Sunday, 6 September 2015

നിലത്തുവേണം ശ്രദ്ധ

നിലത്തുവേണം ശ്രദ്ധ 



ഫ്‌ളോറിംഗ് ചെയ്യുന്നതിന്  പല കാര്യങ്ങളും ശ്രദ്ധിച്ചാൽ പാഴ്ചെലവ് ഒഴിവാക്കി, നമ്മുടെ ബഡ്ജറ്റിനകത്തുനിന്ന് വീടുപണിപൂർത്തീകരിക്കാൻ സാധിക്കും. ഈ സമയത്ത്  ചെലവ് കൂടാൻ സാദ്ധ്യതയുള്ള ചില കാര്യങ്ങൾ സൂചിപ്പിക്കാം. ഫ്‌ളോറിംഗ് സമയത്ത് തറ ഒരുക്കുന്നത്  ആദ്യമായി ശ്രദ്ധിക്കണം. തറ നിരപ്പാണെങ്കിൽ അതിൽ ഇടുന്ന പാക്കിംഗ് മെറ്റീരിയൽ (പരുക്കൻ) ഒരു ഇഞ്ച്  ഘനത്തിന് ഇട്ടാൽ മതിയാകും. എന്നാൽ തറ നിരപ്പല്ലാത്തതു കാരണം 3 ഇഞ്ചും 4 ഇഞ്ചും ഘനത്തിലാണ് പലപ്പോഴും ഇത് ചെയ്യേണ്ടിവരുന്നത്. മണലിന്റെയും പാറമണലിന്റെയും വില വളരെ കൂടുതലായതിനാൽ ഇത്  പാഴ്ചെലവായി മാറും. കൂടാതെ ലേബർ ചാർജും കൂടും.

മുറിയുടെപ്ലാൻ തയ്യാറാക്കുമ്പോൾ തന്നെ ടൈലിന്റെ വലിപ്പം കൂടി കണക്കിലെടുത്ത് അവ മുറിച്ചുകളയാതെ ചെയ്യുന്നതായിരിക്കും ചെലവ്  കുറയ്ക്കാനും പാഴ്ചെലവ് ഒഴിവാക്കാനും നല്ലത്. സ്‌കേർട്ടിംഗ് ആണ് പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത. അടി വരെ പ്ലാസ്റ്റർ ചെയ്തിട്ട് പിന്നെ കുത്തിപ്പൊളിച്ച് ടൈൽ ഉള്ളിലാക്കുന്നത് വലിയ നഷ്ടം തന്നെയാണ്. ഇത് ഒഴിവാക്കാൻ ആദ്യം തന്നെ സ്‌കേർട്ടിംഗ് ഭാഗം ഒഴിവാക്കി പ്ലാസ്റ്റർ ചെയ്യണം.

ടൈൽ സെലക്ട്‌ചെയ്യുമ്പോൾ മുറിയുടെ വലിപ്പം അനുസരിച്ച്  വേണം അതിന്റെ വലിപ്പം തീരുമാനിക്കേണ്ടത്. തീരെ ചെറിയ മുറിയിലും ഇടനാഴിയിലും വീതി കൂടിയ ടൈൽ നഷ്ടം കൂട്ടും. ടൈൽ ഇടുമ്പോൾ ബോർഡർ, ഡിസൈൻ ഇവ ചെയ്യുന്നതും പാഴ്ചെലവ് ഉണ്ടാകാൻ ഇടയാക്കും. ഗ്രാനൈറ്റ് ഫ്‌ളോർ അല്ലെങ്കിൽ മാർബിൾ ഫ്‌ളോർ, വലിയ വീട്രിഫൈഡ് ടൈലുകൾ ഇവയുടെ അഗ്രം ഉരുട്ടുന്നത് ചെലവ് കൂടും. ആവശ്യത്തിന് മാത്രം ഇത്  ചെയ്യുന്നതാണ് ഉചിതം. സാധാരണയായി പണിക്കാർ നല്ല ലേബർ ചാർജ്   ഈാക്കുന്ന ഒന്നാണ് ഇത്. ഇത് സാധാരണയായി റണ്ണിംഗ് ഫീറ്റിലാണ്  കണക്കാക്കുന്നത്. സാധാരണ 1000 െളേ ഏരിയ ഉള്ള ഒരു വീട്ടിൽ ഏതാണ്ട്  അത്രയും അടി നീളത്തിൽ ഈ ബോർഡർ ഉണ്ടാകും. ഇത് ഫ്‌ളോറിംഗ് സമയത്ത് ആരും ചിന്തിക്കില്ല. കോൺട്രാക്ടർ ബില്ല് തരുമ്പോഴാണ്  അറിയാൻ ഇടവരുന്നത്.

ഫ്‌ളോറിംഗിനുവേണ്ടി ആദ്യം ബഡ്ജറ്റ് കണക്കാക്കി തുടങ്ങുന്നതാണ്  നല്ലത്. വീടിന്റെ മൊത്തം ഫ്‌ളോറിംഗ് ഏരിയ എടുത്തിട്ട് ഏതൊക്കെ ഭാഗത്ത്  ഗ്രാനൈറ്റ് ഇടണം വിട്രിഫൈഡ്  ടൈൽ ഉപയോഗിക്കേണ്ടത് സിറാമിക് ടൈൽ ഇടേണ്ടത് ഇവ തരം തിരിക്കണം. അവയുടെ വിലയും ലേബർ ചാർജും കൂട്ടണം. ഇന്ന് പല തരത്തിലുള്ള ഡിസൈനിൽ പ്രകൃതിദത്ത രീതിയിൽ വില കുറഞ്ഞ ടൈലുകൾ ബഡ്ജറ്റിന് അനുസരിച്ച് മാർക്കറ്റിൽ ലഭ്യമാണ്. ഇത് ഭംഗി കൂട്ടാനും ചെലവ്  ചുരുക്കാനും സാധിക്കും.

No comments:

Post a Comment