Sunday, 6 September 2015

നിലത്തു സൂക്ഷിക്കേണ്ട കൗശലങ്ങൾ

നിലത്തു സൂക്ഷിക്കേണ്ട കൗശലങ്ങൾ 


വീടുപണിയിൽ പ്രാധാന്യമുള്ളതും എന്നാൽ പലപ്പോഴും അബദ്ധങ്ങൾ  സംഭവിക്കുന്നതും വീടിന്റെ  ഫ്‌ളോറിംഗ് സമയത്താണ്. ഏറ്റവും ചിന്തിച്ചും അവരവരുടെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്തും തീരുമാനിക്കേണ്ടതാണ്  വീടിന്റെ തറയുടെ കാര്യം. പലപ്പോഴും വീടുപണി തുടങ്ങുന്നതിന്  മുൻപുതന്നെ അതിന്റെ ബഡ്ജറ്റിനെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അപ്പോൾ വീടിന്റെ ഫ്‌ളോറിംഗിന് വേണ്ടി മാറ്റിവയ്ക്കുന്ന തുകയുടെ കാര്യത്തിൽ ശ്രദ്ധിക്കുകയും അതിനനുസരിച്ചുള്ള ഫ്‌ളോറിംഗ്  മെറ്റീരിയൽസ് എടുക്കുകയും വേണം. ഫ്‌ളോറിംഗ്  ചെലവ്  കുറച്ച് എങ്ങനെ മനോഹരമാക്കാം എന്നു കൂടി ഈ സമയത്ത്  ആലോചിക്കുന്നത് നല്ലതാണ്. അതിന് ആദ്യമായി ചെലവാക്കാൻ ഉദ്ദേശിക്കുന്ന തുക  തീരുമാനിക്കണം.

അതുകഴിഞ്ഞ് അതിന് ഏറ്റവും ലളിതവും മനോഹരവുമായ രീതിയിൽ അത് എങ്ങനെ നടപ്പിലാക്കണം എന്ന് ചിന്തിക്കണം. ഉപയോഗിക്കാൻ  ഉദ്ദേശിക്കുന്നത് ടൈൽസാണെങ്കിൽ അത് മുറിയുടെ വലിപ്പം കണക്കാക്കിവേണം തീരുമാനിക്കാൻ. വീടിന്റെ  പ്ലാൻ വരയ്ക്കുമ്പോൾ തന്നെ മുറികളുടെ അളവ്  അടി കണക്ക്  അല്ലെങ്കിൽ മീറ്റർ കണക്ക്  കണക്കാക്കിയാൽ ടൈലുകൾ മുറിച്ച് പാഴാക്കാതെ ഉപയോഗിക്കാൻ സാധിക്കും. പാഴാകൽ കുറയുമെന്ന്  മാത്രമല്ല കാഴ്ചയ്ക്കും വൈദ്യുതി പാഴാകാതെയും ഇരിക്കും. ഒരുപക്ഷേ ടൈലുകൾ മുറിച്ചാൽ തന്നെയും അവ  സ്‌കർട്ടിംഗ് പോലുള്ള വർക്കുകൾക്ക്  ഉപയോഗിക്കാൻ കഴിയും.

ടൈലാണ് ഇക്കണോമിക്ക് ആയും മെയിന്റനൻസ് കുറച്ചും ചെയ്യാൻ ഏറ്റവും നല്ലത്. ഇതിൽ സിറാമിക്, വിട്രിഫൈഡ്   ടൈലുകളുടെ ശ്രേണി തന്നെയുണ്ട്. അതിൽ സിറാമിക്  ടൈലാണ് ചെലവ്  കുറച്ച്  ചെയ്യാൻ ഏറ്റവും ഉചിതം. ഇത് വളരെയധികം നിറങ്ങളിലും ഡിസൈനുകളിലും ലഭ്യമാണ്.  എന്നുള്ളത്  ഏറെ ശ്രദ്ധേയമാണ്. (തടിയുടെയും ഗ്രാനൈറ്റിന്റെയും) ഏതിന്റെയും രൂപത്തിലുള്ള ഡിസൈൻ ടൈലുകൾ കിട്ടാൻ ഒരു പ്രയാസവുമില്ല. കറ പിടിക്കാത്തതും വൃത്തിയാക്കാൻ എളുപ്പവും ആകയാൽ ഇത് ഏറെ ജനപ്രിയമാണ്. ഇതിൽ സിറാമിക് ഇന്ന് കൂടുതലും  30 cm X 30 cm, 40 cm X 40 cm 60 cm 60 cm ഈ അളവുകളിലാണ് ഏറെയും ലഭ്യമാകുന്നത്.  50 cm X 50 cmലും കിട്ടുന്നുണ്ട്. അതേസമയം 80 cm X 80 cm 100 cm  X 100 cm അതിൽ കൂടുതലും വിട്രിഫൈഡ് ടൈലുകൾ കിട്ടുന്നുണ്ട്.

