമ്പോൾ മദ്ധ്യത്തിലൂടെ കൃത്യം കിഴക്ക് പടിഞ്ഞാറ് തെക്ക് വടക്ക് രേഖകളിൽ വീഥികൾ (വഴികൾ) ഉണ്ടാക്കി മദ്ധ്യത്തിലോ സ്ഥാനമനുസരിച്ച് അതത് കോണുകളിലോ ദേവാലയങ്ങൾ നിർമ്മിക്കും. ഇത്തരത്തിൽ നിർമ്മിക്കുന്ന ദേവാലയങ്ങൾക്കുനേരെ നട ഒഴിച്ചിട്ട് നടയുടെ രണ്ടുവശവും ഗൃഹങ്ങൾ പണിചെയ്യാം.
അതായത് കിഴക്കോട്ട് നടയായ ഒരു ക്ഷേത്രം നിർമ്മിച്ച് അതിന്റെ കിഴക്കേനടയിലൂടെ നേരെ വഴിയുണ്ടാക്കി അതിനിരുവശത്തും ഈ റോഡിലേക്ക് മുഖമായി തെക്കോട്ടോ, വടക്കോട്ടോ മുഖമായി ചേർത്ത്, ചേർത്ത് അഗ്രഹാരങ്ങൾ പണിചെയ്യുന്നരീതി അവലംബിച്ച് ഇപ്രകാരം വരുന്ന ഗൃഹങ്ങൾക്കെല്ലാം അതിന്റെ പ്രധാന വാതിലുകൾ തെക്കോട്ടോ, വടക്കോട്ടോ ആയതുകൊണ്ട് വാസ്തുശാസ്ത്രപ്രകാരം ദോഷമില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം. ശാസ്ത്രത്തിൽ അനുശാസിക്കുന്ന മേൽപ്പറഞ്ഞ ഗ്രാമനിർമ്മാണ രീതിയിൽ എല്ലാ ഗൃഹങ്ങൾക്കും രണ്ടുവശത്തും പൊതുവായ ഭിത്തികൾ മാത്രമാണ് ഉണ്ടാവുക. ഫ്‌ളാറ്റുകളുടെ കാര്യത്തിലും രണ്ടു ഗൃഹങ്ങൾക്കും പൊതുവായ ഭിത്തിയായിരിക്കുമല്ലോ ഉണ്ടാവുക. ഈ പ്രധാന ഘടകമാണ് ഫ്‌ളാറ്റു നിർമ്മാണരീതിയുമായി ബന്ധപ്പെടുത്തി പറയുന്നതിന് ആധാരം.
ഫ്‌ളാറ്റുകൾ തിരഞ്ഞെടുക്കുമ്പോൾ ഓരോ ഫ്‌ളാറ്റിന്റെയും ദീർഘചതുരമോ സമചതുരമോ ആയി കണക്കാക്കിയാൽ അതിന്റെ വടക്ക് വശത്തോ കിഴക്ക് വശത്തോ ഉള്ള ഏതെങ്കിലും മുറിയിലായിരിക്കണം അടുക്കളയുടെ സ്ഥാനം കാണേണ്ടത്.
അടുക്കളുടെ സ്ഥാനത്തിന് ഫ്‌ളാറ്റുകളിലായാലും വളരെ പ്രാധാന്യമുള്ളതുകൊണ്ട് ഫ്‌ളാറ്റിന്റെ വടക്ക് പടിഞ്ഞാറേ മൂല മുതൽ തെക്ക് കിഴക്ക് കിഴക്കേ മൂലവരെ വരുന്ന ഭാഗങ്ങളിൽ ആയിരിക്കണമെന്ന് സാരം. ഫ്‌ളാറ്റിലുള്ള മുറികളിൽ കിടപ്പുമുറികളിൽ തലവെച്ചുകിടക്കേണ്ടത് കിഴക്കോട്ടോ തെക്കോട്ടോ ആയിരിക്കണം. ഫ്‌ളാറ്റുണ്ടാക്കാൻ ഉദ്ദേശിക്കുന്ന മുഴുവൻ സ്ഥലത്തിനെ അടിസ്ഥാനപ്പെടുത്തി എല്ലാ ഫ്‌ലാറ്റ് സമുച്ചയവും അടങ്ങുന്ന രീതിയിൽ വേണം വലിയ കെട്ടിടത്തിന്റെ സ്ഥാനം നിർണയിക്കേണ്ടത്. ഫ്‌ളാറ്റിനെ മൊത്തമായി കണക്കാക്കുമ്പോൾ അതിന്റെ മദ്ധ്യസൂത്രം തടസ്സം വരാത്തരീതിയിലാവണം തൂണുകൾ വരേണ്ടത്. ഇങ്ങനെ തടസ്സം വരുന്ന പക്ഷം ഇരട്ടത്തൂണുകൾ ആയി രൂപകൽപ്പന ചെയ്യണം.

No comments:
Post a Comment