സമാധാനത്തിനും സന്തോഷത്തിനും നല്ല വീട്

നാലുകെട്ടായാലും ക്ഷേത്രമായാലും അതുപണിയുന്നതിന്റെ ഉദേശ്യം സഫലമാകണമെങ്കിൽ വാസ്തുശാസ്ത്രം പൂർണമായിരിക്കണം. അതായത് സുഖകരവും ഐശ്വര്യദായകവുമായ ഒരു വീടുണ്ടാകണമെങ്കിലും ചൈതന്യം കുടികൊള്ളുന്ന ക്ഷേത്രമുണ്ടാകണമെങ്കിലും വാസ്തുശാസ്ത്രം അനുസരിച്ചുള്ള നിർമ്മിതിയാണ് ആവശ്യം.
വാസ്തുശാസ്ത്രപ്രകാരം വീടുവയ്ക്കാൻ ധാരാളം സ്ഥലം വേണമെന്നും അഞ്ചുസെന്റിൽ കുറവുമാത്രം സ്ഥലമുള്ളവർക്ക് അതിന് കഴിയില്ലെന്നുള്ള ധാരണയും തെറ്റാണ്. ഒരാൾക്ക് എത്ര സ്ഥലമുണ്ട് എന്നത് വാസ്തു ശാസ്ത്രപ്രകാരം വീട് പണിയുന്നതിന് തടസമേയല്ല. പുരയിടത്തിന്റെ ഏകദേശം പത്തിലൊന്നു ഭാഗം നാലുവശത്തും വിടണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. ഭൂമിയുടെ കിടപ്പ്, സൂര്യപ്രകാശത്തിന്റെയും വെള്ളത്തിന്റെയും ലഭ്യത, കാറ്റിന്റെ ഗതി, സമീപ വൃക്ഷങ്ങളുടെ സ്ഥാനം എന്നിങ്ങനെ പല കാര്യങ്ങളും കണക്കിലെടുത്ത് വേണം വീടുപണിയാൻ.
സ്ഥാന നിർണ്ണയംവാസ്തുശാസ്ത്രപ്രകാരം വീടിന് സ്ഥാനം നിർണ്ണയിക്കുമ്പോൾ പ്രധാനമായും രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.
ഒന്ന്: ഭൂമിയുടെ കിടപ്പ്, ഇതിൽ ഭൂമിയുടെ ആകൃതി, ചരിവ്എന്നിവയാണ് പ്രധാനം. രണ്ട്: മണ്ണിന്റെ ഉറപ്പ്. വീടുവയ്ക്കുന്ന ഭൂമിയുടെ ആകൃതി ആദ്യം പരിശോധിക്കുക. വൃത്തം അർദ്ധവൃത്തം, ചന്ദ്രക്കല, ഗോമുഖം, കോണുകളോടുകൂടിയത് ശൂലം എന്ന ആകൃതിയിലുള്ള സ്ഥലങ്ങൾ വീടുവയ്ക്കാൻ യോഗ്യമല്ല.
വൃത്താകൃതിയിലുള്ള സ്ഥലത്ത് വീടുവച്ചാൽ കടുത്ത ദാരിദ്ര്യവുംഅർദ്ധവൃത്താകൃതിയിലാണെങ്കിൽ ദുഃഖവും അനുഭവിക്കേണ്ടിവരും. മൂന്ന്, അഞ്ച്, ആറ് എന്നിങ്ങനെ കോണുകളോടുകൂടിയ സ്ഥലമാണ് തിരഞ്ഞെടുക്കുന്നതെങ്കിൽ സമ്പാദ്യം നശിക്കുമെന്നും ആമയുടെ പുറംപോലെ ഉയർന്ന സ്ഥലത്താണ് വീടുവയ്ക്കുന്നതെങ്കിൽ നാൽക്കാലികൾ വാഴില്ലെന്നും മുറം പോലെ നടുഭാഗം കുഴിഞ്ഞ സ്ഥലത്ത് വീടുവച്ചാൽ രോഗം ബാധിക്കുമെന്നും വാസ്തുശാസ്ത്രം പറയുന്നു. ഇത്തരം ആകൃതികളിലുള്ള ഭൂമിയാണെങ്കിൽ അവ ചതുരത്തിലോ ദീർഘചതുരത്തിലോ ആക്കിയശേഷം വേണം വീടുപണിയാൻ.
ഭൂമിയെ മൂന്നായി തരംതിരിക്കാം. ഉത്തമം, മധ്യമം, അധമം. ഭൂമിയുടെ ചരിവ്, ഉറപ്പ്, ജലത്തിന്റെ ലഭ്യത. സൂര്യപ്രകാശത്തിന്റെ ലഭ്യത, പച്ചപ്പ് എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ തരം തിരിവ്. പടിഞ്ഞാറുവശം ഉയർന്ന് കിഴക്കോട്ട് ചരിഞ്ഞ ഭൂമിയാണ് വീടുവയ്ക്കാൻ ഉത്തമം. തെക്കുഭാഗം ഉയർന്ന് വടക്കോട്ടു ചരിഞ്ഞ ഭൂമിയും ഉത്തമം തന്നെ.
വടക്കുപടിഞ്ഞാറുഭാഗം ഉയർന്നും തെക്കുകിഴക്ക് താഴ്ന്നുമിരുന്നാൽ ധനനാശവും വടക്ക് ഭാഗം ഉയർന്ന് തെക്ക് താഴ്ന്നിരുന്നാൽ മരണവും വടക്കുകിഴക്ക് ഉയർന്ന് തെക്കുപടിഞ്ഞാറ് താഴ്ന്നുമിരുന്നാൽ ധനനാശവും ഫലം. കിഴക്കുവശം ഉയർന്നും പടിഞ്ഞാറ് താഴ്ന്നുമിരുന്നാൽ ദാരിദ്ര്യവും തെക്കുകിഴക്ക് ഉയർന്നും വടക്കുപടിഞ്ഞാറ് ഭാഗം താഴ്ന്നുമിരുന്നാൽ പുത്രനാശവും അനുഭവിക്കേണ്ടി വരുമെന്ന് വാസ്തുശാസ്ത്രം മുന്നറിയിപ്പ് നൽകുന്നു. തെക്കുഭാഗം ഉയർന്നും വടക്കുതാഴ്ന്നുമിരുന്നാൽ ധനവർദ്ധനവുമുണ്ടാകും. നിശ്ചയം.

No comments:
Post a Comment