പഴമയിലെ അർജുന വിജയം

മലയാളി ഇന്ന് അന്തംവിട്ട് നോക്കി നില്ക്കുന്ന ഒരു കാഴ്ചയുണ്ട്. കണ്ണില്‍ കൗതുകമേകുന്ന മനോഹര വീടുകള്‍ കാണുമ്പോഴുളള കാഴ്ച. വര്‍ണ്ണം വിതറുന്ന കോണ്‍ക്രീറ്റ് വീടുകള്‍ക്കിടയില്‍ കേരളത്തിന്റെ പഴമ നിറഞ്ഞുനിന്നാലോ. മനസ് പറയും ഹാ എന്ത് നല്ല വീട്. അതാണ് കേരളപ്പെരുമ.
കഥകളിയും ചുണ്ടന്വള്ളങ്ങളുമൊക്കെയാണ് കേരളമെന്ന് കേള്‍ക്കുമ്പോള്‍ മനസില്‍ ഓടിയെത്തുന്നത്. വീടുകള്‍ എന്ന് കേള്‍ക്കുമ്പോഴോ നാലുകെട്ടും അറയും നിരയുമൊക്കെയായിരുന്നു. അതൊരു കാലം. അന്നത്തെ മനകള്‍ കാലം പിഴുതെറിഞ്ഞെങ്കിലും അത് കാത്ത് സൂക്ഷിക്കുന്നവരും ഇല്ലാതില്ല. നഷ്ടപ്പെട്ടുപോയ ആ പഴയപ്രതാപത്തെ അതേപോലെ പകര്‍ത്താന്‍ ഒരു എന്‍ജിനീയര്‍ ഇവിടെ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയാണ്. ഇതിനകം കേരളത്തിലങ്ങോളമിങ്ങോളം പഴമയുടെ പുതുമ നിറച്ച വീടുകള്‍ പണിതുയര്‍ത്തിയ തിരുവനന്തപുരത്തെ അര്ജുന് അസോസിയേറ്റ്സ് ഈ രംഗത്തെ തിളങ്ങുന്ന അദ്ധ്യായമാവുകയാണ്. പഴമ എന്നും പുതുമ നിറഞ്ഞതാണ്. ചരിത്രസ്മാരകങ്ങളും പുരാതന വസ്തുക്കളും കാത്ത് സൂക്ഷിക്കുന്നതും അതുകൊണ്ടാണല്ലോ. അത്തരം കാര്യങ്ങള്‍ എവിടെ കണ്ടാലും അര്‍ജുനന്റെ കണ്ണ് വെട്ടിത്തിളങ്ങും. അത് അതേപോലെ കാമറയില്‍ ഒപ്പിയെടുക്കും. അത് എങ്ങനെ താന്‍ നിര്‍മ്മിക്കുന്ന വീടുകളില്‍ ഉപയോഗിക്കാമെന്നതിനെപ്പറ്റി ചിന്തയാകും. പുതിയ ഒരു വീടിന് രൂപം കൊടുക്കുമ്പോള്‍ അര്‍ജുനന്റെ മനസില്‍ ഓടിയെത്തുന്നത് ആ കാഴ്ചകളിലെ ഒളിമങ്ങാത്ത ദൃശ്യങ്ങളിലേക്കായിരിക്കും. വീടിന് അകത്തും പുറത്തും പഴമ നിറയ്ക്കുന്ന വീടുകള്‍ ചന്തം മാത്രമല്ല, താമസത്തിന്റെ സുഖവാസവും തീര്‍ക്കുകയാണ്.
