Sunday, 6 September 2015

കിണറിന്റെ സ്ഥാനം

കിണറിന്റെ സ്ഥാനം 



വീടു പണിയുമ്പോൾ ശാസ്ത്രവിധി പ്രകാരംകിണറിന്റെ സ്ഥാനത്തെപ്പറ്റി ഏതാണ്ട് എല്ലാവർക്കും അറിയാവുന്നതാണ്. വീടിന്റെ വടക്ക് കിഴക്ക് ഭാഗത്താണ് ഉത്തമം എന്ന്. അതു ശരിയാണുതാനും. എന്നാൽ ഈ കിണറിന് ഈ സ്ഥാനം മാത്രമേ ഉള്ളോ. കിണറിന്റെ സ്ഥാനം മാറിയാൽ എന്ത് ആപത്താണ് സംഭവിക്കുക. ഇത് ഏവരെയും ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ്. ഏറ്റവും കൂടുതൽ ആളുകൾ ഇന്നും കിണറിന്റെ സ്ഥാനം ശരിയാണോ എന്ന് പരിശോധിക്കാൻ വിളിക്കാറുണ്ട്. അപ്പോൾ പിന്നെ ഈ വിഷയത്തിൽ ശാസ്ത്രവിധിയും അതിന് എന്തെങ്കിലും അടിസ്ഥാന പ്രമാണം ഉണ്ടെങ്കിൽ അത് വിശദീകരിക്കുന്നത് ആവശ്യമായിത്തീരുന്നു.

ആദ്യമായി ഒന്ന് പറയട്ടെ ഏത്ശാസ്ത്രവും അതിന്റെ ലക്ഷ്യം മനുഷ്യന്റെ നിലനിൽപ്പിനും ആരോഗ്യത്തിനും ഉതകുന്നതരത്തിൽ പൂർവികർ (ഗുരുക്കന്മാർ) നിർദ്ദേശിക്കുന്നതാണ്. അതിൽ ചില ഗുണപരമായ കാര്യങ്ങൾ അടങ്ങിയിട്ടുണ്ട് എന്നത് വാസ്തവം. എന്നാൽ അത് കാലഘട്ടത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ഏറെ പ്രായോഗികബുദ്ധി. പഴയകാലത്ത് രചിക്കപ്പെട്ടിട്ടുള്ള എല്ലാ ശാസ്ത്രഗ്രന്ഥങ്ങളും അന്നത്തെ സാഹചര്യങ്ങൾക്കും ജീവിതരീതിക്കും അനുസരിച്ചാണ് ഉണ്ടായിട്ടുള്ളത് . എന്നാൽ ഇന്നത്തെ ആധുനികയുഗത്തിൽ വളരെയധികം മാറ്റങ്ങൾ വന്നിട്ടുണ്ട്. അത് തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ രീതിയിൽ വേണം ഇന്ന് അവയെ സമീപിക്കാൻ.

ഇവിടെ കിണറിന്റെകാര്യത്തിൽ ആദ്യം ശാസ്ത്രം എന്തു പറയുന്നുവെന്ന് നോക്കാം.
മീനേകൂപമതീവമുഖ്യമുദിതം
സർവ്വാർത്ഥ പുഷ്ടിപ്രദം
മേഷേചാപി.ഘടേചഭൂതികൃദിതം
നക്രേവൃക്ഷേർത്ഥപ്രദം
ആപേ ചൈവമഥാപവസപദകേ
മുഖ്യം തഥൈവേന്ദ്രജിൽ
കോഷ്‌ഠേ ദൃഷ്ടമപാം പതൗതുശുഭംദം
നാരീക്ഷയംമാരുതേ
ഈ ശ്ലോക പ്രകാരം അർത്ഥമാക്കേണ്ടത് മീനത്തിൽ കിണർ ഏറ്റവും ശ്രേഷ്ഠവും ഇത് എല്ലാവിധ അഭിവൃദ്ധിയും തരുന്നതും എന്നാൽ മേടത്തിലും കുംഭത്തിലും ഉള്ള കിണറും ഐശ്വര്യത്തെ പ്രധാനം ചെയ്യുന്നു എന്നുമാണ്. മകരത്തിലും ഇടവത്തിലും ഉള്ള കിണർ ധനവർദ്ധനവ് തരുന്നതും ആപന്റെ പദത്തിലും ആപവൽസന്റെ പദത്തിലും കിണർ നല്ലതാണ്. എന്നാൽ വായുകോണിലെ കിണർ സ്ത്രീനാശമുണ്ടാക്കും എന്നാണ് പറയുന്നത്.

