പഴമയുടെ ഹൃദയത്തുടിപ്പുകൾ

മുറികളുടെ എണ്ണം രണ്ടായാലും പത്തായാലും വീടിന് ആധാരം നാലുകെട്ട് എന്ന സങ്കല്പമാണ്. ഉത്തരങ്ങളുടെ ചേർപ്പ്, കോൺ ഗ്രഹങ്ങളുടെ സവിശേഷതകൾ, ഇടനാഴികളുടെ പ്രത്യേകതകൾ എന്നിവയനുസരിച്ച് നാലുകെട്ടുകൾ പലവിധത്തിലുണ്ട്. വിശുദ്ധ ഭിന്നശാല, ശ്‌ളിഷ്ട ഭിന്നശാല, സംശ്‌ളിഷ്ട ഭിന്നശാല, മിശ്ര ഭിന്നശാല, സമ്മിശ്ര ഭിന്നശാല എന്നിങ്ങനെ അഞ്ചുതരമാണ് പ്രധാനം. ഇവയിൽ രണ്ടെണ്ണം സമചതുരശ്രമായും മൂന്നെണ്ണം വിസ്താ ദീർഘത്തോടുകൂടിയതുമാണ്.
നാല് ദിഗ് ഗൃഹങ്ങളും അന്യോന്യം ഒരുമിച്ചു ചേരാതെ അതതിനു വിധിക്കപ്പെട്ടിട്ടുള്ള ഗമനം, വിസ്താരം, യോനി മുതലായവയോടുകൂടി ചുറ്റും പത്രമാനം വരെ വിധിപ്രകാരം പാദുകങ്ങളോടുകൂടിയും കോൺഗൃഹങ്ങൾ ഇല്ലാതെയുമുള്ള നാലുകെട്ടുകളാണ് വിശുദ്ധഭിന്നശാല. ഇത്തരം നാലുകെട്ടുകളുടെ അങ്കണചുറ്റ് ധ്വജയോനിയായിരിക്കണം. ഒന്നോ, രണ്ടോ, മൂന്നോ കോണാലയങ്ങൾ ദിഗ് ഗൃഹങ്ങളോട് കൂട്ടിയോജിപ്പിച്ച് പണിയുന്നതാണ് ശ്‌ളിഷ്ട ഭിന്നശാല. ദിഗ് ഗൃഹങ്ങൾക്കുള്ള ഉത്തരങ്ങളുടെ പിൻതലകൾ കോണാലയങ്ങളോട് നന്ത്യാർവട്ടപ്പൂപോലെ അപ്രദക്ഷിണ ഗതിയായി യോജിപ്പിക്കുന്ന രീതിയാണ് സംശ്ലിഷ്ടഭിന്നശാലയ്ക്കുള്ളത്.
ബാഹ്യോത്തര ചുറ്റും അങ്കണോത്തര ചുറ്റും ധ്വജ യോനിയായി നിശ്ചയിച്ച് രണ്ട് ഉത്തരങ്ങളുടെ കോണുകളിൽ നേരത്തേ പറഞ്ഞ പ്രകാരം മുറിച്ച് കൂട്ടിചേർത്തതും, ദിഗ് ഗൃഹങ്ങളെല്ലാം അതതിനു പറയപ്പെടുന്ന യോനിയോടും ഗമനത്തോടും കൂടിയതുമായ നാലുകെട്ടുകളാണ് മിശ്രഭിന്നശാല.
സമ്മിശ്രഭിന്നശാലയ്ക്ക് ബാഹ്യോത്തര ചുറ്റും അങ്കണോത്തര ചുറ്റും ഇവയുടെ പത്രമാനങ്ങളായ പുറത്തെ പാദുക ചുറ്റും അങ്കണത്തിന്റെ പാദുകചുറ്റും ധ്വജയോനിയായി വേണം പണിയാൻ. ദിഗ് ഗൃഹങ്ങളുടെയും കോണാലയങ്ങളുടെയും ഉത്തരങ്ങളുടെ ചുറ്റ് ധ്വജയോനിയായിരിക്കുകയും വേണം.
