Sunday, 6 September 2015

ആറ്റുമണലിന് പകരം

ആറ്റുമണലിന് പകരം 



ഗൃഹനിർമ്മാണത്തിന് ഇപ്പോൾ ആറ്റുമണൽ കിട്ടാൻ പ്രയാസമാണ്. അതിനുപകരം മാനുഫാക്ചറിംഗ് സാന്റ്  ആണ് കൂടുതലായി ഇപ്പോൾ ഉപയോഗിക്കുന്നത്. അടുത്തകാലം വരെ എല്ലാവരും ആറ്റുമണൽ ആണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ ലഭിക്കുന്ന ആറ്റുമണൽ പലപ്പോഴും ഗുണമേന്മയുടെ കാര്യത്തിൽ വളരെ പുറകോട്ടാണ്. കൂടാതെ ആറ്റുമണൽ വാരുന്നത് പാരിസ്ഥിതിക പ്രശ്‌നം ഉണ്ടാക്കുന്നു എന്നത് ഒരു കാര്യം. നല്ല ആറ്റുമണൽ ലഭ്യമല്ല എന്നത് മറ്റൊരു കാര്യം.

ഈ സ്ഥിതിവിശേഷമാണ് ഇപ്പോൾ പാറപ്പൊടിയിലേക്ക് എല്ലാവരെയും തിരിയാൻ പ്രേരിപ്പിക്കുന്ന ഘടകം. ഇപ്പോൾ ആറ്റുമണൽ എന്ന പേരിൽ കിട്ടുന്നത് ഉപ്പുരസമുള്ള കടൽമണൽ കലർത്തിയ മിശ്രിതമാണ്. ഇതിൽ സലയ്ൻ കണ്ടന്റ് വളരെ കൂടുതലാണ്. ഈ മിശ്രിതമണൽ  ഉപയോഗിച്ച്  വാർക്കുമ്പോൾ ഉപയോഗിക്കുന്ന കമ്പികൾ പെട്ടെന്ന് ദ്രവിക്കാൻ ഇടയാകും.

ആറ്റുമണൽതരികൾ പല രീതിയിലും പല രൂപത്തിലുമായിരിക്കും. ഗോളാകൃതിയിലുള്ള മണൽത്തരികൾ കൂടിച്ചേരുമ്പോൾ ചെറിയ ഒരു ഏരിയയിൽ മാത്രമേ ബോണ്ടിംഗ് കിട്ടുകയുള്ളൂ. എന്നാൽ പാറമണൽ താരതമ്യേന നല്ല ബോണ്ടിംഗ് ഏരിയ കിട്ടുന്നു. ഇത് 15383 s​t​a​n​d​a​r​d​ ​z​o​n​e​ ​-2എന്ന ഗ്രേഡിൽ ആയാൽ നല്ലതാണ്. അതായത് ഇതിന് താഴെ മൈക്രോൺ ഉള്ളത് നല്ലതല്ല. അതേസമയം പാറപ്പൊടി നല്ലതല്ല. കാരണം ഇതിൽ  75 മൈക്രോണിന് താഴെയുള്ളതാണ് കൂടുതലും. അതിനാൽത്തന്നെ ഒരിക്കലും ബലമുള്ള വാർക്കയ്ക്ക് പാറപ്പൊടി ഉപയോഗിക്കരുത്. സത്യം പറഞ്ഞാൽ പാറപ്പൊടി വേസ്റ്റ് പ്രോഡക്ടാണ്. അതുകൊണ്ട് m​a​n​u​f​a​c​t​u​r​i​n​g​ ​s​a​n​d ഉപയോഗിക്കുമ്പോൾ ഉത്തരവാദപ്പെട്ട കമ്പനിയുടെ സർട്ടിഫിക്കറ്റ് ഉള്ള സാധനം വാങ്ങുന്നതാണ് നല്ലത്.

No comments:

Post a Comment