നല്ല ലക്ഷണത്തിൽ നല്ല തുടക്കം

''ലക്ഷണഹീനേ ധമനി വസതാം
അശുഭാനി സംഭവന്ത്യേവ....''
ലക്ഷണ യുക്തമല്ലാത്ത വീട് അശുഭത്തെയുണ്ടാക്കും. വീട് ലക്ഷണയുക്തമാകണമെങ്കിൽ വാസ്തുശാസ്ത്ര പ്രകാരമുള്ളതായിരിക്കണം ഗൃഹനിർമ്മിതി. അപൂർണവും ഭംഗിയില്ലാത്തതുമായ വീട് താമസക്കാരന്റെ മനസിൽ അതൃപ്തിയുണ്ടാക്കും. വീടിനുവേണ്ട ലക്ഷണങ്ങൾ വാസ്തുശാസ്ത്രത്തിൽ വ്യക്തമായി പറയുന്നുണ്ട്.
പ്രധാനമായും രണ്ടുതരത്തിലാണ് ലക്ഷണങ്ങൾ വീടിന്റെ നിർമ്മാണത്തെ സ്വാധീനിക്കുന്നത്. ഭൂമിയുടെ ആകൃതി, ചെരിവ്, ഘടന, ദിക്ക് എന്നിങ്ങനെ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ആദ്യത്തേത്. മുറികളുടെ അളവ്, വീടിന്റെ ചുറ്റളവ്, ഉയരം, നടുമുറ്റം എന്നിങ്ങനെ അളവുകളുമായി ബന്ധപ്പെട്ടത് രണ്ടാമത്തേത്.
ഭൂമിയുമായി ബന്ധപ്പെട്ട വാസ്തുശാസ്ത്രവിധികളെക്കുറിച്ച് ഇതിനകം പ്രതിപാദിച്ചുകഴിഞ്ഞു. ഇനി വാസ്തുശാസ്ത്രപരമായ അളവുകളെക്കുറിച്ച് പറയാം.
ഓരോ സ്ഥലത്തെയും ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസൃതമായാണ് അതതുസ്ഥലത്തെ വാസ്തുശാസ്ത്രം രൂപപ്പെട്ടിട്ടുള്ളത്. ഉത്തരേന്ത്യയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുസരിച്ച് എങ്ങനെ വീടുപണിയണമെന്ന് പ്രതിപാദിക്കുന്ന വാസ്തു ശാസ്ത്രഗ്രന്ഥമാണ് 'മാനസാര'. മാനസാര എന്നാൽ അളവുകളുടെ സത്ത എന്നാണർത്ഥം.
ദക്ഷിണേന്ത്യയിലെ വീടുകളെക്കുറിച്ചുള്ള ഗ്രന്ഥമാണ്'മയമതം'. വാസ്തുശാസ്ത്രഗ്രന്ഥങ്ങൾ നിരവധിയുണ്ടെങ്കിലും മൂലഗ്രന്ഥങ്ങൾ ഇവ രണ്ടുമാണ്. സമരാംഗനസൂത്രധാര, കാശ്യപീയം, വിശ്വകർമ്മീയം തുടങ്ങിയവയും പ്രശസ്തങ്ങളായ വാസ്തുശാസ്ത്ര ഗ്രന്ഥങ്ങളാണ്.
കേരളത്തിൽ മനുഷ്യാലയ ചന്ദ്രിക, വാസ്തുവിദ്യ, ഈശാനഗുരുനോപദ്ധതി, തന്ത്രസമുച്ചയം എന്നീ ഗ്രന്ഥങ്ങളാണ് പ്രസക്തം. ഈ ഗ്രന്ഥങ്ങളെല്ലാം അളവുകളെ വാസ്തുവിദ്യയുടെ അടിസ്ഥാനമായാണ് കണക്കാക്കിയിരിക്കുന്നത്. സൂക്ഷ്മവും സ്ഥൂലവുമായ വസ്തുക്കളുടെ അളവിന് ഉതകുന്നതും ലളിതവും സൗകര്യപ്രദമായതുമായ അളവുവ്യവസ്ഥകൾ ആദികാലം മുതൽ നിലനിന്നിരുന്നു എന്നതിന് ഉദാഹരണമാണ് ഈ പ്രാചീനഗ്രന്ഥങ്ങൾ. ഇതിൽ അളവുകളെ ആനുപാതിക മാനവ്യവസ്ഥ, കേവല മാനവ്യവസ്ഥ എന്നിങ്ങനെ രണ്ടായിതിരിച്ചിട്ടുണ്ട്. ആനുപാതികമാനവ്യവസ്ഥയെ മനുഷ്യശരീരത്തിന്റെ അനുപാതങ്ങളിൽ നിന്നു ജന്യമായ താലമാനം, ഗണിത ശ്രേണികളിൽ ആധാരമായ ദണ്ഡുമാനം എന്നിങ്ങനെയും കേവല മാനവ്യവസ്ഥയിലെ അളവുകളെ മനുഷ്യശരീരത്തിന്റെ അളവുകളിൽ (മനുഷ്യപ്രമാണം) ആധാരമായ അംഗുലമാനം, ധന്യത്തിന്റെ അളവുകളിൽ ആധാരമാക്കപ്പെട്ട യവമാനം എന്നിങ്ങനെയും തിരിച്ചിരിക്കുന്നു.
