Sunday, 6 September 2015

മേൽക്കൂര

മേൽക്കൂര 



നമ്മുടെ പഴയവാസ്തു ശാസ്ത്രവിധി പ്രകാരം നിർമ്മിച്ച പല നിർമ്മിതികളും ഇടിഞ്ഞ് പൊളിഞ്ഞ് ജീർണ്ണിച്ച് നശിക്കുന്നത് കാണുന്നുണ്ട്. ശാസ്ത്രവിധി പ്രകാരം നിർമ്മിച്ച  ഇത്തരം നിർമ്മിതികൾ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു. അത് ശാസ്ത്രവിധി തെറ്റിയിട്ടാണോ അതോ ഈ ശാസ്ത്രത്തിന് ഒരു ശാസ്ത്രീയ അടിത്തറ ഇല്ലായെന്നാണോ മനസ്സിലാക്കേണ്ടത്?
*********************************************
ഈ വിഷയം ഗൗരവമായി ചിന്തിക്കേണ്ടതാണ്. അതിന് ആദ്യം വേണ്ടത് ഇത്തരം നിർമ്മിതികളുടെ തുടക്കവും അവയ്ക്ക് ഇന്ന് വന്നു ചേർന്ന അവസ്ഥയ്ക്കും ചില വ്യക്തമായ കാരണങ്ങൾ ഉണ്ടാകും.

1.  നിർമ്മാണത്തിലെ പിഴവ് ആകാം
2.  രണ്ടാമതായി അവ കാലാകാലമായി പരിചരിക്കുന്നതിൽ വരുന്ന പിഴവ്
3.  പിന്നീട് വരുത്തുന്ന കൂട്ടിചേർക്കലുകളിൽ വരുന്ന പിശക് ഒന്നായി കിടക്കുന്ന പറമ്പ് വിഭജിക്കുമ്പോൾ ഉണ്ടാകുന്ന ദോഷം
4.  കാലാകാലങ്ങളിൽ വരുന്ന അറ്റകുറ്റപ്പണികൾ യഥാസമയം ചെയ്യാതിരിക്കൽ
ഇവയൊക്കെ എത്ര നല്ല ശാസ്ത്രനിർമ്മിതികളായാലും നശിക്കാൻഇടവരും. അത്തരം നിർമ്മിതികളെ വിലയിരുത്തി ശാസ്ത്രപ്രകാരം ഉള്ള നിർമ്മിതി ആവശ്യമില്ല എന്ന് നിഗമനത്തിൽ എത്തുന്നത് ആത്മഹത്യപരമായിരിക്കും.

ജന്മാദ്യവിധാനന്തം മസാനിശ്ചിമന്ദിരം എന്നുള്ള ചന്ദ്രികാസിദ്ധാന്തത്തേയും വാസ്തുസൂത്രവിരോധ ദുർമരണവും ബിംബിഷ്ടരോഗാദി ഫലം എന്ന വിധിപ്രകാരം ശാസ്ത്രവിധി തെറ്റിച്ച് തോന്നിയ പ്രകാരം ഗൃഹം പണിതാൽ ഗൃഹത്തിന്റെ ഗുണം വിഭിന്നമാവുകയും കലഹം, ധനനാശം, ഇവയിൽ ചെന്നുപെടുകയും ആ ഗൃഹം നാശത്തിലേക്ക് പോവുകയും ചെയ്യും. ചിലപ്പോൾ എത്ര പഴയ നിർമ്മിതികളിലും പിഴവുകൾ സംഭവിച്ചിട്ടുണ്ട്. അടുത്തതായി വിലയിരുത്തേണ്ടത് ഇത്തരം പഴയ നിർമ്മിതികളിൽ അതിന്റെ നിർമ്മാണത്തിൽ തന്നെ വീടിന്റെ ദീർഘായുസ്സ് നിശ്ചയിച്ച് അതിനനുസരിച്ച് നിർമ്മാണഘടകങ്ങൾ തിരഞ്ഞെടുക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി അത് പരിപാലിക്കുന്നതിൽ വരുന്ന വീഴ്ചയാണ്. ഉദാഹരണം കെട്ടിടത്തിന്റെ അടിസ്ഥാനം ഭിത്തി, അതിന്റെ മേൽക്കൂര ഇവയൊക്കെ ഇതിൽപെടും. പഴയകാലത്ത് ഇന്നത്തെപ്പോലെ കോൺക്രീറ്റും കമ്പിയും ഉപയോഗത്തിലില്ലാത്ത അവസരത്തിൽ കൂടുതലും മണ്ണുകൊണ്ടും കുമ്മായം കൊണ്ടും ആകണം നിർമ്മാണം നടത്തിയിരുന്നത് ഇതിന്റെ ആയുസും നിർമ്മാണത്തിന്റെ അടിസ്ഥാനമാക്കി പരിപാലിക്കണം. മേൽക്കൂര നിർമ്മാണം വളരെ പ്രധാനമാണ്. ഓലമേഞ്ഞ മേൽക്കൂര വർഷംതോറും പുതുക്കിയില്ലെങ്കിൽ ആ നിർമ്മാണം തകരുംഅതുപോലെ ഓട് മേഞ്ഞവ അതിൽ ഉപയോഗിച്ചിരിക്കുന്ന ഉത്തരവും കഴുക്കോലും ഏത് തരത്തിലുള്ളത് അതിനെ അടിസ്ഥാനമാക്കിയാണ് ആ ആയുസ്സ് അനുസരിച്ച് അവ മാറ്റി സ്ഥാപിച്ചില്ലെങ്കിലും വീടിന് നാശം സംഭവിക്കാം. ചിതൽ പോലുള്ള പ്രാണിശൈല്യം തടഞ്ഞില്ലെങ്കിലും വീടിന് ജീർണ്ണത അനുഭവപ്പെടാം. ചുരുക്കിപ്പറഞ്ഞാൽ ഒരു മനുഷ്യന്റെ ജീവിതത്തിൽ ഉള്ളതുപോലെ തന്നെയാണ് നാം വസിക്കുന്ന വീടിനും ജീവൻ ഉണ്ടെന്നും ആ ജീവൻ നിലനിർത്താൻ നാം നിത്യജീവിതത്തിൽ എന്തൊക്കെ കാര്യങ്ങൾ അനുഷ്ടിക്കുന്നുവോ അതുപോലെ തന്നെ നാം വസിക്കുന്ന വീടിനും നിത്യവും വർഷവും പ്രായത്തിന് അനുസരിച്ച് വേണ്ട പരിപാലനം നടത്തിയാൽ അത്തരം നിർമ്മിതികൾ എന്നും നിത്യയൗവ്വനത്തോടെ ഇരിക്കുകയും അവ ഐശ്വര്യഗൃഹമായി തീരുകയും ചെയ്യും. അതല്ലാതെ നാം വരുത്തിവയ്ക്കുന്ന ദുരന്തങ്ങൾക്ക് ശാസ്ത്രത്തെ പഴിച്ചിട്ട് കാര്യമില്ല

No comments:

Post a Comment