എന്നാൽ ''ആഗ്‌നേയാം ഭവനസ്യകൂപഖനനം
പൂർവ്വം കൃതം വാതഥാ
അഗ്‌നികോണിലെ കിണർ നാശവും അഗ്‌നിഭയത്തെ ഉണ്ടാകുന്നതും അതുമൂലം അനർത്ഥം ഉണ്ടാകുമെന്നുമാണ് സൂചിപ്പിക്കുന്നത്.
ശാസ്ത്രവിധി ഇതാണെങ്കിലും കിണറിന്റെ കാര്യത്തിൽ പലപ്പോഴും സ്ഥാനനിർണ്ണയത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുക സ്വാഭാവികമാണ്. പഴയകാലത്ത് വളരെ വിസ്തൃതമായ പറമ്പും അതിൽ വീടും വീടിനെ അനുസരിച്ച് കിണറും ഉണ്ടാകുക എന്നത് ഏറെ പ്രധാന്യം ഉള്ളതായിരുന്നു. ഇന്നത്തെപ്പോലെ അടുത്തടുത്തല്ല വീടുകൾ മിക്കവാറും ഒരു വിളിപ്പാട് അകലെ ആയിരിക്കും. ഒരു അയൽവീട് ഉണ്ടായിരിക്കുക. അപ്പോൾ വീട്ടിലെ സ്ത്രീകളുടെ സുരക്ഷ ഇതിൽ പ്രധാനമാണ് അത് കൊണ്ട് അടുക്കളയോട് അടുത്ത് കിണർ വേണം.

 (1) അടുക്കള കേരളത്തിൽ തൊണ്ണൂറ് ശതമാനവും വടക്ക് കിഴക്ക് ഭാഗത്തായിരിക്കും അപ്പോൾ അതിനടുത്തായി കിണർ വരണം.
(2) ഭൂമിയുടെ ചരിവും ജലത്തിന്റെ ഒഴുക്കും അത് ഭൂമിയുടെ ചലനത്തിന് അനുസരിച്ചാണ്. അതും ഈ ദിശയെത്തന്നെയാണ് ആശ്രയിക്കുന്നത്.
(3) വീട്ടിനുള്ളിൽ നിന്ന്ജലം കോരാൻ തരത്തിലുള്ള കിണറിന്റെ സ്ഥാനം അതും വടക്ക് കിഴക്കായി അടുക്കളയും അടുക്കളയിൽ നിന്ന് കിണർ വെള്ളം കോരാൻ തരത്തിലുളള റാട്ടും കപ്പിയും കയറും പഴയകാലത്തുള്ള വീടുകളിലും മനകളിലും നമുക്ക് കാണാൻ സാധിക്കും. ശാസ്ത്രവിധി ഇതൊക്കെയാണെങ്കിലും തൊട്ടടുത്ത വീട്ടുകാരന്റെ സെ്ര്രപിക് ടാങ്കിന് അടുത്ത് കിണർ സ്ഥാനം നോക്കി എടുത്താൽ എന്തായിരിക്കും സ്ഥിതി. അപ്പോൾപിന്നെ യുക്തിയും പ്രായോഗികബുദ്ധിയും കൂടി ഇവിടെ കണക്കിലെടുത്തുവേണം തീരുമാനം എടുക്കേണ്ടത്. 

No comments:

Post a Comment