കിഷ്‌ക, കരം, അരന്തി, ഭുജം, ദോസ്, മുഷ്ടി എന്നിങ്ങനെ ഒമ്പതുവിധത്തിലുള്ള അളവുകോലുകൾ അന്ന് ഉപയോഗിച്ചിരുന്നു. ഈ അളവുകോലുകൾക്ക് അനുസരിച്ചാണ് പുരാതന ക്ഷേത്രങ്ങളും വീടുകളും നിർമ്മിച്ചിട്ടുള്ളത്.
ഭൂപ്രകൃതിക്കനുസരിച്ച് ഈ അളവുകളിൽ വ്യത്യാസം വരുമെന്നതാണ് ഈ രീതിയുടെ പരിമിതി. ഭൂമദ്ധ്യരേഖ മുതൽ വടക്കോട്ടും തെക്കോട്ടും കോലളവിന്റെ ദൈർഘ്യം കുറഞ്ഞുവന്നു. അതായത്, സ്ഥലമനുസരിച്ച് കോലളവിന്റെ ദൈർഘ്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായി.
അളവുകളെ സംബന്ധിച്ചിടത്തോളം ഇതൊരു പരിമിതിയാണെങ്കിലും ഈ ദൗർബല്യത്തെ ഉൾക്കൊണ്ട് വസ്തുനിഷ്ഠമായി പഠിച്ച് അതിനെ ശക്തമാക്കാനും നിർമ്മിതി കുറ്റമറ്റതാക്കാനും നമ്മുടെ വാസ്തു വിദ്യാവിദഗ്ദ്ധർക്ക് കഴിഞ്ഞിരുന്നു.
ഇതിന് ഒരു ഉദാഹരണം പറയാം. തിരുവിതാംകൂറിന്റെ വടക്കേ അതിർത്തിയിലുള്ള തിരുമൂഴിക്കുളം ക്ഷേത്രത്തിൽ കിഴക്കേ ഗോപുരത്തിന്റെ തെക്കും വടക്കുമുള്ള കട്ടിളക്കാലുകൾ തമ്മിൽ വ്യത്യാസമുണ്ട്. വടക്കേ കാലിനേക്കാൾ അല്പം നീളം കൂടുതലാണ് തെക്കേ കാലിന്. ക്ഷേത്രം നിർമ്മിച്ച പ്രസിദ്ധനായ ഒളിയന്നൂർ പെരുന്തച്ചൻ അവിടെ വടക്കോട് കോലുകൾക്ക് നീളം കുറവാണെന്നും തെക്കോട്ട് കൂടുതലാണെന്നും മനസിലാക്കിയതുകൊണ്ടാണ് അങ്ങനെ ചെയ്തത്.
പുതിയ തലമുറ ഇതൊരു പാഠമാക്കണമെന്ന് ആഗ്രഹിച്ച ആ ക്രാന്തദർശി അളവുകളിലെ ഈ വ്യത്യാസം ഗോപുരക്കാലുകളിൽ കൊത്തിവയ്ക്കുകയും ചെയ്തു.
ഭൂപ്രകൃതിയനുസരിച്ച് കോലളവിലുണ്ടാകുന്ന ഈ വ്യത്യാസം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കേരളത്തിൽ തന്നെ ഈ വ്യത്യാസം പ്രകടമാണ്. കോട്ടയത്തും പരിസരപ്രദേശങ്ങളിലും ഒരു കോൽ എന്നത് ഇരുപത്തിയെട്ടേ കാലേ അരയ്ക്കാൻ ഇഞ്ച് ആണെങ്കിൽ ചേർത്തലയിലും പരിസരത്തും ഇരുപത്തിയെട്ടേകാൽ ഇഞ്ചും കൊല്ലത്ത് അത് ഇരുപത്തിയെട്ടര ഇഞ്ചും തിരുവനന്തപുരത്ത് ഇരുപത്തിയെട്ടര അരയ്ക്കാൽ ഇഞ്ചുമാണ്.
