Sunday, 6 September 2015

മുഖപ്പുകൾ പണിയുന്പോൾ

മുഖപ്പുകൾ പണിയുന്പോൾ 



കേരളത്തിൽ തനതായ വാസ്തുശൈലിയിലുള്ള വീടുകളും ക്ഷേത്രങ്ങളും പണിയുമ്പോൾ അതിന്റെ ഭംഗിയും പ്രൗഢിയും ഉണ്ടാകണമെങ്കിൽ മേൽക്കൂരയിൽ മുഖപ്പുകൾ കൂടിയേ തീരൂ. ഇവ പണിയുന്നതിന്മുൻപായി ചില വസ്തുതകൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഒരു മനുഷ്യനെ സൗന്ദര്യമുള്ളവനായി കണക്കാക്കുന്നത് മനുഷ്യശരീരത്തിലെ അവയവങ്ങളുടെ ​P​r​o​p​o​r​t​i​o​n​a​l​i​t​yയെഅടിസ്ഥാനപ്പെടുത്തിയാണ്. അതായത് ശരീരത്തിന് അനുസരിച്ച് ഉയരം, വണ്ണം, അതിനനുസരിച്ച് മുഖം, ഉടൽ, കൈകാലുകൾ എന്നിവ ആനുപാതിക വ്യവസ്ഥയിൽ ആയിരിക്കണം. മുഖത്തിന്റെ വലിപ്പത്തിന്അനുസരിച്ച്വിവിധ അവയവങ്ങൾ ആയിട്ടല്ലെങ്കിൽ വികൃതമായ രൂപമായിമാറും. കണ്ണ്, ചെവി, മൂക്ക് ഇവയെല്ലാം പരസ്പരം ബന്ധം വേണമെന്നർത്ഥം. ആയതുപോലെ വീടിന്റെ വലിപ്പത്തിന് അനുസരിച്ച് അതിന്റെ ഉയരം, അതിനനുസരിച്ച് കൂരയുടെ ചരിവ്, കൂരയുടെ ചരിവിന് ആനുപാതികമായി വേണം അതിൽ വരുന്ന മുഖപ്പുകൾ പണിയേണ്ടത്.

പഴയ കാലത്തുള്ള മുഖപ്പുകൾ പരിശോധിച്ചാൽ ഇവ മനസിലാകും. എന്നാൽ ഇന്ന്പലപ്പോഴും അനുകരണം ശരിയായ രീതിയിൽ പഠിക്കാതെ ഇവ പണിയുന്നത്പല സ്ഥലത്തും കാണുന്നുണ്ട്. കേരളത്തിൽ ക്ഷേത്രങ്ങളിലെ മുഖപ്പുകൾ പല തരത്തിൽ മരത്തിന്റെ പണിയിൽ വ്യത്യാസം ഉണ്ടെങ്കിലും വാസ്തുശാസ്ത്രരീതിയിൽ മാറ്റം ഇല്ല. ചിത്രം ശ്രദ്ധിക്കുക. എന്നാൽ വീടുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ട്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ ഇതിന് കാര്യമായ മാറ്റം ഉണ്ട്. തെക്ക് :തിരുവിതാംകൂർ ശൈലിയും മദ്ധ്യകേരളത്തിൽ ഒലായത്തിന്റെ സാന്നിദ്ധ്യമുള്ളതിനാൽ ബോട്ടിന്റെ അഗ്രഭാഗത്തെ സൂചിപ്പിക്കുന്ന തരത്തിലും തൃശൂർ ഭാഗത്ത് വടക്കുംനാഥ ക്ഷേത്രത്തിലെ മുഖപ്പിന്റെ ശൈലിയും മലബാറിൽ പതിഞ്ഞ മുഖപ്പുമാണ്‌ സാധാരണയായി ഉള്ളത്. ഈ വ്യത്യാസങ്ങൾ ഉൾക്കൊണ്ട് അതാത് സ്ഥലത്തെ ശൈലി അനുകരിക്കുന്നതാവും അടുത്ത തലമുറയോട് നാം ചെയ്യുന്ന നല്ല കാര്യം.

No comments:

Post a Comment