ഇതിൽ ഫിനിഷിംഗിന്റെ കാര്യത്തിൽ തിളക്കമുള്ള ഗ്‌ളേസ്ഡ് ടൈലുകളേക്കാൾ നല്ലത്  മാറ്റ് ഫിനിഷാണ്. ഐവറി നിറത്തിലുള്ള  ചെറിയ നിറത്തോടുകൂടിയ വിട്രിഫൈഡ്  മുതൽ വലിപ്പംകൂടിയ ടൈലുകൾ വരെ ഈ ശ്രേണിയിൽ ഉണ്ട്. വലിപ്പം കൂടുന്തോറും വിലയും കൂടും. ഇവിടെയാണ് ടൈൽസ് തിരഞ്ഞെടുക്കുമ്പോൾ  ഏറെ  ശ്രദ്ധിക്കേണ്ടത്. തടിയുടെയും നാച്വറൽ സ്റ്റോണിന്റെയും ഡിസൈനുകളിൽ വിട്രിഫൈഡ് ടൈലുകൾ ലഭിക്കും. 40 രൂപ മുതൽ  120 രൂപവരെ ഇതിന് വില വരുന്നു. അതിന് മുകളിലും വിലവരുന്ന ടൈലുകൾ ഉണ്ട്.

വെയിലടിക്കുന്ന സിറ്റ് ഔട്ട്, വരാന്ത തുടങ്ങിയ ഭാഗങ്ങളിലും അരിക് ഉരുട്ടേണ്ട സ്ഥലത്തും വിട്രിഫൈഡ് ടൈലോ ഗ്രാനൈറ്റോ ഉപയോഗിച്ച് ബോർഡർ ആയി ചെയ്തിട്ട് ബാക്കി വരുന്ന ഭാഗം സിറാമിക് ടൈലും ഉപയോഗിച്ചാൽ ഭംഗിയും ചിലവ് കുറയ്ക്കാനും സാധിക്കും. ഗ്രാനൈറ്റും മാർബിളും അതിന്റെ മെറ്റീരിയലിന്റെ വില കൂടുന്നത് മാത്രമല്ല അത് വിരിക്കുന്നതിനുള്ള ചെലവും കൂടുതലാണ്. ഗ്രാനൈറ്റിന്റെ കടുപ്പമനുസരിച്ച് നിറം കൂടും. ഇളം നിറമുള്ള ഗ്രാനൈറ്റ് കടുപ്പം കറുഞ്ഞതും ഈർപ്പം പിടിക്കാൻസാധ്യതയും കൂടുതലാണ്.

തടിമിടുക്ക്  വുഡൻ ഫ്‌ളോറിംഗ് ഏറ്റവും ചെലവ് കുറച്ച് ചെയ്യാവുന്നത് ലാമിനേറ്റ് ഫ്‌ളോറിംഗ് ആണ്. ഇത് ഒർജിനൽ തടി അല്ലാത്തതും വെള്ളം നനഞ്ഞാൽ കേടാവുന്നതും ഇതിന്റെ ഒരു പോരായ്മയാണ്. പഴയ തടികളും തടിയുടെ പണിചെയ്ത് കിട്ടുന്ന ബാക്കിവരുന്ന കഷണങ്ങളും ഉപയോഗിച്ച് ചെറിയ കഷണങ്ങളാക്കി ഒട്ടിച്ച് എടുക്കുന്നതാണ് വേറെ ഒരു രീതി. ഇത് വളരെ ശ്രദ്ധിച്ച് ചെയ്യേണ്ട ഒന്നാണ്. ആദ്യമായി ഉണങ്ങിയ മരക്കഷ്ണങ്ങൾ മാത്രം ഇതിനായി തിരഞ്ഞെടുക്കുക. കഴിവതും തേക്ക് ആണ് ഏറെ നല്ലത്. ഭാവിയിൽ ചുരുങ്ങൽ ഇതിന് കുറവായിരിക്കും. ഫ്‌ളോറിംഗിന് ഉപയോഗിക്കുമ്പോൾമിനിമം മുക്കാൽ ഇഞ്ച് ഘനമെങ്കിലും ഉണ്ടാവണം. ചിതൽ, ഈർപ്പം ഇവ പൂർണ്ണമായും ഇല്ലായെന്ന് ഉറപ്പുവരുത്തണം. ഇതിന് ഒട്ടിക്കുന്നതിന് ആവശ്യമായ ഫെവികോൾ പ്രത്യേകം ഇനത്തിൽ ഉള്ളത് തന്നെ വാങ്ങണം. ഭംഗിക്കുവേണ്ടി ബോർഡർ ഈട്ടി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിന് ഉപയോഗിക്കുന്ന പോളീഷ് ഈർപ്പവും പോറൽ ഏൽക്കാത്തതും ആണ് തിരഞ്ഞെടുക്കേണ്ടത്. 

No comments:

Post a Comment