നടുമുറ്റത്തിനുചുറ്റുമായി വടക്കിനിയും തെക്കിനിയും കിഴക്കിനിയും പടിഞ്ഞാറ്റിനിയുമുള്ള നാലുകെട്ടുകളാണ് സാധാരണയുള്ളത്. എന്നാൽ, തെക്കിനിയും പടിഞ്ഞാറ്റിനിയും ഉയർത്തിപ്പണിയുന്ന നാലുകെട്ടുകളും കേരളത്തിലുണ്ടായിരുന്നു. ഇതിന് ശാസ്ത്രീയമായ അടിത്തറയുമുണ്ട്. ഭൂമദ്ധ്യരേഖയിൽ നിന്നുള്ള കേരളത്തിന്റെ അകലം, സൂര്യസഞ്ചാരപഥം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ മാറ്റം. തെക്കിനിയും പടിഞ്ഞിറ്റിനിയും ഉയർത്തിപ്പണിയുന്നതുകൊണ്ട് കഠിനമായ വെയിൽ നടുമുറ്റത്ത് നേരിട്ട് പതിക്കില്ല. എന്നാൽ, നടുമുറ്റത്തെ ചൂടുവായു മുകളിലേക്ക് ഉയർന്നു പോവുകയും ചെയ്യും. ദക്ഷിണായനത്തിൽ സൂര്യൻ നിൽക്കുന്നതുകൊണ്ട് തെക്കുഭാഗത്തുനിന്നും പടിഞ്ഞാറുഭാഗത്തുനിന്നുമാണ് വെയിൽ ശക്തമാകുന്നത്.
നാലുകെട്ടുകൾ പണിയാൻ എല്ലാവർക്കും സാധിക്കുകയില്ല. എന്നാൽ, ഒറ്റനില പണിയുന്നവർക്ക് തെക്കിനിയാണ് ഏറ്റവും നല്ലത്. പടിഞ്ഞാറ്റിനിയും നല്ലതു തന്നെ. രണ്ടെണ്ണമാണ് പണിയുന്നതെങ്കിൽ തെക്കിനിയും പടിഞ്ഞാറ്റിനിയും പണിയുക.
മൂന്നെണ്ണം പണിയുന്നെങ്കിൽ തെക്കിനിയോടും പടിഞ്ഞാറ്റിനിയോടും ചേർത്ത് വടക്കിനിയോ കിഴക്കിനിയോ ഏതെങ്കിലുമൊന്ന് ചേർത്താൽ മതി. നാലും പണിതാൽ നാലുകെട്ടാവുകയും ചെയ്യും. ഇങ്ങനെയാണ് വാസ്തു ശാസ്ത്രം നിർദ്ദേശിക്കുന്ന മുൻഗണനാക്രമം.
പാരമ്പര്യ രീതിയിൽ, പിരമിഡ് ആകൃതിയിൽ പണിയുന്ന മേൽക്കൂരകൾക്ക് ശാസ്ത്രീയ അടിത്തറയുണ്ട്. ഇത്തരം മേൽക്കൂരകളിൽ ശക്തമായ വെയിൽ ഒരു സമയത്ത് പിരമിഡിന്റെ ഒരു വശത്തുമാത്രമേ പതിക്കുകയുള്ളൂ. എന്നാൽ, നിരപ്പായി വാർത്ത കെട്ടിടങ്ങളുടെ മേൽക്കൂരയിൽ ഏതു നേരത്തും വെയിൽ ശക്തമായി തന്ന വീഴും. ഇത് വീടിനുള്ളിൽ ചൂട് കൂടാനിടയാക്കും. സിമന്റിന്റെ ചൂടുകൂടിയാകുമ്പോൾ വീടിനകത്ത് ഫാനില്ലാതെ കഴിയാൻ പറ്റാത്ത അവസ്ഥയാകും.