വീടിന്റെ മുഖപ്പ് മുതല്‍ തട്ട് വരെ തടിയില്‍ രൂപം നല്കുന്നു. അത് കൊത്തുപണിയായും കടഞ്ഞുമെടുത്ത് സ്ഥാപിക്കുമ്പോള്‍ പോയ ആ പ്രതാപം തിരിച്ചെത്തുന്ന പ്രതിതീയുണ്ടാകും. ഇതാണ് അര്ജുന് അസോസിയേറ്റ്സിനെ മറ്റ് ബില്‍ഡേഴ്സില്‍ നിന്നും വ്യത്യസ്തനാക്കുന്നത്. തിരുവനന്തപുരത്തെ അര്ജുന് അസോസിയേറ്റ്സിന്റെ ഓഫീസ് തന്നെ പഴമചാര്ത്തി നില്‍ക്കുകയാണ്. വാസ്തുശില്പ ഭംഗി ഇവിടെ ദര്‍ശിക്കാം. വീട് വയ്ക്കുന്നവരുടെ ബഡ്ജറ്റിനനുസരിച്ച് പ്ലാന്‍ ഉണ്ടാക്കുമ്പോള്‍ തന്നെ വാസ്തുവിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് രൂപം നല്‍കുന്നത്. ചാരുപടി, കുതിരക്കാല്, വരാന്ത ഇതൊക്കെ വീടുകള്‍ക്ക് അലങ്കാരമാകും. ഇതിനായി പഴയ വീടുകളും കൊട്ടാരങ്ങളും സന്ദര്‍ശിക്കുന്ന അര്ജുന് അത് പുതിയ വീടുകളിലേക്ക് ആവാഹിക്കുകയാണ്. പുതുമയ്ക്ക് മേല്‍ പഴമയുടെ കൈയൊപ്പ്. അസ്തമിച്ചുകൊണ്ടിരിക്കുന്ന കേരളീയശൈലിയെ തിരിച്ചുകൊണ്ട് വരികയാണ് ലക്ഷ്യം. പുതിയ വീടുകളില്‍ പലതിലും ചോര്‍ച്ചയാണ്. എത്ര നന്നായി കോണ്‍ക്രീറ്റ് ചെയ്താലും ചോരുന്നു. അത് എന്തുകൊണ്ട് സംഭവിക്കുന്നു. അവിടെയാണ് നിര്‍മ്മാണത്തിന്റെ മറ്റൊരു രഹസ്യം. അര്ജുന് അസോസിയേറ്റ്സ് നിര്‍മ്മിക്കുന്ന വീടുകള്‍ ചോരില്ല. അതിന്റെ രഹസ്യം വീട് നിര്‍മ്മാണത്തില്‍ പ്രകടമാക്കും.
വീട്ടില്‍ നിന്നും വെള്ളം തെക്കോട്ട് ഒഴുകാന്‍ പാടില്ല. തെക്ക് പടിഞ്ഞാറ് മൂലയില്‍ ബാത്ത് റൂം വരാന്‍ പാടില്ല. അങ്ങനെ വന്നാലോ ആ വീട്ടിലെ താമസം സന്തോഷകരമായിരിക്കില്ലെന്ന് അര്ജുന് പറയുന്നു. ഒപ്പം സാമ്പത്തിക ബുദ്ധിമുട്ട് വിടാതെ പിന്തുടരുമത്രേ. വീട് നിര്‍മ്മിക്കുമ്പോള്‍ ഇതെല്ലാം നോക്കിയാണ് അര്ജുന് അസോസിയേറ്റ്സ് നിര്‍മ്മിക്കുന്നത്. വീട് നിര്‍മ്മിക്കുക മാത്രമല്ല ഇന്റീരിയല്‍ ഡിസൈനും ചെയ്ത് അതിനനുസരിച്ചുളള ഫര്‍ണീച്ചറും ഇവര്‍ തന്നെ തയ്യാറാക്കുന്നു. സിവില്‍ എന്‍ജിനിയറിംഗിന് ശേഷം വാസ്തുവിദ്യാ ഗുരുകുലത്തിലെ ആദ്യബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു അര്ജുന്. സ്വന്തം വീട് രൂപകല്പന ചെയ്തുകൊണ്ടായിരുന്നു തുടക്കം. യാത്ര അര്‍ജുനനെ വീട് നിര്‍മ്മാണത്തിലെ പുതുശക്തിയായി ഉയര്‍ത്തുകയായിരുന്നു. അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി അവിടെ വില്ലകള്‍ നിര്‍മ്മിക്കുന്നതാണ് മറ്റൊരു ശൈലി

No comments:
Post a Comment