Sunday, 6 September 2015

എന്റെ വീടിന് ജീവൻ വേണം

എന്റെ വീടിന് ജീവൻ വേണം 
 


വീട് എന്നു പറയുമ്പോൾ  ഉദ്ദേശിക്കുന്ന കാര്യത്തെക്കുറിച്ച്  കൂടുതൽ ചിന്തിക്കേണ്ടത് അത്യാവശ്യമാണ്. ഞാൻ കാശ് കൊടുത്ത് പണിത വീട് എന്നാണോ. അതല്ലാതെ എന്റെ മനസ്, സ്വപ്നം, സങ്കൽപ്പം എന്നൊക്കെയാണെന്നോ. ഈ സങ്കല്പത്തിലെ വീടിന് മുമ്പ് എവിടെയെങ്കിലും കണ്ടുമറന്ന ഒരു ഓർമ്മ അത് അകത്തായാലും പുറത്തായാലും ഒരുപോലെ തന്നെ ശരിവയ്ക്കുന്നതാണ്. നമ്മുടെ വീടിന്റെ സങ്കല്പവും നിർമ്മാണവും മനസിലെ വീടിന്റെ രൂപകല്പന പുറത്ത് എത്ര തന്നെ ആകർഷകമാകുന്നുവോ അതുപോലെ തന്നെ അകത്തെ രൂപകല്പനയും. ഇവിടെയാണ് ഇന്റീരിയർ ഡെക്കറേഷൻ എന്ന പദം കടന്നുവരുന്നത്. എന്നും ഒരുക്കിവെയ്ക്കുവാൻ പാകത്തിന് വീടിന്റെ അകത്തളം ജീവസുറ്റതായിരിക്കണം.

ഇന്റീരിയർ സജ്ജീകരിക്കുമ്പോൾ പരിചിതരെപ്പോലും കുഴയ്ക്കുന്നത് എവിടെനിന്ന് തുടങ്ങണം എന്നതാണ്. മുറി ഒരുക്കുമ്പോൾ അടിസ്ഥാന പരമായി ശ്രദ്ധിക്കേണ്ടത് ഓരോ മുറിയുടെയും ധർമ്മം അവ എത്രത്തോളം ഉപയോഗിക്കപ്പെടുന്നു മുറികളിലെ പ്രകാശക്രമീകരണം എന്നിവയാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്റീരിയർ ഡിസൈനിലെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പെയിന്റിംഗ്, ഫർണിഷിംഗ് എന്നിവ നിശ്ചയിക്കേണ്ടത്. വീടുപണിയുമ്പോൾ തന്നെ ഇന്റീരിയറിനെക്കുറിച്ച് വ്യക്തമായി കാഴ്ചപ്പാട് മനസ്സിൽ ഉണ്ടാവണം. ഫർണിച്ചറുകൾ മുറിയുടെ ആവശ്യാനുസരണം സ്ഥല ലഭ്യതയ്ക്കും സൗകര്യത്തിനും പാകത്തിന്  വാങ്ങുവാൻ ഇതു സഹായകരമാകും. കൂടാതെ വിദഗ്ദ്ധമായ ഫർണിഷിംഗിലൂടെയും അറേൻജ് മെന്റിലൂടെയും ഉപയോഗം കുറവുള്ള ഇടങ്ങൾ പോലും പ്രയോജനപ്രദമാക്കിയെടുക്കാം. മുറികൾക്ക് സാധാരണഗതിയിൽ ഭംഗികൊടുക്കുന്നത് മുറിയുടെ നിറം ഫർണിച്ചറുകളുമായും മറ്റ് അലങ്കാര വസ്തുക്കളുമായും അവയ്ക്കുള്ള ചേർച്ച എന്നിവയാണ്. ഇവിടെ പ്രസക്തമാകുന്ന ചോദ്യം മുറിയുടെ നിറത്തിന് അനുസരിച്ച് വസ്തുക്കൾ വാങ്ങുന്നതാണോ നല്ലത്, അതല്ലെങ്കിൽ വസ്തുക്കൾക്ക് അനുസരിച്ച് പെയിന്റ് ചെയ്യണോ എന്നതാണ്. രണ്ടും അവലംബിക്കാവുന്ന രീതിയാണെങ്കിലും നിങ്ങളെ സ്വാധീനിക്കാൻ കഴിയുന്ന ഏതെങ്കിലും വസ്തുവിൽ നിന്ന് തുടങ്ങുന്നതായിരിക്കും ഏറ്റവും ഉചിതം. അത് തീരുമാനിച്ചിട്ട് ഫർണിച്ചർ, കാർപ്പറ്റ്, കർട്ടൻ, ലൈറ്റ് ഇവയിലേക്ക്  പോകാവുന്നതാണ്.