കോൺക്രീറ്റ് കെട്ടിടങ്ങളുടെ മേൽക്കൂരകൾ ചരിച്ചുവാർത്തും ചുട്ടെടുത്ത ഓടുകൾ പാകിയും ഈ പ്രശ്‌നം ഒരു പരിധി വരെ പരിഹരിക്കാം. നാലുകെട്ടുകളുടെ പ്രത്യേകത, അവിടെ ശരിയായ തരത്തിലുള്ള ശ്വാസവും ഉച്ഛ്വാസവും നടക്കുന്നു എന്നതാണ്. നടുമുറ്റത്തെ വായു ചൂടാകുന്തോറും മുകളിലേക്കുയരുന്നു. അതേസമയം, ജനലുകളിലൂടെ കാറ്റ് നടുമുറ്റത്തേക്കു കടക്കുകയും ചെയ്യും. ജനലുകളും വാതിലുകളും ശരിയായ സ്ഥലങ്ങളിൽ സ്ഥാപിച്ച് ആധുനിക ഗൃഹങ്ങളിലും വായുസഞ്ചാരം ഇത്തരത്തിൽ സുഗമമാക്കാം.
ആവാസ വ്യവസ്ഥയുമായി ബന്ധപ്പെട്ട അടിസ്ഥാനാവശ്യങ്ങൾക്ക് മനുഷ്യൻ പ്രകൃതിയെ ആശ്രയിക്കുന്നിടത്തു നിന്നാണ് പുരാതന തച്ചുശാസ്ത്രം രൂപം കൊണ്ടത്. പ്രകൃതിയെയും കാലാവസ്ഥയെയും തിരിച്ചറിഞ്ഞുകൊണ്ടുള്ള ഗൃഹനിർമ്മാണരീതിയാണ് വാസ്തുശാസ്ത്രം എന്ന തിരിച്ചറിവ് മലയാളികളെ പഴയ രീതിയിലുള്ള വീടുകളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.
പഴയ മനകളും നാലുകെട്ടുകളും പുതുക്കി പ്പണിതും പുതിയ വീടുകളിൽ പഴമ നിറച്ചും ഗൃഹനിർമ്മാണത്തിൽ ഒരു പുതിയ ശൈലി തന്നെ രൂപം കൊണ്ടിരിക്കുന്നു. 'എത്‌നിക്' എന്നു വിളിക്കുന്ന ഈ സങ്കല്പം ഇന്ന് കേരളത്തിൽ സാധാരണമാകുകയും ഇത് പുതിയ വീടുകൾക്ക് പഴമയുടെ രൂപവും ഭാവവും നൽകുകയും ചെയ്യുന്നു. ചരിഞ്ഞ മേൽക്കൂരയോടുകൂടിയ, നാലുകെട്ടിന്റെയും എട്ടുകെട്ടിന്റെ മാതൃകയിലുള്ള വീടുകൾക്കാണ് ഇപ്പോൾ പ്രിയം. ഒറ്റനോട്ടത്തിൽ ക്ഷേത്രമെന്നു തോന്നാവുന്ന മേലാപ്പോടുകൂടിയ വീടുകളും പുതിയ ട്രെൻഡുതന്നെ.
പഴയമാളികകളുടെ ആകൃതിയോടുകൂടിയവ മുകളിലത്തെ നിലയിൽ കൂത്തമ്പലങ്ങളുടെ മാതൃകസ്വീകരിച്ചിട്ടുള്ളവ, താഴത്തെ നിലയിൽ ചാരുപടിയും കിളിവാതിലും ഉള്ളവ.... ഇങ്ങനെ പോകുന്നു പുതിയ വീടുകളിലെ പഴമയുടെ സ്പർശം.

No comments:
Post a Comment