മനസോടെ ഒന്നുറങ്ങാൻ

ഈ അടുത്തകാലത്ത് കേരളത്തിലെ ഗൃഹനിർമ്മാണരീതിയിൽ ഏറെ സ്വാധീനം ചെലുത്തിയിട്ടുള്ള ഒരു വസ്തുതയാണ് അനുകരണവും പാശ്ചാത്യശൈലിയും. അനുകരണരീതിയിൽ ഗുണവും ദോഷവും ചർച്ച ചെയ്യപ്പെടേണ്ടതു തന്നെയാണ്. നമ്മുടെ നഗരങ്ങളിലും പട്ടണങ്ങളിലും എന്തിന് നാട്ടിൻപുറങ്ങളിൽപ്പോലും നടപ്പുദീനം പോലെ ആക്രമിച്ചു കയറിയ ഒരുതരം വാസ്തുശില്പ രോഗത്തിന് വിദേശികളെ ആക്ഷേപിച്ചിട്ടു കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഈ രോഗം വരുത്തിയവരും പരത്തിയവരും നമ്മുടെ നാട്ടിലെ വിദഗ്ദ്ധരായ എൻജിനിയർമാരും ആർക്കിടെക്ടുകളുമാണ്. കേരളത്തിന്റെ വക്രീകരിച്ചും കാലാവസ്ഥാനുകൂല്യങ്ങളുടെ നേരെ കണ്ണടച്ചും കാണിച്ചുവരുന്ന വൈകൃതങ്ങളുടെ നേർക്ക് കേരളാഭിമാനമുള്ള ഏതെങ്കിലും പൗരന് മൗനമായി ഇരിക്കാൻ സാധിക്കുമോ എന്ന് സംശയമാണ്. വിദേശ മാതൃകകളെ സ്വീകരിച്ചു എന്നതിലുള്ള ആക്ഷേപമായി ഇതിനെ കണക്കാക്കരുത്. വിദേശ മാതൃകകളെ ഈ മണ്ണിൽ പറിച്ചുനടാൻ ശ്രമിക്കുമ്പോൾ രസകരമായ വസ്തുത ഇത്തരം വാസ്തുശിൽപ്പ വൈകൃതങ്ങളുടെ നേർക്ക് കേരളീയരല്ല പ്രതിഷേധം രേഖപ്പെടുത്തുന്നത്. വിദേശീയരാണ് ഇത്തരം അവസ്ഥാവിശേഷങ്ങൾക്കു നേരെ അതിവേഗം പ്രതികരിക്കുന്നത് എന്നതും ഓർക്കണം.
ഭൂപ്രകൃതിയും വാസ്തുശില്പവും തമ്മിലുള്ള ബന്ധം എല്ലാ വാസ്തുശില്പികളും അംഗീകരിക്കുന്നു. ഭൂമി തന്നെയാണ്, ഭൂപ്രകൃതി തന്നെയാണ് ഉൽകൃഷ്ടമായ വാസ്തുശില്പം. ഈ പ്രസ്താവനയെ അന്വർത്ഥമാക്കുന്നതാണ് കേരളത്തിന്റെ ഭൂപ്രകൃതി. ഭാവനാസമ്പന്നനായ ഒരു വാസ്തുശില്പിക്കു മാത്രമേ കേരളത്തെപ്പോലെ ഒരു ഭൂപ്രകൃതിയെ അടിസ്ഥാനമാക്കി ഒരു നിർമ്മാണത്തിന് രൂപകല്പന ചെയ്യാൻ സാധിക്കുകയുള്ളൂ. നമ്മുടെ പൂർവികർ താമസിച്ചിരുന്ന വീടുകളും, നാലുകെട്ടുകളും എട്ടുകെട്ടുകളും കൂരകളും ദേവാലയങ്ങളും കൊട്ടാരങ്ങളും രൂപകല്പന ചെയ്തപ്പോൾ ഭൂമിയുടെ താളവും ലയവും പൂർണമായും ഉൾക്കൊണ്ടിരുന്നു. ആ വാസ്തുശില്പ മാതൃകകൾ ഏതും പ്രകൃതി മാതാവിന്റെ മടിയിൽ കുഞ്ഞെന്നപോലെ സ്വസ്ഥമായി വിശ്രമിക്കുകയല്ലേ.
നമ്മുടെ പൂർവികരിൽ ഈ പ്രകൃതിയുടെ താളബോധം കലശലായി സ്പന്ദിച്ചിരുന്നു. അവരുടെ കണ്ണും കരളും ഈ താളബോധവുമായി താരതമ്യം പ്രാപിച്ചിരുന്നു. അവതാളത്തിന്റെ ദുഷ്ടമൂർത്തികളായിരുന്നില്ല അവർ. അതിനാലാണ് ദക്ഷിണേന്ത്യൻ ക്ഷേത്രഗോപുരങ്ങൾ മാതൃകയായി കേരളത്തിൽ സ്വീകരിക്കാതിരുന്നത്. ആകാശം മൂടി വളരുന്ന വൻമരങ്ങളുടെയിടയിൽ ആശ്വാസത്തിന് കൊച്ചു കാവുകൾ മതി. പ്രകൃതിമാതാവിന്റെ മടിയിൽ വിശ്രാന്തി തേടുന്ന കുഞ്ഞുങ്ങളുടെ സുരക്ഷിതത്വബോധമാണവരിൽ പ്രവർത്തിച്ച കലാലാവണ്യ തത്വം. കേരളത്തിലെ ഏത് പഴയ അമ്പലമെടുത്താലും സാമ്യം പ്രാപിച്ചും പ്രകൃതിയെ ധന്യമാക്കിയുമാണ് രൂപപ്പൊലിമ കൈവരിച്ചിട്ടുള്ളതെന്ന് കാണാം.

No comments:
Post a Comment