ജന്മനക്ഷത്രമെങ്കിൽ സർവം ശുഭം

മുറികളുടെ ഉൾഭാഗം അളവുകൾ തന്നെയാണ് നോക്കേണ്ടത്. നീളവും, വീതിയും കൂട്ടി ഇരട്ടിച്ച് കിട്ടുന്നതിനെ കോൽ അംഗുലത്തിൽ ആക്കുക. ചുറ്റളവിൽ നിന്ന് അയാദി ഷഡ് വർഗങ്ങളും ഗുണദോഷനിർണയോപാധികളും കണ്ടുപിടിക്കാൻ വാസ്തുവിദ്യയിൽ നിയമം ഉണ്ട്. ചുറ്റളവുകൾ ഉത്തമം, മദ്ധ്യമം, അധമം എന്നിങ്ങനെ മൂന്നുണ്ട്. ഇതിൽ അധമം പൂർണ്ണമായി ഒഴിവാക്കണം. പണിതീർന്ന വീട്ടിൽ അളവുകൾ ഭൂരിഭാഗവും ശരിയല്ലെങ്കിൽ വീട്ടിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകാം. ഇവിടെ അലമാരയോ മറ്റോ പണിത് അളവിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് വേണ്ടത്.
അളവും അംഗുലവും, വീടിന്റെ വയസും വീട്ടുകാരന്റെ നാളും
വാസ്തുവിദ്യയിൽ എല്ലാ അളവും കോൽ, അംഗുലം രീതിയിലാണ് നിശ്ചയിച്ചിരിക്കുന്നത്. അളവുകോൽ ഏതായാലും അതിന് ആനുപാതികമായിട്ടായിരിക്കണം നിർമ്മിതി. അതായത് വീടിന്റെ മുറികളുടെ അളവ് മുതൽ ദീർഘവിസ്താരം, ചുറ്റളവ്, പറമ്പിന്റെ അതിര് മുതലായവ എല്ലാം പ്രധാന അളവിന് ആനുപാതികമായിരിക്കണം.
വീട് ഏകശാലയോ, ദ്വശാലയോ, ത്രിശാലയോ, ചതുശ്ശാലയോ എന്തുമാവട്ടെ വാസ്തുശാസ്ത്രപ്രകാരമുള്ള അളവുകൾ കൃത്യമായി പാലിച്ചിരിക്കണം. കിടപ്പുമുറി, സ്വീകരണമുറി, അടുക്കള എന്നിങ്ങനെ എല്ലാ മുറികൾക്കും വരാന്തക്കുമെല്ലാം ഈ അളവുകൾ ബാധകമാണ്. ജ്യോതിഷ രീതിയിൽ വീടിന്റെ പൊരുത്തം നോക്കുന്നത് നല്ലതാണ്. അതിൽ ബാലാദിയോഗ (വയസ്സ്) ങ്ങളെ ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം, മരണം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു. ഇതിൽ 'മരണം' വീടുപണിയിൽ പൂർണമായും ഒഴിവാക്കണം. അതുപോലെ യോനി, നക്ഷത്രം, തിഥി, ആയം, വ്യയം, കരണം എന്നിവയും മുൻകൂട്ടി അറിയേണ്ടതുണ്ട്.
വിഷ്ടിയിൽ മരണംവെളുത്തപക്ഷത്തിലെ വാവിനും അഷ്ടമിക്കും ഒരുനാഴിക മുതൽ 30, നാഴിക വരെയും വെളുത്ത പക്ഷത്തിലെ ഏകാദശിക്കും ചതുർത്ഥിക്കും 31 നാഴികമുതൽ 60 നാഴികവരെയും കറുത്ത പക്ഷത്തിലെ സപ്തമിക്കും ചതുർദശിക്കും ഒരു നാഴികമുതൽ 30 നാഴിക വരെയും 60 നാഴിക വരെയും വിഷ്ടിസമയമാണ്. ഈ സമയത്തെ നിർമ്മിതി 'മരണ'ത്തെ വിളിച്ചുവരുത്തും. എന്നാൽ ഓരോ മുപ്പത് നാഴികയുടെയും അവസാനത്തെ മൂന്നുനാഴിക വിഷ്ടിയുടെ പുഛമാക്കുന്നു. അതുകൊണ്ട് ഈ സമയം ശുഭകരമാണ്.
നക്ഷത്രംഗൃഹനാഥന്റെ ജന്മനക്ഷത്രവും ഗൃഹനക്ഷത്രവും ഒത്തുവന്നാൽ വീട് ശുഭത്തെ നൽകും. ഗൃഹനാഥന്റെ നക്ഷത്രത്തിൽ നിന്നും ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് എന്നീ നക്ഷത്രങ്ങൾ സ്വീകരിക്കാൻ പാടില്ല. ഒന്നാമത്തെ നക്ഷത്രം ജന്മം, മൂന്ന് ആപത്ത്, അഞ്ച് സ്ഥിരരോഗം, ഏഴ് വധം എന്നിങ്ങനെയാണ് ഫലം.

No comments:
Post a Comment