ഇന്റീരിയർ ഡെക്കറേഷന്  ഏറ്റവും ലളിതമായ മാർഗ്ഗമാണ് മുറിയിൽ വേണ്ട നിറങ്ങളിൽ നിന്ന് തുടങ്ങേണ്ടത്. ബെഡ് ഷീറ്റ്, വിൻഡോ കർട്ടൺ, ടേബിൾ ക്‌ളോത്ത് ഇവയുമായി ഇണങ്ങിവേണം ചുവരിന്റെ നിറം നിശ്ചയിക്കാൻ. നിറങ്ങൾക്ക് അനുസരിച്ച് ഡെക്കറേറ്റ് ചെയ്യുകയാണെങ്കിൽ ഒരു മുറിയിൽ ഫാബ്രിക്കിനും മറ്റൊരു മുറിയിൽ ആക്‌സസറികൾക്കും ഉപയോഗിക്കാൻ പാകത്തിൽ പ്ലാൻചെയ്യാം.
മുറികൾ സജ്ജീകരിക്കുമ്പോൾ ആവശ്യം വേണ്ടത് സൗകര്യവും സൗന്ദര്യവും ഒരുപോലെ ഉണ്ടാകുകയാണ്. കാരണം അസൗകര്യം സൗകര്യത്തിന്റെ ഗുണത്തെ കൂടി കെടുത്തികളയും. ഫർണിഷിംഗ് ചെയ്യുമ്പോൾ അല്പം ശ്രദ്ധ കൂടുതലായി നൽകേണ്ട വിഭാഗമാണിത്. ഒരു മുറി സജ്ജീകരിക്കുമ്പോൾ ആദ്യമായി ശ്രദ്ധിക്കേണ്ടത് ആ മുറിയുടെ ഫോക്കൽ പോയിന്റ് ആണ്. എന്താണ് ഫോക്കൽ പോയിന്റ. ഒരു മുറിയിൽ അല്ലെങ്കിൽ ഹാളിൽ ആദ്യമായി നിങ്ങളുടെ ശ്രദ്ധ പതിയുന്ന സ്ഥലമാണ് ഫോക്കൽ പോയിന്റ്. അത് ജനാലയോ ചുമരോടൊപ്പമുള്ള ഷെൽഫോ ചുമര് മാത്രമായോ ആകാം. ഇവയുടെ ആകർഷകത്വം മുറിയുടെ ഇന്റീരിയറിനെ ആകെ സ്വാധീനിക്കുന്നതാണ്. അതിനാൽ ഫോക്കൽ പോയിന്റ് ജനാലയാണെങ്കിൽ കർട്ടൺ, ചുവരാണെങ്കിൽ പെയിന്റ് ഷെൽഫ് കോർണർ ആണെങ്കിൽ ഇൻഡോർ പ്ലാന്റ്, ഫ്‌ലവർ വെയ്‌സ്, കോർണർ ഷോകെയ്‌സ് കൊണ്ട് മനോഹരമാക്കാം. ഫോക്കൽ പോയിന്റിന് കേന്ദ്രീകരിച്ചിട്ടാവണം ഫർണീച്ചർ ഒരുക്കേണ്ടത്. ഫോക്കൽ പോയിന്റിന് ചുറ്റും ഫർണിച്ചർ ഇടുമ്പോൾ വലിയ ഫർണിച്ചർ ആണ് ശ്രദ്ധിക്കേണ്ടത്. ഉദാ: ഹാളിൽ സോഫ,ബഡ് റൂമിൽ കട്ടിൽ, ഓഫീസ് റൂമിൽ മേശ ഇവയുടെ ക്രമീകരണം ശ്രദ്ധിക്കണം. ഫർണീച്ചർ ഇടുമ്പോൾ മുറിയുടെ ബാലൻസ് നഷ്ടപ്പെടാതെ സൂക്ഷിക്കണം.
മുറികളിൽ സഞ്ചാരപഥത്തിന് അനുകൂലമായ രീതിയിൽ ആയിരിക്കണം ഫർണീച്ചർ ഇടേണ്ടത് കുറഞ്ഞത് രണ്ടര അടിയെങ്കിലും വീതിയിൽ വഴിയിട്ട് ഫർണീച്ചർ ക്രമീകരിക്കാം. പരസ്പരം കാണാവുന്ന അടുത്തടുത്തുള്ള മുറികൾ ഫർണിഷ്‌ ചെയ്യുമ്പോൾ സ്വകാര്യത നഷ്ടപ്പെടാതെ ഫർണിഷ് ചെയ്യുമ്പോൾ കാഴ്ചയിൽ മുഴച്ച് നിൽക്കുന്ന തരത്തിൽ ആവാതെയും ശ്രദ്ധിക്കണം.
 

No comments:

Post a Comment