ചാർട്ട്കോൽ അളവിന് വിവിധ സ്ഥലങ്ങളിലുള്ള വ്യത്യാസങ്ങൾ
സ്ഥലം കോൽ ഇഞ്ച് സെ.മീ
നാഗർകോവിൽ ഒന്ന് 30 76.20
തിരുവനന്തപുരം ഒന്ന് 29.5 74.93
മാവേലിക്കര ഒന്ന് 28.75 73.03
ചെങ്ങന്നൂർ ഒന്ന് 28.75 73.03
ചേർത്തല ഒന്ന് 28.25 71.75
ഗുരുവായൂർ ഒന്ന് 28.11 71.40
കൊല്ലം ഒന്ന് 28.94 73.50
കോട്ടയം ഒന്ന് 28.37 72.06
ഈ വ്യത്യാസം ഇല്ലാതാക്കാൻ ഇപ്പോൾ കോലളവ് നിജപ്പെടുത്തിയിട്ടുണ്ട് ((stanardize). ഇതനുസരിച്ച് ഒരുകോൽ എന്നത് ഇരുപത്തിയെട്ടേകാലേ അരയ്ക്കാൽ ഇഞ്ച് അഥവാ 72 സെന്റീമീറ്ററാണ്. കോലളവ് ഇങ്ങനെ തുല്യമാക്കിയെങ്കിലും ക്ഷേത്രനിർമ്മിതിക്ക് അതതുസ്ഥലത്തെ കോലളവുകൾ സ്വീകരിക്കുന്നതാണ് ഉത്തമം. ക്ഷേത്രങ്ങളുടെ അറ്റകുറ്റപ്പണിനടത്തുമ്പോഴും ഈ മാനദണ്ഡം തന്നെ സ്വീകരിക്കണം.
കാരണം, ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ (ഗർഭഗൃഹം) അളവിനനുസരിച്ചാണ് ചുറ്റുമുള്ള മറ്റു നിർമ്മിതികൾ രൂപപ്പെട്ടിരിക്കുന്നത്. അതിൽ മാറ്റമുണ്ടായാൽ അശുഭം സംഭവിക്കും. തിരുവനന്തപുരത്തെ പത്മനാഭസ്വാമിക്ഷേത്രം പണികഴിച്ചിരിക്കുന്നത് തിരുവനന്തപുരത്ത് പ്രചാരത്തിലുള്ള കോലളവിനനുസരിച്ചാണ്. ഈ ക്ഷേത്രം പൊളിച്ചുപണിയുകയോ പുതുക്കി പണിയുകയോ ചെയ്യുമ്പോൾ ആ കോലളവുതന്നെ സ്വീകരിക്കണമെന്ന് ചുരുക്കം.
കോലിന്റെ അളവിൽ ഇങ്ങനെ വ്യത്യാസം വന്നതിന് പല കാരണങ്ങൾ പറയാനുണ്ട്. അതിൽ പൊതുവേ പ്രചാരത്തിലുള്ളതും യുക്തിസഹവുമായ ഒരു കാരണം വ്യക്തമാക്കാം. ഭൂമിയുടെ കിടപ്പ്, കാറ്റിന്റെ ഗതി, ജലത്തിന്റെ ലഭ്യത എന്നിങ്ങനെ പ്രകൃതിയുടെ ഒരു മേളനമാണ് വാസ്തുശാസ്ത്രം. അതിനാൽ ഭൂമിയുടെ ഫലഭൂയിഷ്ഠതയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഓരോ സ്ഥലത്തിന്റേയും ഫലഭൂയിഷ്ഠതയ്ക്ക് അനുസൃതമായാണ് വാസ്തുശാസ്ത്ര ആചാര്യന്മാർ അവിടത്തെ അളവുകോൽ നിശ്ചയിച്ചിരുന്നത്. അതിന് അവർ ചെയ്തിരുന്നത്, സ്ഥലം ഉഴുതുമറിയ്ക്കുകയും നെല്ലുവിതയ്ക്കക്കുകയുമാണ്. പാകമാകുമ്പോൾ നെല്ല് കൊയ്‌തെടുക്കും. അങ്ങനെ കിട്ടുന്ന നെല്ലിന്റെ (യവം) നീളത്തിനനുസരിച്ച് അവിടത്തെ അളവുകോൽ നിശ്ചയിക്കപ്പെടും.
എട്ടുയവം ഒരു അംഗുലം ഇരുപത്തിനാണ് അംഗുലം ഒരു കോൽ അതായിരുന്നു അന്നത്തെ കണക്ക്. പല സ്ഥലത്തുനിന്ന് ലഭിക്കുന്ന നെല്ലിന് ഒരേ നീളമായിരിക്കില്ലല്ലോ. അതുകൊണ്ട് കോലളവിലും വ്യത്യാസം വന്നു. ഇതാണ് ധാന്യത്തിന്റെ അളവുകളെ ആധാരമാക്കിയുള്ള യവമാനം. ഈ രീതിമുമ്പ് വളരെ ശക്തമായിരുന്നു. പഴയ ആളുകൾ 'ഒരു നെല്ലിട വലത്തോട്ടു നീങ്ങട്ടെ' 'ഒരു നെല്ലിട പിഴച്ചു' എന്നൊക്കെ പറയുന്നതുകേട്ടിട്ടില്ലേ. അത് ഈ അളവിൽ നിന്ന് ഉണ്ടായതാണത്രെ.

No comments:
Post a Comment