Sunday, 6 September 2015

ദർശനം സുദർശനം

ദർശനം സുദർശനം 



ഒരു വീട് ശാസ്ത്രപ്രകാരം പണിയുമ്പോൾ അതിൽ പ്രധാനം ആ വീടിന്റെ ദർശനം അല്ലെങ്കിൽ അതിന്റെ മുൻഭാഗം എങ്ങനെയായിരിക്കണം അതിന്റെ ശാസ്ത്രവിധി എന്തായിരിക്കണം. അതിൽ ഏറ്റവും നല്ലത് ഏത് എന്നിവയാണ്. ഇത്തരം സംശയങ്ങൾ ഇന്നും വളരെയധികം ഉണ്ട്. മിക്കവാറും ആളുകൾ കൂടുതൽ സംശയം ചോദിക്കുന്നതും ഇക്കാര്യം തന്നെ. അതിനെ ശാസ്ത്രീയമായും പ്രായോഗികമായും സമീപിക്കേണ്ട വിധം നോക്കാം.

വീടിന്റെ ദർശനം കണക്കാക്കുന്നത്ദിക്കിനെ അടിസ്ഥാനപ്പെടുത്തിയാണ്. ആകെ എട്ടു ദിക്കുകളാണ്.

അതിനെ ശ്‌ളോകം
ധ്വജ ധൂമ സിംഹകുക്കൂര
വൃഷഖര ഗജവായസഃ ക്രമേണസ്യഃ
പ്രാഗാദിയോനയോഷ്ടെന
തേഷ്വയുജ സംപദേ യുജോ വിപദേ,
പ്രകാരം
(1) ധ്വജം
(2) ധൂമം
(3) സിംഹം
(4) കുക്കൂരം
(5) വൃഷഭം
(6) ഖരം
(7) ഗജം
(8) വായസം എന്നിങ്ങനെയാണ്.

ഈ ശ്‌ളോക പ്രകാരം കിഴക്ക് ധ്വജയോനിക്കും അത് എല്ലാ നന്മകളും തരുന്നതുമാണ്. തെക്കിനിക്ക്‌സിംഹയോനിയും ധ്വജയോനിയും ഉപയോഗിക്കാവുന്നതാണ്.
അതേ സമയം വടക്കേ ദിക്കിൽ ഗജയോനി നല്ലതാണ്. എന്നാൽ ധ്വജയോനിയും സിംഹയോനിയും നല്ലതാണ്. പടിഞ്ഞാറെ ദിക്കിൽ വൃഷഭയോനി കൊള്ളാം എന്നാൽ മറ്റുള്ള ദിക്കിൽധ്വജയോനിയും സിംഹയോനിയും ഗജയോനിയും ശുഭമാണ്. ഇതിൽ ധ്വജയോനി വേണ്ടിവന്നാൽ എല്ലാ ദിക്കിലും ശുഭമായി കണക്കാക്കാവുന്നതുമാണ്.

No comments:

Post a Comment